Home Blog Page 522

ക്യാപ്റ്റൻ രാജുവിന് ആദരാഞ്ജലികൾ അർപ്പിച്ച് പ്രമുഖർ ; ചിത്രങ്ങൾ കാണാം

0

അന്തരിച്ച നടൻ ക്യാപ്റ്റൻ രാജുവിന് ആദരാഞ്ജലികൾ അർപ്പിച്ച് സിനിമ, സാംസ്‌കാരിക ലോകത്തെ പ്രമുഖർ. കൊച്ചിയിലെ വസതിയിൽ വച്ച് ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. ഇന്ന് കൊച്ചിയിൽ പൊതുദർശനത്തിനു ശേഷം സംസ്കാരം ജന്മനാടായ പത്തനംതിട്ട ഓമല്ലൂരിൽ നടത്തി.

വില്ലനായും നായകനായും മലയാള സിനിമയിൽ തിളങ്ങിയ ക്യാപ്റ്റൻ രാജുവിന്റെ ആദ്യ ചിത്രം 1981ല്‍ പുറത്തിറങ്ങിയ രക്തമാണ്. തുടർന്ന് ആവനാഴി, നാടോടിക്കാറ്റ്, കാബുളിവാല, സിഐഡി മൂസ, പഴശ്ശിരാജ, രതിലയം, ആഗസ്ത് ഒന്ന്, മുംബൈ പൊലീസ് തുടങ്ങീ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷം ചെയ്തു.

2017ല്‍ പുറത്തിറങ്ങിയ മാസ്റ്റര്‍പീസ് ആണ് അവസാനചിത്രം. മിസ്റ്റര്‍ പവനായി 99.99,  ഇതാ ഒരു സ്‌നേഹഗാഥ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

കന്യാസ്ത്രീകൾ നടത്തുന്ന സമരത്തെ ആക്ഷേപിച്ച് കോടിയേരി

0

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തുന്ന സമരത്തെ ആക്ഷേപിച്ച് കോടിയേരി.

സമരത്തിനുപിന്നില്‍ ദുരുദ്ദേശമാണ്. സമരകോലാഹലമുയര്‍ത്തി തെളിവുശേഖരണം തടസപ്പെടുത്താനാണ് അവരുടെ ശ്രമമെന്നും രാഷ്ട്രീയപ്രചാരണത്തിന്‍റെ ഭാഗമാണിത് എന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

എന്നാൽ, ഹൈക്കോടതി പരിസരത്ത കന്യാസ്ത്രീകളുടെ സമരം പതിമൂന്നാം ദിവസത്തിലും വന്‍പിന്തുണ നേടി തുടരുകയാണ്. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ചുമതലകളില്‍ നിന്ന് മാറ്റിയത് സമരം വിജയിക്കുന്നതിന്റെ സൂചനയാണെന്ന് കന്യാസ്ത്രീകൾ പറഞ്ഞു .

ഫ്രാങ്കോ മുളയ്ക്കലിന്റെ മൊഴി തൃപ്തികരമല്ലെന്ന് റിപോർട്ടുകൾ

0

ലൈംഗിക പീഡനക്കേസില്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ചോദ്യം ചെയ്യലിന് ഇന്ന് രാവിലെ വീണ്ടും ഹാജരായി. ബിഷപ്പിന്റെ മൊഴിലെ  പൊരുത്തക്കേടുകൾ അറസ്റ്റിലേക്ക് നയിച്ചേക്കുമെന്നാണ് സൂചന .ഇന്നത്തെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ഉണ്ടാകാൻ സാധ്യത ഉണ്ടെന്നാണ് റിപോർട്ടുകൾ . മുന്‍കൂര്‍ ജാമ്യത്തിന് സാധ്യത ഇല്ലാത്തതിനാൽ ജാമ്യാപേക്ഷ നൽകിയതിന്റെ പേരില്‍ അറസ്റ്റ് വൈകിപ്പിക്കില്ലെന്നാണ് ഡിജിപി സൂചന നൽകിയിരിക്കുന്നത്  .

