ഓണപ്പാട്ടുകൾ : ഓണം സ്പെഷ്യൽ

ഈ ഓണം വരവേൽക്കാൻ ചില ഓണപ്പാട്ടുകൾ ഇതാ

1 . പൂവിളി പൂവിളി പൊന്നോണമായി…..

പൂവിളി പൂവിളി പൊന്നോണമായി
നീ വരൂ നീ വരൂ പൊന്നോണ തുമ്പി (2)
ഈ പൂവിളിയില്‍ മോഹം പൊന്നിന്‍ മുത്തായ് മാറ്റും
പൂവയലില്‍ നീ വരൂ ഭാഗം വാങ്ങാന്‍ (പൂവിളി)

പൂ കൊണ്ടു മൂടും പൊന്നും ചിങ്ങത്തില്‍
പുല്ലാംകുഴല്‍ കാറ്റത്താടും ചെമ്പാവിന്‍ പാടം (2)
ഇന്നേ കൊയ്യാം നാളെ ചെന്നാല്‍ അത്തം ചിത്തിര ചോതി (2)

പുന്നെല്ലിന്‍ പൊന്മല പൂമുറ്റം തോറും
നീ വരൂ നീ വരൂ പൊന്നോല തുമ്പി
ഈ പൂവിളിയില്‍ മോഹം പൊന്നിന്‍ മുത്തായ് മാറ്റും
പൂവയലില്‍ നീ വരൂ ഭാഗം വാങ്ങാന്‍ (പൂവിളി)

മാരിവില്‍ മാല മാന പൂന്തോപ്പില്‍
മണ്ണിന്‍ സ്വപ്ന പൂമാലയീ പമ്പാ തീരത്തില്‍ (2)
തുമ്പ പൂക്കള്‍ നന്ദ്യാര്‍വട്ടം തെച്ചി ചെമ്പരത്തി (2)

പൂക്കളം പാടീടും പൂമുറ്റം തോറും
നീ വരൂ നീ വരൂ പൂവാലന്‍ തുമ്പി
ഈ പൂവിളിയില്‍ മോഹം പൊന്നിന്‍ മുത്തായ് മാറ്റും
പൂവയലില്‍ നീ വരൂ ഭാഗം വാങ്ങാന്‍ (പൂവിളി)

2  . മാവേലി നാട് വാണീടും കാലം…

മാവേലി നാട് വാണീടും കാലം
മാനുഷരെല്ലാരും ഒന്ന് പോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തെന്നാർക്കും ഒട്ടില്ല താനും
കള്ളവുമില്ല, ചതിവുമില്ല
എള്ളോളമില്ല പൊളിവചനം
തീണ്ടലുമില്ല തൊടീലുമില്ല
വേണ്ടാത്തനങ്ങൾ മറ്റൊന്നുമില്ല
ചോറുകൾ വെച്ചുള്ള പൂജയില്ല

ജീവിയെകൊല്ലുന്ന യാഗമില്ല
ദല്ലാൾവഴി കീശ സേവയില്ല
വല്ലാത്ത ദൈവങ്ങൾ ഒന്നുമില്ല’
സാധുധനിക വിഭാഗമില്ല
മൂലധനത്തിൽ ഞെരുക്കമില്ല
ആവതവരവർ ചെയ്തു നാട്ടിൽ
ഭൂതി വളർത്താൻ ജനം ശ്രമിച്ചു
വിദ്യ പഠിക്കാൻ വഴിയെവർക്കും
സിദ്ധിച്ചു മാബലി വാഴും കാലം

സ്ത്രീക്കും പുരുഷനും തുല്യമായി
വച്ചു സ്വതന്ത്രത എന്ത് ഭാഗ്യം
കാലിക്കും കൂടി ചികിത്സ ചെയ്യാൻ
ആലയം സ്ഥാപിച്ചിരുന്നു മർത്ത്യൻ
സൌഗതരെവം പരിഷ്ക്രുതരായി
സർവം ജയിച്ചു ഭരിച്ചു പോർന്നൂർ
ബ്രാഹ്മണർക്ക് ഈർഷ്യ വളർന്നു വന്നു
ഭൂതി കെടുത്തുവാൻ അവർ തുനിഞ്ഞു
കൌശലമാർന്നൊരു വാമനനെ
വിട്ടു, ചതിച്ചവർ മാബലിയെ

