ശബരിമല കർമസമിതി ആഹ്വാനം ചെയ്ത ഹർത്തൽ തുടങ്ങി. വൈകിട്ട് ആറു വരെയാണ് ഹർത്താൽ.ജനജീവിതം തടസ്സപ്പെടുത്തുന്നവർക്കെതിരെ കർശന നടപടിക്ക് നിർദേശം.നിയമവാഴ്ച ഉറപ്പാക്കണമെന്ന് കലക്ടർമാരക്ക് ചീഫ് സെക്രട്ടറി നിർദ്ദേശം നൽകി. ആക്രമികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ഡി.ജി.പി അറിയിച്ചു.കടകൾ തുറന്നാൽ സംരക്ഷണം നൽകുമെന്നും ബലം പ്രയോഗിച്ച് അടപ്പിച്ചാൽ അതിനെതിരെ കർശന നടപടികൾ എടുക്കുമെന്നും ബസ് സർവീസ് നടത്തിയാൽ സംരക്ഷണമുറപ്പാക്കുമെന്നും ഡിജിപി നേരത്തെ ഉറപ്പ് നൽകിയിരുന്നു.
കർമ്മസമിതിയുടെ ഹർത്താലിന് കർശന നടപടി
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കർമസമിതി ആഹ്വാനം ചെയ്ത നാളത്തെ ഹർത്താലിൽ ആക്രമത്തിന് മുതിർന്നാൽ അറസ്റ്റെന്ന് പോലീസ്. പൊതുമുതൽ നശിപ്പിക്കുന്നവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും നിർബന്ധിച്ച് കടകൾ അടപ്പിക്കാൻ ശ്രമിച്ചാൽ അറസ്റ്റുണ്ടാകുമെന്നും പോലീസ്.സർക്കാർ ഓഫീസുകൾക്ക് അടക്കം സുരക്ഷ ഒരുക്കാൻ ഡിജിപി നിർദ്ദേശം നൽകി. ബസ് സർവീസുകൾ തടസ്സമില്ലാതെ നടത്താൻ സൗകര്യമൊരുക്കുമെന്നും രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകൾക്കും സംരക്ഷണം ഒരുക്കാനും സോണൽ എഡിജിപിമാർക്കും റേഞ്ച് ഐ.ജിമാർക്കുമാണ് ഡിജിപി നിർദേശം നൽകിയത്.
സംസ്ഥാനത്ത് പലയിടത്തും പരക്കെ ആക്രമണം
സെക്രട്ടേറിയറ്റിന് മുന്നിൽ അഞ്ചു മണിക്കൂർ നീണ്ട സംഘർഷം ഉണ്ടായി. സി.പി.എം- ബി ജെ പി പ്രവർത്തകർ പരസ്പരം വെല്ലുവിളിച്ചു. പോലീസ് കണ്ണീർവാതകവും ഗ്രനേഡും പ്രയോഗിച്ചു.സെക്രട്ടേറിയറ്റിൽ അതിക്രമിച്ച് കയറിയ ബിജെപിക്കാരായ നാല് സ്ത്രീകളെ അറസ്റ്റ് ചെയ്യുകയുണ്ടായി. പാലക്കാട്ടും കോഴിക്കോട്ടും തൊടുപുഴയിലും കർമസമിതിയുടെ മാർച്ചിൽ സംഘർഷവും നെയ്യാറ്റിൻകരയിൽ ലാത്തിച്ചാർജും ഉണ്ടായി.ഗുരുവായൂരിലും നെയ്യാറ്റിൻ കരയിലും സി.ഐമാർക്ക് പരുക്ക്. കൊല്ലത്തും തിരുവല്ലയിലും കടകൾ അsപ്പിക്കുന്നതിനിടെ സംഘർഷാവസ്ഥ. മാവേലിക്കര താലൂക്ക് ഓഫീസ് ആക്രമിച്ചു.റാന്നി- കോഴഞ്ചേരി റൂട്ടിൽ ബസിന് കല്ലേറും ഉണ്ടായി.
