Home Blog Page 559

നടൻ ശ്രീജിത്ത് വിജയൻ വിവാഹിതനാകുന്നു

0

നടനും അവതാരകനുമായ ശ്രീജിത്ത് വിജയൻ വിവാഹിതനാകുന്നു. കണ്ണൂർ സ്വദേശി അർച്ചന ഗോപിനാഥ് ആണ് വധു. മെയ് 12 ന് കൊച്ചി പനമ്പള്ളി നഗറിൽ വച്ചാണ് വിവാഹം നടക്കുക.

രതിനിർവേദം എന്ന ചിത്രത്തിലൂടെ മലയാളസിനിമയിൽ എത്തിയ  ശ്രീജിത്ത് തമിഴിലും തെലുങ്കിലും തന്റെ കഴിവ് തെളിയിച്ച നടനാണ്. ശ്രീജിത്തിന്റെ വധുവാകുന്ന അർച്ചന ഒരു വെഡിങ് പ്ലാനർ ആണ്. അർച്ചനയെ നേരത്തെ പരിചയം ഉണ്ടായിരുന്നെങ്കിലും വീട്ടുകാർ ആലോചിച്ചു നടത്തുന്ന വിവാഹമാണ് ഇതെന്ന് ശ്രീജിത്ത് പറഞ്ഞു.

കണ്ണൂരിലും മാഹിയിലും ഹർത്താൽ

0

കണ്ണൂർ : സിപിഎം ന്റെയും ആർ എസ് എസ് ന്റെയും പ്രവർത്തകർ കൊല്ലപ്പെട്ടതിനെ തുടർന്ന് കണ്ണൂരിലും മാഹിയിലും ഇന്ന് ഹർത്താൽ.

സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവും മുന്‍ മുനിസിപ്പല്‍ കൗണ്‍സിലറുമായ പള്ളൂര്‍ നാലുതുറ ബാബുവിനേയും ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷമേജ് പറമ്പത്തിനെയും ഒരു സംഘം വെട്ടിക്കൊല്ലുകയായിരുന്നു. ആദ്യം കൊല്ലപ്പെട്ടത് ബാബുവാണ്.

സിപിഎം, ആർഎസ്എസ് പ്രവർത്തകർ വെട്ടേറ്റു മരിച്ചത് രാഷ്ട്രീയ കൊലപാതകങ്ങൾ തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. മാഹിയിൽ ഏറെക്കാലമായി സിപിഎം ബിജെപി പ്രവർത്തകർക്കിടയിൽ സംഘർഷം നിലനിൽക്കുകയായിരുന്നു. രണ്ടു കൊലപാതകങ്ങളും സമീപപ്രദേശങ്ങളിൽ തന്നെയായതിനാൽ സംഘർഷം പടരാതിരിക്കാൻ ഈ മേഖലയിൽ കനത്ത ജാഗ്രതയാണ് പൊലീസ് പുലർത്തുന്നത്.

യാത്ര ടിപ്സ്

0

1.   യാത്ര ചെയ്യാൻ സ്ഥലങ്ങൾ നോക്കുന്നതിനോടൊപ്പം തന്നെ പ്രധാനമാണ് യാത്രക്ക്        പറ്റിയ നല്ല സമയം ഏതാണെന്നറിയുന്നത്. യാത്രയ്ക്ക് ഏതു സമയവും നല്ലതുതന്നെ     പക്ഷെ കുടുംബമായൊക്കെ പോകുമ്പോൾ കാലാവസ്ഥ കൂടി നോക്കുന്നത് നല്ലതാണ്.   കേരളം, തമിഴ്‌നാട്, കർണാടകം എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ യാത്രകൾ   നടത്താൻ പറ്റിയ സമയമാണ് നവംബർ. മഴക്കാലത്തിന്റെ തീവ്രത കഴിയുകയും   പ്രകൃതി കുളിർമയോടിരിക്കുകയും ചെയ്യന്ന സമയമാണ് ഇത്. അതുപോലെ   വെക്കേഷൻ അല്ലാത്തതിനാൽ തിരക്ക് കുറവായിരിക്കും കൂടെതെ ഹോട്ടൽ മുറികളും   യാത്ര ടിക്കറ്റുകളും കുറഞ്ഞ നിരക്കിൽ ലഭിക്കും.