ദാനം കൊടുത്ത സുമതി തന്റെ
ശീർഷം ചവിട്ടിയാ യാചകൻ
വർണ വിഭാഗ വ്യവസ്ഥ വന്നു
മന്നിടം തന്നെ നരകമാക്കി
മർത്യനെ മർത്യൻ അശുദ്ധമാക്കും
അയിത്ത പിശാചും കടന്നുകൂടി
തന്നിൽ അശക്തന്റെ മേലെ കേറും
തന്നിൽ ബലിഷ്ടന്റെ കാലു താങ്ങും
സാധുജനതിൻ വിയർപ്പ് ഞെക്കി
നക്കികുടിച്ചു മടിയർ വീർത്തു

സാധുക്കൾ അക്ഷരം ചൊല്ലിയെങ്കിൽ
ഗർവിഷ്ടരീ ദുഷ്ടർ നാവു ഇറുത്തു
സ്ത്രീകൾ ഇവർക്ക് കളിപ്പാനുള്ള
പാവകളെന്നു വരുത്തി തീർത്ത്
എത്ര നൂറ്റാണ്ടുകള നമ്മളേവം
ബുദ്ധിമുട്ടുന്നു സോദരരെ
നമ്മെ ഉയർത്തുവാൻ നമ്മളെല്ലാം
ഒന്നിച്ചു ഉണരേണം കേൾക്ക നിങ്ങൾ
ബ്രാഹ്മണഉപഞ്ഞ മതം കെട്ട മതം
സേവിപ്പരെ ചവിട്ടും മതം

നമ്മളെ തമ്മിൽ അകത്തും മതം
നമ്മൾ വെടിയണം നന്മ വരാൻ
സത്യവും ധർമ്മവും മാത്രമല്ലോ
സിദ്ധി വരുത്തുന്ന ശുദ്ധ മതം
ധ്യാനത്തിനാലേ പ്രബുദ്ധരായ
ദിവ്യരാൽ നിർദിഷ്ടമായ മതം
വാമനാദർശം വെടിഞ്ഞിടേണം
മാബലി വാഴ്ച വരുത്തിടേണം..

3 . ഓണ പൂവേ ഓമല്‍ പൂവേ…

ഓണ പൂവേ ഓമല്‍ പൂവേ
നീ തേടും മനോഹര തീരം
ദൂരെ മാടി വിളിപ്പൂ ഇതാ ഇതാ ഇതാ
ഓണ പൂവേ പൂവേ പൂവേ ഓമല്‍ പൂവേ പൂവേ പൂവേ
നീ തേടും മനോഹര തീരം
ദൂരെ മാടി വിളിപ്പൂ ഇതാ ഇതാ ഇതാ

അന്തര്‍ദാഹ സംഗീതമായ്
സന്ധ്യാ പുഷ്പ സൗരഭമായ്‌ (2)
അനുഭൂതികള്‍ പൊന്‍ ഇതളിതളായ്
അഴകില്‍ വിരിയും തീരമിതാ
ഓണ പൂവേ പൂവേ പൂവേ ഓമല്‍ പൂവേ പൂവേ പൂവേ
നീ തേടും മനോഹര തീരം
ദൂരെ മാടി വിളിപ്പൂ ഇതാ ഇതാ ഇതാ

വിണ്ണില്‍ ദിവ്യ ശംഖൊലികള്‍
മണ്ണില്‍ സ്വപ്ന മഞ് ജരികള്‍ (2)
കവിതന്‍ ശാരിക കള മൊഴിയാള്‍
നറുതേന്‍ ചൊരിയും തീരമിതാ
ഓണ പൂവേ പൂവേ പൂവേ ഓമല്‍ പൂവേ പൂവേ പൂവേ
നീ തേടും മനോഹര തീരം
ദൂരെ മാടി വിളിപ്പൂ ഇതാ ഇതാ ഇതാ

വില്ലും വീണ പൊന്‍ തുടിയും
പുള്ളോര്‍ പെണ്ണിന്‍ മണ്‍കുടവും (2)
സ്വര രാഗങ്ങളില്‍ ഉരുകി വരും
അമൃതം പകരും തീരമിതാ
ഓണ പൂവേ പൂവേ പൂവേ ഓമല്‍ പൂവേ പൂവേ പൂവേ
നീ തേടും മനോഹര തീരം
ദൂരെ മാടി വിളിപ്പൂ ഇതാ ഇതാ ഇതാ..

admin:
Related Post