Home Blog Page 8

20-ാം വിവാഹവാർഷികത്തിൽ വീണ്ടും ‘വിവാഹിതരായി’ സൂര്യയും ജ്യോതികയും; മക്കളെ സാക്ഷിയാക്കി വെഡ്ഡിങ് വൗസ് പുതുക്കി താരദമ്പതികൾ

0

തമിഴ് ചലച്ചിത്ര ലോകത്തെ പ്രിയദമ്പതികളായ സൂര്യയും ജ്യോതികയും തങ്ങളുടെ ഇരുപതാം വിവാഹവാർഷിക വേളയിൽ വിവാഹ വാഗ്ദാനം പുതുക്കി (Vow Renewal). വിദേശത്ത് വച്ച് നടന്ന ലളിതമായ ചടങ്ങിൽ പാശ്ചാത്യ ശൈലിയിലുള്ള ചർച്ച് വെഡ്ഡിങ് രീതിയിലാണ് ഇരുവരും വീണ്ടും ‘വിവാഹിതരായത്’.

വെളുത്ത വെഡ്ഡിങ് ഗൗണിൽ വധുവായി ജ്യോതിക എത്തിയപ്പോൾ, വെള്ള ടക്സീഡോയിൽ അതീവ സുന്ദരനായാണ് സൂര്യ ചടങ്ങിൽ പങ്കെടുത്തത്. മകൻ ദേവിന്റെ കൈപിടിച്ചാണ് ജ്യോതിക വേദിയിലേക്ക് എത്തിയത്; മകൾ ദിയയുടെ കൈപിടിച്ച് സൂര്യയും എത്തി. സഹോദരനും നടനുമായ കാർത്തി ഉൾപ്പെടെയുള്ള അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ സാക്ഷികളായി.

“ദി സീക്വൽ (The Sequel) – 20 വർഷത്തെ സ്നേഹവും പോരാട്ടങ്ങളും ആഘോഷമാക്കി മാറ്റി വീണ്ടും ഒരു പ്രതിജ്ഞ” എന്ന കുറിപ്പോടെ ജ്യോതികയാണ് ഈ മനോഹരമായ നിമിഷങ്ങളുടെ വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. ഇത് പൂർണ്ണതയുള്ള ഒരു ദാമ്പത്യത്തിന്റെ ആഘോഷമല്ലെന്നും, മറിച്ച് പരസ്പരം വിട്ടുവീഴ്ചകൾ ചെയ്യാനും മനസ്സിലാക്കാനും സാധിച്ച അപൂർണ്ണതകളുടെ ആഘോഷമാണെന്നും ജ്യോതിക കുറിച്ചു.

2006 സെപ്റ്റംബർ 11-നായിരുന്നു സൂര്യയുടെയും ജ്യോതികയുടെയും വിവാഹം. ഇരുപത് വർഷത്തെ സന്തുഷ്ടകരമായ ദാമ്പത്യ ജീവിതം പൂർത്തിയാക്കിയ വേളയിൽ പുറത്തുവന്ന ഇവരുടെ ആഘോഷ ചിത്രങ്ങളും വീഡിയോകളും നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയത്.

ഇരുവരുടെയും പോസ്റ്റിൽ പങ്കുവെച്ചത് ഇങ്ങനെ ;

