Home Blog Page 521

സൈനയും കശ്യപും വിവാഹിതരാകുന്നു

0

ബാഡ്മിന്റൻ താരങ്ങളായ സൈന നെഹ്‌വാളും കശ്യപും വിവാഹിതരാകുന്നു. ഏറെ നാളത്തെ അഭ്യൂഹങ്ങൾക്ക് ശേഷമാണ് വിവാഹ വാർത്ത സ്ഥിതീകരിക്കുന്നത്. നേരത്തെ മാധ്യമങ്ങൾ ഇരുവരുടെയും പ്രണയത്തെ പറ്റി ചോദിച്ചപ്പോൾ സൈന പ്രതികരിച്ചിരുന്നില്ല.

നീണ്ട 10 വർഷക്കാലത്തെ പ്രണയത്തിനൊടുവിൽ മാതാപിതാക്കളുടെ അനുവാദത്തോടെയാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചിരിക്കുന്നത്. ഹൈദരബാദില്‍ ഡിസംബര്‍ 16 നാണ് വിവാഹം.

ഇന്ത്യയ്ക്കായി 20 പ്രധാന കിരീടങ്ങള്‍ നേടിയിട്ടുള്ള താരമാണ് സൈന. 2014 ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്കായി സ്വര്‍ണ നേട്ടം നേടിയ താരമാണ് കശ്യപ്. ബാഡ്മിന്റണില്‍ ലോകആറാം നമ്പര്‍ താരമാണ് കശ്യപ്.

 

View this post on Instagram

 

Tarun’s wedding !

A post shared by Parupalli Kashyap (@parupallikashyap) on

ബനാന ഫ്രിറ്റേഴ്‌സ് – റെസിപ്പി

0

ഉപ്പിട്ട് പകുതി വേവിച്ച ഏത്തക്കായ   – ഒന്നേകാൽ കപ്പ്

എണ്ണ                                                 – ആവശ്യത്തിന്

നുറുക്കിയ കോൺഫ്ലേക്സ്                 – ആവശ്യത്തിന്

അരപ്പിന്

മൈദ                                              – മുക്കാൽ കപ്പ്

പച്ചമുളക് അരച്ചത്                         – അര ടീസ്പൂൺ

മുളകുപൊടി                                    – അര ടീസ്പൂൺ

ഉപ്പ്                                                  – ആവശ്യത്തിന്

ഈ ചേരുവകൾ വെള്ളം ചേർത്ത് കുഴച്ചെടുക്കുക. അല്പം അയഞ്ഞ മാവായിരിക്കണം. ഓരോ കഷ്ണം ഏത്തക്കായയും മാവിൽ മുക്കിയ ശേഷം കോൺഫ്ലെക്സിൽ ഉരുട്ടിയെടുക്കുക. കടായിൽ എണ്ണ  ചൂടാകുമ്പോൾ ഏത്തക്കായ ഓരോന്നായി ഡീപ് ഫ്രൈ ചെയ്തെടുക്കാം. ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ പുറത്തെടുത്ത് ടൊമാറ്റോ കെച്ചപ്പിനോപ്പം കഴിക്കാം

മാരുതി സുസുക്കി ബലേനോ ലിമിറ്റഡ് എഡിഷൻ പുറത്തിറക്കി

0

 

മാരുതി സുസുക്കി പുതിയ ബലേനോ ലിമിറ്റഡ് എഡിഷൻ പുറത്തിറക്കി.  സുസുക്കി ബലേനോയുടെ  സ്പെഷ്യൽ എഡിഷന്റെ നാല് പ്രധാന സവിശേഷതകൾ

1 ) ബോഡി കിറ്റ്

ബലേനോ ലിമിറ്റഡ് എഡിഷന്റെ പ്രധാന പ്രതേകതകൾ ചാര നിറമുള്ള മുൻഭാഗത്തെയും  പിൻഭാഗത്തെയും ബംപർ എക്സ്റ്റൻഷനുകളും  , സൈഡ് സ്കിർട്ടുകൾ, ബോഡി സൈഡ് മോൾഡിംഗ് എന്നിവയാണ് .ബലേനോയ്ക്ക് എന്തെങ്കിലും കോസ്മെറ്റിക് അപ്ഡേറ്റ് ലഭിക്കുന്നത് ഇതാദ്യമാണ് .

