Home Blog Page 488

ശകുനം നോക്കൽ

0

യാത്ര പുറപ്പെടുമ്പോൾ ആദ്യം കാണുന്നതോ കേൾക്കുന്നതോ ആണ് ശകുനം. ശവം, മണ്ണ്, മദ്യം, പച്ചയിറച്ചി, തീ, നെയ്യ് , അക്ഷതം , ചന്ദനം, വെളുത്തപൂവ്, ഒറ്റശുദ്രൻ, ഇരട്ട ബ്രാഹ്മണർ, വേശ്യ, കായ്കനികൾ, തേൻ, തൈര്, കരിമ്പ്, വാഹനം, ആന, കയറിട്ട പശു, കാള എന്നിവ ശകുനത്തിനുത്തമം. വേദോച്ചരണം, വാദ്യഘോഷം, പക്ഷികളുടെ ഇമ്പമാർന്ന കൂജനം എന്നിവ കേൾക്കുന്നതും നല്ല ശകുനമാണ്.

വിധവ, പാമ്പ്, രോഗി, പൂച്ച, ബലിപുഷ്പം, അംഗഹീനൻ, തല മുണ്ഡനം ചെയ്തവൻ, വടിയൂന്നി നടന്നുവരുന്നവൻ, മഴു, മോര്, കയർ, ഉപ്പ്, എള്ള്, കയറില്ലാത്ത പശു, കാള, പോത്ത്, ദർഭ, മുറം, ചൂൽ, കഴുത, എണ്ണ , വിറക് , ചാരം, എന്നിവ ദുശ്ശകുനമാണ്. ഇവയിൽ ഏതെങ്കിലും ശകുനം കണ്ടുകൊണ്ട് യാത്ര തുടങ്ങിയാൽ പ്രതികൂല ഫലമേ ലഭിക്കു എന്നാണ് വിശ്വാസം.

കൃഷിക്കുവേണ്ടിയുള്ള ജൈവവളങ്ങൾ പരിചയപ്പെടാം

0

കാലിവളം

കാലിത്തൊഴുത്തില്‍ നിന്നും ലഭിക്കുന്ന ചാണകവും ഗോമൂത്രവും തീറ്റപ്പുല്ലിന്‍റെയും തീറ്റിസാധനങ്ങളുടെയും അവശിഷ്ടങ്ങളും അഴുകി കിട്ടുന്ന വളമാണ് കാലിവളം. . കാലിവളം മണ്ണില്‍ ചേര്‍ത്താല്‍ സാവധാനമേ അതില്‍ നിന്നുളള മൂലകങ്ങള്‍ ചെടിക്കള്‍ക്കു ലഭിക്കുകയുള്ളൂ.

പ്രധാന ജൈവവളമാണ് ചാണകം. 1% നൈട്രജന്‍. 0.5% ഫോസ്ഫറസ്, 1% പൊട്ടാഷ് എന്നിവ ചാണകത്തിലുണ്ട്. കൂടാതെ സൂക്ഷ്മ മൂലകങ്ങള്‍, ഹോര്‍മോണുകള്‍ തുടങ്ങിയവയുമുണ്ട്. ചാണകത്തിലെ നൈട്രജന്‍ വളരെ വേഗം നഷ്ടപെടാന്‍ സാധ്യതയുണ്ട്. ഇതൊഴിവാക്കാന്‍ വളക്കുഴികള്‍ മഴയും വെയിലുമേല്‍ക്കാതെ സംരക്ഷിക്കണം.