സംസ്ഥാനത്ത് വ്യാപകമായി പ്രതിഷേധം
ശബരിമലയിൽ യുവതി പ്രവേശിച്ചതിൽ സംസ്ഥാനത്ത് വ്യാപകമായി പ്രതിഷേധം.പ്രതിഷേധം ശബരിമല കർമ്മസമിതിയുടെയും ബിജെപിയുടെയും നേതൃത്വത്തിൽ. സെക്രട്ടേറിയേറ്റിലേക്ക് ബിജെപി പ്രവർത്തകരുടെ പ്രകടനം. സെക്രട്ടേറിയേറ്റിനുള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച 10 പേർ അറസ്റ്റിൽ. മുഖ്യമന്ത്രിയുടെ ഓഫീസിന് അടുത്ത് വരെ എത്തിയ 4 സ്ത്രീകളെ അറസ്റ്റ് ചെയ്തു.പ്രവർത്തകർ റോഡിൻ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു.തിരുവനന്തപുരത്തും കൊല്ലത്തും മാധ്യമ പ്രവർത്തകർക്ക് നേരെയും ആക്രമണം. പ്രതിഷേധങ്ങളുടെ ദൃശ്യങ്ങൾ എടുക്കുന്നതിനിടെയാണ് ആക്രണം. ഇന്നും നാളെയും പ്രതിഷേധ ദിനം ആചരിക്കാൻ ബിജെപി ആഹ്വാനം ചെയ്തു.
ഇരുപത്തിയൊന്നാം നൂറ്റാണ്ട് മേക്കിങ് വീഡിയോ കാണാം
പ്രണവ് മോഹൻലാൽ കേന്ദ്രകഥാപാത്രമാകുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ മേക്കിങ് വീഡിയോ കാണാം
തേനൂറും തേൻ മിഠായി
ചേരുവകൾ
അരി (ഇഡ്ഡലിക്കും മറ്റും എടുക്കുന്നത്) – 1 കപ്പ്
ഉഴുന്ന് പരിപ്പ് – കാൽ കപ്പ്
പഞ്ചസാര
എണ്ണ
വെള്ളം
റെഡ് കളർ
ഏലക്കാപൊടി
തയ്യാറാക്കുന്ന വിധം
അരിയും ഉഴുന്ന് പരിപ്പും കഴുകിയതിനു ശേഷം മൂന്നു മണിക്കൂർ വെള്ളത്തിൽ കുതിർത്ത് അരച്ചെടുക്കുക, ഉഴുന്ന് വടയുടെ മാവ് പോലെ സ്മുത്ത് ആകണ്ട എന്നർഥം.മാവ് റേഡിയായാൽ ഒരു നുള്ള് റെഡ് കളർ ചേർക്കുക. ഇനി ഒരു ചട്ടിയിൽ നിറയെ എണ്ണ ചൂടാക്കി കൈ വെള്ളയിൽ അൽപ്പം വെള്ളം തേച്ചു, മാവ് കുറച്ചു കുറച്ചായി ഉള്ളം കയ്യിൽ വച്ച് ചെറിയ ഉണ്ടകളാക്കി എണ്ണയിലേക്കിട്ട് പൊരിക്കുക, മീഡിയം തീയിൽ നന്നായി മൊരിയണം, ഒരു 2-3 മിനിട്ട് കൊണ്ട് നന്നായി വെന്ത് മൊരിഞ്ഞു വരും, ഇനി കോരി മാറ്റാം. ഇനി മറ്റൊരു പാനിൽ വെള്ളവും പഞ്ചസാരയും ഒരു സ്പൂൺ ഏലക്കാ പൊടിയും ചേർത്ത് ലായിനി ഉണ്ടാക്കാം. ഒരു കപ്പ് പഞ്ചസാരക്ക് കാൽ കപ്പ് വെള്ളം എന്ന അനുപാതത്തിൽ വേണം പാനീയം ഉണ്ടാക്കാൻ, നന്നായി തിളച്ചു വരുമ്പോൾ ഇളക്കി കൊടുക്കുക, പഞ്ചസാര നന്നായി അലിഞ്ഞു മുറുകി വെള്ളം തേൻ പരുവത്തിൽ ആകുമ്പോൾ തീയണച്ചു ചൂട് മാറാൻ വയ്ക്കുക. ഇനി ഫ്രൈ ചെയ്ത ഉണ്ടകൾ ഇതിലേക്ക് ഇട്ട് ഒരു അര മണിക്കൂർ വയ്ക്കുക, അതിനു ശേഷം പുറത്തെടുത്ത് പഞ്ചസാര പൊടിച്ചത് മുകളിൽ വിതറുക. തേൻ മിഠായി തയ്യാർ.
