HomeMoviesഅനിരുദ്ധിനേയും ശന്തനുവിനേയും ചലഞ്ച് ചെയ്ത് ഇളയദളപതി

അനിരുദ്ധിനേയും ശന്തനുവിനേയും ചലഞ്ച് ചെയ്ത് ഇളയദളപതി

ഇളയദളപതിയുടെ പുതിയ ചിത്രം മാസ്റ്ററിന്റെ റിലീസിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമാണ് ചെന്നൈയില്‍ നടന്നത്. ചടങ്ങില്‍ വിജയുടെ പ്രസംഗവും ഡാന്‍സും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിജയ്‌ക്കൊപ്പം ശാന്തനു ഭാഗ്യരാജ്, അനിരുദ്ധ് രവിചന്ദര്‍ തുടങ്ങിയവരും ഡാന്‍സ് കളിക്കാനായി എത്തിയിരുന്നു. ദളപതിയാണ് മാസ്റ്ററിലെ ഗാനത്തിനൊപ്പം ആദ്യം ചുവടുവച്ചത്. പിന്നാലെ സഹതാരമായ ശാന്തനുവിനെയും സംഗീത സംവിധായകന്‍ അനിരുദ്ധിനെയും വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു.

ഡാന്‍സിനിടെ ഒരു ചലഞ്ച് രണ്ട് പേര്‍ക്കുമായി വിജയ് നല്‍കിയിരുന്നു. താന്‍ കളിക്കുന്ന സ്റ്റെപ്പ് അതേ പോലെ അനുകരിക്കാനായിരുന്നു പറഞ്ഞത്. ശാന്തനു അനായാസമായി അത് ചെയ്തപ്പോള്‍ അനിരുദ്ധ് പിന്മാറുകയായിരുന്നു. അനിരുദ്ധിന്റെ സംഗീതത്തില്‍ ഒരുങ്ങിയ വാത്തി കമ്മിങ് എന്ന ഗാനം നേരത്തെ തരംഗമായിരുന്നു. ഈ ഗാനത്തിനൊപ്പമാണ് ഇവര്‍ ചുവടുവെച്ചത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. മാനഗരം, കൈദി തുടങ്ങിയ സിനിമകള്‍ക്ക് പിന്നാലെയാണ് വിജയ് ചിത്രവുമായി സംവിധായകന്‍ ലോകേഷ് കനകരാജ് എത്തുന്നത്.

മാസ്റ്ററിലെതായി പുറത്തിറങ്ങിയ പാട്ടുകളെല്ലാം നേരത്തെ തരംഗമായിരുന്നു. മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. 96 താരം ഗൗരി കിഷനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കൂടാതെ കൈദിയിലൂടെ ശ്രദ്ധേയനായ അര്‍ജുന്‍ ദാസും മാസ്റ്ററില്‍ എത്തുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular