Home Blog Page 561

നടി മേ​ഘ്ന​യു​ടെ ഹ​ൽ​ദി ആ​ഘോ​ഷ ചി​ത്ര​ങ്ങ​ൾ കാണാം

0

നടി മേ​ഘ്ന രാ​ജു൦ കന്നടതാരം ചി​ര​ഞ്ജീ​വി സ​ർ​ജ​യും തമ്മിലുള്ള വിവാഹം മെയ് 2 ന് നടക്കാനിരിക്കെ വി​വാ​ഹ​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള ഹ​ൽ​ദി ആ​ഘോ​ഷ​o കഴിഞ്ഞ ദിവസം നടന്നു. ചടങ്ങിൽ അതീവ സുന്ദരിയായാണ് മേഘ്‌ന എത്തിയത്.

നീ​ണ്ട പ​ത്തു വ​ർ​ഷ​ത്തെ പ്ര​ണ​യ​ത്തി​ന് ശേ​ഷ​മാ​ണ് ചി​ര​ഞ്ജീ​വി സ​ർ​ജ​യും മേ​ഘ്നയും വിവാഹിതരാകുന്നത്.

യ​ക്ഷി​യും ഞാ​നും എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് മേ​ഘ്ന മലയാളത്തിലേക്ക് എത്തുന്നത്. എന്നാൽ ബ്യൂ​ട്ടി​ഫു​ൾ എന്ന മലയാള ചിത്രത്തിലൂടെയാണ് മേ​ഘ്ന ശ്രദ്ധിക്കപ്പെട്ടത്. മെ​മ്മ​റീ​സ്, റെ​ഡ് വൈ​ൻ,ഹ​ല്ലേ​ലു​യ്യ തുടങ്ങിയ മലയാളം ചിത്രങ്ങളിൽ മേ​ഘ്ന അഭിനയിച്ചിട്ടുണ്ട്.

മേ​ഘ്ന​യു​ടെ ഹ​ൽ​ദി ആ​ഘോ​ഷ ചി​ത്ര​ങ്ങ​ൾ കാണാം

മുത്തശ്ശി അനുഷ്ക

0

അറുപത് വയസോളം പ്രായം തോന്നുന്ന ഒരു മുത്തശ്ശി കണ്ടാൽ അനുഷ്കയുടെ മുത്തശ്ശിപോലുണ്ട്. ആരാണ് അതെന്നു തിരക്കിയ ആരാധകർ സംഗതി പിടിക്കിട്ടിയപ്പോൾ അത്ഭുതപ്പെട്ടു.

ശരിക്കും ആ മുത്തശ്ശി അനുഷ്ക തന്നെയായിരുന്നു. ഒരു ടി.വി പരസ്യത്തിന് വേണ്ടിയാണ് ഈ കിടിലന്‍ മേക്കോവർ അനുഷ്‌ക നടത്തിയത്. കണ്ടാൽ ആരും അതിശയിക്കും. അനുഷ്‌ക ശര്‍മ ഫാന്‍സ് ക്ലബിന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ഈ മേക്കോവർ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. മുത്തശ്ശി ആയാലും അനുഷ്‍ക സുന്ദരിയാണെന്നാണ് ചിത്രങ്ങൾ കണ്ട ആരാധകർ പറയുന്നത്.

കാക്കിക്കൂട്ടത്തിന്റെ കുരുതി

0

പാലക്കാട് : കൊല്ലങ്കോട് ചിങ്ങൻചിറ ക്ഷേത്രത്തിൽ പോലീസ് സംഘം മൃഗബലി നടത്തിയാതായി റിപ്പോർട്ടുകൾ. നെന്മാറ വേല പ്രശ്‌നങ്ങള്‍ ഇല്ലാതെ നടന്നതിനുള്ള വഴിപാടായാണ് രാജ്യത്ത് നിരോധിച്ച മൃഗബലി നെന്മാറ സിഐയുടെ നേതൃത്തത്തിൽ പോലീസുകാര്‍ നടത്തിയത്.

എല്ലാവർഷവും ഇത്തരത്തിൽ മൃഗബലി നടത്താറുണ്ടെന്നാണ് പരിസരവാസികൾ പറയുന്നത്. ബലി നൽകുന്ന ആടിനെ ബലിക്കുശേഷം പാചകം ചെയ്തു കഴിക്കുകയും ചെയ്യും.