പിണ്ണാക്കു വളങ്ങള്‍

എണ്ണ നീക്കിയ ശേഷമുളള നിലക്കടല, വേപ്പിന്‍കുരു, കൊപ്ര, എള്ള് തുടങ്ങയവയുടെ അവശിഷ്ടമാണ് പിണ്ണാക്കുകള്‍. മൃഗങ്ങള്ക്ക് ഭക്ഷയോഗ്യമായതും, ഭക്ഷയോഗ്യമല്ലാത്തതുമായ രണ്ടു തരത്തിലുളള പിണ്ണാക്കുകളും കൃഷിയ്ക്ക് ഉപയോഗിക്കുന്നു. ചാണകം, കമ്പോസ്റ്റ് എന്നിവയെ അപേക്ഷിച്ച് പിണ്ണാക്കുകളില്‍ മൂലകങ്ങളുടെ അംശം കൂടുതലാണു. കാര്‍ബണ്‍ – നൈട്രജന്‍ അനുപാതം വളരെ കുറവായതിനാല്‍ മറ്റ് ജൈവവളങ്ങലെക്കാള്‍ വേഗത്തില്‍ വിഘടിച്ചു ഇവയിലുള്ള മൂലകങ്ങള്‍ പെട്ടെന്നുതന്നെ ചെടികള്‍ക്ക് ലഭ്യമാക്കുന്നു. പിണ്ണാക്കുകള്‍ മണ്ണില്‍ ചേര്‍ക്കുന്നതിനു മുന്‍പ് പൊടിക്കേണ്ടതായുണ്ട് . ആവണക്കിന്‍ പിണ്ണാക്ക്‌ ചിതലുകളെ നിയന്ത്രിക്കാന്‍ നല്ലതാണ്‌. മാത്രമല്ല പിണ്ണാക്ക് ഉപയോഗിക്കുന്ന സ്ഥലങ്ങളില്‍ ദോഷകാരികളായ നിമാവിരകളുടെ ആക്രമണവും കുറയുന്നു.

കമ്പോസ്റ്റ്

ജൈവവസ്തുക്കളുടെ സമ്മിശ്ര ശേഖരണം എന്നതാണ് കമ്പോസ്റ്റിന്റെ അര്‍ത്ഥം. കാര്‍ബണും നൈട്രജനും കൂടുതല്‍ അടങ്ങിയ ജൈവവസ്തുക്കള്‍ കൂട്ടികലര്‍ത്തിയാണ് കൂട്ടുവളം നിര്‍മിക്കുന്നത് .സസ്യങ്ങളില്‍ നിന്നും മൃഗങ്ങളില്‍ നിന്നും കിട്ടുന്ന ജൈവവസ്തുക്കള്‍ വിഘടിക്കുന്നത് കൊണ്ട് ഇവയാണ് കമ്പോസ്റ്റ് നിര്‍മ്മിക്കുന്നതിനായി ഉപയോഗിക്കുന്നത്. ജൈവവസ്തുക്കളുടെ കാര്‍ബണ്‍ നൈട്രജന്‍ അനുപാതം, തരികളുടെ വലിപ്പം, ജലാംശത്തിന്റെ അളവ്, വായു സഞ്ചാരം ,താപനില, അമ്ല -ക്ഷാര സൂചിക എന്നിവയെല്ലാം കമ്പോസ്റ്റ് നിര്‍മാണത്തെ സാരമായി ബാധിക്കുന്നു.

കോഴി വളം

ജൈവവളങ്ങളില്‍ ഏറ്റവും മികച്ചതാണു കോഴിവളം. ഇതില്‍ അടങ്ങിയിരിക്കുന്ന നൈട്രജന്‍ വളരെ എളുപ്പത്തില്‍ വിളകള്‍ക്ക് ലഭ്യമാകുന്നു. ഇതിന്‍റെ കാര്‍ബണ്‍ – നൈട്രജന്‍ അനുപാതം ചെടികള്‍ക്ക് ആഗിരണം ചെയ്യാന്‍ ഏറെ അനുകൂലമാണ്.കോഴിയുടെ കാഷ്ഠത്തിന് പുറമെ മൂത്രവും ഇതില്‍ അടങ്ങിയിരിക്കുന്നു. 2.2% നൈട്രജനും 1.4% ഫോസ്ഫറസും 1.6% പോട്ടാസ്യവും ഇതിലുണ്ട്. 60% നൈട്രജന്‍ യൂറിക് ആസിഡ് ആയും 30% നൈട്രജന്‍ ജൈവ സംയുക്തങ്ങളായും ബാക്കി നൈട്രജന്‍ മിനറല്‍ രൂപത്തിലും കാണപ്പെടുന്നു. ഉണക്കി പൊടിച്ചെടുത്ത പഴകിയ കോഴിവളമാണു വിളകള്‍ക്കുത്തമം.ഈ വളം പ്രയോഗിക്കുമ്പോള്‍ ചൂട് കുറയ്കാന്‍ ജലസേചനം കൃത്യമായി നടത്തണം .അധിക തോതിലുപയോഗിച്ചാല്‍ ചൂടുകൊണ്ട് പച്ചക്കറി വിളകള്‍ നശിക്കാന്‍ ഇടയാകും.

