Home Blog Page 520

തൈമൂർന്റെ ആയയുടെ മാസശമ്പളം ഒന്നരലക്ഷം !

0

ഏറെ മാധ്യമശ്രദ്ധ നേടുന്ന താരപുത്രൻ ആണ് സെയ്ഫ് അലി ഖാന്‍-കരീന ദമ്പതിമാരുടെ രാജകുമാരന്‍ തൈമൂര്‍ അലി ഖാന്‍ പട്ടൗഡി. പാപ്പരാസികൾ എപ്പോഴും തൈമൂറിന്റെ പിറകെയുണ്ട്.

ഇപ്പോൾ തൈമൂറിന്റെ ആയ സാവിത്രിയുടെ ശമ്പളമാണ് പാപ്പരാസികളെ ഞെട്ടിച്ചിരിക്കുന്നത്. മാസം 1.5 ലക്ഷം രൂപയാണ് തൈമൂറിന്റെ ആയയുടെ ശമ്പളം എന്നാണ് റിപ്പോര്‍ട്ട്..വീട്ടില്‍ ചെലവഴിക്കുന്ന അധികസമയത്തെ ശമ്പളം കൂട്ടുമ്പോള്‍ അത് 1.75 ലക്ഷം രൂപ വരെ വരും. തൈമൂറിനൊപ്പം ആയയും വിദേശയാത്ര പോകാറുണ്ട് മാത്രമല്ല തൈമൂറിനെ സമീപപ്രദേശങ്ങളില്‍ കൊണ്ടുപോകാനായി പ്രത്യേക കാറുമുണ്ട്.

അച്ഛനേയും അമ്മയേക്കാൾ സാവത്രിയാണ് തൈമൂറിനൊപ്പം കൂടുതൽ ഉണ്ടാവാറുള്ളത്. തൈമൂറിനു ഉളളതു പോലെ തന്നെ ധാരാളം ഫാൻസ്പേജുകളും സമൂഹമാധ്യമ പേജുകളും ഉളള ആളാണ് തൈമൂറിന്റെ ആയ സാവിത്രി.

‘ഞങ്ങള്‍ ശബരിമലയിൽ പോകില്ല : കേരളത്തിലെ സ്ത്രീകൾ

0

ശബരിമലയിൽ പ്രായമെത്താതെ പോകാൻ താൽപര്യമില്ലെന്ന് കേരളത്തിലെ ഭൂരിഭാഗം സ്ത്രീകൾ . എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്നാണ് സുപ്രീം കോടതിയുടെ വിധിയെപ്പറ്റി മാധ്യമങ്ങൾ അഭിപ്രായം ആരാഞ്ഞപ്പോഴാണ് ഭൂരിഭാഗം സ്ത്രീകളും ഈ അഭിപ്രായം പറഞ്ഞത് .നാട്ടിൽ വേറെ പല അയ്യപ്പ  ക്ഷേത്രങ്ങൾ ഉണ്ട്എന്നും . അവിടെ പോയാൽ മതിയെന്നും തലമുറകളായി പിൻതുടരുന്ന ആചാരങ്ങളും കീഴ്‍വഴക്കങ്ങളും ലംഘിക്കാൻ ആഗ്രഹിക്കാത്തവരാണ് തങ്ങൾ എന്നും അവർ അഭിപ്രായപ്പെട്ടു .

ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള വിലക്കുനീക്കി സുപ്രീംകോടതി അഞ്ചംഗബെഞ്ചിലെ നാലു ജഡ്ജിമാര്‍ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചപ്പോള്‍, ബെഞ്ചിലെ ഏകവനിതാജഡ്ജി ഇന്ദു മല്‍ഹോത്ര എതിര്‍ത്തിരുന്നു .

പ്രായഭേദമന്യേ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാം

0

പ്രായഭേദമന്യേ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാം എന്ന ചരിത്ര പ്രധാന വിധിയുമായി സുപ്രീംകോടതി. വിശ്വാസത്തിന് തുല്യതയാണ് വേണ്ടത്, അയ്യപ്പഭക്തർ പ്രത്യേക ഗണമല്ല,  സ്ത്രീകളെ അബലകളായി കാണരുതെന്ന് വിധി പ്രസ്താവത്തിന് തുടക്കം കുറിച്ച് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. അഞ്ച് ജഡ്ജിമാരിൽ നാലുപേർക്ക് ഒരേ അഭിപ്രായം.

