Home Blog Page 453

സ്റ്റാൻഡ് അപ്പ് ഓഡിയോ ലോഞ്ചിൽ മമ്മൂട്ടി ഒപ്പം പിഷാരടിയും വീഡിയോ

0

.

വിധു വിന്‍സെന്റ് സംവിധാനം ചെയ്യുന്ന സ്റ്റാന്‍ഡ് അപ്പിന്റെ ഓഡിയോ ലോഞ്ചിൽ മമ്മൂട്ടി ഒപ്പം പിഷാരടിയും വീഡിയോ കാണാം

ഹൻസികയുടെ വില്ലനായി ശ്രീശാന്തിന് തമിഴിൽ അരങ്ങേറ്റം !

0

മിഴ് സിനിമയിൽ നായകന്മാരെ പോലെ  ഹീറോയിസമുള്ള കഥാപാത്രങ്ങൾ അവതരിപ്പിച്ചു പ്രശസ്തരായ നടിമാർ ഏറെയാണ് . വിജയശാന്തിയിൽ തുടങ്ങി  നയൻ‌താര, ടാപ്‌സി , ജ്യോതിക എന്നിവർ ഉദാഹരണം . ഇവരുടെയൊക്കെ സിനിമകൾ ബോക്‌സ് ഓഫീസിൽ വിജയങ്ങളുമായിരുന്നു . ഇപ്പോൾ ഈ നിരയിൽ പുതുതായി സ്ഥാനം നേടുന്ന നടി ഹൻസികയാണ് . ഹൻസിക അഭിനയിക്കുന്ന ,നായികാ പ്രാധാന്യമുള്ള ഈ പുതിയ  പേരിടാ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത പ്രശസ്‌ത ക്രിക്കറ്റ് താരം ശ്രീശാന്ത് ഈ ചിത്രത്തിലൂടെ പ്രതി നായക കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് തമിഴിൽ അരങ്ങേറ്റം കുറിക്കുന്നു എന്നതാണ് .

ഹാസ്യ നടൻ യോഗി ബാബുവിന് നായകനായി സ്ഥാനക്കയറ്റം നൽകി  ധർമ്മ പ്രഭു എന്ന സിനിമ നിർമ്മിച്ച പി.രംഗനാഥനാണ് ശ്രീ വാരി പിക്‌ചേഴ്‌സിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത് . അംബിളി ,ആ (AAAH ),ജംബുലിംഗം എന്നീ സിനിമകൾ സംവിധാനം ചെയ്‌തിട്ടുള്ള ഹരി – ഹരീഷ് ഇരട്ടകളാണ് സംവിധായകർ .ഡിസംബറിൽ ചിത്രീകരണം തുടങ്ങുന്ന സിനിമയുടെ പ്രമേയം  ഒരു ഹൊറർ കോമഡി പ്രേത കഥയത്രേ.

                                                                                                                                          # സി .കെ .അജയ് കുമാർ ,പി ആർ

ചീര കൃഷി

0

ചീര കൃഷി വിത്തിട്ട് ഒരു മാസത്തിനുള്ളിൽ വിളവെടുക്കാൻ സാധിക്കും. വേനൽ കാലമാണ് അനുയോജ്യമെങ്കിലും വർഷം മുഴുവനും ചീരകൃഷി ചെയ്യാം.

ചീരവിത്ത് നടുന്നത് എങ്ങനെയെന്ന് നോക്കാം

ആദ്യം ചീരവിത്ത് കിഴികെട്ടി വെള്ളത്തിൽ വെയ്ക്കുക. മുളപൊട്ടുമ്പോൾ മണ്ണിൽ പാകാം. വിത്ത് പാകുമ്പോൾ മഞ്ഞൾപൊടിയും ചേർത്ത് പാകണം ഉറുമ്പ് വിത്ത് കൊണ്ടുപോകാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. വിത്ത് മുളച്ച് ചെറിയ തൈ ആകുമ്പോൾ നന്നായി കിളച്ച് മണ്ണിൽ ഒരടി വീതിയിൽ അരയടി താഴ്ചയിൽ ഒരടി അകലത്തിൽ ചാലുകൾ എടുത്ത് 20 സെന്റിമീറ്റർ അകാലത്തിൽ തൈകൾ പറിച്ചു നടണം.

