Home Blog Page 487

ഏക പാദ മൂർത്തി

0

തമിഴ്‌നാട്ടിൽ തിരുഒറ്റിയൂർ ക്ഷേത്രത്തിൽ കുടികൊള്ളുന്ന ശിവരൂപമാണ് ആദിപുരീശ്വരർ. ഇത് സ്വയംഭൂലിംഗമാണ്. പുറ്റായി വളർന്നുവന്ന അതിൽ ബ്രഹ്‌മാവിഷ്‌ണു മഹേശ്വരന്മാർ ഒരേ ഉടലും മൂന്നുപേർക്കുംകൂടി ഒരു പാദവുമായി ഒറ്റ വിഗ്രഹമായി സ്ഥിതി ചെയ്യുന്നു.

ഏകപാദമൂർത്തിയെന്നാൽ സൃഷ്ടിക്കുമുമ്പും സർവ്വസംഹാരത്തിനുശേഷം നിലനിൽക്കുന്ന മൂർത്തിയെന്നർത്ഥം. താൻ മാത്രമാണ് സർവ്വതിനും സൃഷ്ടികർത്താവെന്നാണ് തമിഴ് അരുൾ മൊഴികളിൽ ഈ അപൂർവ്വ മൂർത്തിയെക്കുറിച്ച് പറയുന്നത്

പൗരത്വ ബിൽ പാസാക്കി

0

മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള അമുസ്ലീങ്ങൾക്ക് പൗരത്വം നൽകുന്ന ഭേദഗതി ബിൽ ലോക്സഭ പാസാക്കി. അഭയാർഥികളായെത്തിയ അമുസ്ലിംകൾക്ക് പൗരത്വം അനുവദിക്കുന്നതാണ് ബിൽ. ബംഗ്ലാദേശ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് പൗരത്വ ബിൽ ഗുണം ചെയ്യുക.

പിന്നെ വളർന്നില്ല ; വളർത്തിയത് നിങ്ങൾ

0

മിമിക്രിയിലൂടെ സിനിമയിലെത്തിയ താരമാണ് ഗിന്നസ്സ് പക്രു. കാഴ്ചയിൽ ചെറുതെങ്കിലും അദ്ദേഹം തന്റെ കഴിവുകളായാൽ വളരെ ഉയരത്തിലാണ്. കഴിഞ്ഞ ദിവസം തന്റെ ഫേസ്‌ബുക്ക് പേജിൽ പക്രു ഒരു ഫോട്ടോ പങ്കുവച്ചു.

അദ്ദേഹത്തിന്റെ ചെറുപ്പത്തിലേ ഫോട്ടോയോടൊപ്പം കുറിച്ചതിങ്ങനെ “പിന്നെ വളർന്നില്ല ….
വളർത്തിയത് നിങ്ങൾ”.

ചെറുപ്പത്തിൽ പോളിയോ വന്നതിനെത്തുടർന്നാണ് പക്രുവിന് ശാരീരിക പരിമിതി ഉണ്ടായത് . എന്നാൽ അദ്ദേഹത്തിന്റെ കഴിവുകളെ ഇല്ലാതാക്കാൻ അസുഖത്തിനായില്ല. ശാരീരിക പരിമിതികളെ വെല്ലുവിളിച്ച് ഗിന്നസിന്റെ തലപ്പൊക്കത്തോളം അദ്ദേഹം വളർന്നു.

ഇനിം ഇളയരാജ, ഫാൻസി ഡ്രസ്സ് എന്നീ ചിത്രങ്ങളാണ് അദ്ദേഹത്തിന്റേതായി പുറത്തിറങ്ങാനുള്ളത്.