ഇതൊരു തികഞ്ഞ ദാമ്പത്യത്തിന്റെ ആഘോഷമല്ല. മറിച്ച് പോരായ്മകളുടെയും, വിട്ടുവീഴ്ചകളുടെയും, പരസ്പര ധാരണയുടെയും, ത്യാഗങ്ങളുടെയും, സ്വാർത്ഥതയില്ലാത്ത സ്നേഹത്തിന്റെയും ആഘോഷമാണ്. ഇത് “നമ്മുടെ” ആഘോഷമാണ്. പരസ്പരം വേണ്ടി നമ്മൾ മാറിതീർന്ന ആ മനുഷ്യരുടെ ആഘോഷം.
എത്ര വൈരുദ്ധ്യം നിറഞ്ഞതാണ്-
ഒരിക്കലും നടക്കില്ലെന്ന് കരുതിയ ഒരു സ്വപ്നം, ഇന്ന് എൻ്റെ ജീവിതകാലം മുഴുവൻ ഞാൻ ഓർത്തു സന്തോഷിക്കാൻ പോകുന്ന ഒരു യാഥാർത്ഥ്യമായിരിക്കുന്നു!
ഇതാ എൻ്റെ പ്രതിജ്ഞകൾ –
ഞാൻ എപ്പോഴും സന്തോഷവതിയായിരിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു — കാരണം ജീവിതത്തിന്റെ നല്ല വശങ്ങൾ മാത്രം കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്.
ഞാൻ ജീവിതത്തെ ആഘോഷമാക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു — കാരണം ജീവനുതുല്യം സ്നേഹിക്കുന്നയാൾ സ്വന്തം ജീവനക്കാൾ നിങ്ങളെ ബഹുമാനിക്കുമ്പോൾ, ജീവിതം തന്നെ ഒരു വലിയ സമ്മാനമായി മാറുന്നു.
ഞാൻ ഒരിക്കലും പരാതിപ്പെടില്ലെന്ന് പ്രതിജ്ഞ ചെയ്യുന്നു-
ഞാനെന്തിന് പരാതിപ്പെടണം? ഇത്രയും വിശാലമായ ആകാശത്തിന് പോലും ഭൂമിയെ തൊടാനുള്ള ഭാഗ്യമില്ലല്ലോ! ചുറ്റും നോക്കൂ, നിലനിൽക്കുന്ന സകലതും അപൂർണ്ണമാണ്. ആ ഒഴിവുകൾ നമ്മൾ എങ്ങനെ നികത്തുന്നു എന്നതിലാണ് കാര്യം.
ഞാൻ നന്ദിയുള്ളവളായിരിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു – കാരണം എല്ലാ പ്രഭാതത്തിലും എന്നെ സംരക്ഷിക്കുന്ന ഒരു പുരുഷൻ്റെ കൈകളിൽ ഞാൻ ഉണരുന്നു, കൂടാതെ എൻ്റെ ജീവിതത്തിന് അർത്ഥവും ജീവിക്കാൻ ഒരു കാരണവും നൽകിയ എൻ്റെ പ്രിയപ്പെട്ട മക്കൾക്കൊപ്പവും.
ഞാൻ ആരോഗ്യവതിയായിരിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു — കാരണം അത് മാത്രമാണ് നമ്മൾ പടുത്തുയർത്തുന്ന യഥാർത്ഥ സമ്പാദ്യം. എത്ര മനോഹരമായ കോൺക്രീറ്റ് വീടുകൾക്കും ചോർച്ചയും ചിതലുകളും അറ്റകുറ്റപ്പണികളും വേണമല്ലോ.
ഞാൻ ഏറ്റവും നല്ലൊരു അമ്മയായിരിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു — അത് ഭക്ഷണം വച്ചുണ്ടാക്കുന്നത് കൊണ്ടോ, വൃത്തിയാക്കുന്നത് കൊണ്ടോ, സഹായിക്കുന്നത് കൊണ്ടോ അല്ല, മറിച്ച് എൻ്റെ പുഞ്ചിരി കണ്ട്, തങ്ങളുടെ അപ്പയും അമ്മയും ജീവിച്ച ആ ജീവിതം വീണ്ടും ജീവിക്കാൻ എൻ്റെ മക്കൾ ആഗ്രഹിക്കുന്നത് കൊണ്ടാണ്.
എൻ്റെ സൂര്യ, വഴക്കിടുകയും, പിന്നീട് വീണ്ടും ഇണങ്ങുകയും, ഓരോ തവണയും നിന്നിലേക്ക് കുറച്ചുകൂടി അടുക്കുകയും ചെയ്യുന്ന ആ അപൂർണ്ണയായ ഭാര്യയായി തന്നെ ഞാൻ തുടരുമെന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു.
നമ്മുടെ സൗഹൃദത്തെ ഞാൻ ഏറ്റവും കൂടുതൽ നെഞ്ചിലേറ്റുമെന്ന് പ്രതിജ്ഞ ചെയ്യുന്നു — കാരണം നിനക്ക് തുല്യനായ, നിന്റെ രഹസ്യങ്ങൾ സൂക്ഷിക്കുന്ന, വർത്തമാനങ്ങൾ പങ്കുവെക്കുന്ന, നിന്റെ ഏറ്റവും നല്ല കൂട്ടുകാരനായ ഒരാളെ കണ്ടെത്തുക എന്നത് അപൂർവ്വമാണ്; അതും നിന്റെ ഭർത്താവും നിന്റെ കുട്ടികളുടെ അച്ഛനുമായ ഒരേയൊരു പ്രത്യേക മനുഷ്യനിൽ തന്നെ ഇവയെല്ലാം കണ്ടെത്തുക എന്നത്!
അതുകൊണ്ട് നമ്മുടെ അടുത്ത ഇരുപത് വർഷങ്ങളിലേക്ക് — തികഞ്ഞ പരസ്പര ധാരണയുള്ള, അപൂർണ്ണരായ നമുക്കായി.

Suriya and Jyotika Renew Wedding

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ഇന്ന് വൈകിട്ട് 7 മണി മുതൽ; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം സെപ്റ്റംബർ 18ന്

0

സംഗീത് പ്രതാപിനെയും ഷറഫുദ്ദീനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് ഒരുക്കുന്ന “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആഗോള റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ഇന്ന് വൈകിട്ട് 7 മണിക്ക് ആരംഭിക്കും. സെപ്റ്റംബർ 18ന് ആണ് ചിത്രം ആഗോള തലത്തിൽ തിയേറ്ററുകളിലെത്തുന്നത്. ഡോക്ടർ പോൾസ് എന്റർടൈൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവയുടെ ബാനറിൽ ഡോക്ടർ പോൾ വർഗീസ്, സുജിത് ജെ നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അഖില ഭാർഗവൻ നായികാ വേഷം ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത് നടി നിലീൻ സാന്ദ്രയാണ്.

നേരത്തെ സെൻസറിങ് പൂർത്തിയായ ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. റിലീസിന് രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ ബുക്കിംഗ് ആരംഭിക്കുന്നതോടെ, സംഗീത് പ്രതാപ്-ഷറഫുദ്ദീൻ കോമ്പിനേഷനിൽ എത്തുന്ന ചിത്രം കാണാനുള്ള പ്രേക്ഷകരുടെ കാത്തിരിപ്പും സജീവമാകുകയാണ്. ബുക്ക് മൈ ഷോ, ഡിസ്ട്രിക്ട്, ടിക്കറ്റ് ന്യൂ എന്നീ ആപ്പുകൾ വഴി ചിത്രത്തിൻ്റെ ടിക്കറ്റുകൾ ഓൺലൈൻ ആയി ബുക്ക് ചെയ്യാം.

കോമയിൽ നിന്ന് ഉണർന്നെഴുന്നേൽക്കുന്ന സംഗീത് പ്രതാപിന്റെ കഥാപാത്രത്തിന് അസാധാരണമായ കേൾവി ശക്തി ലഭിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. നേരത്തെ പുറത്തിറങ്ങിയ ടീസറും ട്രെയ്‌ലറും വ്യത്യസ്തമായ ഈ ആശയത്തിലേക്ക് പ്രേക്ഷകരുടെ ശ്രദ്ധ ക്ഷണിക്കുന്ന രീതിയിലാണ് അവതരിപ്പിച്ചത്. കേന്ദ്ര കഥാപാത്രത്തിന് ലഭിച്ചിരിക്കുന്ന പ്രത്യേക കഴിവിന് പിന്നിലെ കൗതുകവും അതിലൂടെ അയാളുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുമാണ് ചിത്രം പറയുന്നത്.

ചിത്രത്തിലെ നിർണായക കഥാപാത്രങ്ങളെയാണ് ഷറഫുദ്ദീനും അഖില ഭാർഗവനും അവതരിപ്പിക്കുന്നത്. സംഗീത് പ്രതാപ്-ഷറഫുദ്ദീൻ കൂട്ടുകെട്ടിന്റെ ഓൺസ്ക്രീൻ കെമിസ്ട്രിയും ചിത്രത്തിലെ ശ്രദ്ധേയമായ ഘടകമാണ് എന്നാണ് സൂചന. ശബ്ദത്തിന് ഏറെ പ്രാധാന്യമുള്ള പ്രമേയമായതിനാൽ സൗണ്ട് ഡിസൈനിനും സൗണ്ട് മിക്സിംഗിനും ചിത്രത്തിൽ പ്രത്യേക പ്രാധാന്യമുണ്ട്.

അസാധാരണമായ കേൾവി ശക്തി ലഭിക്കുന്ന ഒരു സാധാരണക്കാരൻ്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് അതീവ രസകരമായും ആവേശകരമായും ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുന്നത്. ഇതിനോടകം പുറത്ത് വന്ന, ചിത്രത്തിലെ 2 ഗാനങ്ങളും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയെടുത്തിരുന്നു.

കോട്ടയം നസീർ, ആനന്ദ് മന്മഥൻ, കിരൺ പീതാംബരൻ, പാർവ്വതി ആർ കൃഷ്ണ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഏറെ കൗതുകത്തോടെയാണ് പ്രേക്ഷകർ ഈ ചിത്രം കാത്തിരിക്കുന്നത്. ഉയർന്ന നിലവാരത്തിലുള്ള സാങ്കേതിക പൂർണ്ണതയോടെ ഒരുക്കിയ ചിത്രം, ശബ്ദ മിശ്രണത്തിലും സൗണ്ട് ഡിസൈനിലുമെല്ലാം പുതിയൊരു നാഴികക്കല്ല് സൃഷ്ടിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചിത്രത്തിൻ്റെ മ്യൂസിക് അവകാശം പ്രമുഖ സംഗീത/ഓഡിയോ ലേബൽ ആയ തിങ്ക് മ്യൂസിക് ആണ് സ്വന്തമാക്കിയത്. ചിത്രത്തിൻ്റെ ഓവർസീസ് വിതരണാവകാശം ദി പ്ലോട്ട് പിക്ചേഴ്സ് സ്വന്തമാക്കിയിരുന്നു. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്.

ഛായാഗ്രഹണം – അഖിൽ സേവ്യർ, എഡിറ്റർ- രാകേഷ് ചെറുമഠം, സംഗീതം- മുജീബ് മജീദ്, സൗണ്ട് ഡിസൈൻ- നിക്സൺ ജോർജ്, മേക്കപ്പ്- റോണക്സ് സേവ്യർ, വസ്ത്രങ്ങൾ- ആരതി ഗോപാൽ, പ്രൊഡക്ഷൻ കൺട്രോളർ – മനോജ് പൂങ്കുന്നം, കലാസംവിധാനം- അപ്പുണ്ണി സാജൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- വിഷ്ണു ദേവ്, അജിത് ജോസ്, വി എഫ് എക്സ്- പ്രൊമൈസ് വി എഫ് എക്സ്, മാർജ്ജാര വിഎഫ്എക്സ്, അസ്സോസിയേറ്റ് ഡയറക്ടർ-മുബീൻ റാഫി, പ്രോജക്ട് ഡിസൈനർ- അമൃത മോഹൻ,അസ്സോസിയേറ്റ് ക്യാമറാമാൻ- വിശോക് കളത്തിൽ, ഫിനാൻസ് കൺട്രോളർ- ബിബിൻ സേവ്യർ, സ്റ്റിൽസ്- സിനറ്റ് സേവ്യർ, അസിസ്റ്റന്റ് ഡിറക്ടർസ് – ആൽബിൻ ഷാജി, ഷഫീഖ്, ഡിസൈൻസ്- യെല്ലോ ടൂത്സ്, ഡിസ്ട്രിബൂഷൻ – ഡ്രീം ബിഗ് ഫിലിംസ്, ഡിജിറ്റൽ മാർക്കറ്റിങ് – ഒബ്‌സ്‌ക്യൂറ, പിആർഒ – ശബരി

