HomeMoviesഅഭിനയമല്ല എന്റെ മേഖല; തുറന്ന് പറഞ്ഞ് ചക്കി

അഭിനയമല്ല എന്റെ മേഖല; തുറന്ന് പറഞ്ഞ് ചക്കി

അഭിനയരംഗത്തേക്ക് താനില്ലെന്ന് തുറന്ന് പറഞ്ഞ് ജയറാമിന്റെ മകള്‍ ചക്കി. അഭിനയം അച്ചനും ചേട്ടനും ആവശ്യത്തിനുണ്ട്. അത് മതി എന്നാണ് ചക്കിയുടെ  അഭിപ്രായം. കാളിദാസന്‍ അഭിനയ രംഗത്തെത്തിയപ്പോള്‍ മുതലുള്ള ചോദ്യമായിരുന്നു ചക്കി എന്നാണ് അച്ഛന്റെ പാത പിന്തുടരുക എന്നത്. പ്രിയദര്‍ശന്റെ മകള്‍ കല്യാണി കൂടി സിനിമയിലേക്ക് എത്തിയത് മുതല്‍ ആ ചോദ്യം കൂടി. എന്നാല്‍ ചക്കിയുടെ ഈ വെളിപ്പെടുത്തലോടെ ആരാധകരുടെ ചോദ്യങ്ങള്‍ അവസാനിക്കുമെന്നാണ് ജയറാമിന്റെ പ്രതീക്ഷ. മാത്രമല്ല, മകളുടെ താത്പര്യം കായികമേഖലയിലാണെന്ന് കൂടി നടന്‍ ജയറാം വെളിപ്പെടുത്തി.

ലണ്ടനില്‍ സ്പോര്‍ട്സ് മാനേജ്മെന്റ് കോഴ്സ് ചെയ്യുകയാണ് ഇപ്പോള്‍ ചക്കി ജയറാം പറഞ്ഞു. പാര്‍വ്വതി ഏറ്റവും ഉയര്‍ന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് വിവാഹം കഴിക്കുന്നത്. ഞാന്‍ നിര്‍ബന്ധിച്ചിട്ടാണോ പാര്‍വ്വതി അഭിനയിക്കാത്തത് എന്ന് പലരും ചോദിച്ചിട്ടുണ്ട്. പക്ഷെ മക്കളെ നന്നായി വളര്‍ത്തി വലുതാക്കുന്നത് വരെ വേറെ ഒരു പരിപാടിയ്ക്കുമില്ല എന്ന് പറഞ്ഞത് പാര്‍വ്വതി തന്നെയാണ്. നൂറ് ശതമാനം നല്ല വീട്ടമ്മയാണ് പാര്‍വ്വതി എന്ന ജയറാമിന്റെ അശ്വതി. മകനെയും മകളെയും നല്ല രീതിയില്‍ വളര്‍ത്തിയതിന്റെ മുഴുവന്‍ ക്രഡിറ്റും പാര്‍വ്വതിക്കുള്ളതാണെന്ന് ജയറാം പറയുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular