Home Blog Page 511

‘വേഗ 120’ സര്‍വ്വീസ് ആരംഭിച്ചു

0

കേരളത്തില ആദ്യത്തെ അതിവേഗ എ.സി ബോട്ട് ‘വേഗ 120’ സര്‍വ്വീസ് ആരംഭിച്ചു. എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളെ തമ്മില്‍ ബന്ധിപ്പിച്ചാണ് ബോട്ട് സര്‍വ്വീസ്.വേഗ സര്‍വ്വീസ് ആരംഭിക്കുന്നതോടെ വൈക്കത്തു നിന്നും കൊച്ചിയിലേക്കുള്ള 37 കിലോമീറ്റര്‍ സഞ്ചാരം ഇനി ഒന്നേമുക്കാൽ മണിക്കൂറിൽ സാധ്യമാകും. സാധാരണ ബോട്ടുകള്‍ മണിക്കൂറില്‍ 13-14 കിലോ മീറ്റര്‍ സഞ്ചരിക്കുമ്പോള്‍ വേഗ മണിക്കൂറില്‍ 25 കിലോ മീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കും.

ആദ്യദിനങ്ങളിൽ രാവിലെയും വൈകീട്ടും രണ്ട് സര്‍വ്വീസുകളാണ് ഉണ്ടാവുക. ഗതാഗതക്കുരുക്ക് ഒഴിവാക്കി ഓഫീസിലെത്തുന്നതിനും തിരിച്ചു പോകുന്നതിനും സൗകര്യം കണക്കിലെടുത്താവും സമയം നിശ്ചയിക്കുക. സര്‍വ്വീസ് ആരംഭിക്കുന്ന വൈക്കത്തും അവസാനിക്കുന്ന എറണാകുളം സുഭാഷ് പാര്‍ക്കിനു സമീപമുള്ള ബോട്ട് ജെട്ടിയ്ക്കും ഇടയില്‍ മൂന്ന് സ്‌റ്റോപ്പുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ പെരുമ്പളം സൗത്ത്, പാണാവള്ളി, എറണാകുളം ജില്ലയിലെ തേവര ഫെറി എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്. ജലഗതാഗതത്തെ ഒട്ടേറെപ്പേര്‍ ആശ്രയിക്കുന്ന തവണക്കടവില്‍ നിന്നും വൈക്കം ജെട്ടിയിലേക്കും പെരുമ്പളം മാര്‍ക്കറ്റില്‍ നിന്നു പാണാവള്ളിയിലേക്കും വൈറ്റില, കാക്കനാട് എന്നിവിടങ്ങളില്‍ നിന്ന് തേവര ഫെറിയിലേക്കും കണക്ഷന്‍ ബോട്ടുകള്‍ ആരംഭിക്കും. 40 എ.സി സീറ്റുകളും 80 നോണ്‍ എ.സി സീറ്റുകളുമാണുള്ളത്.

കേരളത്തിലെ ജലപാതകള്‍ ജനപകാരപ്രദമായി വിനിയോഗിക്കുകയും ജലഗതാഗതത്തെ പ്രോല്‍സാഹിപ്പിക്കുയും ചെയ്യുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് പുതിയ ബോട്ട് സര്‍വ്വീസ്. സൂപ്പർ ഫാസ‌്റ്റ‌് ബോട്ടുകളുടെ അടുത്തഘട്ട സർവീസ‌് ഡിസംബറിൽ ആരംഭിക്കും.

റോ ബനാന ദോശ തയ്യാറാക്കാം

0

നാം സ്ഥിരമായി പ്രാതലിന് ദോശ തയ്യാറാക്കാറുണ്ട്. സ്ഥിരം രീതിയിൽനിന്ന് മാറി വത്യസ്തമായ രുചിയിൽ ദോശ തയ്യാറാക്കി നോക്കാം.

ആവശ്യമായ സാധനങ്ങൾ   

ഏത്തക്കായ വലുതായി നുറുക്കിയത്    –  രണ്ടെണ്ണം

പച്ചരി                                                 – ഒരു കപ്പ്

തേങ്ങ ചിരവിയത്                               – കാൽ കപ്പ്

ഉപ്പ്                                                     – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം :-

പച്ചരി രണ്ടുമണിക്കൂർ വെള്ളത്തിൽ കുതിർക്കുക. ശേഷം തൊലി കളഞ്ഞു നുറുക്കിയ ഏത്തക്കായ , തേങ്ങ എന്നിവയോടൊപ്പം അരച്ച് ദോശ ചുട്ടെടുക്കാം. അരച്ചയുടനെ ദോശ ചുടണം.

