Home Blog Page 512

ഇന്ത്യക്ക് ജയം

0

തിരുവനന്തപുരം : കാര്യവട്ടം ഏകദിനത്തിൽ ഇന്ത്യ വെസ്റ്റ് ഇൻഡീസ് മത്സരത്തിൽ ഇന്ത്യക്ക് അനായാസ ജയം. ഒൻപത് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. രോഹിത് ശർമ പുറത്തകാതെ 63 റൺസ് എടുത്തു . രവീന്ദ്ര ജഡേജ കളിയിലെ താരം, വീരാട് കൊഹ്‌ലി ആണ് പരമ്പരയിലെ താരം.   ഇതോടെ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യ 3 -1 ന് പരമ്പര സ്വന്തമാക്കി.

ബൗളർമാരുടെ മികവാണ് പരമ്പര സ്വന്തമാക്കാൻ സഹായകമായെതെന്ന് ക്യാപ്റ്റൻ വീരാട് കൊഹ്‌ലി പറഞ്ഞു. രവീന്ദ്ര ജഡേജ പന്തിൽ മൂന്ന് വിൻഡീസ് ബാറ്റ്സ്മാന്മാർക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. ഇന്ത്യയ്ക്കുവേണ്ടി ജഡേജ നാലും ഭൂംറയും ഖലീൽ അഹമ്മദും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

സ്കോർ : വെസ്റ്റ് ഇൻഡീസ് 104/ 10 ; ഇന്ത്യ 105 / 1

“ഗാനഗന്ധർവൻ” ഫസ്റ്റ് ലുക്ക് എത്തി

0

രമേശ് പിഷാരടി സംവിധാനവും രമേശ് പിഷാരടിയും ഹരി പി നായരും ചേർന്ന് തിരക്കഥ ഒരുക്കുകയും ചെയ്യുന്ന മമ്മൂട്ടി ചിത്രം ഗാനഗന്ധർവന്റെ ഫസ്റ്റ് ലുക്ക് എത്തി. പഞ്ചവർണ്ണതത്ത അനോൺസ് ചെയ്ത് ഒരുവർഷം തികയുമ്പോഴാണ് തന്റെ പുതിയ ചിത്രവുമായി രമേഷ് പിഷാരടി വീണ്ടും എത്തുന്നത്.

ഗാനമേള വേദികളിൽ അടിപൊളി പാട്ടുകൾ പാടുന്ന കലാസദൻ ഉല്ലാസയാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾ പുറത്തുവിട്ടിട്ടില്ല.  ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന ചിത്രം 2019 ൽ റിലീസിനെത്തും.

“ഡ്രാമാ” മൂവി റിവ്യൂ

0

രഞ്ജിത്ത് – മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രമാണ് ഡ്രാമാ. ചെറിയ ഒരു ഇടവേളയ്ക്കുശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. സ്പിരിറ്റിന് ശേഷം രഞ്ജിത്തിന്റെ വിജയിച്ച ചിത്രങ്ങൾ കുറവാണ്.

ഇനിം ഡ്രാമയിലേക്ക് വന്നാൽ, ലണ്ടലിൽ ഇളയ മകളുടെ കൂടെ താമസിക്കുന്ന റോസമ്മ ചാക്കോ അപ്രതീക്ഷിതമായി മരണമടയുന്നു. റോസമ്മയുടെ ഏറ്റവും വലിയ ആഗ്രഹം മരിച്ചാൽ മൃതദേഹം നാട്ടിൽ സ്വന്തം ഭർത്താവിന്റെ തൊട്ട അപ്പുറത്തു തന്നെ അടക്കണം എന്നതായിരുന്നു. പക്ഷെ മൂത്തമകൻ ലണ്ടനിൽ തന്നെ മതി അടക്കം എന്ന് തീരുമാനിക്കുന്നു. അതിനായി അവർ ഡിക്സൺ ലോപ്പസ് എന്ന ഫ്യൂണറൽ സർവീസിനെ സമീപിക്കുന്നു. പല രാജ്യങ്ങളിൽ ഉള്ള മറ്റു നാലു മക്കൾ വരുന്നത് വരെ റോസമ്മയുടെ ബോഡി സൂക്ഷിക്കാൻ ഒരിടം വേണം. മൂത്തമകൾ ബോഡി മോർച്ചറിയിൽ സൂക്ഷിക്കുന്നതിൽ വിയോജിപ്പ് പ്രകടിപ്പിക്കുന്നു. തുടർന്ന് ഫ്യൂണറൽ സർവീസ് നടത്തുന്ന കമ്പനി തന്നെ ബോഡി സൂക്ഷിക്കാൻ തയ്യാറാകുന്നു. തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ കഥ.