വിത്ത് ഇടുമ്പോൾ തന്നെ 10 ഗ്രാം സ്യുഡോമൊണാസ് പൊടി പുരട്ടി ഇടാം. കടലപ്പിണ്ണാക്കും വേപ്പിൻ പിണ്ണാക്കും ചേർത്തുണ്ടാക്കുന്ന വളക്കൂട്ടിൽ അല്പം എല്ലുപൊടിയും മണ്ണിര കംപോസ്റ്റും കൂടി ചേർത്ത് 10 ദിവസ ഇടവേളയിൽ ഇട്ടുകൊടുക്കാം, വിത്ത് വിതറുമ്പോൾ തന്നെ ചാരവും ഉപ്പും ചേർത്ത് വിതറിയാൽ രോഗകീടബാധ ഒരു പരിധിവരെ ഒഴിവാക്കാം,.

അസുരൻ മൂവി റിവ്യൂ

0

ബലത്തിലും ശക്തിയിലും തങ്ങൾക്കു മേൽ നിൽക്കുന്ന അസുരന്മാരെ കീഴാളൻമാരാക്കി വയ്ക്കുവാൻ ആദി കാലം മുതൽക്കേ ദേവന്മാർ തുടരുന്ന ചതിയുടെ, വഞ്ചനയുടെ, മേൽകൊയ്മയുടെ മേധാവിത്വം ദേശ കാലാന്തരങ്ങൾക്കപ്പുറത്തേക്ക്‌ തലമുറകളെ വേട്ടയാടുന്ന കൊടും പകയായി മാറുന്നതിന്റെ തീവ്രമായ ദൃശ്യാനുഭവമാണ് അസുരൻ.

അസുരന്റെ ആസുര ഭാവങ്ങൾക്കാധരം നില നിൽപിന്റെ ആവശ്യകതയായിരിക്കെ, ദേവന്മാരുടെ കൊടും ചതികൾ അവരെന്നും മേലെയായിരിക്കണം എന്ന അഹന്ത നിറഞ്ഞ ദു:ശ്ശാഠ്യങ്ങളും.

നീചമായ പ്രകോപനങ്ങൾക്കു മുന്നിൽ തലകുനിച്ച്, അഭിമാന ക്ഷതങ്ങൾക്ക് മീതെ ഭസ്മം പൂശി, വേദനകൾ ചാരായത്തിൽ അലിയിച്ച്, ഒരു സാധാരണ മനുഷ്യനായൊതുങ്ങാൻ ശ്രമിക്കുന്ന ശിവസ്വാമി അസുരനായി മാറുന്ന നിമിഷങ്ങൾക്ക് പൂർണത നൽകുന്നു ധനുഷ്

പട്ടിലും പൊന്നിലും പൂവിലും പൊതിഞ്ഞ് ഫ്രെയിമുകൾ മോടി കൂട്ടുന്ന ഒരു ദേവതയല്ല പച്ചയമ്മ (മഞ്ജു വാര്യർ) മാതൃത്വത്തിന്റെ പകരം വയ്ക്കാനാവാത്ത നഷ്ടത്തിന്, പകരം ചോദിക്കാനായി സ്വയമുരുകിയവൾ

നിൻറെ നിലം അവർ കൈയേറും , നിൻറെ ധനം അവർ കൊള്ളയടിക്കും പക്ഷേ നിൻറെ അറിവിനെ അവർ ഭയക്കും. ആത്മാഭിമാനത്തോടെയുള്ള അതിജീവനത്തിനായി വിദ്യ തേടൂ എന്ന മഹത്തായ സന്ദേശത്തോടെ ആസ്വാദക ഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടും അസുരൻ!

ദേവി അരുൺ

യുവാക്കളെ ഹരം കൊള്ളിക്കാൻ അഡൾട്ട് കോമഡി ചിത്രം ‘ പപ്പി ‘ വരുന്നു !