ഇത്തരത്തിൽ ഒരു വാർത്ത വന്നതിനെ തുടർന്ന് പാലക്കാട് എസ്പി അന്വേഷണത്തിന് ഉത്തരവിട്ടു.

 

സിവിൽ സർവീസസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

0

സിവിൽ സർവീസസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഹൈദരാബാദ് സ്വദേശി ദുരിഷെട്ടി അനുദീപിനാണ് ഒന്നാം റാങ്ക്. കൊച്ചി സ്വദേശിനി ശിഖ സുരേന്ദ്രൻ 16ആം റാങ്കും എസ്.അഞ്‌ജലി 26ആം റാങ്കും സമീറ 28ആം റാങ്കും  നേടി മലയാളത്തിന്റെ അഭിമാനമായി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മകൻ രമിത്ത് ചെന്നിത്തല 210 ആം റാങ്ക് നേടി.

990 പേ​രു​ടെ റാ​ങ്ക് പ​ട്ടി​ക​യാ​ണ് യൂ​ണി​യ​ൻ പ​ബ്ളി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ പു​റ​ത്തു​വി​ട്ട​ത്. ഇ​തി​ൽ 750 പേ​ർ പു​രു​ഷ​ൻ​മാ​രും 240 പേ​ർ വ​നി​ത​ക​ളു​മാ​ണ്.

സംഗീതസാന്ദ്രമായ ഒരു സുന്ദര സിനിമ : അരവിന്ദന്റെ അതിഥികൾ റിവ്യൂ

0

രാജേഷ് രാഘവന്റെ തിരക്കഥയിൽ എം.മോഹനൻ സംവിധാനം ചെയ്ത ചിത്രമാണ് അരവിന്ദന്റെ അതിഥികൾ. ഒരു ഇടവേളക്ക് ശേഷം ശ്രീനിവാസനും മകൻ വിനീത് ശ്രീനിവാസനും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണ് ഇത്. കൂടാതെ ഏറെ നാളുകൾക്ക് ശേഷം ഉർവശി അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണിത്.

അമ്മ ആരെന്നറിയാത്ത അരവിന്ദനും അവനെ എടുത്തുവളർത്തിയ മാധവനും അവർക്കു ചുറ്റുമുള്ള കുറേ ആളുകളുടേയും കഥയാണ് അരവിന്ദന്റെ അതിഥികൾ. അരവിന്ദന്റെ അമ്മയെ തേടിയുള്ള യാത്രയിലൂടെയാണ് ചിത്രത്തിന്റെ കഥ നീങ്ങുന്നത്.

മൂകാംബിക അമ്പലത്തിന്റെ അടുത്ത് ലോഡ്ജ് നടത്തിവരികയാണ് അരവിന്ദനും മാധവനും. വരദ എന്ന പെൺകുട്ടിയുമായി അരവിന്ദൻ സൗഹൃദത്തിലാവുകയും അവരൊരുമിച്ച് അരവിന്ദിന്റെ അമ്മയെ തേടുകയും ചെയ്യുന്നു. തമാശകൾ നിറഞ്ഞ സന്ദർഭങ്ങളിലൂടെ നീങ്ങുന്ന ചിത്രം കാഴ്ചക്കാരന് തെല്ലും മടുപ്പുളവാകില്ല.  വൈകാരികത നിറഞ്ഞ ക്ലൈമാക്സ്.

അരവിന്ദായി വിനീത് ശ്രീനിവാസനും, മാധവനായി ശ്രീനിവാസനും വേഷമിടുന്നു.  ഗിരിജ എന്ന കഥാപാത്രത്തെ ഉർവശി അവതരിപ്പിക്കുന്നു. നടി ഉർവശിയുടെ തിരിച്ച് വരവ് തന്നെയാണ് ഗിരിജ എന്ന കഥാപാത്രം. വരദയായി എത്തുന്നത് നിഖില വിമലാണ്. അജു വർഗീസ്, സലീംകുമാര്‍, ബിജുക്കുട്ടന്‍, പ്രേംകുമാര്‍, ഷമ്മി തിലകന്‍, ശാന്തികൃഷ്ണ, കെപിഎസി ലളിത തുടങ്ങിയ താരങ്ങൾ ചിത്രത്തില്‍ പ്രധാനവേഷങ്ങളിൽ എത്തുന്നു.

