ഞായർ. ഒക്ട് 24th, 2021

 ട്രായ് നിർദേശിച്ച പുതിയ പദ്ധതികൾ ഡിസംബർ 29നു നിലവിൽ വരുന്നതോടെ ഉപയോക്താവ്  എന്തു കാണണമെന്നു സേവനദാതാവ് നിർണയിക്കുന്ന അവസ്ഥയിൽ മാറ്റം വരും. അതോടെ  ഏതെല്ലാം ചാനലുകൾ കാണണമെന്നു ഉപയോക്താവിന് തീരുമാനിക്കാം.

ഡിടിഎച്ചുകാരും കേബിൾ ടിവി കമ്പനികളും നിശ്ചയിക്കുന്ന മാസവരിക്കു പകരം 130 രൂപയും നികുതിയും നൽകി ഇഷ്ടമുള്ള നൂറു ചാനലുകൾ കാണാനുള്ള അവസരം ഉപയോക്താവിനു ലഭിക്കും.

അടിസ്ഥാന പാക്കേജിനുള്ള ഏറ്റവും ഉയര്‍ന്ന വാടകയാണ് 130 രൂപ. അടിസ്ഥാന പാക്കേജിന്‍റെ ഭാഗമായി ഉപയോക്താവ് ഏതെങ്കിലും ഒരു പേ ചാനൽ തിരഞ്ഞെടുക്കുകയാണെങ്കിൽ അടിസ്ഥാന വിലയ്ക്കു പുറമെ ഈ പേ ചാനലിന്‍റെ നിരക്കു കൂടി നൽകേണ്ടി വരും. കൂടുതൽ പേ ചാനലുകളുണ്ടെങ്കിൽ ഓരോന്നിനും പ്രത്യേകം നിരക്കു വേണം നൽകാൻ. 

ഇന്ത്യയിലെ ഭൂരിഭാഗം വീടുകളിലും 50 ചാനലുകളില്‍ താഴെ മാത്രമാണു ആളുകൾ കാണാറുള്ളത്.   ഇത് കണക്കിലെടുത്താണ് അടിസ്ഥാന പാക്കേജിൽ 100 ചാനലുകളെന്ന നിബന്ധന ട്രായ് മുന്നോട്ടുവച്ചിട്ടുളളത്. നൂറു ചാനലിനു മേല്‍ തിരഞ്ഞെടുക്കുന്ന ഉപയോക്താക്കളെ ലക്ഷ്യംവച്ചാണ് 25 ചാനലുകൾ അടങ്ങുന്ന അധിക പാക്കേജുകൾ.

പേ ചാനലുകൾക്കു ബ്രോഡ്കാസ്റ്റർമാർ നിശ്ചയിട്ടുള്ള പരമാവധി നിരക്ക് ട്രായ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ഡിസംബർ 29 ന് ശേഷം ഉപഭോകതാക്കൾക്ക് അവർക്ക് ഇഷ്ടമുള്ള ചാനലുകൾ മാത്രം കാണാനുള്ള അവസരം ഒരുങ്ങുകയാണ്. മിതമായ നിരക്കിൽ ആവശ്യമുള്ള ചാനലുകൾ മാത്രം ഇനിം സ്വന്തമാക്കാം.  

 

By admin