0

റിലീസിനു മുമ്പേ തന്നെ ടീസറിലൂടെയും ട്രെയിലറിലൂടെയും സെൻസേഷൻ സൃഷ്ട്ടിച്ചിരിക്കയാണ് ‘പപ്പി ‘ എന്ന തമിഴ് ചിത്രം . യുവാക്കൾക്ക് ഹരം പകരുന്ന അഡൾട്ട് കോമഡി   എന്റർടൈനർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്  നവാഗതനായ  മൊരട്ടു സിംഗിൾ ആണ്. നട്ടു ദേവ് എന്ന തൻ്റെ യഥാർത്ഥ പേര് സിനിമക്ക് വേണ്ടി  മൊരട്ടു സിംഗിൾ എന്ന് മാറ്റിയിരിക്കിയാണ് സംവിധായകൻ . ഒരു രംഗത്തിൽ ബെഡ് റൂമിൽ ലൈംഗീക  വിവാദ സന്യാസി സ്വാമി നിത്യാനന്ദയുടെയും പോൺ താരം ജോണി സിന്സിന്റെയും ഫോട്ടോ പ്രദർശിപ്പിച്ചിട്ടുണ്ട് . ഇതിനെ ചൊല്ലി നിത്യാനന്ദ പരാതി കൊടുത്തതോടെയാണ് ‘പപ്പി ‘ വിവാദമായത് .പ്രതിസന്ധികളെ അതിജീവിച്ചു കൊണ്ട് ചിത്രം  പ്രദർശനത്തിനെത്തുകയാണ് . ഒക്ടോബർ 11 ന് സിൽവർ സ്ക്രീൻ പിക്ചേഴ്സ് മുരളി ‘ പപ്പി ‘ കേരളത്തിൽ റിലീസ് ചെയ്യും.
                 

വരുൺ ,യോഗി ബാബു എന്നിവർ നായകന്മാരാവുന്ന ‘ പപ്പി ‘ യിൽ  വരുണിന്റെ ജോടി ‘ കോമാളി ‘ യിലൂടെ ശ്രദ്ധേയയായ കന്നഡ നടി  സംയുക്താ ഹെഗ്‌ഡെയാണ് , പിങ്കി എന്ന നായ ചിത്രത്തിൽ ആദ്യന്തം ഒരു പ്രധാന  കഥാപാത്രമായിട്ടുണ്ട് . യുവാക്കളെ ആകർഷിക്കുന്ന റൊമാൻറിക് രംഗങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് ‘ പപ്പി ‘ . പക്വതയില്ലാത്ത  ഒരു സമ്പന്ന യുവാവിന്റെ ജീവിതത്തിൽ നടക്കുന്ന അബദ്ധങ്ങളും,സംഭവങ്ങളും ക്രോഡീകരിച്ചു കൊണ്ടുള്ള നർമ്മ രസപ്രദമായ കഥയാണ്  ചിത്രത്തിന് അവലംബം. കമിതാക്കളുടെ പ്രണയവും അത് സൃഷ്ട്ടിക്കുന്ന പൊല്ലാപ്പുകളും സറ്റയറായി പ്രതിപാദിക്കുന്നു. ഏതു സുഹൃത് വലയത്തിലും ,സുഹൃത്തുക്കളുടെ ഏതു സംശയവും ദുരീകരിക്കുന്ന ഒരു തല മൂത്ത സുഹൃത്തുണ്ടാവും . സീനിയർ എന്ന ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് യോഗി ബാബുവാണ്.

റൊമാൻറിക്  അഡൾട്ട് കോമഡിയായ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത അഞ്ചു ഗാനങ്ങളിൽ നാലെണ്ണം പാടിയിരിക്കുന്നത് സെലിബിററ്റികളാണെന്നതാണ് . ധരൻ കുമാർ സം ഗീതം നൽകി ചിട്ടപ്പെടുത്തിയ ഗാനങ്ങൾ ഓരോന്നും  ആലപിച്ചിരിക്കുന്നത്  യഥാക്രമം സംഗീത സംവിധായകരായ യുവൻ ഷങ്കർ രാജാ,അനിരുദ്ധ്,സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ,നടൻ  ആർ .ജെ .ബാലാജി ,സാൻഡി ജയ് എന്നിവരാണ്. വേൽസ് ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ ‘എൽ കെ ജി ‘ ,’ കോമാളി ‘ എന്നീ സൂപ്പർ  ഹിറ്റ് സിനിമകൾ നൽകിയ ഡോക്ടർ.ഐസരി.കെ.ഗണേഷ് ആണ് ‘ പപ്പി ‘യുടെ നിർമ്മാതാവ്.