ബയോഗ്യാസ് സ്ലറി

ബയോഗ്യാസ് പ്ലാന്‍റില്‍ നിന്നും ലഭിക്കുന്ന സ്ലറി നേരിട്ട് വളമായി ഉപയോഗിക്കുന്നു.

മണ്ണിര കമ്പോസ്റ്റ്

രണ്ടു തരത്തിലുള്ള മണ്ണിര കമ്പോസ്റ്റ് താഴെ വിവരിച്ചിരിക്കുന്നു.

a) പറമ്പുകളിലെ മണ്ണിര കമ്പോസ്റ്റ് നിര്‍മ്മാണം – ജൈവവശിഷ്ടങ്ങള്‍ ,ചാണകം, ആഫ്രിക്കന്‍ മണ്ണിര (യൂഡ്രില്ലസ് യൂജിയേ),മണല്‍/ചരല്‍, ചകിരിതൊണ്ട്, സ്യുഡോമോണാസ്.

b) അടുക്കള ജൈവവശിഷ്ടങ്ങള്‍ ഉപയോഗിച്ചുള്ള മണ്ണിര കമ്പോസ്റ്റ് നിര്‍മ്മാണം അടുക്കളയില്‍ നിന്നുള്ള ജൈവാവഷിഷ്ടങ്ങള്‍ (എണ്ണയും എരിയും കൂടുതലുള്ളവ ഒഴിവാക്കുക),ചരല്‍/മണല്‍,ചകിരി,ചാണകം ,കരിയില).

വെര്‍മ്മിവാഷ്

പച്ചക്കറികളുടെ വിളവ്‌ വര്‍ധിപ്പിക്കുന്നതിന് പുറമേ രോഗ ങ്ങളെയും കീടങ്ങളെയും തടയാനും ഇതിന് കഴിയും.

ചകിരിചോര്‍ കമ്പോസ്റ്റ്

നാളികേരത്തിന്റെ തൊണ്ടില്‍ നിന്നും കയര്‍ നിര്‍മാണത്തിനായി നാര് വേര്‍തിരിച്ചെടുക്കുമ്പോഴുണ്ടാകുന്ന അവശിഷ്ട വസ്തുവായ ചകിരിചോറിനെ ലളിതമായ സംസ്കരണ പ്രക്രിയ കളിലൂടെ വളമാക്കിയെടുക്കാം .

ചാരം

ഉണക്കിയ ജൈവവശിഷ്ടങ്ങള്‍ കത്തിചെടുകുന്ന ചാരം പണ്ടു മുതല്‍ക്കേ ഉപയോഗിച്ച് വരുന്നു. പൊട്ടാസ്യം കൂടുതലുള്ള ജൈവവളമാണ് ഇത്. എല്ലാ വിളകള്‍ക്കും ഉപയോഗിക്കാന്‍ അനുയോജ്യമായ ജൈവവളമാണ് ചാരം. ഇത് സാധാരണ അടിവളമായി ഉപയോഗിക്കുന്നു .