2 ) പുതിയ സീറ്റ് കവറുകൾ

കാബിനിൽ  പുതിയ കറുത്ത ക്വാർട്ടഡ് സീറ്റ് കവറുകളാണ് ബലേനോയുടെ  സ്പെഷ്യൽ എഡിഷന് നൽകിയിരിക്കുന്നത് .

3 ) ഡോര്‍ സില്‍ ഗാര്‍ഡ്

മുന്നിലെ വാതിലുകൾക്ക് പ്രതേകതരം ഡോര്‍ സില്‍ ഗാര്‍ഡുകൾ ബലേനോ ലിമിറ്റഡ് എഡിഷനിൽ നൽകിയിട്ടുണ്ട് .

4 ) സ്മാർട്ട് കീ ഫൈൻഡർ

ബലേനോ ലിമിറ്റഡ് എഡിഷനിലെ മറ്റൊരു പ്രധാന പ്രതേകതയാണ്  സ്മാർട്ട് കീ ഫൈൻഡർ. ഇത്  ഉടമസ്ഥന് തന്റെ സ്മാർട്ട് ഫോണിന്റെ സഹായത്തോടെ കാർ കീ കണ്ടുപിടിക്കാൻ സഹായിക്കുന്നു.

എൻജിനിൽ മാറ്റങ്ങൾ വരുത്താതെയാണ് മാരുതി സുസുക്കി ബലേനോ ലിമിറ്റഡ് എഡിഷൻ പുറത്തിറക്കിയിരിക്കുന്നത് .സ്റ്റാൻഡേർഡ് ബലെനോയുടെ വില തുടങ്ങുന്നത് 5.38 ലക്ഷം രൂപ പ്രെട്രോൾ മോഡലിനും , ഡീസൽ മോഡലിന് 8.5 ലക്ഷം രൂപയുമാണ് .ഇതിൽ നിന്നും ഏകദേശം 30000 രൂപ കൂടുതലായിരിക്കും ബലേനോ ലിമിറ്റഡ് എഡിഷനെനാണ് റിപോർട്ടുകൾ .

 

നിയന്ത്രണങ്ങളോടെ ആധാറിന്‌ അംഗീകാരം

0

നിയന്ത്രണങ്ങളോടെ ആധാറിന്‌ അംഗീകാരം നൽകി കോടതി. പൗരൻമാർക്ക് ഏകീകൃത തിരിച്ചറിയൽ രേഖ നല്ലതാണ് എന്നാൽ ആധാർ ഇല്ലാത്തതിനാൽ ആളുകളുടെ അവകാശങ്ങൾ നിഷേധിക്കാൻ പാടില്ല എന്നും കോടതി വിധി. ജസ്റ്റിസ് സിക്രി ഉൾപ്പെട്ട  അഞ്ചംഗ ഭരണഘടനാബെഞ്ചിലെ ഭൂരിപക്ഷ വിധി ആധാറിന് അനുകൂലമായിരുന്നു.

ആധാർ മൊബൈൽ നമ്പരുമായോ ബാങ്ക് അക്കൌണ്ടുമായോ ബന്ധിപ്പിക്കേണ്ടതില്ല. സ്കൂൾ പ്രവേശനത്തിനും പ്രവേശന പരീക്ഷകൾക്കും ആധാർ നിർബന്ധമാക്കേണ്ടെന്നും കോടതി വ്യക്തമാക്കി.

എന്നാൽ പണ വിനിയോഗത്തിനുള്ള ബില്ലായി ആധാർ പാസാക്കിയതിൽ തെറ്റില്ലെന്ന് കോടതി. ആധാർ വിവരങ്ങൾ ദുരുപയോഗം ചെയ്യാനാകില്ലെന്നും സ്വകാര്യ കമ്പനികൾക്ക് വിവരങ്ങൾ നൽകുന്നതിൽ നിയന്ത്രണവും കോടതി ഉറപ്പാക്കി. അവകാശങ്ങൾക്കുമേൽ നേരിയ നിയന്ത്രണങ്ങളാകാം. മറ്റ് തിരിച്ചറിയൽ രേഖകളെ അപേക്ഷിച്ച് ആധാർ മികച്ചത് തന്നെയാണെന്നും കോടതി പറഞ്ഞു