ഇന്നലത്തെ ചോദ്യം ചെയ്യലിൽ  മുന്‍കൂട്ടി പ്രതീക്ഷിച്ച രീതിയിലാണ്  ഫ്രാങ്കോ മുളയ്ക്കല്‍ മറുപടി നൽകിയത് .ഇന്നലത്തെ മറുപടികള്‍ പ്രതിരോധിക്കാൻ  തെളിവുകള്‍ ചൂണ്ടിക്കാട്ടിയാണ് ഇന്ന് പോലീസ് ചോദ്യം ചെയുന്നതെന്നാണ് റിപോർട്ടുകൾ .കേസിലെ നിര്‍ണ്ണായക ചോദ്യം ചെയ്യലാണ് ഇന്ന് നടക്കുന്നത് . അറസ്റ്റിന്റെ കുറിച്ചുള്ള തീരുമാനം ചോദ്യം ചെയ്യലിനു ശേഷം ഉണ്ടാകുമെന്ന് എസ്പി ഹരിശങ്കര്‍ പറഞ്ഞു

ഫ്രാങ്കോ മുളക്കലിനെ നാളെയും ചോദ്യം ചെയ്യും

0

പീഡനപരാതിയിൽ ഫ്രാങ്കോ മുളക്കലിന്റെ ഇന്നത്തെ 7 മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ പൂർത്തിയായി .അനേഷണസംഘത്തിന്റെ ചോദ്യം ചെയ്യൽ നാളെയും തുടരും .നാളെ രാവിലെ 11 മണിക്ക് അനേഷണസംഘത്തിന്റെ മുന്നിൽ ഹാജാരാകാനാണ് നിർദേശം .ഫ്രാങ്കോ മുളക്കൽ ചോദ്യം ചെയ്യലിനോട് സഹകരിക്കുനുണ്ടെന്ന് കോട്ടയം എസ് പി മാധ്യമങ്ങളോട് പറഞ്ഞു . ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായശേഷമേ അടുത്ത തീരുമാനം ഉണ്ടാകൂവെന്ന് അദ്ദേഹം പറഞ്ഞു. നാളത്തെ ചോദ്യം ചെയ്യൽ നിർണായകമാണെന്നും പോലീസ് സൂചന നൽകി .ചേദ്യംചെയ്യലിന് ശേഷം പുറത്തുവന്ന ഫ്രാങ്കോ മുളക്കലിന്റെ വാഹനം AIYF പ്രവർത്തകർ തടയാൻ ശ്രമിച്ചു  .ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതില്‍ പോലീസിനെതിരെയാണ് പ്രതിഷേധം നടത്തിയത് .

പരാതിയിൽ താൻ നിരപരാധിയാണെന്നും വ്യക്തി വൈരാഗ്യം മൂലമാണ് കന്യാസ്ത്രീ പരാതി നല്‍കിയതെന്നും ഫ്രാങ്കോ മുളക്കൽ ചോദ്യം ചെയ്യലിൽ ആവർത്തിച്ച് പറഞ്ഞതായാണ് റിപോർട്ടുകൾ .പീഡനം നടന്നുവെന്ന് പറയുന്ന ദിവസം ദിവസം കുറവിലങ്ങാട് മഠത്തില്‍ പോയിരുനെന്നും എന്നാൽ അവിടെ താമസിച്ചിട്ടില്ലെന്നും ഫ്രാങ്കോ മുളക്കൽ  ആവര്‍ത്തിച്ചു എന്നാണ് സൂചനകൾ

 

ഫ്രാങ്കോ മുളക്കൽ ക്രൈംബ്രാഞ്ച് ഒാഫീസിൽ എത്തി : ചോദ്യം ചെയ്യൽ തുടങ്ങി

0

 