ഷാജി കൈലാസിന്റെ സിഗ്നേച്ചർ ആക്ഷൻ ശൈലി അടയാളപ്പെടുത്തിയ 5 ചിത്രങ്ങൾ

0

മലയാള സിനിമയിലെ ആക്ഷൻ ജോണറിന് ഏറ്റവും ശക്തമായതും ദീർഘകാലം നിലനിന്നതുമായ സംഭാവനകൾ നൽകിയ സംവിധായകരിൽ ഒരാളാണ് ഷാജി കൈലാസ്.ഷാജി കൈലാസ് സംവിധാനം ചെയ്ത പുതിയ ചിത്രം ‘വരവ്’ മികച്ച അഭിപ്രായം നേടി മുന്നേറുമ്പോൾ , അദ്ദേഹത്തിന്റെ സിഗ്നേച്ചർ ആക്ഷൻ ശൈലി അടയാളപ്പെടുത്തിയ അഞ്ച് ശ്രദ്ധേയ ചിത്രങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം.

  1. വരവ് [മലയാളം ZEE5]
    ഷാജി കൈലാസിന്റെ ആക്ഷൻ ഫിലിമോഗ്രഫിയിലേക്ക് ഏറ്റവും പുതുതായി എത്തിയ ചിത്രമാണ് ‘വരവ്’.ജോജു ജോർജ് കാട്ടുങ്കൽ പോൾസൺ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം, വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് തിരിച്ചെത്തുന്ന ഒരാൾ നേരിടേണ്ടിവരുന്ന പഴയ കുറ്റകൃത്യങ്ങളും ശത്രുതകളും വർഷങ്ങളായി നിലനിൽക്കുന്ന സംഘർഷങ്ങളും പറയുന്ന കഥയാണ്.
  2. കമ്മീഷണർ (മലയാളം ZEE5)
    മലയാളത്തിലെ രാഷ്ട്രീയ-ആക്ഷൻ സിനിമകളിലെ നാഴികക്കല്ലുകളിലൊന്നാണ് ‘കമ്മീഷണർ’. ഷാജി കൈലാസിന്റെ സിനിമാ ശൈലിയെ നിർവചിച്ച നിരവധി ഘടകങ്ങൾക്ക് തുടക്കമിട്ട ചിത്രവുമാണിത്.സുരേഷ് ഗോപി അവതരിപ്പിച്ച വിട്ടുവീഴ്ചയില്ലാത്ത ഭാരത് ചന്ദ്രൻ IPS എന്ന കഥാപാത്രം, ശക്തമായ സംഭാഷണങ്ങൾ, രാഷ്ട്രീയ സാമൂഹിക വിമർശനം, പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുന്ന ആക്ഷൻ രംഗങ്ങൾ എന്നിവ ചിത്രത്തെ വേറിട്ടുനിർത്തി.
  3. കാപ്പ [Netflix]
    ‘കാപ്പ’യിലൂടെ ഷാജി കൈലാസ് തിരുവനന്തപുരത്തിന്റെ ഇരുണ്ടതും അപകടകരവുമായ അധോലോകത്തിലേക്കാണ് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോയത്. പൃഥ്വിരാജ് സുകുമാരൻ നായകനായ ചിത്രം, പരസ്പരം ഏറ്റുമുട്ടുന്ന ഗ്യാങ്ങുകളും മാറിമറിയുന്ന വിശ്വസ്തതകളും നഗരത്തിന്റെ ക്രിമിനൽ ലോകവും ചുറ്റിപ്പറ്റിയാണ് മുന്നേറുന്നത്.
  4. ദി ടൈഗർ [Amazon Prime Video]
    സുരേഷ് ഗോപി നായകനായ
    ഷാജി കൈലാസിന്റെ സിഗ്നേച്ചർ ശൈലിയിലുള്ള ഏറ്റുമുട്ടലുകൾക്കും നാടകീയമായ പിരിമുറുക്കത്തിനും കരുത്തുറ്റ നായക കഥാപാത്രത്തിനും അനുയോജ്യമായ പശ്ചാത്തലമാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
  5. ചിന്താമണി കൊലക്കേസ് [JioHotstar]
    കോടതിമുറി നാടകവും പ്രതികാരവും നിറഞ്ഞ പശ്ചാത്തലത്തിലേക്ക് ഷാജി കൈലാസിന്റെ ആക്ഷൻ ശൈലിയെ കൊണ്ടുവന്ന ചിത്രമാണ് ‘ചിന്താമണി കൊലക്കേസ്’. സുരേഷ് ഗോപി അവതരിപ്പിച്ച നിഗൂഢനായ ക്രിമിനൽ അഭിഭാഷകൻ ലാൽ കൃഷ്ണ വിരാടിയാർ എന്ന കഥാപാത്രമാണ് ചിത്രത്തിന്റെ കേന്ദ്രബിന്ദു.

ഗംഭീര സ്ട്രീമിങ് മിനിറ്റ്സ് നേടിയ ‘വരവ്’ മലയാളം ZEE5-ൽ മികച്ച അഭിപ്രായത്തിൽ സ്ട്രീമിംഗ് തുടരുന്നു.

നടി അഹാന കൃഷ്ണ വിവാഹിതയായി; ചിത്രങ്ങൾ പങ്കുവെച്ച് താരം

0

നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അഹാന കൃഷ്ണ വിവാഹിതയായി. പ്രശസ്ത ഛായാഗ്രാഹകൻ നിമിഷ് രവിയാണ് വരൻ. വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ അഹാന തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്.

“20-ാം വയസ്സിൽ കണ്ടുമുട്ടി, 30-ാം വയസ്സിൽ വിവാഹിതരായി! എൻ്റെ ഏറ്റവും അടുത്ത സുഹൃത്ത്, ബോയ്ഫ്രണ്ട്, പാർട്ണർ, ആത്മമിത്രം, കംഫർട്ട് പില്ലോ, കപ്പ് കേക്ക്… ഇപ്പോൾ എൻ്റെ ഭർത്താവും! നിനക്കൊപ്പമായിരിക്കുമ്പോൾ എൻ്റെ ഹൃദയം എപ്പോഴും ശാന്തമായും കൃത്യമായും മിടിക്കുന്നു. ഒന്നിച്ച് പ്രായമാകാനും നമുക്ക് മാത്രമായി ഒരു ലോകം പടുത്തുയർത്താനും… ജീവിതകാലം മുഴുവൻ ഇനി ഒരേ ടീമായി മുന്നോട്ട്!” അഹാന ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

വർഷങ്ങളായി താൻ കണ്ട സ്വപ്നം അതേപടി യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞ കുറച്ചു മാസങ്ങളായി തനിക്കൊപ്പം നിന്ന വലിയൊരു കൂട്ടം മനുഷ്യർക്ക് താരം നന്ദിയും അറിയിച്ചിട്ടുണ്ട്. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് അഹാനയും നിമിഷ് രവിയും വിവാഹിതരായത്. പ്രിയ താരത്തിന് ആശംസകളുമായി സിനിമാ ലോകത്തുനിന്നും സോഷ്യൽ മീഡിയയിൽ നിന്നും നിരവധി പേരാണ് രംഗത്തെത്തുന്നത്.

ahaana krishna marriage

സെൻസർ പൂർത്തിയാക്കി U/A 16+ സർട്ടിഫിക്കറ്റുമായി “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ”; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം സെപ്റ്റംബർ 18ന്

0

സംഗീത് പ്രതാപിനെയും ഷറഫുദ്ദീനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്യുന്ന “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” സെൻസറിംഗ് പൂർത്തിയാക്കി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 18ന് ആണ്. ഡോക്ടർ പോൾസ് എന്റർടൈൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവയുടെ ബാനറിൽ ഡോക്ടർ പോൾ വർഗീസ്, സുജിത് ജെ നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അഖില ഭാർഗവൻ നായികാ വേഷം ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത് നടി നിലീൻ സാന്ദ്രയാണ്.

എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചന. കോമയിൽ നിന്ന് ഉണർന്നെഴുന്നേൽക്കുന്ന സംഗീത് പ്രതാപിന്റെ കഥാപാത്രത്തിന് അസാധാരണമായ കേൾവി ശക്തി ലഭിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിൻ്റെ നേരത്തെ പുറത്തിറങ്ങിയ ടീസറിനും ട്രെയ്‌ലറിനും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സൂപ്പർ ഹിയറിങ് ശക്തി ലഭിച്ച ഒരു സാധാരണക്കാരന്റെ ജീവിതത്തിൽ പിന്നീട് അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്.

ഈ അസാധാരണ കഴിവിന് പിന്നിലെ കൗതുകവും അതിലൂടെ കഥാപാത്രത്തിന്റെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളുമാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുക എന്നാണ് സൂചന. ഷറഫുദ്ദീനും അഖില ഭാർഗവനും ചിത്രത്തിൽ നിർണായക കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. സംഗീത് പ്രതാപും ഷറഫുദ്ദീനും ഒന്നിക്കുന്ന രംഗങ്ങളിലെ രസകരമായ കെമിസ്ട്രിയും ചിത്രത്തിൻ്റെ പ്രധാന ആകർഷണമാണ് എന്ന് ട്രെയ്‌ലർ കാണിച്ചു തന്നിരുന്നു.

മികച്ച മേക്കിംഗ് നിലവാരവും ശബ്ദത്തിനും സൗണ്ട് ഡിസൈനിനും നൽകുന്ന പ്രാധാന്യവും ചിത്രത്തെ വേറിട്ട അനുഭവമാക്കുമെന്ന പ്രതീക്ഷയും ട്രെയ്‌ലർ നൽകുന്നുണ്ട്. അസാധാരണമായ കേൾവി ശക്തി ലഭിക്കുന്ന ഒരു സാധാരണക്കാരൻ്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് അതീവ രസകരമായും ആവേശകരമായും ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുന്നത്. ഇതിനോടകം പുറത്ത് വന്ന, ചിത്രത്തിലെ 2 ഗാനങ്ങളും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയെടുത്തിരുന്നു.