2. സ്റ്റെപ്പിനി ഫോൺ

സ്മാർട്ട് ഫോണുകൾ യാത്രയിൽ വളരെ ഉപകാരപ്രധമാണ്. സ്ഥലങ്ങൾ കണ്ടെത്താനും, ഫോട്ടോകൾ എടുക്കാനും മറ്റും സ്മാർട്ട് ഫോൺ സഹായകമാണ്. എന്നാൽ സ്മാർട്ട് ഫോണുകളുടെ ചാർജ് വളരെ വേഗo തീർന്നു പോകാൻ സാധ്യത ഉണ്ട്. അതിനാൽ യാത്രകളിൽ കോൾ ചെയ്യാനും മറ്റും ഒരു സാധാ ഫോൺ കയ്യിൽ കരുതുന്നത് നല്ലതാണ്. അത്യാവശ്യ ഘട്ടങ്ങളിൽ ഇത് ഉപകാരപ്പെടും.

3. ആപ്പ് 

ശരിയായ വിവരങ്ങൾ ആധികാരികമായി അറിയുക എന്നത് യാത്രയുടെ കാതലായ വശമാണ്.അതിനായി ഇന്ത്യ ഗവൺമെന്റിന്റെ ടൂറിസം മന്ത്രാലയം പുറത്തിറക്കിയ മൊബൈൽഫോൺ ആപ്പ് ആണ് ഓഡിയോ കോംപ്‌സ് . ഇതിൽ ഇന്ത്യലെ പ്രധാനപ്പെട്ട സ്ഥലങ്ങളെക്കുറിച്ചുള്ള വിവരണങ്ങളുണ്ട്. ഇത് ഡൗൺലോഡ്ഡ് ചെയ്‌താൽ നമ്മൾ യാത്ര  പോകുന്ന സ്ഥലത്തിന്റെ അത്യാവശ്യ വിവരങ്ങളെല്ലാം ഓഡിയോ ആയി കേൾകാം.

മോദിക്കെതിരെ ആഞ്ഞടിച്ച് മൻമോഹൻസിംഗ്

0

കർണ്ണാടക : കർണാടകയിൽ ഇലക്ഷൻ പ്രചാരണത്തോടനുബന്ധിച്ചു നടന്ന സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച്‌ മൻമോഹൻ സിംഗ്.

ജിഎസ്ടി യും നോട്ട് നിരോധനവുമെല്ലാം ജനങ്ങൾക്കു ഗുണം ചെയ്തില്ല. മോദി സർക്കാർ രാജ്യത്തെ ബാങ്കിങ് സംവിധാനത്തിന്റെ വിശ്വസ്ഥത തകർത്തു. നോട്ട് ക്ഷാമം സർക്കാരിന് ഒഴിവാക്കാമായിരുന്നു. മോദി സർക്കാരിന്റെ സാമ്പത്തിക മാനേജ്മെന്റ് ദുരന്തമെന്നും മൻമോഹൻ സിംഗ് പറഞ്ഞു.

ചെ​ങ്ങ​ന്നൂ​രി​ൽ ശ​ക്ത​മാ​യ ത്രി​കോ​ണ മത്സരം, ശ്രീ​ധ​ര​ൻ​പി​ള്ള മൂ​ന്നാം സ്ഥാ​നത്ത് : വെള്ളാപ്പള്ളി

0

ചെ​ങ്ങ​ന്നൂ​ർ : ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​ര​മാ​ണ് ന​ട​ക്കു​ന്ന​ത്. മത്സരത്തിൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള മൂ​ന്നാം സ്ഥാ​ന​ത്തെ​ന്നും എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ.