പ്രളയത്തില്‍ നഷ്ടപ്പെട്ട ഗൃഹോപകരണങ്ങള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കാന്‍ പദ്ധതി

0

പ്രളയദുരന്തത്തില്‍ അകപ്പെട്ടവര്‍ക്കുള്ള ആര്‍.കെ.എല്‍.എസ് പ്രകാരം ഒരു ലക്ഷം രൂപ വരെ വായ്പ ലഭ്യമായ കുടുംബശ്രീ അംഗങ്ങള്‍ക്ക് പ്രളയത്തില്‍ നഷ്ടപ്പെട്ട ഗൃഹോപകരണങ്ങള്‍, മറ്റു അനുബന്ധ വസ്തുക്കള്‍ എന്നിവ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതി രൂപീകരിക്കുന്നതിനായി കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ ആഭിമുഖ്യത്തില്‍ മന്ത്രി ഇ പി ജയരാജന്റെ അധ്യക്ഷതയില്‍ കമ്പനി മേധാവികളുടെ യോഗം സംഘടിപ്പിച്ചു.
വേള്‍പൂള്‍, സോണി, സാംസങ്,  പാനസോണിക്, എല്‍.ജി, അമ്മിണി സോളാര്‍, ഗോദ്‌റെജ്, ഹൈക്കണ്‍, വി ഗാര്‍ഡ്, വള്ളിമണി ഇന്‍ഡസ്ട്രീസ്, ഈസ്‌റ്റേണ്‍ മാട്രസ് എന്നീ 11 കമ്പനികളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. 50 ശതമാനം എങ്കിലും വിലക്കിഴിവില്‍ ഉത്പന്നങ്ങള്‍ ആര്‍.കെ.എല്‍.എസ് വായ്പ പ്രകാരം കുടുംബശ്രീ അംഗങ്ങള്‍ക്ക് ലഭ്യമാക്കണമെന്ന് മന്ത്രി കമ്പനികളോട് ആവശ്യപ്പെട്ടു. കമ്പനികളുടെ ഉന്നതതലയോഗത്തില്‍ അവതരിപ്പിച്ചശേഷം വിലക്കിഴിവ് സംബന്ധിച്ച കൃത്യമായ വിവരം ലഭ്യമാക്കാമെന്ന് മേധാവികള്‍ ഉറപ്പു നല്‍കി.
കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍വഴി ബാങ്കില്‍ നിന്നും വായ്പ എടുത്ത അംഗങ്ങള്‍ക്കാണ് കിഴിവില്‍ ഉപകരണങ്ങള്‍ ലഭ്യമാക്കാനുള്ള പദ്ധതി നടപ്പാക്കുന്നത്. ഇന്നുവരെ 1,24,000 ആളുകള്‍ വായ്പയ്ക്ക് അപേക്ഷിച്ചിട്ടുണ്ട്. ഇവര്‍ക്ക് വായ്പ ലഭ്യമാകുന്ന മുറയ്ക്ക് അയല്‍ക്കൂട്ടം വഴി പണം ലഭിക്കും. തുടര്‍ന്ന് കമ്പനികളുടെ ഉത്പന്നങ്ങളുടെ വിവരങ്ങളും, ഡിസ്‌കൗണ്ടും, എവിടെ നിന്ന് ലഭ്യമാകും എന്ന വിവരങ്ങളുമടങ്ങിയ ബ്രൗഷര്‍ ഓരോ അയല്‍ക്കൂട്ടത്തിലുമുള്ള വായ്പ എടുത്ത അംഗത്തിന് നല്‍കും. ശേഷം ഹോളോഗ്രാം പതിച്ച് മറ്റുള്ളവര്‍ക്ക് കൈമാറാന്‍ സാധിക്കാത്ത ഒരു കാര്‍ഡ് ഓരോ ആളുകള്‍ക്കും നല്‍കും. ഈ കാര്‍ഡും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുമായി പോകുന്ന അംഗത്തിനായിരിക്കും കുറഞ്ഞ നിരക്കില്‍ സാധനങ്ങള്‍ ലഭിക്കുക. വിവിധ കമ്പനികളുടെ ഏതൊക്കെ ഉല്‍പ്പന്നങ്ങള്‍ക്ക് എത്ര വിലക്കിഴിവ് ലഭിക്കുമെന്നും അത് ഏതൊക്കെ സ്ഥലങ്ങളിലുള്ള ഏതൊക്കെ സ്റ്റോക്കിസ്റ്റുകളുടെ/ഡീലര്‍മാരുടെ അടുത്ത് ലഭിക്കുമെന്നുള്ള വിവരങ്ങള്‍ വായ്പ എടുത്ത ആളുകളെ കുടുംബശ്രീ അറിയിക്കും. ഒക്ടോബര്‍ ആദ്യ ആഴ്ച മുതല്‍ ഒക്ടോബര്‍ 31 വരെയുള്ള കാലയളവില്‍ ആളുകള്‍ക്ക് പോയി സാധനം കുറഞ്ഞവിലയ്ക്ക് വാങ്ങാവുന്ന തരത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.
യോഗത്തില്‍ മന്ത്രി ഇ.പി ജയരാജന്‍, പ്രൈവറ്റ് സെക്രട്ടറി പ്രകാശന്‍ മാസ്റ്റര്‍, വ്യവസായ സെക്രട്ടറി സഞ്ജയ് എം കൗള്‍, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹരികിഷോര്‍, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി പ്രതിനിധികള്‍, കമ്പനി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