ജീവശാസ്ത്രപരമായ കാരണത്താല്‍ സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് ഇന്ത്യന്‍ ഭരണഘടനയിലെ തുല്യതയ്ക്കുള്ള അവകാശം ഉറപ്പാക്കുന്ന വകുപ്പായ 14, മത,ജാതി,സ്ഥലം, ഭാഷ എന്നിവയുടെ പേരിലുള്ള വിവേചനത്തെ തടയുന്ന വകുപ്പ് 15, തൊട്ടുകൂടായ്മയുടെ നിഷ്‌കാസനം ഉറപ്പാക്കുന്ന വകുപ്പ് 17 എന്നിവയുടെ ലംഘനമാണോ എന്ന പരിശോധനയായിരുന്നു പ്രധാനമായും ഭരണഘടനാ ബെഞ്ച് നടത്തിയത്.

ആര്‍ത്തവകാലത്ത് സ്ത്രീകളുടെ ക്ഷേത്രപ്രവേശനം വിലക്കുന്നതിന് നിയമപിന്‍ബലമേകുന്ന 1965-ലെ കേരള ഹിന്ദു പൊതു ആരാധനാസ്ഥല (പ്രവേശന) ചട്ടത്തിന്റെ മൂന്നാം (ബി) വകുപ്പ് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടായിരുന്നു 2006-ല്‍ ഹര്‍ജിക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

വിധിയെ സ്വാഹതം ചെയ്യുന്നു എന്ന് ദേവസം ബോർഡ് പ്രതികരിച്ചു. വിധിയിൽ നിരാശയുണ്ടെന്ന് ശബരിമല കുടുംബാംഗങ്ങൾ പറഞ്ഞു.

വാഹനമോടിക്കുമ്പോൾ ഉറങ്ങരുതേ ! മുന്നറിയിപ്പുമായി കേരള പോലീസ്

0

യാത്രക്കിടയിൽ ഡ്രൈവർ ഉറങ്ങിപ്പോകുന്നതുമൂലമുണ്ടാകുന്ന അപകടങ്ങൾ വർദ്ധിച്ചു വരുന്നതിനെതുടർന്ന് മുന്നറിയിപ്പുമായി കേരള പോലീസ്.

വളരെയധികം ശ്രദ്ധ വേണ്ട ജോലിയാണ് ഡ്രൈവർമാരുടേത്. അതുകൊണ്ടുതന്നെ കൂടുതൽ‍ വിശ്രമവും ആവശ്യമാണ്. ഡ്രൈവ് ചെയ്യുമ്പോൾ‍ ഉറക്കം വരുന്നത് ഡ്രൈവർ മാരെ ബുദ്ധിമുട്ടിലാക്കുന്ന കാര്യമാണ്, മാത്രമല്ല രാത്രി കാലങ്ങളിലെ ഡ്രൈവിംഗ് വലിയ അപകടത്തിന് കാരണമാകുന്നു എന്നുതുടങ്ങുന്ന കുറിപ്പിൽ യാത്രയിൽ എടുക്കേണ്ടുന്ന മുൻകരുതലുകളെപ്പറ്റി വിശദമായി പറയുന്നു.

ചിരിപ്പിച്ച് ആനക്കള്ളൻ ; ട്രെയ്‌ലർ എത്തി

0

ബിജുമേനോൻ കേന്ദ്രകഥാപാത്രമാകുന്ന ആനക്കള്ളന്റെ  ട്രെയ്‌ലർ എത്തി. ചിരിപ്പിച്ച് പ്രേക്ഷക ശ്രദ്ധനേടുകയാണ് ചിത്രത്തിന്റെ ട്രെയ്‌ലർ. സുരേഷ് ദിവാകർ സംവിധാനം ചെയ്യുന്ന ചിത്രം സപ്ത തരംഗ് സിനിമയാണ് നിർമ്മിച്ചിരിക്കുന്നത്.