കുട്ടിക്രിക്കറ്റിലും വിജയം കൊയ്ത് ഇന്ത്യൻ ടീം

0

കൊൽക്കത്ത ട്വന്റി 20യിൽ ഇന്ത്യക്ക് 5 വിക്കറ്റ് വിജയം. വെസ്റ്റ് ഇൻഡീസിന്റ 109 എന്ന ലക്ഷ്യത്തെ 5 വിക്കറ്റുകൾ ശേഷിക്കെ മറികടന്നാണ് ഇന്ത്യയുടെ വിജയം. കുൽദീപ് യാദവ് 3 വിക്കറ്റുകൾ സ്വന്തമാക്കി.

സുരക്ഷാവലയത്തിനുള്ളിൽ ശബരിമല : ദർശനത്തിന് സ്ത്രീകളാരും സമീപിച്ചിട്ടില്ലെന്ന് പോലീസ്

0

നാളെ ചിത്തിര ആട്ടതിരുന്നാൽ ആയിരിക്കെ വൻസുരക്ഷാ സന്നാഹങ്ങളിൽ നിറഞ്ഞ് ശബരിമല. രണ്ട് എഡിജിപി മാരുടെ നേതൃതത്തിൽ 2300 ൽ പരം പോലിസുകാരാണ് വിന്യസിച്ചിരിക്കുന്നത്. കൂടാതെ ഫേസ്ഡിറ്റക്ഷൻ സങ്കോതിക വിദ്യ ഉപയോഗിച്ചിരിക്കുന്ന കാമറയിൽ മുമ്പ് സംഘർഷം നടത്തിയ ആളുകളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ കാമറകൾ വളരെ വേഗം തന്നെ ആളുകളെ തിരിച്ചറിയാൻ സഹായിക്കുന്നു.
എന്നാൽ ദർശനത്തിന് ഇതുവരെ സ്ത്രീകളാരും സഹായം ആവശ്യപ്പെട്ട് എത്തിയിട്ടില്ലെന്ന് പോലീസ് വെളിപ്പെടുത്തി.

നടൻ രജിത് മേനോൻ വിവാഹിതനായി ; ചിത്രങ്ങൾ കാണാം

0

ഗോൾ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നടൻ രജിത് മേനോൻ വിവാഹിതനായി. ശ്രുതി മോഹൻദാസ് ആണ് വധു. സിനിമാമേഖലയിലുള്ള നിരവധി ആളുകൾ വിവാഹച്ചടങ്ങിൽ പങ്കെടുത്തു. ചിത്രങ്ങൾ കാണാം.

കൂടുതൽ ചിത്രങ്ങൾ കാണാൻ ഞങ്ങളുടെ മെയിൻ ഹോം പേജ് സന്ദർശിക്കുക www.kerala9.com 

 

കൂടുതൽ ചിത്രങ്ങൾക്കായി www.kerala9.com സന്ദർശിക്കുക  

 

റെക്കോർഡ് മാരത്തോൺ പ്രദർശനവുമായി മെറിലാൻഡ് സിനിമാസ്

0

നവംബർ 6 ദീപാവലി ദിനത്തിൽ പ്രദർശനത്തിനെത്തുന്ന വിജയ് പടം സർക്കാറിന്റെ റെക്കോർഡ് മാരത്തോൺ പ്രദർശനവുമായി മെറിലാൻഡ് സിനിമാസ്. പ്രദർശനം തുടങ്ങുന്ന ദിവസം രാവിലെ അഞ്ചു മണിമുതൽ അടുത്ത ദിവസം രാവിലെ അഞ്ചുമണിവരെ 8 ഷോ നടത്തനാണ് തീരുമാനം. കേരള സിനിമ പ്രദർശന ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെ. തിരുവനന്തപുരത്തെ ശ്രീകുമാർ തീയറ്ററിൽ ആണ് രാവിലെ അഞ്ചുമണിമുതൽ സർക്കാരിന്റെ പ്രദർശനം തുടങ്ങുന്നത്. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

നടൻ അജുവർഗീസ് ആണ് തന്റെ സോഷ്യൽമീഡിയ പേജിലൂടെ ഈ വിവരം പങ്കുവച്ചത്.