കോട്ടയം നസീർ, ആനന്ദ് മന്മഥൻ, കിരൺ പീതാംബരൻ, പാർവ്വതി ആർ കൃഷ്ണ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഏറെ കൗതുകത്തോടെയാണ് പ്രേക്ഷകർ ഈ ചിത്രം കാത്തിരിക്കുന്നത്. ഉയർന്ന നിലവാരത്തിലുള്ള സാങ്കേതിക പൂർണ്ണതയോടെ ഒരുക്കിയ ചിത്രം, ശബ്ദ മിശ്രണത്തിലും സൗണ്ട് ഡിസൈനിലുമെല്ലാം പുതിയൊരു നാഴികക്കല്ല് സൃഷ്ടിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചിത്രത്തിൻ്റെ മ്യൂസിക് അവകാശം പ്രമുഖ സംഗീത/ഓഡിയോ ലേബൽ ആയ തിങ്ക് മ്യൂസിക് ആണ് സ്വന്തമാക്കിയത്. ചിത്രത്തിൻ്റെ ഓവർസീസ് വിതരണാവകാശം ദി പ്ലോട്ട് പിക്ചേഴ്സ് സ്വന്തമാക്കിയിരുന്നു. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്.

ഛായാഗ്രഹണം – അഖിൽ സേവ്യർ, എഡിറ്റർ- രാകേഷ് ചെറുമഠം, സംഗീതം- മുജീബ് മജീദ്, സൗണ്ട് ഡിസൈൻ- നിക്സൺ ജോർജ്, മേക്കപ്പ്- റോണക്സ് സേവ്യർ, വസ്ത്രങ്ങൾ- ആരതി ഗോപാൽ, പ്രൊഡക്ഷൻ കൺട്രോളർ – മനോജ് പൂങ്കുന്നം, കലാസംവിധാനം- അപ്പുണ്ണി സാജൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- വിഷ്ണു ദേവ്, അജിത് ജോസ്, വി എഫ് എക്സ്- പ്രൊമൈസ് വി എഫ് എക്സ്, മാർജ്ജാര വിഎഫ്എക്സ്, അസ്സോസിയേറ്റ് ഡയറക്ടർ-മുബീൻ റാഫി, പ്രോജക്ട് ഡിസൈനർ- അമൃത മോഹൻ,അസ്സോസിയേറ്റ് ക്യാമറാമാൻ- വിശോക് കളത്തിൽ, ഫിനാൻസ് കൺട്രോളർ- ബിബിൻ സേവ്യർ, സ്റ്റിൽസ്- സിനറ്റ് സേവ്യർ, അസിസ്റ്റന്റ് ഡിറക്ടർസ് – ആൽബിൻ ഷാജി, ഷഫീഖ്, ഡിസൈൻസ്- യെല്ലോ ടൂത്സ്, ഡിസ്ട്രിബൂഷൻ – ഡ്രീം ബിഗ് ഫിലിംസ്, ഡിജിറ്റൽ മാർക്കറ്റിങ് – ഒബ്‌സ്‌ക്യൂറ, പിആർഒ – ശബരി

പരമ്പരാഗത ചടങ്ങുകളോടെ സാമന്തയുടെ ബേബി ഷവർ; ചിത്രങ്ങൾ പങ്കുവെച്ച് താരം

0

ആദ്യ കൺമണിയെ വരവേൽക്കാനുള്ള സന്തോഷത്തിലാണ് നടി സാമന്ത റൂത്ത് പ്രഭുവും ഭർത്താവും പ്രശസ്ത സംവിധായകനുമായ രാജ് നിധിമോരുവും. ഗണേഷ് ചതുർത്ഥിയുടെ ശുഭദിനത്തിൽ നടന്ന പരമ്പരാഗത ബേബി ഷവർ ചടങ്ങുകളുടെയും പ്രത്യേക പൂജകളുടെയും മനോഹരമായ ചിത്രങ്ങൾ സാമന്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.

മഞ്ഞ നിറത്തിലുള്ള എത്നിക് വസ്ത്രത്തിൽ ലളിതമായ വെള്ളി ആഭരണങ്ങൾ അണിഞ്ഞാണ് സാമന്ത ചടങ്ങിൽ പ്രത്യക്ഷപ്പെട്ടത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിൽ ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ഐശ്വര്യത്തിനായി പ്രത്യേക ‘കലാ ആവരണ പൂജ’യും നടന്നു.

പാരമ്പര്യങ്ങളോടും പുരാതന ആചാരങ്ങളോടുമുള്ള തന്റെ അഗാധമായ ബഹുമാനം സാമന്ത കുറിച്ചു. “ഓരോ ആചാരത്തിനും പിന്നിലെ അർത്ഥം പൂർണ്ണമായി മനസ്സിലായില്ലെങ്കിൽ പോലും, തലമുറകളായി കൈമാറ്റം ചെയ്യപ്പെടുന്ന മന്ത്രോച്ചാരണങ്ങളുടെ ശബ്ദത്തിലും ആചാരങ്ങളിലും വലിയൊരു പോസിറ്റീവ് ഊർജ്ജം അടങ്ങിയിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. എനിക്കും എന്റെ കുഞ്ഞിനും വേണ്ടി എന്താണ് പ്രാർത്ഥിക്കപ്പെടുന്നതെന്ന് മനസ്സിലാക്കിക്കൊണ്ട് അവിടെയിരുന്ന് അതെല്ലാം അനുഭവിക്കുക എന്നത് വളരെ വിശേഷപ്പെട്ട ഒന്നായിരുന്നു,” എന്ന് സാമന്ത കുറിച്ചു.