ഉദയ കൃഷ്ണയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തിൽ സിദ്ദിഖ്, സായി കുമാർ, സൂരജ് വെഞ്ഞാറമൂട്, ഇന്ദ്രൻസ്, ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, സുധീർ കരമന, അനുശ്രീ, സരയു, ഷംന കാസിം, ബിന്ദു പണിക്കർ തുടങ്ങിയവർ വേഷമിട്ടിരിക്കുന്നു.

ഹരിനാരായണന്‍ രാജീവ് ആലുങ്കല്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് നാദിര്‍ഷ ഈണം പകർന്നിരിക്കുന്നു.

കെ.പി.സി.സി അധ്യക്ഷനായി മുല്ലപ്പള്ളി രാമചന്ദ്രന്‍ ചുമതലയേറ്റു

0

ഇന്ദിരഭവന്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കെ.പി.സി.സി അധ്യക്ഷനായി മുല്ലപ്പള്ളി രാമചന്ദ്രന്‍ ചുമതലയേറ്റു. പാർട്ടിയെ ഐക്യത്തോടെ മുന്നോട്ടു നയിക്കുമെന്ന് സ്ഥാനമേറ്റെടുത്ത ശേഷം മുല്ലപ്പള്ളി പറഞ്ഞു. രമേശ് ചെന്നിത്തല, വി.എം സുധീരന്‍, ഉമ്മന്‍ചാണ്ടി  തുടങ്ങി പ്രമുഖ നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തു.

ഇത്ര ആള്‍ വന്ന മറ്റൊരു ചടങ്ങുണ്ടായിട്ടില്ല. എന്നാല്‍ അമിത ആവേശം ആപത്താണെന്നും ഓര്‍ക്കണം. ചെങ്ങന്നൂരില്‍ നിന്ന് പാഠം പഠിച്ച് തുടങ്ങണമെന്നും ഐക്യമായിരിക്കണം പ്രധാന ആയുധമെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ ആന്റണി പറഞ്ഞു.

വര്‍ക്കിങ് പ്രസി‍ഡന്റുമാരായി കൊടിക്കുന്നില്‍ സുരേഷും കെ സുധാകരനും എം.ഐ  ഷാനവാസും ലോക്സഭ തിരഞ്ഞെടുപ്പിന്റ പ്രചാരണ സമിതി അധ്യക്ഷനായി കെ.മുരളീധരനും, യു.ഡി.എഫ് കൺവീനറായി ബെന്നി ബെഹനും ചുമതലയേറ്റെടുത്തു.

 

ഇന്ത്യയിലെ മികച്ച മൈലേജ് ഉള്ള 7 സീറ്റർ കാറുകൾ

0

1 .മാരുതി എർറ്റിഗ

ഇന്ത്യയിൽ ഇപ്പോൾ ലഭ്യമാകുന്നതിൽ വെച്ച് ഏറ്റവുമധികം ഇന്ധനക്ഷമതയുള്ള 7 സീറ്റർ കാറാണ് എർറ്റിഗ. എർറ്റിഗ രണ്ടു എഞ്ചിൻ ഓപ്ഷനുകളിൽ  ലഭ്യമാണ് – 1.4 ലിറ്റർ കെ സീരീസ് പെട്രോൾ, 1.3 ലിറ്റർ ഡിഡിഐസ് ഡീസൽ.

ARAI മൈലേജ് : 17.5kmpl പെട്രോൾ, 24.59 Kmpl  ഡീസൽ

നഗരം & ഹൈവേ : പെട്രോൾ (12kmpl സിറ്റി & 14-15kmpl ഹൈവേ) ഡീസൽ (18kmpl city & 21-22kmpl ഹൈവേ)

2 . ഹോണ്ട BR-V

ഹോണ്ടയുടെ 7 സീറ്റർ കോംപാക്ട് എസ്.യു.വി – ബി ആർ-വി – ഇന്ത്യൻ മാർക്കറ്റിൽ വിജയകരമായ മോഡലിൽ ഒന്നാണ് .ഈ മോഡൽ 2 എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ് – 118bhp, 1.5 ലിറ്റർ ഐ- VTEC പെട്രോൾ, 99bhp, 1.5 ലിറ്റർ ഐ-ഡിടിഇസി ഡീസൽ എന്നിവയിൽ ലഭ്യമാണ്.