ചിത്രത്തിൽ രാജു എന്ന ഫ്യൂണറൽ സർവീസ് നടത്തുന്ന ആളായാണ് മോഹൻലാൽ വേഷമിട്ടിരിക്കുന്നത്. ആശാശരത്ത്, കനിഹ , രേഖ എന്നിവർ അവരുടെ വേഷങ്ങൾ മികച്ചതാക്കി. അരുന്ധതി നാഗ് ആണ് റോസമ്മ ചാക്കോ ആയി വേഷമിടുന്നത്. ജോണി ആന്റണി അവതരിപ്പിച്ച ആന്റോ എന്ന കഥാപാത്രം എടുത്ത് പറയേണ്ടത് തന്നെയാണ്.  ജോണി ആൻ്റണിക്ക് സംവിധാനത്തേക്കാൾ നല്ലത് സിനിമാ അഭിനയമാണ് എന്ന് തോന്നിപോകും. ദിലീഷ് പോത്തനും മികച്ചു നിന്നു

രഞ്ജിത്ത് പറഞ്ഞതുപോലെ വല്യ പ്രതീക്ഷയൊന്നും ഇല്ലാതെ പോയികാണാൻ പറ്റുന്ന ചിത്രമാണ് ഡ്രാമാ, അതുപോലെ ചെറിയ ഒരു സന്ദേശവും ചിത്രം നൽകുന്നുണ്ട്. ഒരു ചെറിയ കഥയെ വളരെ നന്നായി ആവിഷ്കരിക്കാൻ രഞ്ജിത്ത് ശ്രമിച്ചിട്ടുണ്ട്. ആദ്യപകുതി അല്പം ഇഴച്ചിലുണ്ടായെങ്കിലും രണ്ടാംപകുതി ആദ്യപകുതിയേക്കാൾ മികച്ചുനിന്നു.

ചുരുക്കിപ്പറഞ്ഞാൽ ഒരു ചെറിയ മോഹൻലാൽ പടമാണ് ഡ്രാമാ. മുൻവിധികൾ ഇല്ലാതെ ഡ്രാമയ്ക്ക് ടിക്കറ്റെടുക്കാം

വധുവാകാനൊരുങ്ങി പ്രിയങ്ക ചോപ്ര; ചിത്രങ്ങൾ കാണാം

0

പ്രിയങ്ക ചോപ്ര വിവാഹത്തിനുള്ള ഒരുക്കത്തിലാണ്. വിവാഹത്തിനിടാനുള്ള വസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞു തയ്യാറെടുപ്പ് നടത്തുന്ന പ്രിയങ്കയുടെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. പ്രിയങ്ക നിക്ക്  വിവാഹ തീയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ശബരിമല : സുപ്രീംകോടതി വിധിയിൽ ഇടപെടാനാകില്ല എന്ന് ഹൈക്കോടതി

0

ശബരിമല വിഷയത്തിൽ സർക്കാറിനെ പിന്തുണച്ച് ഹൈക്കോടതി. സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാറിന് ബാധ്യത ഉണ്ട്. അതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. പതിമൂന്നാം തീയതി ഹർജികൾ പരിഗണിക്കുന്നതുവരെ സുപ്രീംകോടതിയുടെ വിധി നടപ്പാക്കിയേ മതിയാകു എന്നും ഹൈക്കോടതി പറഞ്ഞു. ശബരിമലയിലെ സ്ത്രീപ്രവേശനം താൽക്കാലികമായി തടയാനാകില്ല, രക്തച്ചൊരിച്ചിൽ ഉണ്ടാകാനല്ല,അത് തടയാനാണ് നിയമങ്ങൾ എന്നും കോടതി പറഞ്ഞു.