പതിയാറ എന്‍റര്‍ടെയിന്‍മെന്‍റിന്‍റെ ബാനറില്‍ പ്രദീപ് കുമാര്‍ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സംഗീതം ഷാന്‍ റഹ്മാന്‍.

കുടുംബമായി ആസ്വദിക്കാൻ പറ്റുന്ന ഒരു സുന്ദര ചിത്രമാണ് അരവിന്ദന്റെ അതിഥികൾ. ധൈര്യമായി ഈ ചിത്രത്തിന് ടിക്കറ്റെടുക്കാം.

.

 

 

ജോയ് മാത്യു താങ്കൾക്ക് പണി തുടരാം : അങ്കിൾ റിവ്യൂ

0

നവാഗതനായ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്ത് ജോയ് മാത്യുന്റെ തിരക്കഥയിൽ ഒരുങ്ങിയ മമ്മൂട്ടി ചിത്രമാണ് “അങ്കിൾ”. ജോയ് മാത്യു അവതരിപ്പിക്കുന്ന വിജയൻ എന്ന കഥാപാത്രത്തിന്റെ മകൾ ശ്രുതി ഊട്ടിയിൽ നിന്ന് തന്റെ പിതാവിന്റെ സുഹൃത്തിനോടൊപ്പം നടത്തുന്ന ഒരു യാത്രയിലൂടെയാണ് ചിത്രം നീങ്ങുന്നത്. ആ യാത്രയിലുണ്ടാകുന്ന നല്ലതും മോശവുമായ സംഭവങ്ങളാണ് ചിത്രത്തിന്റെ കഥ. ഇതിൽ വിജയൻറെ സുഹൃത്തായ കൃഷ്ണകുമാറായി എത്തുന്നത് മമ്മൂട്ടിയും ശ്രുതിയായി വേഷമിടുന്നത് കാർത്തിക മുരളീധരനും ആണ്.

ഒരു നല്ല സന്ദേശം സമൂഹത്തിന് നൽകുന്ന ചിത്രമാണ് അങ്കിൾ. ഇന്ന് സമൂഹത്തിൽ നടക്കുന്ന ചില സംഭവ വികാസങ്ങൾ പ്രേക്ഷകരിൽ എത്തിക്കാൻ ഈ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. ആദ്യ പകുതി അവതരണം കൊണ്ട് മികച്ചു നിന്നപ്പോൾ രണ്ടാം പകുതി അല്പം നീണ്ടു പോയതായി തോന്നാം. എന്നാൽ കഥയിൽ ഒളിഞ്ഞിരിക്കുന്ന സസ്പെൻസ് രണ്ടാം പകുതിയുടെ മുഷിപ്പ് മാറ്റുന്നു.

കൃഷ്ണ കുമാർ എന്ന കഥാപാത്രം ഉറപ്പായും മമ്മൂട്ടിയുടെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരിക്കും. കാർത്തികയുടെയും മുത്തുമണിയുടെയും അഭിനയ മികവ് എടുത്തുപറയാതിരിക്കാൻ കഴിയില്ല. സുരഷ് കൃഷ്ണ, കെപിഎസി ലളിത, ഗണപതി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. എല്ലാവരും അവരവരുടെ വേഷങ്ങൾ മികച്ചതാക്കി.

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് അളഗപ്പന്‍. സംഗീതം ബിജിബാല്‍. ജോയ് മാത്യുവും സജയ് സെബാസ്റ്റിയനും ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ചിത്രത്തിൽ എടുത്തുപറയത്തക്ക ആക്ഷനോ മാസ്സ് ഡയലോഗൊ ഇല്ലെങ്കിലും മികച്ച ഒരു മമ്മൂട്ടി കുടുംബ ചിത്രമാണ് അങ്കിൾ. സ്ത്രീ സുരക്ഷയും സദാചാര പ്രശ്നങ്ങളും വലിയ ചർച്ചയാകുന്നു ഇന്നത്തെ കാലത്ത് കണ്ടിരിക്കേണ്ടുന്ന ഒരു ചിത്രം തന്നെയാണ് അങ്കിൾ.