എല്ലുപൊടി

എല്ലു വേവിച്ചോ അല്ലാതെയോ പൊടിച്ചതാണ് എല്ലുപൊടി . നൈട്രജന്‍, ഫോസ്ഫറസ് എന്നിവയ്ക്ക് പുറമേ കാല്‍സ്യം കൂടി അടങ്ങിയിട്ടുള്ളതിനാല്‍ കേരളത്തിലെ അമ്ലമണ്ണുകളിലേക്ക് ഏറ്റവും അനുയോജ്യമാണ് ഈ വളം.

റോക്ക് ഫോസ്ഫേറ്റ്

ഖനനം ചെയ്തെടുക്കുന്ന പ്രകൃതിദത്തമായ ഭാവഹ വളമാണ് റോക്ക്ഫോസ്ഫേറ്റ്. ഇത് കേരളത്തിലെ പുളിരസമുള്ള മണ്ണിനു അനുയോജ്യമായ വളമാണ് .ഖനനം ചെയ്തെടുത്ത റോക്ക്ഫോസ്ഫേറ്റ് വളരെ നന്നായി പൊടിച്ചു മണ്ണില്‍ ചേര്‍ക്കുമ്പോള്‍ മണ്ണുമായുള്ള സമ്പര്‍ക്കം മൂലമാണ് ചെടികള്‍ക്ക് ലഭ്യമാകുന്നത് . മസൂറിഫോസ്, രാജ് ഫോസ് എന്നിവ ഈ ഗണത്തില്‍പ്പെടുന്നവയാണ്.

പച്ചചാണകസ്ലറി

200 ഗ്രാം പച്ചചാണകം 4 ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലര്‍ത്തി നേരിട്ട് വളമായി നല്‍കുന്നു.

മത്സ്യ വളം

ഭക്ഷ്യയോഗ്യമല്ലാത്ത പലതരം മത്സ്യങ്ങളും സംസ്കരണ ശാലകളില്‍ നിന്നും പുറന്തള്ളപ്പെടുന്ന അവശിഷ്ടങ്ങളും വളമായി ഉപയോഗിക്കുന്നു .ഇവ അങ്ങനെ തന്നെയോ ഉണക്കിയശേഷം പൊടിച്ചോ ഉപയോഗിക്കാം. പെട്ടെന്ന് അഴുകിചേരുന്നതിനാല്‍ എല്ലാ വിളകള്‍ക്കും നല്ലതാണ്.

പച്ചിലവളങ്ങള്‍

പച്ചിലവളപ്രയോഗം മണ്ണിന്‍റെ ജൈവാംശം വര്‍ദ്ധിപ്പിക്കുകയും അണുജീവികളുടെ പ്രവര്‍ത്തനം അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യുന്നു. വിളകളുടെ വേര് ചെന്നെത്താത്ത അടിഭാഗത്തെ മണ്ണില്‍ നിന്നുപോലും ലഭ്യമായ സസ്യമൂലകങ്ങള്‍ പച്ചിലവളചെടികള്‍ വലിച്ചെടുത്ത് മണ്ണിന് നല്‍കുന്നു. മണ്ണൊലിപ്പിന്റെ കാഠിന്യം കുറക്കുന്നതിനും വെള്ളം പിടിച്ചുനിര്‍ത്താനുള്ള ശേഷി കൂട്ടുന്നതിനും ഒരു പരിധിവരെ ഇത് സഹായിക്കും. പച്ചില വളപ്രയോഗം രണ്ടുതരത്തിലുണ്ട്. സ്വസ്ഥാന പച്ചില വളപ്രയോഗവും പുറമെയുള്ള പച്ചിലയും തണ്ടും വളപ്രയോഗത്തിന് ഉപയോഗിക്കുന്ന രീതിയും.