ആർഭാടം ഒഴിവാക്കി ചലച്ചിത്രമേള

0

തിരുവനന്തപുരം : പ്രളയത്തെത്തുടർന്ന് ഇത്തവണ ആർഭാടങ്ങൾ ഒഴിവാക്കി രാജ്യാന്തര ചലച്ചിത്രമേള നടക്കും. സൗജന്യ പാസ് ഒഴിവാക്കി കൂടാതെ ചലച്ചിത്രമേളയില്‍ ഇത്തവണ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ഒഴിവാക്കാനും ധാരണ. ചെലവുചുരുക്കി മേള നടത്താമെന്ന നിര്‍ദേശം മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകരിച്ചതോടെയാണ് മാറ്റങ്ങൾ വരുത്തി മേള നടത്തുന്നത്.

ഏഴു ദിവസത്തെ പരുപാടി ആറു ദിവസമായി ചുരുക്കി. ഡെലിഗേറ്റ് ഫീസ് ഇരട്ടിയാക്കും. ഡെലിഗേറ്റ് ഫീസ് 650 രൂപയായിരുന്നത് 1500- 2000 രൂപയാക്കി വര്‍ധിപ്പിക്കാനാണ് ആലോചന. പ്രദർശന കേന്ദ്രങ്ങൾ 12 ആകും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തിയറ്ററുകള്‍ പൂര്‍ണമായും സൗജന്യമാക്കണമെന്ന് ആവശ്യപ്പെടും.
കഴിഞ്ഞവര്‍ഷം ആറരക്കോടി രൂപയാണു ചലച്ചിത്രമേളയ്ക്കു ചെലവായത്.ഇക്കുറി ചെലവ് മൂന്നരക്കോടിക്കുള്ളില്‍ നിര്‍ത്താനാണു ലക്ഷ്യമിടുന്നത്.

ഫ്രാങ്കോയുടേത് നിഷേധാത്മക നിലപാടെന്ന് പോലീസ്

0

കന്യാസ്ത്രീയുടെ പീഡന പരാതിയിൽ അറസ്റ്റിലായ ഫാദർ ഫ്രാങ്കോ മുളയ്ക്കലിന്റേത് നിഷേധാത്മക നിലപാടെന്ന് പോലീസ്. ചോദ്യങ്ങളോട് ഫ്രാങ്കോ സഹകരിക്കുന്നില്ലന്നും അതിനാൽ നുണപരിശോധനയ്‌ക്കു വിധേയനാക്കാനും തീരുമാനം. ബിഷപ്പിനു വേണ്ടി കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചവരെ പോലീസ് ഉടന്‍ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന.

അതേ സമയം, കന്യാസ്ത്രീകളുടെ സമരത്തിൽ പിന്തുണച്ച സിസ്റ്റര്‍ ലൂസിക്കെതിരെ നടപടിയെടുത്ത് എഫ്സിസി സന്യസ്തസമൂഹം മദര്‍ സുപ്പീരിയർ. ഇടവക വികാരിയുടെ തീരുമാനത്തെതുടർന്നാണ്  നടപടി.