കന്യാസ്ത്രീയെ പീഡിപ്പിച്ചകേസില്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിൽ വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ചോദ്യംചെയ്യൽ തുടങ്ങി .കോട്ടയം എസ്.പിയുടെ സാന്നിധ്യത്തിലാണ് ചോദ്യം ചെയ്യുന്നത് .ആധുനിക സൗകര്യങ്ങളുള്ള പ്രതേകം മുറിയിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത് .100 ചതുരശ്രയടി വിസ്തീർണം ഉള്ള മുറിയിൽ മൂന്നു കാമറകള്‍, റെക്കോര്‍ഡിങ് സംവിധാനം എന്നിവയെല്ലാം ഉൾപെടുത്തിയിട്ടുണ്ട്  .മേലുദ്യോഗസ്ഥര്‍ക്ക് ഇന്റർനെറ്റ് വഴി ചോദ്യം ചെയ്യൽ  നിരീക്ഷിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട് .ഇന്നലെ രാത്രിയാണ് ചോദ്യംചെയ്യല്‍ തൃപ്പൂണിത്തുറയിലാക്കാന്‍ തീരുമാനിച്ചത് .

ഫ്രാങ്കോ മുളയ്ക്കൽ മറുപടി നൽകുന്നതിന് അനുസരിച്ച് ചിലപ്പോൾ തുടർ ദിവസങ്ങളിൽ ചോദ്യം ചെയ്യൽ തുടരുമെന്നും. തെളിവ് ലഭിച്ചാൽ  അറസ്റ്റ് ചെയ്യുന്നതിന് ത‌ടസമില്ലെന്ന് എസ്.പിയും ഡിവൈഎസ്പിയും വ്യക്തമാക്കിയിട്ടുണ്ട്.

കലോത്സവം മൂന്നു ദിവസം മാത്രം

0

സംസ്ഥാന കലോത്സവം മൂന്നു ദിവസം മാത്രം. ഡിസംബർ 7, 8, 9 തീയതികളിൽ നടത്തും. രചന മത്സരങ്ങൾ ജില്ല തലത്തിൽ മാത്രമായി ഒതുക്കി.

പ്രളയത്തെ തുടർന്ന് സംസ്ഥാന കലോത്സവം നടത്തേണ്ടതില്ല എന്നായിരുന്നു ആദ്യ തീരുമാനം. എന്നാൽ കലോത്സവം ഒഴിവാക്കേണ്ടതില്ല എന്ന അഭിപ്രായം ഉണ്ടായതിനെ തുടർന്ന് ആഘോഷങ്ങൾ ഒഴിവാക്കി കലോത്സവം മൂന്നു ദിവസത്തേയ്ക്കു നടത്താൻ തീരുമാനിക്കുകയായിരുന്നു.

സംസ്ഥാന സ്കൂൾ കായികമേള ഒക്ടോബർ 26, 27, 28 തീയതികളിൽ നടക്കും.

ജയറാം പ്രവചിച്ചു മീനാക്ഷിക്ക് ഫലിച്ചു !