പതിമൂന്നാം തീയതി റിവ്യൂ ഹർജി പരിഗണിക്കുന്നതുവരെ ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിക്കരുത് എന്നാവശ്യപ്പെട്ടു നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ വിധി.

 

ശബരിമല: സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കി പോലീസ്

0

പത്തനംതിട്ട: ശബരിമല മണ്ഡലമകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. ശബരിമലയിലും പരിസരപ്രദേശങ്ങളിലും വിവിധ ജോലികള്‍ക്കായി എത്തുന്ന തൊഴിലാളികള്‍ അവരവരുടെ താമസസ്ഥലത്തുള്ള പോലീസ് സ്റ്റേഷനുകളില്‍ നിന്നും ലഭിക്കുന്ന പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, ആധാര്‍/വോട്ടര്‍ ഐഡി കാര്‍ഡിന്റെ പകര്‍പ്പ്, ഹെല്‍ത്ത് കാര്‍ഡ്, രണ്ട് പാസ്‌പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോകള്‍ എന്നിവയുമായി നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നീ പോലീസ് സ്റ്റേഷനുകളില്‍ ഏതിന്റെ പരിധിയിലാണോ ജോലി ചെയ്യാന്‍ ഉദ്ദേശിക്കുന്നത് ആ സ്റ്റേഷനില്‍ ഹാജരായി തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങണം. തിരിച്ചറിയല്‍ കാര്‍ഡ് കൈവശമില്ലാത്തവരെ ജോലിയില്‍ തുടരുവാന്‍ സുരക്ഷാ കാരണങ്ങളാല്‍ അനുവദിക്കുന്നതല്ല. പോലീസ് / സര്‍ക്കാര്‍ / തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ചിരിക്കണം. നിലയ്ക്കലിലേക്ക് വരുന്ന എല്ലാ സ്വകാര്യ വാഹനങ്ങളും പോലീസിന്റെ പ്രത്യേക നിരീക്ഷണത്തിലായിരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

രാജ്യത്തെ ആദ്യത്തെ പോലീസ് സ്പോർട്സ് ഹോസ്റ്റൽ കേരള പോലീസിന് സ്വന്തം

0

രാജ്യത്തെ ആദ്യത്തെ പോലീസ് സ്പോർട്സ് ഹോസ്റ്റൽ കേരള പോലീസിന് സ്വന്തം. രാജ്യത്തിൻ്റെ കായികമേഖലയിലേക്ക് പ്രതിഭാധനരായ കായിക താരങ്ങളെ സംഭാവന ചെയ്യാൻ സാധിച്ചിട്ടുള്ള കേരളാപോലീസിന് തിരുവനന്തപുരം എസ് .എ.പി. ഗ്രൗണ്ടിനുസമീപം “ജാവലിൻ” എന്ന പേരിൽ ആരംഭിച്ച പോലീസ് സ്പോർട്സ് ഹോസ്റ്റൽ ബഹു.മുഖ്യമന്ത്രി. ശ്രീ.പിണറായി വിജയൻ ഉത്‌ഘാടനം ചെയ്തു.

കായികതാരങ്ങൾക്ക് താമസിക്കുന്നതിനുള്ള സൗകര്യങ്ങൾ അപര്യാപ്തമാണ് എന്നതിനാൽ പ്രത്യേക സ്പോർട്സ് ഹോസ്റ്റൽ ഏർപ്പെടുത്തുന്നതിന് തീരുമാനിക്കുകയായിരുന്നു.