കടപ്പാട് : കാർഷിക വിവര സങ്കേതം

17 ലക്ഷത്തിന്റെ ബൈക്ക് സ്വന്തമാക്കി നാഗചൈതന്യ

0

നാഗചൈതന്യയുടെ വാഹനങ്ങളോടുള്ള ഇഷ്ടം ആരാധകർക്ക് അറിയാവുന്നതാണ്. പ്രത്യേകിച്ച് ബിഎംഡബ്ല്യൂ കാറുകളോടും ബൈക്കുകളോടും ഉള്ള താല്പര്യം. ഭാര്യ സാമന്തയ്ക്ക് 27 ലക്ഷത്തിന്റെ എംവി അഗസ്റ്റ ബൈക്ക് നാഗചൈതന്യ സമ്മാനമായി നൽകിയിരുന്നു.

ബൈക്ക് പ്രേമിയായ നാഗയുടെ പക്കൽ ധാരാളം വിലകൂടിയ ബൈക്കുകൾ ഉണ്ട്. അടുത്തിടെ ബിഎംഡബ്ല്യു ആർ9ടി ബൈക്ക് അദ്ദേഹം സ്വന്തമാക്കി. 17 ലക്ഷമാണ് ബൈക്കിന്റെ വില. താരം തന്നെയാണ് സോഷ്യൽ മീഡിയ പേജിലൂടെ ബൈക്കിന്റെ ചിത്രം പുറത്തുവിട്ടത്.

അടൂരും ബോബേറ്

0

അടൂരിലും അക്രമസംഭവളുടെ ആറാട്ട്. സിപിഎം അടൂർ ഏരിയ കമ്മിറ്റി അംഗം രവീന്ദ്രന്റെ വീടിനു നേരെ ബോംബേറ്. ബോംബേറിൽ രവീന്ദ്രന് പരിക്ക് പറ്റി. അക്രമ സാഹചര്യം വിലയിരുത്തി അടൂരിൽ മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

കണ്ണൂർ അശാന്തമായി വീണ്ടും ആക്രമണം

0

സി.പി.എം കണ്ണൂർ മുൻ ജില്ലാ സെക്രട്ടറി പി.ശശിയുടെ വീടിനു നേരെ ബോംബേറ്. തലശേരിയിലെ വീട്ടിൽ സംഭവ സമയം പി.ശശി ഉണ്ടായിരുന്നില്ല.വി.മുരളീധരൻ എം.പിയുടെയും വാടിയിൽപ്പീടികയിലെ തറവാടിനു നേരെയും ബോംബേറ് ഉണ്ടായി. ഇരിട്ടിയിൽ സി പി എം പ്രവർത്തകൻ വി.കെ. വിശാഖിന് വെട്ടേറ്റു.ഹർത്താലിന്റെ തുടർച്ചയായി അക്രമണ പരമ്പരകൾ കണ്ണൂരിൽ വീണ്ടും നിലയുറപ്പിക്കുകയാണ്. തലശേരിയിൽ പോലീസ് സന്നാഹം ശക്തമാക്കി കണ്ണൂർ എസ്.പി തലശ്ശേരിയിൽ തന്നെ ക്യാംപ് ചെയ്യുന്നുമുണ്ട്. അവധിയിലുള്ള പോലീസുകാരോട് എത്രയും പെട്ടെന്ന് ജോലിയിൽ പ്രവേശിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.എ.എൻ ഷംസീർ എം എൽ എ യുടെ തലശ്ശേരി മാടപ്പീടികയിലെ വീടിനു നേരെയും ബോംബേറ് ഉണ്ടായി. കുടുംബാംഗങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ആർക്കും തന്നെ പരിക്ക് സംഭവിച്ചില്ല.

വിദ്യയുടെ പിറന്നാളിന് ഭർത്താവ് നൽകിയ സമ്മാനം

0

ബോളിവുഡ് ലെ താരം വിദ്യാബാലന് പിറന്നാൾ ദിനത്തിൽ ഭർത്താവൊരുക്കിയ സമ്മാനം ആണ് ഇപ്പോൾ എല്ലാവരും ശ്രദ്ധിക്കുന്നത്.