“താൻ ഏത് പണി തുടരണം, ഏത് പണി നിർത്തണം ” എന്ന് പ്രേക്ഷകർ പറയണം എന്ന്  അങ്കിൾ ഇറങ്ങുന്നതിന് മുൻപ് ജോയ് മാത്യു പറഞ്ഞിരുന്നു. ഈ ചിത്രം കാണുന്ന ഏതൊരു സാധരണ പ്രേക്ഷകനും പറയും ഇത് നിങ്ങള്ക്ക് പറ്റിയ പണിതനെയാണ് ജോയ്മാത്യു സർ .

ചിത്രത്തിൽ മമ്മൂട്ടി വില്ലനോ അതോ നായകനോ എന്നത് സിനിമ തീയറ്ററിൽ പോയി കണ്ടുതന്നെ മനസിലാക്കണം.

Rating : 3.5/5

നടി ലിജോമോളുടെ വിവാഹം കഴിഞ്ഞുവെന്ന വാർത്ത വ്യാജം

0

നടി ലിജോ മോൾ ജോസ് ഉം നടന്‍ ഷാലു റഹിം ഉം എന്നിവർ വിവാഹിതരായി എന്ന വാർത്ത വ്യാജമാണെന്ന് ഷാലു റഹിം. ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ തന്റെ വിവാഹത്തേക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും എവിടെനിന്നാണ് ഇത്തരം വാര്‍ത്തകള്‍ ഉണ്ടാകുന്നതെന്ന് അറിയില്ല എന്നും ഷാലു പ്രതികരിച്ചു. എന്നാൽ ഇരുവരും പ്രണയത്തിലാണെന്നുള്ള വാർത്ത ഷാലു റഹിം നിഷേധിച്ചില്ല.

കമ്മട്ടിപ്പാടത്തിലെ അഭിനയത്തിലൂടെ ശ്രദ്ധേയനായ നടനാണ് ഷാലു. കളി എന്ന മലയാളം ചിത്രത്തിലും ഷാലു അഭിനയിച്ചിട്ടുണ്ട്. കട്ടപ്പനയിലെ ഹൃതിക് റോഷൻ, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധനേടിയ നടിയാണ് ലിജോ മോൾ ജോസ്.

ലിഗയുടെ മരണം കൊലപാതകം

0

തിരുവനന്തപുരം : ലിത്വാനിയൻ സ്വദേശിനി ലിഗ മരണപ്പെട്ട സംഭവം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചു. കോ​വ​ളം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് പേ​രാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞി​ട്ടു​ണ്ട് എന്നാണ് റിപ്പോർട്ട്.

ഇതേ സമയം മരിച്ച ലിഗ കണ്ടല്‍ക്കാട്ടിലെത്താന്‍ ഉപയോഗിച്ചതെന്നു കരുതുന്ന തോണി പോലീസ് കണ്ടെത്തി. വിരലടയാളവിദഗ്ധര്‍ തോണിയിൽ നിന്ന്  തെളിവുകള്‍ ശേഖരിച്ചു.ലിഗയുടെ മരണത്തിനുപിന്നില്‍ പ്രാദേശിക ലഹരിസംഘങ്ങള്‍ക്കു പങ്കുണ്ടെന്നാണു സൂചന.

“ഇളയരാജ” ചിത്രത്തിന്റെ മോഷൻപോസ്റ്റർ പുറത്തിറങ്ങി

0

ഗിന്നസ്​ പക്രു നായകനാകുന്ന പുതിയ ചിത്രം ഇളയരാജയുടെ മോഷൻപോസ്റ്റർ പുറത്തിറങ്ങി. മേൽവിലാസം, അപ്പോത്തിക്കിരി തുടങ്ങിയ മികച്ച ചിത്രങ്ങൾ ഒരുക്കിയ മാധവ്​ രാംദാസ്​ന്റെ ചിത്രമാണ് ഇളയരാജ.

ഗിന്നസ്​ പക്രു വത്യസ്ത ലുക്കിൽ എത്തുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

“ഒടിയന്‍” ഷൂട്ടിംഗ് പൂര്‍ത്തിയായി

0

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ഓടിയന്റെ 123 ദിവസത്തെ ഷൂട്ടിങ് പൂർത്തിയായി. സ്നേഹവും പിന്തുണയും നൽകിയവർക്ക് നന്ദി പറഞ്ഞുകൊണ്ട് ഷൂട്ടിങ് പൂർത്തിയായ വിവരം മോഹൻലാൽ തന്നെയാണ് തന്റെ ഫേസ്ബുക് പേജിലൂടെ പങ്കുവച്ചത്.

മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി വി.​എ.​ശ്രീ​കു​മാ​ർ മേ​നോ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചിത്രമാണ് ഒടിയൻ. ചിത്രത്തിൽ മു​പ്പ​ത് മു​ത​ൽ അ​റു​പ​ത് വ​യ​സു​വ​രെ​യു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ളെ​യാ​ണ് മോ​ഹ​ൻ​ലാ​ൽ അവതരിപ്പിക്കുന്നത്. മഞ്ജു വാര്യരും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. തമിഴ് സൂപ്പര്‍താരം പ്രകാശ് രാജാണ് ഒടിയനിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ന​രേ​ൻ, സി​ദ്ധി​ഖ്, ഇ​ന്ന​സെ​ന്‍റ് എ​ന്നി​വ​രും മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ദേശീയ അവാര്‍ഡ് നേടിയ തിരക്കഥാകൃത്തും പത്രപ്രവര്‍ത്തകനുമായ ഹരികൃഷ്ണനാണ് ഒടിയന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിനു വേണ്ടി ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ജയിലിൽ സുഖമാണ്

0

കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിൽ അനധികൃതമായി മദ്യം കടത്തുന്നതായി റിപ്പോർട്ട്. തടവുകാർക്ക് പുറത്തുനിന്നും ജയിലിനകത്തേക്ക് മതിലിന് മുകളിലൂടെ മദ്യം, മയക്കുമരുന്ന് എന്നിവ എറിഞ്ഞ് കൊടുക്കുന്നു.

രാഷ്ട്രീയ കൊലപാതകങ്ങളിലെ പ്രതികളേയും കൊടും കുറ്റവാളികളെയെയും  പാര്‍പ്പിച്ചിരിക്കുന്ന സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്ക് വഴിവിട്ട സഹായം നല്‍കുന്നുവെന്ന ആക്ഷേപം നിലനില്‍ക്കുന്നതതിനിടയിലാണ് ഇത്തരം ഒരു വീഡിയോ ദൃശ്യം പുറത്ത് വരുന്നത്. സുരക്ഷാ ക്യാമറകളില്‍ പലതും പ്രവര്‍ത്തനരഹിതമായ ജയിലിൽ  സന്ദര്‍ശകരെ നിയന്ത്രിക്കാനോ നിരീക്ഷിക്കാനോ പ്രത്യേക സംവിധാനമൊന്നും ഇല്ല.

വീഡിയോ പുറത്തുവന്നതിനെ തുടർന്ന് ജയിൽ മേധാവി ആർ. ശ്രീലേഖ അന്വേഷണത്തിന് ഉത്തരവിട്ടു.

കരീനയുടെ പുതിയ ചിത്രം “വീരെ ദി വെഡിങ് ” ട്രൈലെർ പുറത്തിറങ്ങി

0


പ്രസവ ശേഷം കരീന അഭിനയിക്കുന്ന ആദ്യ ചിത്രമാണ് വീരെ ദി വെഡിങ്.കരീന കപൂർ , സോനം കപൂർ , സ്വര ഭാസ്‌കര്‍, ശിഖ തല്‍സാനിയ എന്നിവരടങ്ങിയ നാല്‍വര്‍ സംഘത്തിന്റെ കഥ പറയുന്ന ചിത്രമാണ്  വീരേ ദി വെഡ്ഡിങ്.നാല്‍വര്‍ സംഘത്തിലെ ഒരാളുടെ വിവാഹവുമായി ബന്ധപ്പെട്ട കഥയാണ് ചിത്രത്തിൽ പറയുന്നത് .ശശാങ്ക ഘോഷ് ആണ് ചിത്രം സംവിധാനം ചെയുന്നത് .റിയ കപൂര്‍, ഏകത കപൂര്‍, നിഖില്‍ ദ്വിവേദി എന്നിവർ ചേർന്നാണ് ചിത്രം നിര്‍മിക്കുന്നത് .