0
കായംകുളത്തുകാരിയായ  പ്ലസ് വൺ  വിദ്യാർത്ഥിനി മീനാക്ഷി സിനിമയിൽ എത്തിയത് ഒരു നിയോഗമായിരുന്നു .കുടുംബ സുഹൃത്തും അയൽവാസിയുമായ സംവിധായകൻ കണ്ണൻ താമരക്കുളത്തിന്റെ ‘തിങ്കൾ മുതൽ വെള്ളി വരെ’ സിനിമയുടെ ചിത്രീകരണം കാണാനെത്തിയ മീനാക്ഷിയെ ഒരു ചെറിയ  വേഷത്തിൽ  അഭിനയിപ്പിക്കയായിരുന്നു  സംവിധായകൻ.ഒറ്റ ടേക്കിൽ മീനാക്ഷി ‘ടേക്’ ഓക്കേ ആക്കിയപ്പോൾ സെറ്റൊന്നടങ്കം അത്ഭുതപ്പെട്ടു .മീനാക്ഷിയുടെ പ്രകടനത്തിന് സാക്ഷ്യം വഹിച്ച ജയറാം മീനാക്ഷിയെ വിളിച്ചു് വലിയ നടിയാവുമെന്ന് പ്രവചിച്ച്  അനുഗ്രഹിച്ചു .അത് ഫലിക്കയും ചെയ്തു.സംവിധായകൻ പി ജി മുത്തയ്യ വിജയകാന്തിന്റെ പുത്രൻ ഷണ്മുഖ പാണ്ഡിയനെ നായകനാക്കി സംവിധാനം ചെയ്ത മധുര വീരന് വേണ്ടി നായികയെ തിരക്കി കേരളത്തിലാകമാനം അന്വേഷിച്ച് നടന്ന് ഒടുവിൽ കണ്ടെത്തിയത് മീനാക്ഷിയെ . ഒറ്റ നോട്ടത്തിൽ തന്നെ മീനാക്ഷിയാണ്  തന്റെ സിനിമയിലെ നായിക എന്ന് മുത്തയ്യ ഉറപ്പിച്ചു .ആ സിനിമയിലെ മികച്ച പ്രകടനത്തിന് മീനാക്ഷിസിനിമാ നിരൂപക പ്രശംസക്ക് അർഹയുമായി
                                  അരങ്ങേറ്റ ചിത്രം തന്നെ മീനാക്ഷിയെ ശ്രദ്ധേയയാക്കി മധൂര  വീരന്റെ വിജയത്തെ തുടർന്ന് തമിഴിൽ നിന്നും ഒട്ടനവധി ഓഫറുകൾ മീനാക്ഷിയെ തേടിവന്നുവെങ്കിലും പരീക്ഷാ കാലമായിരുന്നതിനാൽ  അന്ന് ആ ഓഫറുകൾ നിരസിക്കേണ്ടി വന്നു . മാത്രമല്ല വന്നതിൽ ഏറെയും പക്വതയാർന്ന ഗ്രാമീണ നായികാ വേഷങ്ങളും. പഠിത്തത്തോടൊപ്പം  നൃത്തവും പരിശീലിച്ച് വരികയാണ്  മീനാക്ഷി . മാതൃഭാഷയായ മലയാളത്തിൽ നല്ലൊരു നായികാ വേഷം ചെയ്യണമെന്ന ആഗ്രഹവും വളർന്നു വരുന്ന ഈ നടിക്കുണ്ട്. ഇതിനിടെ ഏതാനും  തമിഴ് – തെലുങ്കു  സിനിമകളിലേക്ക് ക്ഷണം കിട്ടിയെങ്കിലും അഭിനയ സാധ്യത ഇല്ലാത്ത കഥാപാത്രങ്ങളായതു കൊണ്ട് വേണ്ടെന്നു വെച്ചു .എത്ര ശക്തമായ കഥാപാത്രമാണെങ്കിലും തനിക്കു അഭിനയിച്ചു ഫലിപ്പിക്കാനാവുമെന്ന ആത്മവിശ്വാസമാണ് മീനാക്ഷിക്ക് . അതുകൊണ്ടു തന്നെ സിനിമയിൽ സജീവമാവാൻ തയ്യാറെടുക്കയാണ് ഈ കായംകുളത്തുകാരി .
 = സി കെ അജയ് കുമാർ , PRO   ,