വിജയ് ആരാധകർ ഏറെ പ്രതീക്ഷതയോടെ കാത്തിരിക്കുന്ന ചിത്രമാണ് സർക്കാർ. കീർത്തി സുരേഷാണ് നായിക. സണ്‍ പിക്ചേഴ്സ് ആണ് സര്‍ക്കാര്‍ നിര്‍മ്മിക്കുന്നത്. എ.ആര്‍.മുരുകദാസ് ആണ് സംവിധാനം

നന്തി പൂജ നടത്തി ദീപിക ; വിവാഹ ഒരുക്കങ്ങൾ തുടങ്ങി

0

വിവാഹത്തിന് മുന്നോടിയായി നന്തി പൂജ നടത്തി ദീപിക പദുകോൺ, ദീപികയുടെ ബെംഗളൂരുവിലെ വീട്ടിൽ നടത്തിയ നന്തി പൂജയുടെ ചിത്രങ്ങൾ ഇപ്പോൾ വൈറൽ ആണ്.

ഏവരും കാത്തിരിക്കുന്ന കല്ല്യാണമാണ് ദീപിക പദുക്കോണ്‍-രണ്‍വീര്‍ സിങ് താരജോഡികളുടേത്. നവംബര്‍ 14, 15 തിയ്യതികളിലായി ഇറ്റലിയില്‍ വച്ചാണ് വിവാഹം . ആറ് വര്‍ഷത്തെ പ്രണത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്.

വിവാഹത്തിന് ഇനിം ദിനങ്ങൾ മാത്രം ബാക്കിനിൽക്കെ ആരാധകർ ദീപിക പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കായി കാത്തിരിക്കുകയാണ്. വിവാഹത്തിന് മുന്നോടിയായി നടക്കുന്ന ചടങ്ങുകളാണ് ഇപ്പോൾ ബെംഗളൂരുവിലെ ദീപികയുടെ വീട്ടിൽ നടക്കുന്നത്.

സബ്യസാചി ഡിസൈന്‍ ചെയ്ത ഓറഞ്ച് നിറത്തിലുള്ള വളരെ സിമ്പിളായുള്ള വസ്ത്രം ധരിച്ചാണ് നന്തി ചടങ്ങിന് ദീപിക ഒരുങ്ങിയത്.

 

 

9 അടുത്തവർഷം ഫെബ്രുവരിയിൽ റിലീസിനെത്തുന്നു

0

നടൻ പൃഥ്വിരാജിന്റെ പ്രൊഡക്ഷൻ കമ്പനിയും സോണി പിക്ചേഴ്സും ചേർന്ന് നിർമ്മിക്കുന്ന ആദ്യം ചിത്രം ‘9’ ന്റെ റിലീസിങ് തീയതി പ്രഖ്യാപിച്ച് പൃഥ്വിരാജ്. 2019 ഫെബ്രുവരി 7 ന് ചിത്രം തീയറ്ററുകളിൽ എത്തും. ഫേസ്ബുക്കിന്റെ മുംബൈ ലെ ഓഫീസിലെത്തി ലൈവ് ലൂടെയാണ് തീയതി പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ ട്രെയ്‌ലർ ഡിസംബറിൽ എത്തും

ദുൽഖർ സൽമ്മാൻ നിത്യമേനോൻ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച 100 ഡെയ്സ് ഓഫ് ലവിന്റെ സംവിധായകൻ ജെനസ് മുഹമ്മദാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

ഒരു സയൻസ് ഫിക്ഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് നയൻ. പൃഥ്വിരാജിനൊപ്പം വാമിഖ ഗബ്ബി, മംമ്ത മോഹന്‍ദാസ്, പ്രകാശ് രാജ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

തന്നിൽനിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്ന ചിത്രത്തിന് എന്തെങ്കിലും പ്രത്യേകത വേണം എന്നുള്ളതുകൊണ്ടാണ് ഞാൻ ആദ്യമായി നിർമ്മിക്കുന്ന ചിത്രം 9 ആകണം എന്ന് തീരുമാനിച്ചത്. പക്ഷേ ആദ്യം കഥ കേൾക്കുമ്പോൾ ഞാൻ ഇതിൽ അഭിനയിക്കാം എന്ന് മാത്രമാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ഈ സിനിമയ്ക്ക് ഉള്ള പ്രത്യേകതയാണ് എന്റെ ആദ്യ നിർമ്മാണ സംരഭത്തിൽ  ഈ ചിത്രം തിരഞ്ഞെടുക്കാൻ കാരണം, എന്നിൽനിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് എന്ന് ഞാൻ വിശ്വസിക്കുന്ന ചില കാര്യങ്ങൾ ഈ ചിത്രത്തിൽ ഉണ്ട് എന്ന് പൃഥ്വിരാജ് പറഞ്ഞു.

