“പേട്ട” മൂവി റിവ്യൂ

താരസാന്നിധ്യംകൊണ്ട് ശ്രദ്ധ നേടിയ ചിത്രം പേട്ട തീയറ്ററുകളിൽ പ്രദർശനത്തിനെത്തി. രജനികാന്ത് നായകനാകുന്നു എന്നതുതന്നെയാണ് ആരാധകരുടെ ആവേശം. കാര്‍ത്തിക് സുബ്ബരാജ് ആണ് സംവിധാനം.

ഹോസ്റ്റൽ വാർഡനായി എത്തുന്ന രജനികാന്ത് ആദ്യപകുതിയിൽ ഒരു കോളേജ് പയ്യനെപ്പോലെ അല്പം പൈക്കിളിയായെങ്കിലും രണ്ടാം പകുതിയിൽ രജനികാന്തിന്റെ മാസ്സ് കാണാം. ചിത്രത്തിൽ ചുറുചുറുക്കുള്ള ആ പഴയ സ്റ്റയിൽ മന്നൻ രജനികാന്തിനെ കാണാം.

നായകൻറെ ഭൂതകാലത്തിലേക്ക് പോകുമ്പോഴാണ് ചിത്രം ട്വിസ്റ്റുകളിലേക്ക് മാറുന്നത്. അത്ര പുതുമയുള്ള കഥ എന്ന് പറയാൻ സാധിക്കില്ല. എന്നാൽ അഭിനേതാക്കളുടെ മികവും കഥയുടെ അവതരണവും ഈ ചിത്രത്തെ മികച്ചതാക്കുന്നു.

രജനികാന്തിനൊപ്പം വിജയ് സേതുപതി, നവാസുദ്ദീന്‍ സിദ്ദീഖി, ബോബി സിന്‍ഹ, ശശികുമാർ , സിമ്രാൻ, തൃഷ എന്നിവർ വേഷമിട്ടിരിക്കുന്നു. കൂടാതെ മലയാളിതാരം മണികണ്ഠനും ചിത്രത്തിൽ വേഷമിട്ടിരിക്കുന്നു.

പശ്ചാത്തലസംഗീതവും അനുരുദ്ധിന്റെ ഗാനങ്ങളും മികച്ചതുതന്നെ. രജനി ആരാധകർക്ക് സന്തോഷിക്കാം നീണ്ട ഒരു ഇടവേളയ്ക്കു ശേഷമാണ് ഇത്രയും എനർജിയുടെ രജനികാന്തിനെ സ്‌ക്രീനിൽ കാണുന്നത്.

നല്ല ഒരു രജനി പടം തന്നെയാണ് “പേട്ട”. ഒരു ഇടവേളയ്ക്കു ശേഷം ആരാധകരെ തൃപ്തിപ്പെടുത്താൻ പേട്ടയ്ക്ക് സാധിച്ചു . തീർച്ചയായും ടിക്കറ്റ് എടുക്കാം.

റേറ്റിംഗ് – 3 .5 / 5

admin:
Related Post