തന്റെ ഏറ്റവും പുതിയ തെലുങ്ക് ചിത്രമായ ‘മാ ഇന്റി ബംഗാരം’ എന്ന സിനിമയുടെ വിജയ ചടങ്ങിലാണ് സാമന്ത ഗർഭിണിയാണെന്ന വിവരം ആരാധകരുമായി പങ്കുവെച്ചത്. ചടങ്ങിലെ ചിത്രങ്ങൾ പുറത്തുവന്നതോടെ സിനിമാ ലോകത്തു നിന്നും ആരാധകരിൽ നിന്നും താരത്തിന് ആശംസകളുടെ പ്രവാഹമാണ് ലഭിക്കുന്നത്.

Mom-to-Be Samantha Ruth Prabhu Shares Pictures From Traditional Baby Shower

ദുൽഖർ സൽമാൻ ചിത്രം “ആകാശംലോ ഒക താര”യ്ക്ക് അഭിനന്ദനവുമായി ദേശീയ പുരസ്കാര ജേതാവ് ജി വി പ്രകാശ് കുമാർ

0

ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി ഒരുക്കുന്ന പുതിയ തെലുങ്ക് ചിത്രം “ആകാശംലോ ഒക താര”യ്ക്ക് അഭിനന്ദനവുമായി ദേശീയ അവാർഡ് ജേതാവും സംഗീത സംവിധായകനുമായ ജി വി പ്രകാശ് കുമാർ. ചിത്രം കണ്ടതിന് ശേഷമാണ് ജി വി പ്രകാശ് കുമാർ തന്റെ സോഷ്യൽ മീഡിയയിലൂടെ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ചിത്രം ഗംഭീരമായി വന്നിട്ടുണ്ട് എന്നാണ് അദ്ദേഹം കുറിച്ചത്. ചിത്രത്തെ കുറിച്ചുള്ള ജി വി പ്രകാശിന്റെ വാക്കുകൾ ആരാധകർക്കിടയിലും വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്ന് നിർമ്മിക്കുന്ന, “ആകാശംലോ ഒക താര” തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനികളായ ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നിവ സംയുക്തമായി അവതരിപ്പിക്കുന്നു. ചിത്രത്തിലെ നായികയായി വേഷമിട്ടിരിക്കുന്നത് പുതുമുഖം സാത്വിക വീരവല്ലിയാണ്.

ചിത്രത്തിന്റെ സംഗീത സംവിധായകൻ കൂടിയായ ജി വി പ്രകാശ് കുമാറിന്റെ, ചിത്രത്തെ കുറിച്ചുള്ള ഈ നല്ല വാക്കുകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ചിത്രം റിലീസിന് മുമ്പ് തന്നെ പ്രേക്ഷകർക്കിടയിൽ വലിയ പ്രതീക്ഷ സൃഷ്ടിച്ചിട്ടുണ്ടായിരുന്നു. അതിന് ആക്കം കൂട്ടുന്ന തരത്തിലുള്ള പ്രതികരണമാണ് ചിത്രം കണ്ടതിന് ശേഷം സംഗീത സംവിധായകനിൽ നിന്നുമുണ്ടായിരിക്കുന്നത്. നേരത്തെ ജൂലൈ 28 ന് ദുൽഖർ സൽമാന്റെ ജന്മദിനത്തോടനുബന്ധിച്ച് പുറത്തിറങ്ങിയ, ജി വി പ്രകാശ് കുമാർ സംഗീതം പകർന്ന, ചിത്രത്തിലെ “കുട്ടി കുട്ടി പൂവേ” എന്ന ഗാനം വലിയ ശ്രദ്ധ നേടിയിരുന്നു.

ദുൽഖർ സൽമാനും സാത്വിക വീരവല്ലിയും അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രങ്ങളുടെ പ്രണയവും അവരുടെ ജീവിതത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നതെന്ന സൂചനകളും ഗാനത്തിലൂടെ ലഭിച്ചിരുന്നു. ഗാനത്തിലെ ദൃശ്യങ്ങൾക്കൊപ്പം അതിന്റെ മേക്കിങ് ദൃശ്യങ്ങളും ഉൾപ്പെടുത്തിയിരുന്നു. ചിത്രത്തിലെ കൃഷ്ണ എന്ന കഥാപാത്രമായെത്തുന്ന ദുൽഖർ സൽമാന്റെ ലുക്കും നേരത്തെ തന്നെ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

നൂതന ശൈലിയിലുള്ള കഥപറച്ചിലിനും അതുല്യമായ സിനിമാറ്റിക് സമീപനത്തിനും പേരുകേട്ട പവൻ സാദിനേനി ഒരുക്കുന്ന ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ “ആകാശംലോ ഒക താര”യ്ക്കായി കാത്തിരിക്കുന്നത്. ശ്രുതി ഹാസൻ ആണ് ചിത്രത്തിലെ മറ്റൊരു നിർണ്ണായക കഥാപാത്രമായെത്തുന്നത്.