മൂന്നു നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കിച്ചൻ,ഡൈനിങ് ഹാൾ, റിക്രിയേഷൻ ഹാൾ, താമസിക്കുവാനുള്ള മുറികൾ എന്നിവ ഉൾപ്പെടുന്ന ഒരു സമുച്ചയമാണ്‌ ഇതിനായി പണികഴിപ്പിച്ചത്. പോലീസ് വകുപ്പിന് കീഴിലുള്ള സ്പോർട്സ് ഹോസ്റ്റൽ എന്ന നിലയിൽ ഇത് ഇന്ത്യയിലെ തന്നെ പോലീസിൽ ആദ്യത്തെ സംരംഭമാണ്. കേരളപോലീസിൻ്റെ കായിക മികവിന് പുത്തൻ ഉണർവേകുന്ന ചുവടുവയ്പ്പാണ് സ്പോർട്സ് ഹോസ്റ്റൽ.

 

ദു:സ്വപ്നഫല പ്രതിവിധി

0

നമ്മളിൽ പലരും ഉറക്കത്തിൽ പേടിപെടുത്തുന്നതും മനസിനെ വിഷമത്തിലാക്കുന്നതുമായ സ്വപ്‌നങ്ങൾ കാണാറുണ്ട്. ദു:സ്വപ്നo എന്ന് ഉണരുമ്പോൾ നാം പറയാറും ഉണ്ട്. ഇത്തരം സ്വപ്‌നങ്ങൾ ഫലിക്കുമോ എന്ന് ഭയപ്പെടാറും ഉണ്ട്.

എന്നാൽ, നമ്മൾ ദു:സ്വപ്നo കണ്ടശേഷം വീണ്ടും ഉറങ്ങുകയും, എഴുന്നേൽക്കുമ്പോൾ കണ്ട സ്വപ്നത്തെക്കുറിച്ച് വ്യക്തമല്ലാതിരിക്കുകയും സ്വപ്നകഥ കേട്ടയാൾ അതിനെ എതിർത്ത് സംസാരിക്കുകയും ചെയ്താൽ  ദു:സ്വപ്നഫലo അനുഭവിക്കുന്നതല്ല എന്നാണ് പറയുന്നത്.

“ഡ്രാമ” നാളെമുതൽ

0

മോഹൻലാൽ നായകനാകുന്ന രഞ്ജിത്ത് ചിത്രം ഡ്രാമാ നാളെ തീയറ്ററിൽ എത്തും. തമാശയ്ക്ക് പ്രാധാന്യം നൽകുന്ന ചിത്രം ഒരു സന്ദേശവും നൽകുന്നുണ്ട് എന്ന് മോഹൻലാൽ പറയുന്നു. രാജഗോപാൽ എന്ന് പേരുള്ള ഒരു ഫ്യൂണറൽ ഡയറക്ടർ ആയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. കൂടുതൽ ഭാഗവും ലണ്ടനിൽ ചിത്രീകരിച്ച ചിത്രത്തിൽ ആശ ശരത്ത്, ശാലിൻ, കനിഹ, സിദ്ധിഖ്, ശ്യാമപ്രസാദ് എന്നിവർ വേഷമിടുന്നു.

“വളരെ കാലത്തിന് ശേഷം താൻ ചെയ്യുന്ന ഒരു കോമഡിയ്ക്ക് പ്രധാന്യം നൽകുന്ന ചിത്രമാണ് ഡ്രാമാ, തമാശയ്ക്കൊപ്പം ഒരു വിലപ്പെട്ട സന്ദേശവും ചിത്രത്തിലുണ്ട്. എല്ലാവരും ചിത്രം കാണു എന്നിട്ട് അഭിപ്രായം അറിയിക്കൂ” എന്ന് മോഹൻലാൽ തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ഫാമിലി വെക്കേഷന്റെ ഭാഗമായി ഭാര്യയുമൊത്തു പോർച്ചുഗലിൽ ആണ് മോഹൻലാൽ ഇപ്പോൾ.