അഭ്യുഹങ്ങൾക്കൊടുവിൽ സണ്ണി ലിയോൺ മലയാളത്തിലേക്ക്

0

അഭിനയംകൊണ്ടും പെരുമാറ്റം കൊണ്ടും പ്രേക്ഷകമനസിൽ ഇടംപിടിച്ച നടി സണ്ണിലിയോൺ ഇനിം മലയാളത്തിലേക്ക്.

ബാക്ക്വാട്ടർ സ്റ്റുഡിയോയുടെ ബാനറിൽ ജയലാൽ മേനോൻ നിർമ്മിക്കുന്ന പുതിയ ചിത്രമായ രംഗീലയിലാണ് സണ്ണിലിയോൺ കേന്ദ്രകഥാപാത്രമായി എത്തുന്നത്. സന്തോഷ് നായരാണ് ചിത്രത്തിന്റെ സംവിധായകൻ. സ്ക്രിപ്റ്റ് സനിൽ എബ്രഹാം പ്രൊഡക്ഷൻ കൺട്രോളർ ബാദുഷാ ആണ്.

കോ പ്രൊഡക്ഷൻ ഫെയറി ടെയിൽ പ്രൊഡക്ഷൻസ്, ഡിസ്ട്രിബ്യൂഷൻ വൺ വേൾഡ് എന്റെർടെയ്ൻമെന്റ്സ്, പ്രൊജക്ട് ഡിസൈൻ ജോസഫ് വർഗീസ്. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടന്നുകൊണ്ടിരിക്കുന്ന പപ്പു എന്ന ചിത്രത്തിനുശേഷം ബാക്ക്വാട്ടർ സ്റ്റുഡിയോസ് നിർമ്മിക്കുന്ന 5മത്തെ ചിത്രമാണ് രംഗീല. മണി രത്നം ,സച്ചിൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സന്തോഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രമാണ് രംഗീല

മാരി 2 ഫസ്റ്റ് ലുക്ക് എത്തി

0

ധനുഷ് നായകനൽകുന്ന മാരി 2 ഫസ്റ്റ് ലുക്ക് പുറത്തു വിട്ടു. 2015 ൽ പുറത്തിറങ്ങിയ മാരിയുടെ രണ്ടാം ഭാഗമാണ് ചിത്രം. ചിത്രത്തിൽ വില്ലനായി ടൊവിനോ തോമസും വേഷമിടുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ചിത്രതിന്റെ ഡബ്ബിങ് പൂർത്തിയാക്കിയ സന്തോഷം ടൊവിനോ പങ്കു വച്ചിരുന്നു .

സായി പല്ലവി, വരലക്ഷ്മി ശരത്കുമാർ എന്നിവർ മാരി2 ൽ നായികാ വേഷം കൈകാര്യം ചെയ്യുന്നു. ആദ്യ ഭാഗത്തിൽ കാജൽ അഗർവാളായിരുന്നു നായിക. ഡിസംബറിൽ ചിത്രം  തീയറ്ററുകളിൽ എത്തും.

ബാലാജി മോഹൻ സംവിധാനം ചെയ്യുന്ന മാരി 2 നിർമ്മിക്കുന്നത് ധനുഷ് തന്നെയാണ്. യുവാൻ ശങ്കർ രാജയുടേതാണ് സംഗീതം. മാരി 2 വിലെ വില്ലന്റെ ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ ഇപ്പോൾ.

 

ദേവസ്വം ബോര്‍ഡുകളില്‍ മുന്നാക്കത്തിലെ പിന്നാക്കക്കാര്‍ക്ക് പത്ത് ശതമാനം സംവരണത്തിന് അംഗീകാരം