  # സി ,കെ .അജയ് കുമാർ ,പി ആർ ഒ  

ദീപാവലിക്ക് മെഗാ ഇളവുകളും സമ്മാനങ്ങളുമായി കല്യാണ്‍ ജൂവലേഴ്സ്

0

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലുതും വിശ്വാസ്യതയാര്‍ന്നതുമായ ആഭരണബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് ദീപാവലിക്ക് ആകര്‍ഷകമായ മെഗാ ഓഫറുകളും ആഗോളതലത്തി മൂന്നു ലക്ഷം സ്വര്‍ണനാണയങ്ങള്‍ അടക്കമുള്ള സൗജന്യ സമ്മാനങ്ങളും നല്കുന്നു. ഓഫറിന്‍റെ ഭാഗമായി ഓരോ ആഴ്ചയും നടത്തുന്ന നറുക്കെടുപ്പിലൂടെ ഒരു ഭാഗ്യശാലിക്ക് 100 സ്വര്‍ണനാണയം സ്വന്തമാക്കാന്‍ അവസരമുണ്ട്.

ഈ കാലയളവി സ്വര്‍ണാഭരണങ്ങള്‍ക്ക് മൂന്നു ശതമാനം മുതലായിരിക്കും പണിക്കൂലി. കൂടാതെ ഓരോ പവന്‍ സ്വര്‍ണാഭരണം വാങ്ങുമ്പോഴും ആയിരം രൂപയുടെ ഇളവും സ്റ്റഡഡ് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ സൗജന്യമായി സ്വര്‍ണനാണയവും ലഭിക്കും.

ജോലിസ്ഥലത്ത് അണിയാനും വധുക്കള്‍ക്ക് അണിയാനും അനുയോജ്യമായ വൈവിധ്യമാര്‍ന്ന ഡയമണ്ട് ആഭരണങ്ങളുടെ നിരയാണ് കല്യാണ്‍ ജൂവലേഴ്സ് ഒരുക്കുന്നത്. കൂടാതെ ദീപാവലി കാലത്തേയ്ക്ക് ഡയമണ്ട് ആഭരണങ്ങള്‍ക്ക് 20 ശതമാനം ഡിസ്ക്കൗണ്ട് ലഭ്യമാക്കുന്ന ‘ബിഗ് ഡയമണ്ട് സെയി ‘ പ്രഖ്യാപിച്ചിട്ടുണ്ട്. നവംബര്‍ 30 വരെയായിരിക്കും ഈ ഓഫറിന്‍റെ കാലാവധി.

പുതിയ തുടക്കത്തിന്‍റെയും സമൃദ്ധിയുടെയും കാലമാണ് ദീപാവലിയെന്ന് കല്യാണ്‍ ജൂവലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. അതുകൊണ്ടുതന്നെ പുതിയ സ്വര്‍ണം വാങ്ങാനുള്ള ശുഭാവസരം കൂടെയാണ് ദീപാവലി. ഈ ഉത്സവത്തിന്‍റെ ചൈതന്യം ഉള്‍ക്കൊണ്ടുകൊണ്ട് താരതമ്യമില്ലാത്ത റീട്ടെയ് അനുഭവവും ഏറ്റവും മികച്ച ആഭരണങ്ങളും ഓഫറുകളുമാണ് നല്കുന്നത്. വമ്പന്‍ ഇളവുകളിലൂടെ ഈ ഉത്സവത്തിന്‍റെ സന്തോഷം വര്‍ദ്ധിപ്പിക്കാനും ഉപയോക്താക്കള്‍ക്ക് കൂടുത മൂല്യം ഉറപ്പുനല്കുവാനുമാണ് കല്യാണ്‍ ജൂവലേഴ്സ് പരിശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കൂടാതെ ഉപയോക്താക്കള്‍ക്ക് സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ കല്യാണിന്‍റെ നാല് തലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രം ലഭിക്കും. കല്യാണ്‍ തുടക്കമിട്ട ഈ പ്രത്യേക ഉദ്യമം സ്ഥിരം ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് നല്കണമെന്ന പ്രതിബദ്ധതയുടെ പ്രതിഫലനമാണ്. ഒട്ടേറെ ശുദ്ധിപരിശോധനയ്ക്ക് വിധേയമായി ബിഐഎസ് ഹാള്‍മാര്‍ക്ക് പതിച്ച ആഭരണങ്ങള്‍ കൈമാറുമ്പോഴും മാറ്റിവാങ്ങുമ്പോഴും ശുദ്ധിയുടെ മൂല്യം ഉറപ്പുനല്കുന്നതാണ് നാല് തലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രം. കൂടാതെ ഇതുപയോഗിച്ച് കല്യാണ്‍ ഷോറൂമുകളി നിന്ന് ജീവിതകാലം മുഴുവന്‍ സൗജന്യമായി ആഭരണങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്തുവാനും കഴിയും.