ബി​ഡി​ജെഎസി​നോ​ട് ബി​ജെ​പി​ക്ക് അ​വ​ഗ​ണ​ന​യാണ്. ര​ണ്ട് വ​ർ​ഷ​മാ​യി ബി​ജെ​പി ബി​ഡി​ജെഎ​സി​ന് ഒ​ന്നും ന​ൽ​കി​യി​ല്ല. ഇനി പരിഹാര ശ്രമങ്ങളുണ്ടായാലും ഇപ്പോഴുള്ള മുറിവ് ഉണങ്ങില്ല. ചെങ്ങന്നൂരിൽ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സ​ജി ചെ​റി​യാ​നാ​ണ് മു​ൻ​തൂ​ക്ക​മെ​ന്നും വാർത്ത സമ്മേളനത്തിൽ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ പ​റ​ഞ്ഞു.

സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം എം.​വി. ഗോ​വി​ന്ദ​ൻ ബി​ഡി​ജെഎസ് വ​ർ​ഗീ​യ പാ​ർ​ട്ടി​യാ​ണെ​ന്നു പ​റ​ഞ്ഞ​ത് അ​ന​വ​സ​ര​ത്തി​ലാ​ണ് ​ഇത് എ​ൽ​ഡി​എ​ഫി​നും സ്ഥാ​നാ​ർ​ഥി​ക്കും ഗു​ണം ചെ​യ്യി​ല്ല എന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ​രാ​പ്പു​ഴ വീ​ടാ​ക്ര​മിച്ച കേസിൽ മൂ​ന്ന് പ്ര​തി​ക​ൾ കീ​ഴ​ട​ങ്ങി

0

കൊ​ച്ചി: വ​രാ​പ്പു​ഴ സ്വ​ദേ​ശി വാ​സു​ദേ​വ​ന്‍റെ വീ​ടാ​ക്ര​മി​ച്ച കേ​സി​ലെ മൂ​ന്ന് പ്ര​തി​ക​ൾ ആ​ലു​വ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി. പ്ര​തി​ക​ളാ​യ വി​പി​ൻ, അ​ജി​ത്ത്, തു​ള​സീ​ദാ​സ് എ​ന്നി​വ​രാണ് കീ​ഴ​ട​ങ്ങി​യ​ത്. ഇ​വ​രെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

വാ​സു​ദേ​വ​ന്‍റെ വീ​ടാ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ​ന്ന് ആ​രോ​പി​ച്ച് പോ​ലീ​സ് പി​ടി​കൂ​ടി​യ ശ്രീ​ജി​ത്ത് ക​സ്റ്റ​ഡി​യി​ലി​രി​ക്കെ മരിച്ചിരുന്നു. ശ്രീ​ജി​ത്ത് ത​ങ്ങ​ൾ​ക്കൊ​പ്പം വീ​ട് ആ​ക്ര​മി​ക്കാ​ൻ ഇ​ല്ലാ​യി​രു​ന്നു​വെ​ന്നും പ്ര​തി​ക​ൾ വെ​ളി​പ്പെ​ടു​ത്തി.

അതേസമയം, ശ്രീ​ജി​ത്ത് ക​സ്റ്റ​ഡി​യി​ൽ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വം പോ​ലീ​സ് അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​വെന്നും നാ​ല് പോ​ലീ​സു​കാ​രെ പ്ര​തി​യാ​ക്കി കേ​സ് അ​വ​സാ​നി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്നു​വെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പറഞ്ഞു.

ബിടെക് മൂവി റിവ്യൂ

0

മാക്ട്രോ പിക്ചർസ് നിർമ്മിച്ച് നവാഗതനായ മൃദുൽ നായർ സംവിധാനം ചെയ്ത ആസിഫ് അലി നായകനാകുന്ന ചിത്രമാണ് ബി ടെക്. കേരളത്തിനു പുറത്തുള്ള ബി.ടെക് കോളേജിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ആനന്ദ് സുബ്രമണ്യം എന്ന എഞ്ചിനിയറിങ് വിദ്യാർത്ഥിയെയാണ് ആസിഫ് അവതരിപ്പിച്ചിരിക്കുന്നത്. അനൂപ് മേനോനും ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തിയിരിക്കുന്നു.  പ്രിയ എന്ന നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്  അപർണ ബാലമുരളി ആണ് .

കോളേജ് ക്യാമ്പസും വിദ്യാർത്ഥികളും, തമാശയുമൊക്കെ നിറഞ്ഞു നിൽക്കുന്ന ആദ്യ പകുതി. ആസിഫലിയുടെ ഇൻട്രൊഡക്ഷൻ രംഗം കയ്യടി നേടുന്നതാണ്. രണ്ടാം പകുതിയിലെത്തുമ്പോഴേക്കും ചിത്രം കുറച്ചു സീരിയസ് ആകുന്നുണ്ട്. ബിടെക് പഠനം പൂർത്തിയാകാതെ കാശ് ഉണ്ടാക്കാൻ ഇറങ്ങിത്തിരിക്കുന്ന നായകനും കൂട്ടുകാരും നേരിടുന്ന പ്രശ്നങ്ങളിലൂടെയാണ് രണ്ടാം പകുതി നീങ്ങുന്നത്.

സോഷ്യൽ എലമെന്റ്സ് ഉള്ളൊരു ഒരു ക്യാമ്പസ് ചിത്രമാണ് ബിടെക്. എല്ലാവരുടെയും അഭിനയം നന്നായിരുന്നു. അനന്യയായി വന്ന നിരഞ്ജന അനൂപ് ശരിക്കും കയ്യടി അർഹിക്കുന്നു.  നായികയ്ക്ക് എടുത്തുപറയത്തക്ക അഭിനയ നിമിഷങ്ങൾ ഇല്ല. അനൂപ് മേനോൻ എന്ന നടന്റെ അഭിനയ മികവ് പൂർണമായി ചിത്രത്തിൽ ഉപയോഗിച്ചു എന്ന് പറയാൻ കഴിയില്ല.

അജു വർഗ്ഗീസ്, ശ്രീനാഥ് ഭാസി,  അര്‍ജുന്‍ അശോകന്‍, ദീപക് പറമ്പോള്‍, ഷാനി, സൈജു കുറുപ്പ്, തുഷാർ , അലന്‍സിയര്‍, ജയന്‍ ചേര്‍ത്തല, നീന കുറുപ്പ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

ആസിഫ് അലി മികച്ച പ്രകടനം കാഴ്ച്ച വച്ച ചിത്രങ്ങളിൽ ഒന്നുതന്നെയാണ് ബിടെക്. രഹുൽ രാജിന്റേതാണ് സംഗീതം, മനോജ് കുമാർ ഛായാഗ്രഹണം. വലിയ മുഷിപ്പൊന്നും ഇല്ലാതെ ആദ്യാവസാനം വരെ പ്രേക്ഷകരെ തീയേറ്ററിൽ പിടിച്ചിരുത്താൻ ചിത്രത്തിന് സാധിച്ചു.

ഇതൊരു ക്യാമ്പസ് സിനിമ മാത്രമല്ല. ഇന്ന് സമൂഹം കണ്ടു വരുന്ന ഒരു പ്രശ്നം കൂടി ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ഒരു സാധാരണ സിനിമ കാണാം എന്ന രീതിയിൽ പോയാൽ ബിടെക് ഇഷ്ടമാകും.