40 തികഞ്ഞ വിദ്യയ്ക്ക് 60കളിലോ 70കളിലോ നായികയാവണമെന്നായിരുന്നു ആഗ്രഹം. ഈ ആഗ്രഹം വിദ്യ ഭർത്താവ് സിദ്ധാർഥ് റോയുടെ അടുത്ത് പലതവണ പറഞ്ഞിട്ടും ഉണ്ട്.

ഇത്തവണ വിദ്യയുടെ പിറന്നാളിന് സിദ്ധാർത്ഥ് ഭാര്യയുടെ ആഗ്രഹം നടത്തികൊടുത്തു എങ്ങനെയാണെന്നല്ലേ ;
വിദ്യ ജനിച്ച വർഷമായ 1979 ൽ റിലീസ് ചെയ്യപ്പെട്ട ചിത്രങ്ങളിലെ നായികമാരുടെ മുഖം പോസ്റ്ററിൽ മാറ്റി അവിടെ വിദ്യയുടെ ചിത്രം പ്രത്യേകം കൂട്ടിച്ചേർത്തു ഒരു ചുമരിൽ നിരത്തി ഒട്ടിച്ചിരിക്കുകയാണ് ഭർത്താവ്.

ബോളിവുഡിൽ വിജയ ചിത്രങ്ങളുടെ നായികയായി തിളങ്ങിയ വിദ്യ പൃഥ്വിരാജ് ചിത്രം ഉറുമിയിൽ അവതരിപ്പിച്ച വേഷം ശ്രദ്ധേയമായിരുന്നു.

നടി എമി ജാക്സൺ വിവാഹിതയാകുന്നു

0

നടി എമി ജാക്സൺ വിവാഹിതയാകുന്നു. ബ്രിട്ടനിലെ എബിലിറ്റി ഗ്രൂപ്പിന്റെ സ്ഥാപകനുo കോടീശ്വരനുമായ ആൻഡ്രിയാസ് പനയ്‌യോട്ടിന്റെ മകൻ ജോർജ് ആണ് വരൻ.

ഇരുവരും 2015 മുതൽ പ്രണയത്തിലായിരുന്നു. നടി തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ വിവാഹവാർത്ത പുറത്തുവിട്ടത്. ഇരുവരുടേം വിവാഹനിശ്ചയം കഴിഞ്ഞു. ഡിസംബറോടെ വിവാഹിതയാകാനാണ് താരത്തിന്റെ തീരുമാനം.

മദ്രാസിപട്ടണം എന്ന തമിഴ് ചിത്രത്തിലൂടെ സിനിമയിലെത്തിയ എമി
അവസാനമായി വേഷമിട്ടത് രജനീകാന്ത് നായകനായ 2.0 യിലാണ്.

ശ്രീലങ്കൻ യുവതി ദർശനം നടത്തിയതായി റിപ്പോർട്ട്

0

ശ്രീലങ്കയിൽ നിന്നെത്തിയ യുവതി ശശികല സന്നിധാനത്തെത്തി ദർശനം നടത്തിയതായി റിപ്പോർട്ട്. മുഖ്യമന്ത്രിയുടെ ഓഫീസും പോലീസും വാർത്ത സ്ഥിരീകരിച്ച് ദൃശ്യങ്ങൾ പുറത്തുവിട്ടു.

എന്നാൽ ആദ്യം യുവതി സന്നിധാനത്തെത്തി എന്ന വാർത്ത പുറത്തുവന്നപ്പോൾ ശശികല മാധ്യമങ്ങളോട് ദേഷ്യപ്പെടുകയും തനിക്ക് ദർശനം നടത്താൻ സാധിച്ചില്ല എന്ന് രോഷംകൊള്ളുകയും ചെയ്തിരുന്നു.