വെജിറ്റബിൾ പുലാവ്

0

തയ്യാറാക്കാം വെജിറ്റബിൾ പുലാവ്

ആവശ്യമായ സാധനങ്ങൾ

ബസുമതി റൈസ് – 1 കപ്പ്

ഉഴുന്നുപരിപ്പ് – കാൽ കപ്പ്

കറുവാപ്പട്ട – 1 കഷ്ണം

ഗ്രാമ്പു – 3

ഏലയ്ക്ക – 4

ജീരകം – അര ടീസ്പൂൺ

കടുക് – അര ടീസ്പൂൺ

മഞ്ഞൾപ്പൊടി – അര ടീസ്പൂൺ

പച്ചമുളക് – 2

കാപ്സികം – 1

തക്കാളി – 2

നെയ്യ് – 3 ടേബിൾ സ്പൂൺ

ഗ്രീൻപീസ് – അരകപ്പ്

പുതിനയില – ആവശ്യത്തിന്

ഉപ്പ് – പാകത്തിന്

അണ്ടിപ്പരിപ്പ് , കിസ്മിസ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

  • ബസുമതി അരി കഴുകി ഒരു മണിക്കൂർ കുതിർത്ത് വയ്ക്കുക
  • ഉഴുന്നുപരിപ്പ് ഉപ്പ് ചേർത്ത് ഒരു കപ്പ് വെള്ളത്തിൽ വേവിച്ച് ഊറ്റിവെയ്ക്കുക .
  • ഗ്രീൻപീസും ഇതുപോലെ വേവിച്ചുവെയ്ക്കുക.
  • ഗ്രാമ്പു,കറുവാപ്പട്ട , ഏലയ്ക്ക എന്നിവ വറുത്ത് പൊടിച്ചുവയ്ക്കുക.
  • ഒരു പാത്രത്തിൽ നെയ്യ് ചൂടാക്കി ജീരകവും,കടുകും പൊട്ടിക്കുക. അതിലേക്ക് ചെറുതായി നുറുക്കിയ തക്കാളി,കാപ്സികം, പച്ചമുളക് എന്നിവ ചേർത്ത് വഴറ്റണം.
  • കുതിർത്തുവച്ചിരിക്കുന്ന അരി വെള്ളത്തോടെ ഈ പാത്രത്തിലേക്ക് മാറ്റി തിളപ്പിക്കണം.
  • തിളപ്പിച്ചതിനു ശേഷം പത്രം അടച്ചുവച്ചു തീ കുറച്ചു വേവിക്കുക.
  • ഇതിലേക്ക് ഉഴുന്നുപരിപ്പ് , ഉപ്പ് , പുതിനയില, എന്നിവ ചേർത്തിളക്കുക.
  • വെള്ളം വറ്റി, ചോറ് വെന്തതിനു ശേഷം ഗ്രീൻപീസ് ചേർത്ത് ചോറ് കുഴഞ്ഞു പോകാതെ ചേർത്തിളക്കുക.
  • അണ്ടിപ്പരിപ്പും കിസ്മിസും നെയ്യിൽ വറുത്തുകോരി തയ്യാറാക്കി വച്ചിരിക്കുന്ന ചോറിലേക്ക് വിതറിയശേഷം ചൂടോടെ വിളമ്പാം.

കാപ്പാൻ ; മോഹൻലാലിന്റെ ലൂക്ക് എത്തി

0

തമിഴ് നടൻ സൂര്യയും മോഹൻലാലും ഒരുമിച്ചെത്തുന്ന തമിഴ് ചിത്രം കാപ്പാനിലെ മോഹൻലാലിന്റെ ലുക്ക് എത്തി. കെ.വി. ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു പ്രധാനവേഷത്തിൽ നടൻ ആര്യയുമുണ്ട്.

ചിത്രത്തിൽ ഒരു രാഷ്ട്രീയക്കാരന്റെ വേഷമാണ് ലാലിന് എന്ന് സൂചിപ്പിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

പ്രകാശന്റെ മെട്രോ ടീസർ കാണാം

0

ദിനേഷ് പ്രഭാകര്‍ നായകനാകുന്ന ‘പ്രകാശന്റെ മെട്രോ’ യുടെ ടീസർ കാണാം.

മരക്കാർ ; പ്രണവിന്റെ ആദ്യ ലുക്ക് ഏറ്റെടുത്ത് ആരാധകർ

0

മോഹൻലാൽ കുഞ്ഞാലി മരക്കാർ ആകുന്ന പ്രിയദർശന്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡചിത്രം മരയ്ക്കാറിലേ പ്രണവിന്റെ ഫസ്റ്റ് ലുക്ക് ഏറ്റെടുത്ത് ആരാധകർ.

നായകൻറെ ചെറുപ്പമാണ് പ്രണവ് അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ഓരോരുത്തരുടെയും ഫസ്റ്റ് ലൂക്ക് പുറത്തുവന്നുകൊണ്ടിരിക്കുകയാണ്, മോഹൻലാലിന്റെ കുഞ്ഞാലി മരക്കാരായുള്ള ഫസ്റ്റ് ലൂക്ക് ഇതിനോടകംതന്നെ ശ്രദ്ധ നേടിയിരുന്നു. അതിനുപിറകെയാണ് പ്രണവിന്റെ ഫസ്റ്റ് ലൂക്കും ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരയ്ക്കാറുടെ കഥയാണ് ചിത്രം പറയുന്നത്. സുനില്‍ ഷെട്ടി, മഞ്ജു വാരിയര്‍, കീര്‍ത്തി സുരേഷ്, മധു, കല്യാണി പ്രിയദർശൻ എന്നിവരാണ് മറ്റു താരങ്ങൾ. ചിത്രത്തിന്റെ ഷൂട്ടിങ് ഹൈദരാബാദിൽ പുരോഗമിക്കുകയാണ്.