 

ചാ​ക്കോ​ച്ചി​യു​ടെ നാ​യി​ക ന​ന്ദി​നി ത​ന്നെ

0

ര​ഞ്ജി പ​ണി​ക്ക​ർ തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന മ​ക​ൻ നി​തി​ൻ ര​ഞ്ജി പ​ണി​ക്കർ സം​വി​ധാ​നം ചെ​യ്യുന്ന ചിത്രം ലേ​ലം 2വി​ൽ ചാ​ക്കോ​ച്ചി​യു​ടെ നാ​യി​ക ന​ന്ദി​നി ത​ന്നെ. ലേല ത്തിന്റെ ആദ്യ ഭാഗത്തിൽ ചാക്കോച്ചിയുടെ നായിക ഗൗ​രി പാ​ർ​വ​തി​യെ​ന്ന ശ​ക്ത​മാ​യ നാ​യി​ക വേ​ഷo നന്ദിനി തന്നെയാണ് അഭിനയിച്ചത്. എ​ന്നാ​ൽ ര​ണ്ടാം ഭാ​ഗ​ത്തി​ൽ ന​ന്ദി​നി നായിക ആകുമോ ഇല്ലയോ എ​ന്നു​ള്ള ഊ​ഹാ​പോ​ഹ​ങ്ങ​ൾ നി​ല​നി​ന്നി​രു​ന്നു.

ലേ​ലം 2വി​ൽ ത​ന്നെ നാ​യി​ക‍​യാ​ക്കാ​ൻ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ ഉ​ദ്ദേ​ശി​ക്കു​ന്നു​ണ്ടെ​ന്നു​ള്ള വി​വ​രം സു​ഹൃ​ത്ത് വ​ഴി​യാ​ണ് അ​റി​ഞ്ഞ​ത്. രണ്ടാം ഭാഗത്തിലും നായികയാകാൻ സാധിച്ചതിൽ വളരെ അധികം സന്തോഷം ഉണ്ട്. ലേലത്തിന്റെ ആദ്യ ഭാഗം പോലതന്നെ രണ്ടാം ഭാഗവും മികച്ചതായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് തു​ട​ങ്ങാ​നു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ് താൻ എന്നും നന്ദിനി പറയുന്നു.

വിശാലും അർജ്ജുനും കൊമ്പു കോർക്കുന്ന ഇരുമ്പുതിരൈ ചിത്രങ്ങൾ

0
മിഴ്  സിനിമയിലെ ആക്ഷൻ സ്റ്റാർ വിശാലിനെ നായകനും ആക്ഷൻ കിങ്ങ്  അർജ്ജുനെ വില്ലനുമാക്കി പുതുമുഖമായ പി .എസ്  മിത്രൻ രചനയും സംവിധാനവും  നിർവഹിച്ചിരിക്കുന്ന ബ്രഹ്മാണ്ഡ ആക്ഷൻ എന്റർടൈനറാണ്  ഇരമ്പുതിരൈ. വിശാൽ ഫിലിം ഫാക്ടറിയുടെ ബാനറിൽ വിശാൽ തന്നെയാണ് ഈ  സിനിമ നിർമ്മിച്ചിരിക്കുന്നത് സമന്തയാണ് വിശാലിന്റെ നായിക ദക്ഷിണേന്ധ്യയിലെ പ്രശസ്തരായ അഭിനേതാക്കളും സാങ്കേതിക വിദഗ്ദരും ഒന്നിച്ചിരിയ്ക്കുന്ന ഇരുമ്പ് തിരൈ മെയ് 11- ന് തമീൻസ് ഫിലിംസ് കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നു .
                                                                                                                                    തൻ്റെ കന്നി സംരംഭമായ ഇരുമ്പുതിരയെ കുറിച്ച്  പി.എസ്. മിത്രൻ പറയുന്നു … 
 