ഡ്രാമ ആറു കോടി ഇരുപത്തിയഞ്ചു ലക്ഷം രൂപ നൽകി സൂര്യ ടി വി  സംപ്രേക്ഷണാവകാശം സ്വന്തമാക്കി. ഇതോടെ ഒൻപതു കോടി രൂപ ബഡ്ജറ്റിൽ നിർമ്മിച്ച ഡ്രാമ റിലീസിന് മുൻപേ തന്നെ ബഡ്ജറ്റിന്റെ എഴുപതു ശതമാനവും തിരിച്ചു നേടി.

ഉപയോഗിച്ച ഉൽപന്നങ്ങൾ വിൽക്കാൻ ഫ്ളിപ്പ്കാർട്ടിന്റെ പുതിയ വെബ്സൈറ്റ്

0

പുതുക്കിയ ഉൽപന്നങ്ങൾ വിൽക്കാൻ ഫ്ളിപ്കാർട്ട് പുതിയ വെബ്സൈറ്റ് ആരംഭിച്ചു.2GUD എന്ന് എന്നാണ് ഇതിന് പേരുനൽകിയിരിക്കുന്നത് .ഇലക്ട്രോണിക് ഉൽപന്നങ്ങൾ വിൽക്കുന്ന മറ്റു ഇ-കൊമേഴ്സ് സൈറ്റുകൾ പോലെതന്നെയാണ് ഫ്ളിപ്പ്കാർട്ടിന്റെ 2GUD .എന്നാൽ ഫ്ളിപ്കാർട്ട് 2GUDഇന്റെ  പ്രധാന പ്രതേകത സർട്ടിഫൈ ചെയ്ത ഉപയോഗിച്ച ഉൽപന്നങ്ങൾ വളരെ കുറഞ്ഞ വിലയ്ക്ക് നൽകുന്നു എന്നതാണ് .  നിലവിൽ, പുതുക്കിയ മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, സ്മാർട്ട് വാച്ചുകൾ, ടാബ്ലറ്റുകൾ, സ്ട്രീമിങ് ഉപകരണങ്ങൾ എന്നിവയാണ് വെബ്‌സൈറ്റിൽ ലഭ്യമാകുന്നത് . വരും ദിവസങ്ങളിൽ വാൾമാർട്ട് ഉടമസ്ഥതയിലുള്ള ഫ്ളിപ്കാർട്ട് സ്പീക്കർ, പവർ ബാങ്കുകൾ, സ്മാർട്ട് അസിസ്റ്റന്റുമാർ, മുടി ഡെയർ, ഹെയർ നേൻ, ടി.വി. സെറ്റുകൾ തുടങ്ങിയ 400 ഉത്പന്ന വിഭാഗങ്ങൾ അവതരിപ്പിക്കും.

2GUDയിൽ ലഭ്യമാക്കിയിട്ടുള്ള എല്ലാ ഉത്പന്നങ്ങളും F1 ഇൻഫോ  സൊല്യൂഷനുകൾ ആൻഡ് സർവീസസ് വിദഗ്ദ്ധർ അല്ലെങ്കിൽ ഫ്ലിപ്കാർട്ടിലെ മറ്റ് പങ്കാളികൾ  പ്രവർത്തനക്ഷമത ചെക്ക് ചെയ്ത് സർട്ടിഫൈ ചെയ്തവയാണ് .

ഇപ്പോൾ 2GUD മൊബൈൽ ബ്രൌസർ വഴിയെ കാണാൻ സാധിക്കുകയുള്ളു ഉടൻതന്നെ ഫ്ലിപ്പ്കാർട്ട് 2GUDയുടെ ഡെസ്ക്ടോപ്പ് പതിപ്പും ,ആപ്പും
പുറത്തിറക്കും

2GUDഇൽ ഉപയോഗിച്ച ഉൽപന്നങ്ങൾ 5 വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട് .

1.Unboxed like new : ഇ വിഭാഗത്തിൽ ഉള്ളവക്ക് പോറലുകൾ ഒന്നുകാണില്ല .കൂടാതെ 12-മാസത്തെ വാറണ്ടിയും ലഭിക്കും 

2. Refurbished superb: ചെറിയ പോറലുകൾ ഉള്ള ചുരുങ്ങിയ രീതിയിൽ ഉപയോഗിച്ചവ 

3. Refurbished very good: പോറലുകൾ ഉള്ള ചുരുങ്ങിയ രീതിയിൽ ഉപയോഗിച്ചവ

4. Refurbished good: കാണാവുന്ന പോറലുകൾ ഉള്ള കൂടുതൽ ഉപയോഗിച്ചവ 

5. Refurbished okay: പോറലുകൾ ഉള്ള വളരെയധികം ഉപയോഗിച്ചവ

കൂടുതൽ വിവരങ്ങൾക്ക് https://www.2gud.com?affid=discount മൊബൈലിൽ ബ്രൌസർ വഴി നോക്കുക .

 

 

 

സ്റ്റാച്യൂ ഓഫ് യൂണിറ്റി മോദി രാഷ്ട്രത്തിന് സമര്‍പ്പിച്ചു

0

അഹമ്മദാബാദ്: സര്‍ദാര്‍ പട്ടേലിന്റെ 143-ാം ജന്മശതാബ്ദി ദിനമായ ഇന്ന് 182 മീറ്റര്‍ ഉയരമുള്ള അദ്ദേഹത്തിന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. നര്‍മദാ നദീ തീരത്തുള്ള സാധു ബെട്ട് ദ്വീപി സ്ഥിതി ചെയ്യുന്ന സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന്റെ പ്രതിമ ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി രാഷ്ടരത്തിനു സമര്‍പ്പിച്ചത്.സ്റ്റാച്യൂ ഓഫ് യൂണിറ്റി എന്ന പേരിൽ 2989 കോടി രൂപയാണ്
പ്രതിമ നിര്‍മ്മിക്കുന്നതിനായി സര്‍ക്കാര്‍ ചെലവഴിച്ചത് .രാം വി. സുത്തര്‍ രൂപകല്പനചെയ്ത് എല്‍ ആന്‍ഡ് ടി കമ്പിനിയാണ് പ്രതിമ നിർമിച്ചത് . ബ്രസീലിലെ ക്രിസ്തു പ്രതിമയെക്കാളും അമേരിക്കയിലെ സ്വാതന്ത്ര്യപ്രതിമയെക്കാളും ഉയരം കൂടിയതാണ് സ്റ്റാച്യൂ ഓഫ് യൂണിറ്റി . ലോകത്തിലേറ്റവും ഉയരമുള്ള പ്രതിമ എന്ന സ്ഥാനം ഇനി സ്റ്റാച്യൂ ഓഫ് യൂണിറ്റിക്കായിരിക്കും .

സാറ അലി ഖാൻ ചിത്രം കേദാർനാഥിൻറെ ടീസർ പുറത്തിറങ്ങി

0

സെയ്ഫ് അലി ഖാന്റെയും നടി അമൃത സിങ്ങിന്റെയും മകൾ സാറ അലി ഖാന്റെ അരങ്ങേറ്റചിത്രമായ കേദാർനാഥിന്റെ ടീസർ പുറത്തിറങ്ങി .സുശാന്ത് സിങ് രജ്പുത് ആണ് ചിത്രത്തിൽ നായകനായി എത്തുന്നത് .2013 ജൂണിൽ ഉത്തരാഖണ്ഡിൽ നാശം വിതച്ച വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് .ദുരന്തത്തിന്റെ നടുവിൽ സുശാന്തും സറയും തങ്ങളുടെ പ്രണയത്തിന് വേണ്ടി പോരാടുന്നുതാണ് ചിത്രത്തിന്റെ കഥ .ഡിസംബർ 7 ന് ചിത്രം തിയറ്ററുകളിൽ എത്തും .