കോഴിക്കോട് : കോഴിക്കോട്ട് സ്വദേശിനിക്ക് വെസ്റ്റ്നൈല്‍ പനി സ്ഥിതീകരിച്ചു. പുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പക്ഷികളില്‍ നിന്ന് കൊതുകുവഴി മനുഷ്യരിലേക്ക് പകരുന്ന വൈറസ് രോഗമാണിത്.
രോഗം ബാധിച്ച പെൺകുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഒരാൾക്കുകൂടി രോഗബാധയെന്ന് സംശയം.