HomeNewsബിഗ്‌ബോസ് സീസണ്‍ 2 അവസാനിപ്പിക്കുന്നു

ബിഗ്‌ബോസ് സീസണ്‍ 2 അവസാനിപ്പിക്കുന്നു

നടന്‍ മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ടെലിവിഷന്‍ പരിപാടിയായ ബിഗ്‌ബോസ് സീസണ്‍ 2 അവസാനിപ്പിക്കുന്നു. 11ാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുന്ന പരിപാടിയാണ് താല്‍ക്കാലികമായി നിര്‍ത്തി വെയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എന്റമോള്‍ ഷൈന്‍ ഇന്ത്യ ഇതേക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്. 300 ഓളം പേരാണ് ഷോയുടെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്. ഇവരുടെയും മത്സരാര്‍ത്ഥികളുടേയും സുരക്ഷയെ മുന്‍നിര്‍ത്തിയാണ് തീരുമാനം .

കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഞങ്ങളുടെ എല്ലാ അഡ്മിനിസ്‌ട്രേറ്റീവ്, പ്രൊഡക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റുകളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നുവെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കൊറോണ വൈറസിന്റെ വ്യാപനം തടയാനുള്ള സര്‍ക്കാരിന്റെ ജാഗ്രത നിര്‍ദേശങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് തീരുമാനം. ഇതുവരെ കമ്പനിയില്‍ ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് ഞങ്ങളെ മനസിലാക്കിയ ജീവനക്കാരെ അഭിനന്ദിക്കുന്നു. എല്ലാവരും സുരക്ഷിതമായിരിക്കുകയെന്നും നിങ്ങളെ രസിപ്പിക്കാന്‍ വൈകാതെ തിരിച്ചെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അവര്‍ കുറിപ്പില്‍ പറയുന്നു. 300 ലധികം പേരാണ് പരിപാടിയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നത്. അണിയറപ്രവര്‍ത്തകരുടേയും മത്സരാര്‍ത്ഥികളുടേയും സുരക്ഷയ്ക്കായാണ് ഇത്തരത്തിലൊരു തീരുമാനമെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular