രാം ചരൺ തേജയുടെ “വിനയ വിധേയ രാമ ” മലയാളത്തിൽ

തെലുങ്ക് സൂപ്പർ ഹീറോ രാം ചരൺ തേജ , ‘ രംഗസ്ഥലം’ എന്ന ജനപ്രിയ ചിത്രത്തിന് ശേഷം നായകനായി അഭിനയിച്ച ബ്രഹ്മാണ്ഡ ആക്ഷൻ ഫാമിലി എന്റർടെയ്നറായ ‘വിനയ വിധേയ രാമ’ മലയാളം, തെലുങ്ക്, തമിഴ് എന്നീ മൂന്ന് ഭാഷകളിൽ പ്രദർശനത്തിനെത്തുന്നു. തെലുങ്കിലെ പ്രശസ്തനായ , ബ്രഹ്മാണ്ഡ സംവിധായകൻ എന്ന് ഖ്യാതി നേടിയ ബോയപട്ടി ശ്രീനുവാണ് ഈ സിനിമയുടെ രചയിതാവും സംവിധായകനും. ഡി വി വി എന്റർടെയ്ൻമെന്റ്സ്നിർമ്മിച്ച്, പ്രകാശ് ഫിലിംസ് അവതരിപ്പിക്കുന്ന ‘വിനയ വിധേയ രാമ’യിൽ കിയാരാ അദ്വാനി യാണ് രാം  ചരണിന്റ നായിക. വിവേക് ഒബറോയാണ് പ്രതിനായകൻ. പ്രശാന്ത്, സ്നേഹ, മധുമിത, മുകേഷ് ഋഷി,ജേപി, ഹരീഷ് ഉത്തമൻ,,ആര്യൻ രാജേഷ്, രവിവർമ്മ എന്നിങ്ങനെ വലിയൊരു താര നിര തന്നെ ചിത്രത്തിലുണ്ട്.

ദേവി ശ്രീ പ്രസാദ് സംഗീത സംവിധാനവും  ഋഷി പഞ്ചാബി , ബണ്ടി രമേശ്  എന്നിവർ  ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു. ചിത്രത്തിലെ ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് കനൽ കണ്ണനാണ് . നൂറ്റി ഇരുപത്തിയഞ്ച് കോടി രൂപ മുതൽ മുടക്കി നിർമ്മിച്ച ചിത്രത്തിലെ ക്ലൈമാക്സ് സ്റ്റണ്ട് രംഗം പതിനൊന്നു കോടി രൂപയും , ഗാന രംഗങ്ങൾ ദശകോടികൾ ചിലവഴിച്ച് തയ്യാറാക്കിയ വർ്ണശബളമായ  പടു കൂറ്റൻ സെറ്റുകളിലും വെച്ചാണ്ചിത്രീകരിച്ചിരിക്കുന്നത്.                  

സംഭാഷണം  സതീഷ്  മുതുകുളം, ഗാനരചന സിജു തുറവൂർ.പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മാസ്സ് ആക്ഷൻ ഫാമിലി എന്റർടൈനറായ ‘വിനയ വിധേയ രാമ ‘ നെ  പ്രകാശ് ഫിലിംസ്, ശിവഗിരി ഫിലിംസ് എന്നിവർ ചേർന്ന് ഫെബ്രുവരി 1ന്  പ്രദർശനത്തിനെത്തിയ്ക്കുന്നു . കേരളത്തിൽ മലയാളം, തമിഴ്, തെലുങ്ക് എന്നീ മൂന്ന് ഭാഷകളിലും ചിത്രം പ്രദർശിപ്പിക്കും.
             

 സി.കെ.അജയ് കുമാർ, പി ആർ ഒ

admin:
Related Post