ഇന്ന് സ്വർഗവാതിൽ ഏകാദശി

ഇന്ന് സ്വർഗവാതിൽ ഏകാദശി ആണ്. 
ധനുമാസത്തിലെ വെളുത്ത പക്ഷ ഏകാദശിയാണ് സ്വർഗവാതിൽ ഏകാദശി എന്നറിയപ്പെടുന്നത്. 
വിഷ്ണുക്ഷേത്രത്തിലെല്ലാം സ്വര്‍ഗവാതില്‍ ഏകാദശി ഇന്ന് അനുഷ്ടിക്കും. 


ശ്രീകൃഷ്ണൻ സഹപാഠിയായിരുന്ന കുചേലനെ കുബേരനാക്കിയ ദിനമാണ് സ്വര്‍ഗവാതില്‍ ഏകാദശി എന്നാണ് വിശ്വാസം. ഈ ദിവസം എല്ലാ വിഷ്ണു ക്ഷേത്രങ്ങളിലും വിശേഷാൽ പൂജകൾ നടക്കും. 


ഈ ദിവസം വിഷ്ണുക്ഷേത്ര ദര്‍ശനം നടത്തുകയും ക്ഷേത്രത്തിലെ ഒരു നടയിലൂടെ കയറി മറ്റൊരു നടയിലൂടെ പുറത്തിറങ്ങുകയും ചെയ്യുന്നത് സ്വര്‍ഗത്തില്‍ എത്തിയ പുണ്യം ലഭിക്കുമെന്നാണു വിശ്വാസം.    

admin:
Related Post