അനുപമമായ രൂപക പ്പനയിലുള്ള നവീനവും പരമ്പരാഗതവുമായ കമ്മലുകള്‍, വളകള്‍, നെക്ക്ലേസുകള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ആഭരണങ്ങളാണ് കല്യാണ്‍ ജൂവലേഴ്സ് ഒരുക്കുന്നത്. ഇന്ത്യയിലെങ്ങുനിന്നുമായി കണ്ടെത്തിയ സവിശേഷ വിവാഹാഭരണശേഖരമായ മുഹൂര്‍ത്ത്, പോള്‍ക്കി ആഭരണശേഖരമായ തേജസ്വി, കരവിരുതാ തീര്‍ത്ത പരമ്പരാഗത ആഭരണങ്ങളായ മുദ്ര, ടെംപിള്‍ ആഭരണശേഖരമായ നിമാ, നൃത്തം ചെയ്യുന്ന ഡയമണ്ടുകളായ ഗ്ലോ, സോളിറ്റയര്‍ പോലെയുള്ള ഡയമണ്ട് ആഭരണങ്ങളായ സിയാ, അണ്‍കട്ട് ഡയമണ്ടുകളായ അനോഖി, പ്രത്യേകാവസരങ്ങള്‍ക്കായുള്ള ഡയമണ്ട് ആഭരണശേഖരമായ അപൂര്‍വ, വിവാഹത്തിന് അണിയാനുള്ള ഡയമണ്ട് ആഭരണശേഖരമായ അന്തര, നിത്യവും അണിയാനുള്ള ഡയമണ്ട് ആഭരണങ്ങളായ ഹീര, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങളായ രംഗ് എന്നിവയെല്ലാം ഉപയോക്താക്കള്‍ക്കായി കല്യാണ്‍ ഒരുക്കിയിട്ടുണ്ട്.

കാർത്തിയുടെ ‘കൈദി ‘ കിടിലൻ ട്രെയിലര്‍ പുറത്തിറങ്ങി… വൈറലായി മുന്നേറുന്നു!

0

വേറിട്ട കഥാപാത്രങ്ങളിലൂടെ തമിഴ് സിനിമയിൽ തൻ്റേതായ ഇടം കണ്ടെത്തിയ മുൻ നിര നടൻ കാര്‍ത്തി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ കൈദി ‘ യുടെ ത്രില്ലടിപ്പിക്കുന്ന കിടിലൻ ട്രെയിലര്‍ പുറത്ത് . ‘ മാനഗരം ‘ എന്ന കന്നി ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയില്‍ പുള്ളിയുടെ കഥയാണ് ചിത്രം പറയുന്നതെന്നാണ് വിവരം.ജയിലഴികൾക്കു   പിന്നിൽ രക്തം ഒഴുകുന്ന  മുഖവുമായി  കാര്‍ത്തി  നിൽക്കുന്ന  ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറലായിരുന്നു.

ക്രൈം ത്രില്ലറായി ഒറ്റ രാത്രി നടക്കുന്ന കഥയെ അവലംബമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ മലയാളി താരം നരേനും കാർത്തിക്കൊപ്പം  തുല്യ പ്രാധാന്യമുളള കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.ഹരീഷ് പേരടി, രമണ, ദീന, ജോർജ്ജ് മറിയം,ഹരീഷ് ഉത്തമൻ, അംസദ്, അർജ്ജുൻ ദാസ് എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു ‘കൈദി’ യിൽ നായിക ഇല്ലെന്നുള്ളതാണ് മറ്റൊരു പ്രത്യേകത.

സംവിധായകന്‍ ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. സത്യന്‍ സൂര്യന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സാം സി.എസ് ആണ് സംഗീത സംവിധാനം. ഫിലോമിന്‍ രാജാണ് എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത്. ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സിന്റേയും വിവേകാനന്ദ പിക്‌ചേഴ്‌സിന്റേയും ബാനറില്‍ എസ്. ആർ.പ്രകാശ് ബാബു, എസ്. ആര്‍. പ്രഭു, തിരുപ്പൂര്‍ വിവേക് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മച്ചിരിക്കുന്നത്. ദീപാവലിക്ക് ലോകമെമ്പാടും റിലീസ് ചെയ്യുന്ന  യുടെ കേരളത്തിലെ വിതരണക്കാർ സ്ട്രെയിറ്റ് ലൈൻ സിനിമാസാണ്.