ദേശീയ പൊതുപണിമുടക്ക്: ട്രെയിൻ ഗതാഗതം താറുമാറായി

0

ദേശീയ പണിമുടക്ക് ആരംഭിച്ചു.സംസ്ഥാനത്ത് ട്രെയിൻ ഗതാഗതം താറുമാറായി.വേണാട് എക്സ്പ്രസ് പുറപ്പെട്ടത് ഒന്നര മണിക്കൂർ വൈകി.പരശുറാം ,ജനശതാബ്ദി,രപ്തി സാഗർ തുടങ്ങിയ ട്രെയിനുകളും തടഞ്ഞു. ജനശതാബ്ദി എക്സ്പ്രസ്സും ഒന്നര മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്.ചെന്നൈ- തിരുവനന്തപുരം മെയിൽ തൃപ്പുണിത്തുറയിൽ തടഞ്ഞു.കോഴിക്കോടും സമരാനുകൂലികൾ ട്രെയിൻ തടഞ്ഞു സംഘർഷമുണ്ടാക്കി. ട്രെയിൻ തടഞ്ഞ അൻപതോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

ആശാ ശരത്തിന്റെ ഗൃഹപ്രവേശനത്തിന് അപ്രതീക്ഷിത അതിഥി ആയി മമ്മൂട്ടി

0

നടിയും നർത്തകിയുമായ ആശ ശരത്തിന്റെ പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങിൽ അപ്രതീക്ഷിത അതിഥി ആയി മമ്മൂട്ടി എത്തി. കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ഗൃഹപ്രവേശത്തിൽ യാദൃശ്ചികമായാണ് അതിഥിയായി മമ്മൂക്ക എത്തിയത്. മമ്മൂക്കയുടെ വരവ് ഇരട്ടി മധുരമായി എന്ന് ആശ തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചു.

ആശാ ശരത്തിന്റെ പുതിയ വീടായ ‘ബാലഗോകുലം’ ഒരു സ്വപ്നത്തിന്റെ പൂർത്തീകരണമാണെന്ന് ആശ പറയുന്നു.

ചിത്രങ്ങൾ കാണാം

മാസം തോറും 5000 രൂപ കൈനീട്ടം ഇനിം ധ്രുവന് വാങ്ങാം ; ഷമ്മി തിലകൻ

0

മാമാങ്കം എന്ന മലയാളചിത്രത്തിൽ നിന്ന് ഒഴിവാക്കപ്പെട്ട നടൻ ധ്രുവന് ഇനിം മാസം തോറും 5000 രൂപ കൈനീട്ടം (പെൻഷൻ) കിട്ടാനുള്ള യോഗ്യത നേരത്തെ ലഭിച്ചു എന്ന് ഷമ്മി തിലകൻ.

ഷമ്മി തിലകന്റെ വാക്കുകൾ :- അഭിനയിച്ച സിനിമയിൽ നിന്നും പുറത്താക്കപ്പെട്ട സ്ഥിതിക്ക് ; “സ്തുത്യർഹമായ പ്രവർത്തനങ്ങളെ മാനിച്ച്” മാസം തോറും 5000 രൂപ കൈനീട്ടം (പെൻഷൻ) കിട്ടാനുള്ള യോഗ്യത #ധ്രുവൻ എന്ന #പുതുമുഖനടൻ തുടക്കത്തിൽ തന്നെ നേടിയതായി കരുതേണ്ടതാണ് എന്ന് അനുഭവം ഗുരു സ്ഥാനത്തുള്ളതിനാൽ ഞാൻ സാക്ഷ്യപ്പെടുത്തുന്നു.

ഇവിടിങ്ങനാണ്_ഭായ്.

മാമാങ്കത്തിന് വേണ്ടി ഒരു വർഷമാണ് ധ്രുവൻ മറ്റൊരു പ്രോജക്റ്റും സ്വീകരിക്കാതെ ഇരുന്നത്. ചിത്രത്തിൽ നിന്ന് എന്തിന് ഒഴിവാക്കി എന്നതിന് ഇപ്പോഴും വ്യക്തത ഇല്ല.

കൊല്ലം മെഡിക്കൽ കോളേജിൽ ജൂനിയർ റസിഡന്റ് ഇന്റർവ്യൂ 16 ന്

0

കൊല്ലം പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജിൽ നിലവിലുള്ള ജൂനിയർ റസിഡന്റ്മാരുടെ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് യോഗ്യതയുള്ള ഉദ്യോഗാർഥികളെ ജനുവരി 16 ന് കൂടികാഴ്ച നടത്തും.

എം.ബി.ബി.എസ് ആണ് യോഗ്യത. പ്രായപരിധി 40 വയസ്. 45000 രൂപ പ്രതിമാസ വേതനം ലഭിക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ്, പകർപ്പുകൾ, സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം രാവിലെ 10 മണിക്ക് മുമ്പ് ഓഫീസിൽ രേഖകളുടെ പരിശോധനയ്ക്ക് എത്തണം.

എൽ.ബി.എസ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

0

എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തിൽ ജനുവരി രണ്ടാം വാരം ആരംഭിക്കുന്ന മോണിംഗ് ബാച്ച് കോഴ്‌സുകളായ ടാലി (പ്ലസ് ടു, കൊമേഴ്‌സ്/ ബി.കോം/ എം.കോം/ ബി.ബി.എ/ എം.ബി.എ/ ജെ.ഡി.സി/ എച്ച്.ഡി.സി പാസ്), ഡി.ഇ ആന്റ് ഒ.എ (എസ്.എസ്.എൽ.സി പാസ്) എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0471-2560332, 8547141406.