ആരാധകരെ ആസ്വദിപ്പിക്കാൻ ജ്യോതികയുടെ കാട്രിൻ മൊഴി വരുന്നു

0
ൻ്റെ   രണ്ടാം വരവിൽ  36 വയതിനിലെ ,മകളീർ മട്ടും ,നാച്ചിയാർ എന്നീ സിനിമകളിലൂടെ ഹാട്രിക് വിജയം നേടിയ ജ്യോതിക അടുത്ത സിനിമയുടെ വിജയത്തിനായിട്ടുള്ള തീവ്ര ശ്രമത്തിലാണിപ്പോൾ . തുമാരി സുലു എന്ന സൂപ്പർ ഹിറ്റ് ഹിന്ദി സിനിമയുടെ തമിഴ് റീമേക്കായ ‘കാട്രിൻ മൊഴി’ യാണ് ഉടൻ വരാനിരിക്കുന്ന ജ്യോതികയുടെ ചിത്രം .
ഒക്ടോബർ 18 ന് ചിത്രം പ്രദർശനത്തിനെത്തും . പ്രേക്ഷക  പ്രശംസ നേടിയ  ‘മൊഴി‘ എന്ന സിനിമയിലൂടെ    മഹാ  വിജയം കൈവരിച്ച അതേ കൂട്ടുകെട്ടായ  സംവിധായകൻ  രാധാമോഹനും ജ്യോതികയും വീണ്ടും ഒന്നിക്കുന്നു എന്നതാണ് ഈ സിനിമയുടെ മറ്റൊരു  സവിശേഷത .അത് കൊണ്ട് തന്നെ ചിത്രത്തെക്കുറിച്ച് കൂടുതൽ പ്രതീക്ഷയാണുള്ളത് .
വിദാർഥ്   ‘കാട്രിൻ മൊഴി’ യിൽ ജ്യോതികയുടെ ഭർത്താവായി അഭിനയിക്കുന്നു.
                                              പൃഥിരാജിനൊപ്പം ‘മൊഴി’ എന്ന സിനിമയിൽ ഊമയായി , കണ്ണുകളാലും ആംഗ്യ ഭാഷകൊണ്ടും അഭിനയിച്ചു കാണികളെ അത്ഭുതപ്പെടുത്തിയ ജ്യോതിക ‘കാട്രിൻ മൊഴി’യിൽ അതിനു വിരുദ്ധമായി വായാടി റേഡിയോ ജോക്കി കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് . ഹിന്ദിയിൽ നിന്നും വ്യത്യസ്തമായി ദക്ഷിണേന്ത്യൻ സംസ്‌കാരത്തിന് അനുസൃതമായി തിരക്കഥ രചിച്ച് , ഏതാനും പുതിയ കഥാപാത്രങ്ങളെയും ഉൾക്കൊള്ളിച്ചു കൊണ്ട് പുതുമയാർന്ന പല  കാലിക വിഷയങ്ങളും  ചേർത്താണത്രെ രാധാ മോഹൻ ദൃശ്യ സാക്ഷാത്‍കാരം നൽകിയിരിക്കുന്നത്  . സ്ത്രീ കേന്ദ്ര കഥാപാത്രമായിട്ടുള്ള സിനിമയാണെങ്കിലും എല്ലാ വിഭാഗം ആരാധകരെയും ആകർഷിക്കുന്ന രീതിയിലുള്ള കുടുംബ സമേതം ഉള്ളു തുറന്നു ചിരിച്ച് ആഹ്ളാദപൂർവ്വം ആസ്വദിക്കാവുന്ന  ഒരു  വിനോദ  ചിത്രമായിരിക്കും  ‘കാട്രിൻ മൊഴി’ എന്ന് സംവിധായകൻ  രാധാമോഹൻ  അവകാശപ്പെട്ടു .
                                           തൻ്റെ  കഥാപാത്രത്തെ കുറിച്ച്  വിദാർഥ്  ‘ ജ്യോതിയുകയുടെ ഭർത്താവായി ഞാൻ അഭിനയിക്കുന്നു . ഭാര്യാ ഭർത്താക്കന്മാർക്കിടയിൽ നടക്കുന്ന സംഭവങ്ങളാണ് കഥ .ഇത്തരത്തിലുള്ള കഥാപാത്രം ഞാൻ ഇതുവരെ ചെയ്‌തിട്ടില്ല  . സ്നേഹ സമ്പന്നനായ ഒരു ഭർത്താവായിട്ടാണ് അഭിനയിച്ചിട്ടുള്ളത് .   വിദാർഥ് നല്ല നടനാണ് എന്ന അംഗീകാരം തീർച്ചയായും  ഈ സിനിമ എനിക്ക് നേടിത്തരും .എൻ്റെ കരിയറിൽ ഞാൻ വളരെയധികം ആസ്വദിച്ച് അഭിനയിച്ച ഒരു സിനിമ കൂടിയാണിത് ‘.  പറഞ്ഞു
                                         ലക്ഷ്മി മഞ്ജു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു . ചിമ്പു അതിഥി താരമായി പ്രത്യക്ഷപ്പെടുന്നു .ഭാസ്‌ക്കർ ‘കുമരവേൽ ,മനോബാല ,മോഹൻ റാം , ഉമാ പത്മനാഭൻ എന്നിവരാണ് മട്ടു പ്രധാന അഭിനേതാക്കൾ .മഹേഷ് മുത്തുസാമി ഛായാഗ്രഹണവും ഏ ,എച്ച് .കാഷിഫ് സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു . ബോഫ്റ്റാ മീഡിയ വർക്‌സ് ലിമിറ്റഡിന്റെ ബാനറിൽ ജി .ധനഞ്ജയൻ ,എസ് . വിക്രംകുമാർ ,ലളിതാ ധനഞ്ജയൻ എന്നിവർ ചേർന്നാണ് കാട്രിൻ മൊഴി നിർമ്മിച്ചിരിക്കുന്നത് .
സി കെ അജയ് കുമാർ . പി ആർ ഓ