# സി.കെ.അജയ് കുമാർ,പി ആർഒ

നവരാത്രി പൂജ നടത്തി നിവിനും ടോവിനോയും ; വീഡിയോ കാണാം

0

തിന്മയ്ക്ക് മേൽ നന്മ വിജയംകൊണ്ട നവരാത്രി ദിനത്തിൽ നവരാത്രി പൂജയിൽ പങ്കുചേർന്ന് നടൻ ടോവിനോയും നിവിൻപോളിയും. കല്യാൺ ജൂവലറി ഉടമ കല്യാണരാമന്റെ തൃശ്ശൂരിലെ വസതിയിൽ നടന്ന ചടങ്ങിലാണ് ഇരുവരും പങ്കുചേർന്നത്. തെന്നിന്ത്യൻ സിനിമയിലെ മിക്കതാരങ്ങളും ചടങ്ങിൽ പങ്കെടുത്തു. താരനിബിഢവും വർണശോഭയിലുമാണ് ചടങ്ങുകൾ നടന്നത്.

അമിതാഭ് ബച്ചൻ, ജയറാമും കുടുംബവും, പ്രഭു, നീരജ് മാധവ്, ആന്റണി പെരുമ്പാവൂർ, സംയുകത മേനോൻ തുടങ്ങി നിരവധി താരങ്ങൾ പങ്കെടുത്തു

വീഡിയോ കാണാം

താരനിറവിൽ നവരാത്രി പൂജ നടത്തി കല്യാൺ ; വീഡിയോ കാണാം

0

ഈ വർഷത്തെ നവരാത്രി ആഘോഷത്തോടനുബന്ധിച്ച് കല്യാൺ ജൂവലറി ഉടമ കല്യാണ രാമന്‍ തന്റെ വസതിയിൽ നവരാത്രി പൂജ നടത്തി. ഇന്ത്യൻ സിനിമ മേഖലയിലെ നിരവധി താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു .അമിതാഭ് ബച്ചൻ, പ്രഭു, അമല , വിജയ് സേതുപതി, നിവിൻ പോളി, ടോവിനോ തോമസ്, സംയുകത, നീരജ് മാധവ് , ആൻറണി പെരുമ്പാവൂർ തുടങ്ങി നിരവധി താരങ്ങൾപങ്കെടുത്തു. ജയറാം പാർവതിക്കും മകൾക്കും ഒപ്പമാണ് ചടങ്ങിൽ പങ്കെടുത്തത്.

വീഡിയോ കാണാം

ബുക്മൈഷോ റേറ്റിംഗ് കണ്ട് ഒരിക്കലും ചിത്രം കാണാതിരിക്കരുത് :ലിസ്റ്റിൻ സ്റ്റീഫൻ

0

ബുക്മൈഷോ റേറ്റിംഗ് കണ്ട് ഒരിക്കലും ചിത്രം കാണാതിരിക്കരുത് :ലിസ്റ്റിൻ സ്റ്റീഫൻ വീഡിയോ കാണാം

ബ്രദേസ്‌ ഡേ വിജയാഘോഷത്തിൽ കെട്ടിയോൾ എന്റെ മാലാഖ ഓഡിയോ ലോഞ്ചും ; താരമായി ആസിഫിന്റെ കുഞ്ഞു മാലാഖ – വീഡിയോ കാണാം

0

പൃഥ്വിരാജ് നായകനായ ബ്രദേസ്‌ ഡേ യുടെ വിജയാഘോഷച്ചടങ്ങിൽ ആസിഫ് അലിയുടെ കെട്ടിയോൾ എന്റെ മാലാഖ ഓഡിയോ ലോഞ്ചും നടന്നു. ആസിഫിനും പ്രിത്വിരാജിനും ഒപ്പം കുഞ്ചാക്കോ ബോബനും ചടങ്ങിൽ പങ്കെടുത്തു. താരങ്ങൾ നിറഞ്ഞുനിന്ന രാവിൽ പക്ഷെ താരമായത് ആസിഫ് അലിയുടെ മകൾ നൂർ ഫാത്തിമ ആണ്.