ആർഎസ്എസിന് അതൃപ്തി വെളിപ്പെടുത്തി
അയോധ്യ വിഷയത്തിൽ നരേന്ദ്ര മോദിയുടെ നിലപാടിൽ ആർഎസ്എസിന് അതൃപ്തി. കോടതി വിധിക്കു ശേഷം ഓർഡിനൻസ് എന്ന മോദിയുടെ നിലപാടാണ് ആർഎസ്എസ് തള്ളിയത്.രാമക്ഷേത്രമെന്ന വാഗ്ദാനം പാലിക്കാനാണ് ജനം ബിജെപിക്ക് ഭൂരിപക്ഷം നൽകിയതെന്നും ഈ സർക്കാരിന്റെ കാലത്തു തന്നെ ക്ഷേത്രം നിർമിക്കണമെന്നും ദത്താത്രേയ ഹൊസബളെ പറഞ്ഞു.
ആർഎസ്എസിനെതിരായി കോടിയേരി ബാലകൃഷ്ണൻ രംഗത്ത്
വനിതാ മതിലിന്റെ വൻ വിജയത്തിനു പിന്നാലെ ആർഎസ്എസ് ആക്രമണം അഴിച്ചുവിടുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കാസർകോട് ജില്ലയിലെ ചേറ്റുകുണ്ടിലാണ് വനിതാ മതലിന്റെ ഭാഗമായി സ്ത്രീകളെ അർഎസ്എസുകാർ ആക്രമിച്ചത്. നിരായുധരായ സ്ത്രീകൾക്ക് നേരെ ബോംബും മാരകായുധങ്ങയും ഉപയോഗിച്ച് നടത്തിയ ആക്രമത്തിലൂടെ ഇവരുടെ തനിനിറമാണ് തുറന്നുകാട്ടപ്പെടുന്നതെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
ചരിത്രത്തിൽ ഇടം പിടിച്ച് വനിതാ മതിൽ
ലക്ഷക്കണക്കിനു വനിതകളെ അണിനിരത്തി ദേശീയപാതയിൽ വനിതാ മതിൽ.നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ ആഹ്വാനം ചെയ്ത് വനിതകൾ പ്രതിഞ്ജയെടുത്തു. കാസർകോട് ആരോഗ്യ മന്ത്രി കെ.കെ.ഷൈലജ റ്റീച്ചർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മതിലിന് കരുത്ത് പകർന്ന് വനിതകളുടെ വൻ പങ്കാളിത്തം. കാസർകോട് മുതൽ തിരുവനന്തപുരം വരെ 620 കിലോമീറ്റർ ദൂരത്തിലാണ് വനിതാ മതിൽ. കാസർകോട് മന്ത്രി കെ.കെ.ഷൈലജ ആദ്യ കണ്ണിയും തിരുവനന്തപുരത്ത് ബൃന്ദാ കാരാട്ട് അവസാന കണ്ണിയും ആയി.
നടൻ വിശാൽ വിവാഹിതനാകുന്നു
തമിഴ് നടൻ വിശാൽ വിവാഹിതനാകുന്നു. ജനുവരിയിൽ വിവാഹ നിശ്ചയം ഉണ്ടാകും എന്ന് വിശാലിന്റെ അച്ഛൻ സ്ഥിതീകരിച്ചതായി റിപ്പോർട്ടുകൾ. വിശാലിന്റെ ജീവിതസഖി ആകുന്നത് ഹൈദരാബാദ് സ്വദേശിയായ അനീഷ ആണ്.
എന്നാൽ നടൻ വിശാൽ ഇതുവരെ തന്റെ വിവാഹ വാർത്തയോട് പ്രതികരിച്ചിട്ടില്ല. പിതാവും നിര്‍മാതാവുമായ ജി.കെ.റെഡ്ഢിയാണ് മകൻ ഉടൻ വിവാഹിതനാകും എന്ന് വ്യക്തമാക്കിയത്.
വിശാലിന്റെ പേരിനോടൊപ്പം ഗോസിപ്പ് കോളങ്ങളിൽ ഇടം നേടിയ നടിയാണ് വരലക്ഷ്മി. ഇരുവരും ഉടൻ വിവാഹിതരാകും എന്നുവരെ വാർത്തകൾ ഉണ്ടായിരുന്നു.
സഹസംവിധായകനായി സിനിമയിൽ തുടക്കംകുറിച്ച ആളാണ് വിശാൽ. ഇപ്പോൾ മുൻനിര നായകനും നടികർ സംഘം നേതാവുമാണ്. അയോഗ്യ എന്ന ചിത്രത്തിലും പേരിടാത്ത മറ്റൊരു ചിത്രത്തിലും അഭിനയിക്കുകയാണ് വിശാൽ ഇപ്പോൾ .


