ഇബ്‌ലീസ് മലയാളം മൂവി റിവ്യൂ

രോഹിത് വി എസിന്റെ സംവിധാനത്തില്‍ ആസിഫലിയും മഡോണ സെബാസ്റ്റിയനും പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രമാണ് ഇബ്‌ലീസ്. ഇച്ചായിസ് പ്രൊഡക്ഷന്റെ ബാനറില്‍ ശ്രീലക്ഷ്മിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

മലയാളസിനിമ ഇപ്പോൾ ധാരാളം പരീക്ഷണങ്ങൾ നടത്തുന്നുണ്ട്. അതിൽ ചിലത് വിജയിക്കാറുമുണ്ട്. അത്തരത്തിൽ ഒരു ചിത്രം ആണ് ഇബ്‌ലീസ്. എണ്‍പതുകളില്‍ നടക്കുന്ന കഥയാണ് ഇബ്‌ലീസ് പറയുന്നത്. ഒരു ഗ്രാമവും ആ ഗ്രാമത്തിലെ ആളുകളുടെ വിശ്വാസങ്ങളും വ്യത്യസ്‌ത ശൈലിയിലുള്ള ജീവിത രീതികളും നായകൻറെ ശക്തമായ പ്രണയവുമൊക്കെയാണ് ചിത്രത്തിന്റെ കഥ.

മരണത്തെ ഉത്സവമാക്കുന്ന ഒരു നാടാണ് അത്. ദേശത്തിനെന്നും മരണത്തിന്റെ മണവും മുഖവും സൗന്ദര്യവുമാണ്. വിചാര വികാരങ്ങളൊന്നും ദേശത്തെ സ്വാധീനിക്കുന്നില്ല. ജീവനുള്ള ദേഹങ്ങൾക്കും ആത്മാക്കൾക്കും ഇടയിൽ നടക്കുന്നൊരു കെട്ടുകഥയാണ് ഇബ്‌ലീസ്. വളരെ സ്വാഭാവികമായ നർമ്മ മുഹൂർത്തങ്ങൾ കോർത്തിണക്കിയ ചിത്രമാണ് ഇത്.

ചിത്രത്തിൽ നായകനായ വൈശാഖനായ് ആസിഫലിയും ഫിദ ആയി മഡോണയും വേഷമിട്ടിരിക്കുന്നു. ലാല്‍, സിദ്ദിഖ്, ശ്രീനാഥ് ഭാസി, സൈജു കുറുപ്പ് എന്നിവരാണ് മറ്റുതാരങ്ങള്‍.

അഡ്വഞ്ചേഴ്സ് ഓഫ് അപ്പുക്കുട്ടൻ എന്ന ചിത്രത്തിന്റെ പോരായ്മകൾ ഉൾകൊണ്ട് സംവിധയകൻ രോഹിത് വി എസ് ഒരുക്കിയ ഇബ്‌ലീസ് ഖൽബ് കീഴടക്കുമെന്ന് തന്നെ പറയാം.

admin:
Related Post