 

“ഡാകിനി” ട്രെയിലർ എത്തി ; വീഡിയോ കാണാം

0

രാഹുല്‍ റിജി നായർ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്ന ഡാകിനിയുടെ ട്രെയിലർ എത്തി. ഫഹദ് ഫാസിൽ ആണ് തന്റെ ഒഫിഷ്യൽ പേജിലൂടെ  “ഡാകിനി”യുടെ  ട്രെയിലർ റിലീസ് ചെയ്തത്. ഉർവശി തീയേറ്റേഴ്സും  ബി. രാകേഷിന്റെ യൂണിവേഴ്സൽ സിനിമയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

അജു വർഗീസ് , ചെമ്പന്‍ വിനോദ്, ബാലുശ്ശേരി സരസ , ശ്രീലത ശ്രീധരന്‍,  അലന്‍സിയര്‍ , ഇന്ദ്രന്‍സ് , പോളി വത്സന്‍ , സേതുലക്ഷ്‍മി തുടങ്ങിയവര്‍ പ്രധാന കഥാത്രങ്ങളെ അവതരിപ്പിക്കുന്നു. വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിംസ് ‘ ഡാകിനി ‘ വിതരണം ചെയ്യും.

“നാന്‍ പെറ്റ മകൻ” വെള്ളിത്തിരയിലേക്ക്!

0

കുത്തേറ്റുമരിച്ച എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ ജീവിതം സിനിമയാകുന്നു. “നാന്‍ പെറ്റ മകന്‍” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ അഭിമന്യു ആയി  മിനോണും അഭിമന്യുവിന്റെ അച്ഛനായി ഇന്ദ്രൻസും എത്തും.  റെഡ്സ്റ്റാര്‍ ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്.

അഭിമന്യുവിന്റെ അഛന്റേയും അമ്മയുടെയും സാന്നിധ്യത്തിൽ സിപിഎം പൊളിറ്റ് ബ്യൂറോയംഗം എം.എ.ബേബി സിനിമയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു

0

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.പോലീസ് കസ്റ്റഡിയെ എതിർത്ത് ഫ്രാങ്കോ മുളക്കൽ  മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നു .എന്നാൽ കോടതി പോലീസിന്റെ കസ്റ്റഡി അപേക്ഷ അംഗീകരിക്കുകയായിരുന്നു .ഫ്രാങ്കോ മുളയ്ക്കലിനെ ഇപ്പോൾ പോലീസ് ക്ലബിലേക്ക് മാറ്റും .ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതൽ പരാതികൾ ലഭിച്ചുട്ടുണ്ടെന് പോലീസ് പറഞ്ഞു.ഈ കാരണത്താൽ ജാമ്യാപേക്ഷ  തള്ളണമെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു .

ക്യാപ്റ്റന്‍ രാജുവിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോൾ

0


അന്തരിച്ച നടനും സംവിധായകനുമായ ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം ഇന്നലെ പുത്തന്‍പീടിക നോര്‍ത്ത് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വെച്ചു നടന്നു .ഇന്നലെ രാവിലെ പാലാരിവട്ടത്തെ വസതിയിലും ടൗൺ ഹാളിലും പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവർ അന്ത്യാജ്ഞലി അർപ്പിച്ചു .വീഡിയോ കാണാം

ലൈംഗിക പീഡനക്കേസിൽ ഫ്രാങ്കോ മുളക്കൽ അറസ്റ്റിൽ

0

ലൈംഗിക പീഡനക്കേസില്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്തു .മൂന്നാംദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം ആണ് അറസ്റ്റ് ചെയ്തത് .പാലാ കോടതിയില്‍ ബിഷപ്പിനെ ഹാജരാക്കും എന്നാണ് റിപോർട്ടുകൾ .അറസ്റ്റ് മുന്നില്‍ കണ്ട് ബിഷപ്പിന്റെ അഭിഭാഷകര്‍ ജാമ്യാപേക്ഷ നേരത്തെ തന്നെ തയ്യാറാക്കിയിരുന്നു .ബിഷപ്പിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണം ശരിയാണെന്ന നിഗമനത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ എത്തിയതായി കോട്ടയം എസ്.പി എസ്. ഹരിശങ്കർ അറിയിച്ചു.