 “ ഒരു നിർമാതാവ് എന്ന നിലയിലാണ്  ഞാൻ ഈ കഥയുമായി   വിശാലിനെ സമീപിച്ചത് . വിശാലിനെ നായക സ്ഥാനത്തു സങ്കല്പിച്ചുമല്ല കഥ പറഞ്ഞത് മറ്റൊരു നായക നടനെ വെച്ച് ചെയ്യാം എന്നാണ് ഞാൻ മനസ്സിൽ കരുതിയിരുന്നത്. കഥകേട്ട മാത്രയിൽ തന്നെ അദ്ദേഹത്തിന് ഇഷ്ടപ്പട്ടു . നമ്മൾ ഈ പടം ചെയ്യുന്നു കഥയിലെ വില്ലൻ കഥാപാത്രം വളരെ  ശക്തമാണ് അത് ഞാൻ ചെയ്യാം എന്നായിരുന്നു  വിശാലിന്റെ ആദ്യ പ്രതികരണം . ഞാൻ  ഏറെ പണിപ്പെട്ട് അദ്ദേഹത്തെ കൺവിൻസ് ചെയ്ത് നായകനാക്കുകയായിരുന്നു ആദ്യം ഒരു  വലിയ സ്റ്റാർ ഹീറോയായ വിശാൽ നയകനായപ്പോൾ കഥയിൽ ഒട്ടേറെ മാറ്റങ്ങൾ വരുത്തി നായകനെ മിലിട്ടറി മേജറാക്കി  .സമാന്തയുടേത്  പതിവ് നായികാ കഥാപാത്രം  പോലെയായിരിക്കില്ല വളരെ അഭിനയ സാധ്യതയുള്ളതും  ഏറെ പ്രാധാന്യവുമുള്ള നായികാ  കഥാപാത്രമാണ്.
 സോഷ്യൽ മീഡിയയിൽ നമ്മളറിയാതെ നടക്കുന്ന മർമ്മങ്ങളെക്കുറിച്ചും ,അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ,കംപ്യൂട്ടർവൽകൃതമായ സമൂഹത്തിൽ നമ്മൾ അറിയാത്തതും അറിയേണ്ടതുമായ പല വിഷയങ്ങളെ കുറിച്ചും പ്രതിപാദിക്കുന്ന ഒരു ഗൗരവമാർന്ന പ്രമേയമാണ് ഇരുമ്പുതിരയുടേത് .അത് മിലിട്ടറി പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നു .ചിത്രത്തിലെ സാഹസിക രംഗങ്ങളിൽ വിശാലും അർജ്ജുനും ഏറെ റിസ്‌ക്കെടുത്താണ്  അഭിനയിച്ചിരിക്കുന്നത് .ആദ്യന്തം സസ്പെൻസ് നിറഞ്ഞ ഒരു സയൻസ് ഫിക്ഷൻ  ആക്ഷൻ ത്രില്ലറാണ് ഇരുമ്പുതിരൈ”.
 റോബോശങ്കർ ,വിൻസന്റ്  അശോകൻ ,ഡൽഹി ഗണേഷ് എന്നിവരാണ് മറ്റു പ്രധാന  അഭിനേതാക്കൾ . ജോർജ്.സി. വില്യംസ് ഛായാഗ്രഹണവും ,യുവൻ ഷങ്കർ രാജ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നുന്നു .  ദിലീപ്  സുബ്ബരായനാണ്  ചിത്രത്തിലെ ത്രില്ലിങ്ങായിട്ടുള്ള സ്റ്റുണ്ട് രംഗങ്ങൾ  ഒരുക്കിയിരിക്കുന്നത് . വിശാൽ അർജ്ജുൻ  എന്നീ ആക്ഷൻ  ഹീറോമാർ നായകനും പ്രതിനായകനുമായി കൊമ്പു കോർക്കുന്ന   ഇരമ്പുതിരൈ    ആരാധകരിലും ഏറെ പ്രതീക്ഷ വർധിപ്പിച്ചിരിക്കയാണ് .

ലിഗയുടെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു

0

തി​രു​വ​ന​ന്ത​പു​രം: കൊ​ല്ല​പ്പെ​ട്ട വി​ദേ​ശ വ​നി​ത​യു​ടെ മൃ​ത​ദേ​ഹം തൈ​ക്കാ​ട് ശാ​ന്തി​ക​വാ​ട​ത്തി​ൽ ​ബ​ന്ധു​ക്ക​ളുടേം സു​ഹൃ​ത്തു​ക്കളുടേം സാന്നിത്യത്തിൽ സം​സ്ക​രി​ച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചടങ്ങിൽ പങ്കെടുത്തു.