ARAI മൈലേജ് – 15.39 kmpl പെട്രോൾ, 21.9 kmpl ഡീസൽ

നഗരം & ഹൈവേ : പെട്രോൾ ( 10-11kmpl സിറ്റി & 13-14kmpl ഹൈവേ ) ഡീസൽ (17-19kmpl ഹൈവേ )

3 . റെനോൾട്ട് ലോഡ്ജി

ഫ്രഞ്ച് കമ്പനിയായ റെനോൾട്ട് ആണ് 7-സീറ്റർ എംപിവി ലോഡ്ജി ഇന്ത്യൻ വിപണിയിൽ ഇറക്കിയിരിക്കുന്നത് .ഈ മോഡൽ അധികം വിജയിച്ചില്ലെങ്കിലും കൂടുതൽ മൈലേജ് ലഭിക്കുന്ന ഒരു മോഡലാണ് . ഇതിൽ  1.5 ലിറ്റർ K9K ടർബോചാർജഡ് ഡീസൽ എൻജിനാണ് ഉപയോഗിക്കുന്നത്.

ARAI മൈലേജ് – 21.04kmpl (84bhp, 1.5L ഡീസൽ) & 19.98kmpl (108bhp, 1.5L ഡീസൽ)
നഗരം & ഹൈവേ – 14kmpl & 16-17kmpl

4 .ഡേറ്റ്സൻ ഗോ പ്ലസ്

നിസ്സാന്റെ  കുറഞ്ഞ വിലയിൽ നിർമിക്കുന്ന ബ്രാൻഡായ ഡാറ്റ്സൻ ഇന്ത്യയിൽ 3 കാറുകൾ ഇറക്കിയിരുന്നു .റെഡി-ഗോ. ഗോ ഹാച്ച്ബാക്ക്, ഗോ പ്ലസ് 7 സീറ്റ് എംപിവി .ഗോ പ്ലസ് പെട്രോൾ പതിപ്പ് മാത്രമാണ് പുറത്തിറക്കിയിരിക്കുന്നത് .1.2 ലിറ്റർ പെട്രോൾ എൻജിൻ ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത് .

ARAI മൈലേജ് – 19.44kmpl
നഗരം & ഹൈവേ – 14kmpl & 16-17kmpl

5 .ഹോണ്ട CR-V

2018 ഒക്റ്റോബർ 9 നാണ് ജപ്പാനീസ് വാഹനനിർമ്മാതാക്കളായ ഹോണ്ട ഇന്ത്യയിൽ ഹോണ്ട CR-V പുറത്തിറക്കിയത് .പുതുതായി വികസിപ്പിച്ച 1.6 ലിറ്റർ ഐ-ഡിടിഇസി ഡീസൽ എൻജിനാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത് .

ARAI മൈലേജ് – 18.6kmpl
നഗരം & ഹൈവേ– 13kmpl നഗരം & 15kmpl ഹൈവേ

6 .മഹീന്ദ്ര ടി.യു.വി 300

മഹേന്ദ്ര പുറത്തിറക്കിയ കൂടുതൽ ഇന്ധനക്ഷമതയുള്ള കാറുകളിൽ ഒന്നാണ് മഹീന്ദ്ര ടി.യു.വി 300. 1.5 ലിറ്റർ മഹോക് ഡീസൽ എൻജിനാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത് .ഈ എൻജിൻന്  100 ബിഎച്ച്പി അല്ലെങ്കിൽ പവർ, 240 എൻഎം ടോർക്ക് നല്കാൻ കഴിയും .