0
തിരുവനന്തപുരം: സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡുകളില്‍ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം പ്രാബല്യത്തിലാകുന്നു. ദേവസ്വം നിയമനങ്ങളുടെ അധികാര ചുമതലയുള്ള ദേവസ്വം ബോര്‍ഡുകള്‍ ഇത് സംബന്ധിച്ച് തയ്യാറാക്കിയ പ്രത്യേക ചട്ടം (സ്‌പെഷ്യല്‍ റൂള്‍/ റഗുലേഷന്‍) സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചു. തിരുവിതാംകൂര്‍, കൊച്ചിന്‍, ഗുരുവായൂര്‍, കൂടല്‍മാണിക്യം എന്നീ ദേവസ്വം ബോര്‍ഡുകളിലെ ഒഴിവുകളിലാണ് മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 10 ശതമാനം പേര്‍ക്ക് സംവരണാനുകൂല്യം ലഭിക്കുക.
ദേവസ്വം നിയമനങ്ങളില്‍ ഹിന്ദുക്കളിലെ സംവരണ വിഭാഗങ്ങള്‍ക്കായി 32 ശതമാനം സംവരണമാണ് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചട്ടപ്രകാരം നിലവില്‍ ഉണ്ടായിരുന്നത്. അഹിന്ദുക്കള്‍ക്ക് ദേവസ്വം ബോര്‍ഡുകളില്‍ നിയമനം നല്‍കാത്തതിനാല്‍ അവര്‍ക്കുള്ള 18 ശതമാനം സംവരണം ഓപ്പണ്‍ മെറിറ്റിലേക്ക് മാറിയിരുന്നു. ആ 18 ശതമാനം സംവരണം ആനുപാതികമായി പിന്നാക്ക വിഭാഗങ്ങള്‍ക്കും, പട്ടികജാതിക്കാര്‍ക്കും വര്‍ധിപ്പിച്ചുനല്‍കുന്നതിനൊപ്പം മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കൂടി നല്‍കേണ്ടത് സാമൂഹ്യനീതിക്ക് അനിവാര്യമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം ബോര്‍ഡുകള്‍ പ്രത്യേക ചട്ടം തയ്യാറാക്കിയത്. നിലവിലെ 32 ശതമാനം സാമുദായിക സംവരണത്തിലും ഇതുപ്രകാരം വര്‍ധനവ് ഉണ്ടാകും. നിലവില്‍ 14 ശതമാനം സംവരണമുള്ള ഈഴവ വിഭാഗത്തിന് ഇതോടെ 17 ശതമാനം സംവരണം ലഭിക്കും. പട്ടിക ജാതി വിഭാഗത്തിന്റെ സംവരണം എട്ടില്‍ നിന്ന് 10 ആയി ഉയരും. മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള മൂന്ന് ശതമാനം സംവരണം ഇരട്ടിയായി വര്‍ധിപ്പിച്ച് ആറ് ശതമാനമാക്കും. മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്കുള്ള സംവരണത്തിന് കണക്കാക്കുന്ന സാമ്പത്തിക പിന്നാക്കാവസ്ഥയുടെ പരിധി കാലാകാലങ്ങളില്‍ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡുമായി ആലോചിച്ച് ദേവസ്വം ബോര്‍ഡുകള്‍ തീരുമാനിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
50 ശതമാനം സംവരണം എന്ന വ്യവസ്ഥ മറികടക്കാതെ ഓപ്പണ്‍ മെറിറ്റില്‍ അധികമായി വന്ന 18 ശതമാനത്തില്‍ ഉള്‍പെടുത്തി പിന്നാക്കക്കാരുടെയും ദളിതരുടെയും സംവരണം വര്‍ധിപ്പിക്കുകയും ഒപ്പം മുന്നാക്കക്കാരിലെ നിര്‍ധനര്‍ക്ക് കൈത്താങ്ങ് നല്‍കാനുമാണ്  ഉദ്ദേശിക്കുന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. ദേവസ്വം നിയമനങ്ങളില്‍ മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്നത് ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു.

ലഡു ഒഫീഷ്യൽ ട്രെയ്‌ലർ എത്തി

0

വിനയ് ഫോര്‍ട്ട്, ശബരീഷ് വര്‍മ്മ, ബാലു വര്‍ഗ്ഗീസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ലഡുവിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ എത്തി. ഹാസ്യപ്രധാന്യം ഉള്ള ഒരു പ്രണയകഥയാണ് ലഡു.  അരുണ്‍ ജോര്‍ജ് കെ ഡേവിഡാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സാഗര്‍ സത്യനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മിനി സ്റ്റുഡിയോയുടെ ബാനറില്‍ എസ് വിനോദ് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്.

നവമ്പർ 16 നു ലഡൂ തീയറ്ററുകളിൽ എത്തും.