മൃ​ത​ദേ​ഹം ദ​ഹി​പ്പി​ക്ക​രു​തെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വു​ണ്ടാ​യി​രു​ന്നു. എന്നാൽ ഉത്തരവ് സർക്കാരിന് ലഭിച്ചില്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

വിദേശ വനിത ലിഗയുടെ മൃതദേഹം ദഹിപ്പിക്കരുതെന്ന് മനുഷ്യവകാശ കമ്മീഷൻ

0

വിദേശ വനിത ലിഗയുടെ മൃതദേഹം ദഹിപ്പിക്കരുതെന്ന് മനുഷ്യവകാശ കമ്മീഷന്റെ ഉത്തരവ്. ബിജെപി ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് നൽകിയ പരാതിയിലാണ് ഉത്തരവ്. രണ്ടാഴ്ചക്കകം റിപ്പോർട്ട നൽകണമെന്നും നിർദ്ദേശം.

ലീഗയുടെ മൃതശരീരം ദഹിപ്പിക്കുവാൻ മണിക്കൂറുകൾ മാത്രം ഉള്ളപ്പോഴാണ് മനുഷ്യവകാശ കമ്മീഷന്റെ ഉത്തരവ് വന്നത്. ലിഗ കൊല്ലപ്പെട്ട കേസിൽ വ്യക്തത വരാതെ മൃതശരീരം ദഹിപ്പിക്കരുത് എന്നായിരുന്നു സുരേഷ് നൽകിയ പരാതിയിൽ ഉണ്ടായിരുന്നത്.

ബാബാ രാംദേവ് മുട്ടുരോഗ ചികിത്സക്കായി ലണ്ടനിൽ പോയി എന്ന വാർത്തയുടെ സത്യാവസ്ഥ

0

ന്യൂഡൽഹി: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബാബ രാംദേവ് ലണ്ടനിൽ കാൽമുട്ട്  ചികിത്സയിലാണ് എന്ന വാർത്ത സോഷ്യല്‍ മീഡിയയില്‍ വയറലായിക്കൊണ്ടിരിക്കുകയാണ് .എന്നാല്‍ ഇത് സത്യമല്ലെന്നാണ് എ ബി പി ന്യൂസ് ഏജൻസി നടത്തിയ അനേഷണത്തിൽ നിന്നും മനസിലാക്കാൻ കഴിയുന്നത് .ഒരുപാടു ചോദ്യങ്ങളാണ് ഇതിനെ പറ്റി സോഷ്യല്‍ മീഡിയയില്‍ ഉയർന്നു കൊണ്ടിരിക്കുന്നത് .

ബാബാ രാംദേവിന് മുട്ട് വേദനയുണ്ടോ? ബാബ രാംദേവ് ശരിക്കും മുട്ട് ശാസ്ത്രക്രിയക്ക് വേണ്ടി ലണ്ടനിൽ പോയോ ?

എ ബി പി ന്യൂസ് ഏജൻസി നടത്തിയ അനേഷണത്തിൽ  മനസിലായത് ബാബാ രാംദേവ് ലണ്ടനിൽ ഇല്ലെന്നും ഹരിദ്വാർ യോഗ് ശിവിറിൽ ആണെന്നുമാണ് . മെയ് 5 വരെ അദ്ദേഹം അവിടെ ഉണ്ടാകും .ബാബാ രാംദേവിന്റെ വക്താവുമായി ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹത്തിന് കാൽ-മുട്ട് സംബന്ധമായ രോഗങ്ങൾ ഇല്ലെന്നും പൂര്‍ണ ആരോഗ്യവനാണെന്നും ആണ്  അറിയാൻ കഴിഞ്ഞത് .