ARAI മൈലേജ് – 18.4kmpl
നഗരം & ഹൈവേ – 13kmpl നഗരം & 15kmpl ഹൈവേ

7 .മഹീന്ദ്ര മരാസ്സോ

മഹീന്ദ്ര അടുത്തിടെയാണ് മാരസ്സോ എം പി വി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത് .എർട്ടിഗയുടെയും  ഇന്നോവയുടെയും ഇടയിലാണ് ഈ മോഡലിന്റെ വില .മാരസ്സോയിൽ ഏറ്റവും പുതിയ 1.5 ലിറ്റർ, 4 സിലിണ്ടർ ടർബോചാർജ്ജ് ഡീസൽ എൻജിനാണ് കമ്പിനി നൽകിയിരിക്കുന്നത് .ഈ എൻജിനിന്  121 ബിഎച്ച്പി , 300 എൻഎം ടോർക്ക് നല്കാൻ കഴിയും .

ARAI മൈലേജ് – 17.6kmpl
നഗരം & ഹൈവേ – 12kmpl & 15kmpl

 

സമ്മർ കിങ് ; ജ്യൂസ് റെസിപ്പി

0

ഈ വേനൽ കാലത്ത് കുളിർമയേറിയ ഒരു പാനിയം തയ്യാറാക്കാം

ചേരുവകൾ :

മുന്തിരി                    – രണ്ട് കപ്പ്

പാൽ                        – ഒരു കപ്പ്

പഞ്ചസാര                – രണ്ട് ടേബിൾസ്പൂൺ

ഇഞ്ചിനീര്                – ഒന്നര ടീസ്പൂൺ

ചെറുനാരങ്ങാ നീര്   – രണ്ട് ടീസ്പൂൺ

ഐസ് ക്യൂബ്           – നാലെണ്ണം

ചേരുവകളെല്ലാംകൂടി നന്നായി മിക്സിയിൽ അടിച്ച് അരിച്ചെടുക്കുക. നാരങ്ങാകഷ്‌ണം , പുതിന എന്നിവ വെച്ച് അലങ്കരിച്ചു വിളമ്പാം.

കലക്ടർ പ്രശാന്ത് നായർക്ക് അപൂർവരോഗമെന്ന് സ്ഥിരീകരണം

0

കോഴിക്കോട് കലക്ടറായിരിക്കെ നടപ്പിലാക്കിയ പദ്ധതികളിലൂടെ ജനകീയനായ ‘കലക്‌ടർ ബ്രോ’ പ്രശാന്തിന്‌ അപൂർവരോഗമെന്ന് സ്ഥിരീകരണം. കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്ററിൽ കിടക്കുന്ന തന്റെ ചിത്രം സഹിതo ഇൻസ്റ്റഗ്രാമിലൂടെ അദ്ദേഹം തന്നെയാണ് അസുഖവിവരം പങ്കുവച്ചത്.

അക്യൂട്ട് സെന്‍സറി ന്യൂറല്‍ ഹിയറിങ് ലോസ് എന്ന രോഗമാണ്. നേരത്തേ കണ്ടുപിടിച്ചതിനാൽ ആശങ്കപ്പെടാനില്ല. നിരവധി പരിശോധനകളും എംആര്‍ഐ സ്‌കാനിങും കഴിഞ്ഞു. മരുന്നുകളോടു നന്നായി പ്രതികരിക്കുന്നുണ്ട് എന്നും അദ്ദേഹം കുറിച്ചു. തന്റെ മകൾ അമ്മുവാണ് ചിത്രമെടുത്തതെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.

 

View this post on Instagram

 

Dear friends, I’ve received many concerned messages & calls. Thanks for the love n affection. Hopefully nothing to worry. It’s diagnosed as a sudden onset of Acute Sensory Neural Hearing loss. Rare but with decent prognosis. There are a lot of tests including MRI of the brain & a fair bit of medication involved. Response is good to the medication. Life brings on something new every day. You realise you are human. Your responsibilities and vulnerabilities stare at you when you face a personal health challenge. But the good thing for the day is that my daughter clicked a few wonderful frames and compositions. Made me so happy that she’s picking it up so well. When the frame is good, the patient looks ‘ayyo pavam’ (though a bit embarrassing) and the photographer looks for some appreciation, you gottu post it! Pic courtesy: Ammu

A post shared by Prasanth Nair (@bro_swamy) on

മോഹൻലാൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ബ്രാന്‍ഡ് അംബാസിഡർ

0

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറായി മോഹന്‍ലാലിനെ പ്രഖ്യാപിച്ചു. ഐ.എസ്.എല്‍ അഞ്ചാം സീസണ് മുന്നോടിയായി കൊച്ചിയില്‍ നടന്ന ഔദ്യോഗിക ജേഴ്‌സി പ്രകാശന ചടങ്ങിലാണ് പ്രഖ്യാപനം നടന്നത്.