നിങ്ങൾക്ക് നാണമില്ലേ ഇങ്ങനത്തെ ചോദ്യങ്ങൾ ചോദിക്കാൻ : മാധ്യമപ്രവർത്തകനോട് മോഹൻലാലിന്റെ മറുപടി

0

പ്രളയ ദുരന്തബാധിതർക്ക് സഹായം എത്തിക്കാനായി കൊച്ചി വെല്ലിങ്ടണ്‍ ഐലന്റിലെ കളക്ഷന്‍ സെന്ററിർ നേരിട്ടെത്തിയ മോഹൻലാലിനോട് ലൈംഗികാതിക്രമ പരാതിയില്‍ ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തെക്കുറിച്ചുള്ള അഭിപ്രായം ചോദിച്ച മാധ്യമപ്രവർത്തകനോട് ദേഷ്യപ്പെട്ട് മോഹൻലാൽ.

ഇവിടെ ഇപ്പോൾ ഇത് ചോദിക്കേണ്ടുന്ന കാര്യമുണ്ടോ നിങ്ങൾക്ക് നാണമില്ലേ ഇങ്ങനത്തെ ചോദ്യങ്ങൾ ചോദിക്കാൻ ഞാൻ വന്ന കാര്യത്തെപറ്റി  ചോദിക്കു മറുപടി പറയാം എന്ന് മോഹൻലാൽ ക്ഷുഭിതനായി പറഞ്ഞു.

വിശ്വശാന്തി ഫൗണ്ടേഷന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായിട്ട് സാധനങ്ങള്‍ കൈമാറിയതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴായിരുന്നു രംഗങ്ങൾ അരങ്ങേറിയത്.

കന്യാസ്ത്രീകളുടെ സമരത്തെക്കുറിച്ച് എന്താണ് അഭിപ്രായമെന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. നിങ്ങള്‍ക്ക് നാണമുണ്ടോ ഇങ്ങനെ ആവശ്യമില്ലാത്ത കാര്യം ചോദിക്കാന്‍, നല്ല ഒരു കാര്യം പറയുമ്പോള്‍. ,കന്യാസ്ത്രീകള്‍ക്ക് എന്ത് ചെയ്യണം, അതും ഇതുമായിട്ട് എന്താണ് ബന്ധം, നിങ്ങള്‍ക്ക് വേറെ എന്തെങ്കിലുമൊക്കെ ചോദിക്കാല്ലോ, ഇതൊക്കെയാണോ..അത് പൊതുവികാരമാണോ, ഇത്രയും വലിയ പ്രോബ്‌ളം ഇവിടെ നടക്കുമ്പോള്‍ എന്നിങ്ങനെയായിരുന്നു മോഹന്‍ലാലിന്റെ മറുപടി.