വീഡിയോ കാണാം

ഇന്ദ്രജിത്ത് ചിത്രം ‘ആഹാ’ പാലായിൽ ചിത്രീകരണം തുടങ്ങി

0

ന്ദ്രജിത്തിനെ കേന്ദ്ര കഥാപാത്രമാക്കി സാസാ പ്രൊഡക്ഷന്റെ ബാനറിൽ പ്രേം എബ്രഹാം നിർമ്മിച്ച് , ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്യുന്ന ‘ആഹാ’ യുടെ ചിത്രീകരണം പൂജയോടെ  ഒക്ടോബർ  രണ്ടിന്  പാലായിൽ ആരംഭിച്ചു . പാലാ സൺ സ്റ്റാർ  കൺവെൻഷൻ സെന്ററിൽ  സിനിമാ , സാംസ്‌കാരിക ,രാഷ്ട്രീയ രംഗത്തെ  പ്രമുഖർ സന്നിഹിതരായിരുന്ന സദസിന്റെ സാന്നിധ്യത്തിൽ  നടന്ന ഉദ്‌ഘാടന ചടങ്ങിൽ സംവിധായകൻ ഭദ്രൻ നിലവിളക്കു കൊളുത്തി സ്വിച്ചോൺ കർമ്മം നിർവഹിച്ചു . വടംവലി അസോസിയേഷൻ  സംസ്ഥാന പ്രസിഡണ്ട് , മുൻ എം എൽ ഏ ജോസഫ് വാഴക്കൻ ആദ്യ ഷോട്ടിന്റെ ക്ലാപ്പടിച്ചു.ചടങ്ങിൽ ചിത്രത്തിലെ അഭിനേതാക്കളായ നായിക ശാന്തി ബാലചന്ദ്രൻ ,മേഘ തോമസ്  അമിത് ചക്കാലക്കൽ , അശ്വിൻ കുമാർ, എന്നിവർ സന്നിഹിതരായിരുന്നു.കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ്  അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം സന്ദീപ് സേനൻ , നിർമ്മാതാക്കളായ  നെൽസൻ  ഐപ്പ് ,സന്തോഷ്‌ ദാമോദരൻ, അനീഷ് തോമസ്  ഷോൺ ജോർജ്ജ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു .

 വടംവലിയെ ആസ്‌പദ മാക്കി സ്പോർട്സ് ജോണറിൽ ഒരുക്കുന്ന ‘ആഹാ’യിൽ മനോജ് കെ ജയനും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് . കേരളത്തിന്റെ തനതു കായിക വിനോദമായ വടംവലിയുടെ പശ്ചാത്തലത്തിൽ പ്രണയവും വൈകാരികതയും ഇഴപിന്നിയ പ്രമേയമാണ് ചിത്രത്തിന്റേത് . തിരക്കഥ നിർവഹിക്കുന്നത് ടോബിത് ചിറയത്താണ്. രാഹുൽ ബാലചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു.  ജുബിത് നംറാടത്തും, ടിറ്റോ പി തങ്കച്ചനും, സയനോരയും ചേർന്നു രചിച്ച ഗാനങ്ങൾ ഗായിക കൂടിയായ  സയനോര ഫിലിപ്പ് തന്നെയാണ് സംഗീതം നൽകി ചിട്ടപ്പെടുത്തുന്നു.പശ്ചാത്തല സംഗീതം ഷിയാദ് കബീർ ,ചീഫ് അസോസിയേറ്റ് ഡയറക്ടർ രാകേഷ് കെ രാജൻ ,കലാസംവിധാനം ഷംജിത്‌ രവി.സ്റ്റിൽസ്  ജിയോ ജോമി കോസ്റ്റ്യു  ഡിസൈൻ  ശരണ്യാ ജീബു ,മേക്കപ്പ് റോണക്സ് സേവ്യർ,പ്രൊഡക്ഷൻ കൺട്രോളർ ജീബു ഗോപാൽ,  എന്നിവരാണ് അണിയറ സാങ്കേതിക വിദഗ്‌ദരിൽ പ്രധാനികൾ.ശ്യാമേശ് ആണ്  ‘ആഹാ’യുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
                                                                                                                                          # സി. കെ. അജയ് കുമാർ, പി അർ ഒ