ഇപ്പോൾ ദൃശ്യങ്ങൾ പുറത്തുവരുമ്പോൾ കൃത്യമായ പ്ലാനിങ്ങോടെയാണ് അവർ ദർശനം നടത്തിയതെന്ന് വ്യക്തമാകുന്നു. പോലീസ് അവരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

രാജമൗലിയുടെ മകന്‍ എസ്.എസ് കാര്‍ത്തികേയയുടെ വിവാഹചിത്രങ്ങൾ കാണാം

0

സംവിധായകൻ എസ്എസ് രാജമൗലിയുടെ മകൻ കാർത്തികേയയുടെ വിവാഹചിത്രങ്ങൾ കാണാം.

നിരോധനാജ്ഞ പ്രഖ്യാപനം

0

പാലക്കാട് നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാളെ വൈകിട്ട് 6 വരെയാണ് നിരോധനാജ്ഞ. കൂടാതെ കാസർകോട് മഞ്ചേശ്വരം താലൂക്കിലും നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഞ്ചേശ്വരം താലൂക്കിലെ സ്കൂളുകൾക്ക് നാളെ അവധി. ഇന്നത്തെ ഹർത്താലിലെ രൂക്ഷമായ ആക്രമണങ്ങളുടെ സാഹചര്യത്തിലാണ് പാലക്കാടും മഞ്ചേശ്വരത്തും നിരോധനാജ്ഞ പ്രഖ്യപിച്ചത്.

ഹർത്താൽ ഇതുവരെ 266 പേർ അറസ്റ്റ് ചെയ്യപ്പെട്ടു

0

കർമസമിതി ഹർത്താലിൽ ഇന്ന് സംസ്ഥാനത്ത് 266 പേരെ അറസ്റ്റ് ചെയ്തു 334 പേരെ കരുതൽ തടങ്കലിൽ. ആക്രമികളെ പിടികൂടാൻ ‘ബ്രോക്കൺ വിൻഡോ’ എന്ന പ്രത്യേക പദ്ധതി രൂപീകരിച്ചു.ശബരിമലയിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും പോയ അക്രമികളെ തിരിച്ചറിയാൻ നിർദേശം.അക്രമമുണ്ടാക്കിയവരുടെ പട്ടിക സ്പെഷ്യൽ ബ്രാഞ്ച് തയ്യാറാക്കി. ജില്ലാ പോലീസ് മേധാവിമാർ പ്രതികളുടെ ആൽബം തയ്യാറാക്കും. വർഗീയ പ്രചരണം നടത്തുന്നവർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്യുമെന്നും അറിയിച്ചു.

സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ പരക്കെ ആക്രമണം

0

ഹർത്താൽ ദിവസമായ ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പരക്കെ ആക്രമണങ്ങൾ. കൊയിലാണ്ടിയിൽ കെ എസ് ആർ ടി സി ബസിന്റെയും കാറിന്റെയും ചില്ലുകൾ എറിഞ്ഞു തകർക്കുകയും സി.ഐയുടെ വാഹനത്തിന് നേരെ കല്ലേറ് ഉണ്ടാവുകയും ചെയ്തു.പേരാമ്പ്രയിൽ കെഎസ്ആർടിസി ബസിനും ഡിവൈഎഫ്ഐ ഓഫീസിനും നേരെയും കല്ലേറുണ്ടായി. കണ്ണൂർ റയിൽവേ സ്റ്റേഷന് സമീപത്തെ ഹോട്ടലിന്റെ ചില്ലുകൾ ഹർത്താൽ അനുകൂലികൾ എറിഞ്ഞുടച്ചു. കൊട്ടാരക്കര വെട്ടിക്കവലയിലും ബസിന് നേരെ കല്ലേറുണ്ടായി.പാലക്കാട് വെണ്ണക്കരയിൽ സിപിഎം നിയന്ത്രണത്തിലുള്ള വായനശാല തകർത്തു.കൂടാതെ മലപ്പുറം തവനൂരിൽ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിന് ഹർത്താൽ അനുകൂലികൾ തീയിട്ടു.പത്തനാപുരത്തും കൊട്ടാരക്കരയിലും ഹർത്താൽ അനുകൂലികൾ ഗതാഗതം തടസപ്പെടുത്തി.