തുടർന്ന് തിരിച്ചു നടന്ന മോഹൻലാൽ നിങ്ങൾ ഏതു ചാനലിന്റെ പ്രതിനിധിയാണ് എന്ന് ചോദ്യം ഉന്നയിച്ച മാധ്യമപ്രവർത്തകനോട് ചോദിച്ചു. മാതൃഭൂമിയുടെ എന്ന് മറുപടി പറഞ്ഞപ്പോൾ, ആ, അതാണ് എന്നും മോഹൻലാൽ പ്രതികരിച്ചു .

അനുഷ്‌കയുടെ തോഴി ഹസീന ബിഗ് സ്‌ക്രീനിൽ !

0
നുഷ്‌ക സിനിമയിൽ വരുന്നതിനു മുമ്പ് അവരുടെ ഏറോബിക് ഫിറ്റ്നസ് ട്രെയിനറായിരുന്നു ഹസീന. ബംഗളൂരുവിൽ ഇന്ദിരാ നഗറിലുള്ളപ്രശസ്‌തമായ   Rugged Fitness Center-ൽ മൂന്ന് വർഷക്കാലം അനുഷ്‌കയ്ക്ക്  വ്യായാമ    പരിശീലനം നൽകി . അത് അവർ തമ്മിലുള്ള സൗഹൃദം വളരാൻ കാരണമായി .ഇരുവരും  ഉറ്റ തോഴിമാരായിത്തീർന്നു. അക്കാലത്ത് അനുഷ്‌ക്കയ്‌ക്കാകട്ടെ സിനിമയിൽ അഭിനയിക്കണമെന്നുള്ള ആഗ്രഹം അശേഷം ഇല്ലായിരുന്നുവത്രെ 
എന്നാൽ അനുഷ്‌ക തന്നേക്കാൾ മൂന്ന് വയസിനു ഇളയവളായ ഹസീനയോട് ‘ നീ ശ്രമിച്ചാൽ നിനക്ക് സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടും  നടിയാകാൻ  കഴിയും’ എന്നുപറഞ്ഞു പ്രോത്സാഹിപ്പിച്ചു .  മാത്രമല്ല നീ വലിയ നടിയായിത്തീരും എന്ന് പ്രവചിച്ചു കൊണ്ട്  അനുഷ്‌ക,  ഹസീനയുടെ പക്കൽ നിന്നും ഓട്ടോഗ്രാഫും വാങ്ങിച്ചു വെച്ചു .
എന്നാൽ ഒരു യാഥാസ്ഥിതിക മുസ്ലിം കുടുംബാംഗമായതിനാൽ കുറച്ചുകാലം അത് മനസ്സിൽ ആഗ്രഹമായി മാത്രം സൂക്ഷിക്കാനേ കഴിഞ്ഞുള്ളു 
പിൽക്കാലത്തു , ന്റെ പക്കൽ നിന്നും ഓട്ടോഗ്രാഫ് വാങ്ങിച്ച അനുഷ്‌ക ,അവർ തന്നെ പ്രതീക്ഷിക്കാതെ നടിയായത് ദൈവ നിയോഗമായി വിശ്വസിക്കുന്ന ഹസീന തന്റെ പഴയ തോഴി നടിയായി കീർത്തി നേടിയതിൽ അഭിമാനം കൊള്ളുന്നു.
            വീണ്ടും  അനുഷ്‌ക നിർബന്ധിക്കവേ വീട്ടുകാരുടെ സമ്മതം നേടി ഏതാനും മിനി സ്ക്രീൻ പരമ്പരകളിൽ അഭിനയിച്ചു , സെൽവി ,കാത്തു കറുപ്പ് ,ഗോകുലത്തിൽ സീതൈ തുടങ്ങി ഏതാനും  തമിഴ്  സീരിയലുകളിൽ അഭിയനയിച്ച ശേഷം അഭിനയത്തോട് താൽക്കാലികമായി വിടപറഞ്ഞു . ചെറിയൊരു ഇടവേളയ്ക്കു ശേഷം ഹസീനയുടെ രണ്ടാം വരവ് ബിഗ് സ്‌ക്രീനിൽ .  ഇടം പൊരുൾ  എന്ന തമിഴ് സിനിമയിലൂടെയും  മലയാളത്തിൽ  ലവ കുശ എന്ന സിനിമയിലും അഭിനയിച്ചു കൊണ്ട് ബിഗ് സ്ക്രീൻ നടിയായി മടങ്ങി എത്തിയിരിക്കുന്നു . അതിനു ശേഷം സിനിമയിൽ അവസരങ്ങൾ തേടി വന്നെങ്കിലും തന്റെ അഭിനയസിദ്ധി വെളിപ്പെടുത്താൻ ഉതകുന്ന തരത്തിലുള്ള ചലഞ്ചിങ്ങായ കഥാപാത്രങ്ങൾക്കായി കാത്തിരിക്കയാണ് . കന്മദത്തിലെയും ഹൗ ഓൾഡ് ആർ യു വിലെയും  മഞ്ജു വാര്യർ , പടയപ്പയിലെ രമ്യാ കൃഷ്ണൻ , എന്ന് നിന്റെ മൊയ്‌തീനിലെ ലെന , ദൃശ്യത്തിലെ ആശാ ശരത് എന്നിവർ ചെയ്ത വേഷങ്ങൾ തന്നെ ഏറെ ആകര്ഷിച്ചവയാണെന്ന് പറയുന്ന ഹസീനക്ക് , മലയാളത്തിലാണ് ശക്തമായ സ്ത്രീ  കഥാപാത്രങ്ങൾ സൃഷ്‌ടിക്കപ്പെടുന്നതെന്നുമാണ് അഭിപ്രായം . അത് കൊണ്ട് മലയാള സിനിമയിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നുമാണ് ആഗ്രഹമത്രെ. മുരടൻ( negative)കഥാപാത്രങ്ങളായാലും വൈകാരികമായ  കഥാപാത്രങ്ങളായാലും വെല്ലുവിളിയായി ഏറ്റെടുത്തു താൻ  അഭിനയിക്കുമെന്ന് ആത്മ വിശ്വാസത്തോടെ പറയുന്ന ഹസീന മലയാള സിനിമയിൽ നിന്നും നല്ല വേഷങ്ങൾക്കായി കാത്തിരിക്കുന്നു .
 സി കെ അജയ് കുമാർ ,പി ആർ ഒ ,                                                                                                                                          

ബിഷപ്പ് ഫ്രാങ്കോ സ്ഥാനമൊഴിഞ്ഞു : അറസ്റ്റ് വരെ സമരം തുടരുമെന്ന് കന്യാസ്ത്രീകൾ

0

ആരോപണവിധേയനായ ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ചുമതലകള്‍ കൈമാറി. അന്വേഷണത്തിന്റെ ഫലം അറിയുന്നതുവരെ.ഫാ.മാത്യു കോക്കണ്ടത്തിന് രൂപതയുടെ ചുമതല.

തനിക്കും പരാതിക്കാരിക്കും വേണ്ടി പ്രാര്‍ഥിക്കണമെന്നും ദൈവിക ഇടപെടല്‍ സത്യം പുറത്തുവരാനും മനസ് മാറാനു ഇടയാകട്ടെ എന്നും തനിക്കും പരാതിക്കാരിക്കും വേണ്ടി പ്രാര്‍ഥിക്കണമെന്നും. ബിഷപ്പ് സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നു.

എന്നാൽ ഫ്രാങ്കോ സ്ഥാനം ഒഴിഞ്ഞത് സഭയുടെ സമ്മർദ്ദം മൂലമാണെന്നും  ജലന്ധർ ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നതുവരെ സമരം തുടരുമെന്നും കന്യാസ്ത്രീകൾ പറഞ്ഞു.