കഴിഞ്ഞ സീസണില്‍ ടീം സഹ ഉടമയായിരുന്ന സച്ചിനായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡര്‍. ഫുട്ബോൾ ചെറുപ്പക്കാർക്ക് ജീവിത വിജയത്തിനുള്ള പ്രചോദനമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു, കേരള ബ്ലാസ്റ്റേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറായത് സന്തോഷകരമാണെന്നും മോഹൻലാൽ പ്രതികരിച്ചു.

മൈ ജിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ സ്പോൺസർ.

ജയലളിതയായി നിത്യാ മേനോൻ

0

അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ  ജീവചരിത്രം സിനിമയാകുന്നു.പ്രിയദര്‍ശിനി ആണ് ചിത്രം സംവിധാനംചെയ്യുന്നത്  . ഹിലരി ക്ലിന്റണ്‍ ജയലളിതയെക്കുറിച്ച് പറഞ്ഞ ‘ദ അയണ്‍ ലേഡി’ എന്ന പേരിലാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്.ചിത്രത്തില്‍ ജയലളിതയെ അവതരിപ്പിക്കുന്നത് നടി നിത്യാ മേനോനാണ് .

ജനങ്ങൾക്ക് വേണ്ടി  ജീവിതം നയിച്ച ജയലളിതയ്‍ക്ക് ആദരവായാണ് ചിത്രം ഒരുക്കുന്നതെന്നും തമിഴ്, തെലുങ്ക്, കന്നഡ്, ഹിന്ദി ഭാഷകളില്‍ സിനിമ എത്തിക്കാനാണ് ശ്രമിക്കുന്നതെന്നും സംവിധായിക പ്രിയദര്‍ശിനിപറഞ്ഞു .

ബാലു തിരിച്ചെത്തും , പ്രാർത്ഥനകളോടെ വിധു പ്രതാപ്

0

വയലനിസ്റ്റ് ബാലഭാസ്കറിനായി പ്രാർത്ഥതനകളോടെ വിധു പ്രതാപിന്റെ വീഡിയോ. കഴിഞ്ഞ ദിവസം കാർ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബാലഭാസ്കറിന്റെ അവസ്ഥയെ പറ്റി വിധു പ്രതാപ് അവരുടെ സംഗീത ഗ്രൂപ്പിൽ ഇട്ട വോയിസ് പലരും ഷെയർ ചെയ്ത് സ്ഥിതി ഇപ്പോഴും ഗുരുതരമായി തുടരുകയാണോ എന്ന് നിരവധി പേർ ചോദിക്കുന്നു. ഈ സാഹചര്യത്തിലാണ് വിധു പ്രതാപ് ഫെയ്സ്ബുക്കിൽ ലൈവിൽ വന്ന് ആ വോയ്സ് നോട്ടിന് ഇനി പ്രസക്തിയില്ല. അതിൽ പറഞ്ഞ സർജറി കഴിഞ്ഞു. ബാലു ഇപ്പോഴും നിരീക്ഷണത്തിലാണ് എന്ന് വ്യക്തമാക്കിയത്.

വീണ്ടും നമ്മെ സന്തോഷിപ്പിക്കാൻ വയലിനെടുത്ത് ബാലു എത്തുമെന്നും, അതിനായി നാമെല്ലാം പ്രാർത്ഥിക്കണമെന്നും വിധുപ്രതാപ് തന്റെ വീഡിയോയിൽ പറയുന്നു.

കഴിഞ്ഞ ദിവസം പുലർച്ചെ തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ച് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനo മരത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടുവയസ്സുള്ള മകൾ തേജസ്വിനി ബാല മരിച്ചു. ഗുരുതരമായ പരുക്കേറ്റ ബാലഭാസ്കർ, ഭാര്യ ലക്ഷ്മി, ഡ്രൈവർ അർജുൻ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.