മഹാനടി, സീത രാമം, ലക്കി ഭാസ്കർ തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങളിലൂടെ തെലുങ്ക് സിനിമയിൽ ശ്രദ്ധേയനായ ദുൽഖർ, പ്രഭാസിൻ്റെ കൽക്കി 2898AD എന്ന ചിത്രത്തിലും ശ്രദ്ധേയമായ ഒരു അതിഥി വേഷം ചെയ്തിരുന്നു. അതിന് ശേഷം ദുൽഖർ അഭിനയിച്ച തെലുങ്ക് ചിത്രമാണ് “ആകാശംലോ ഒക താര”. ചിത്രത്തിന്റെ റിലീസ് തീയതി ഉൾപ്പെടെയുള്ള കാര്യങ്ങളെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വിടും. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായി “ആകാശം ലോ ഒക താര” പ്രദർശനത്തിന് എത്തും.

രചന, തിരക്കഥ – ഗുന്നം ഗംഗരാജു, കഥ – പവൻ സദിനേനി & വസന്ത് ജുറു, അധിക തിരക്കഥ – വസന്ത് ജുറു, ഛായാഗ്രഹണം – സുജിത് സാരംഗ്, എഡിറ്റർ – പ്രവീൺ കെ.എൽ, പ്രൊഡക്ഷൻ ഡിസൈനർ – ശ്വേത സാബു സിറിൽ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ – ചന്തു നിമ്മഗദ്ദ, സഹസംവിധായകൻ – സുരേഷ് പരുച്ചൂരി, ലൈൻ പ്രൊഡ്യൂസർ – യെലെപ്പെട്ടി ശ്രീനിവാസ്, പ്രൊഡക്ഷൻ ടീം – ബത്തലൂരി ലോകേഷ് കുമാർ, ജതിൻ സി.എച്ച്, മുവ്വ ഗോപി, തേജ രാംകി, ഡയറക്ഷൻ വിഭാഗം – ഡിപിവി സന്തോഷ്, ഗയം ഈശ്വർ, സൗരബ് റെഡ്ഡി, സിഎച്ച്. നരസിംഹ റെഡ്ഡി, മഹാംകാളി വിനയ് കുമാർ, ചന്ദ്ര ശേഖർ ഹുഗ്ഗിഹെല്ല, വിശാഖ് പട്ടേൽ കോതപ്പള്ളി, കൊങ്ക രോഹൻ, പ്രീതം ശകുനാല, നിമ്മഗദ്ദ ആസീഷ് പ്രീതം, രാം മോഹൻ കോമണ്ഡൂരി, കോസ്റ്റ്യൂം ഡിസൈനർ – പല്ലവി സിംഗ്, കലാസംവിധാനം – വംശി കൃഷ്ണ, സൗണ്ട് ഡിസൈനർ – സിങ്ക് സിനിമ, പബ്ലിസിറ്റി ഡിസൈനർ – അനിൽ ഭാനു, വിഎഫ്എക്സ് – എഗ്വൈറ്റ് വിഎഫ്എക്സ്, Vfx സൂപ്പർവൈസർ – തൗഫീഖ് ഹുസൈൻ, കളറിസ്റ്റ് – ഷൺമുഖ പാണ്ഡ്യൻ എം, സ്റ്റിൽസ്- സായ് ശശാങ്ക്, മാർക്കറ്റിംഗ് – വാൾസ് ആൻഡ് ട്രെൻഡ്സ്

3 മില്യൺ കാഴ്ചക്കാരുമായി സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ട്രെയ്‌ലർ; ചിത്രം സെപ്റ്റംബർ 18ന് തിയേറ്ററുകളിൽ

0

സംഗീത് പ്രതാപിനെയും ഷറഫുദ്ദീനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്യുന്ന “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. പുറത്തിറങ്ങി ചുരുങ്ങിയ സമയത്തിനുള്ളിൽ യൂട്യൂബിൽ 30 ലക്ഷം കാഴ്ചക്കാരെ പിന്നിട്ട ട്രെയ്‌ലർ, യൂട്യൂബ് ട്രെൻഡിങ്ങിലും ഇടം നേടിയിരിക്കുകയാണ്. ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 18ന് ആണ്. ഡോക്ടർ പോൾസ് എന്റർടൈൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവയുടെ ബാനറിൽ ഡോക്ടർ പോൾ വർഗീസ്, സുജിത് ജെ നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അഖില ഭാർഗവൻ നായികാ വേഷം ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത് നടി നിലീൻ സാന്ദ്രയാണ്.

കോമയിൽ നിന്ന് ഉണർന്നെഴുന്നേൽക്കുന്ന സംഗീത് പ്രതാപിന്റെ കഥാപാത്രത്തിന് അസാധാരണമായ കേൾവി ശക്തി ലഭിക്കുന്നതായിരുന്നു നേരത്തെ പുറത്തുവന്ന ചിത്രത്തിൻ്റെ ടീസർ മുന്നോട്ട് വെച്ച കൗതുകം. ഈ ആശയത്തെ കൂടുതൽ രസകരവും ആകാംഷ നിറഞ്ഞതുമായ രീതിയിൽ വികസിപ്പിച്ചാണ് ട്രെയ്‌ലർ എത്തിയത്. സൂപ്പർ ഹിയറിങ് ശക്തി ലഭിച്ച കഥാപാത്രത്തിന്റെ ജീവിതത്തിൽ പിന്നീട് സംഭവിക്കുന്ന കാര്യങ്ങളിലേക്കും ട്രെയ്‌ലർ സൂചനകൾ നൽകുന്നുണ്ട്.

കഥാപാത്രത്തിന് ലഭിച്ചിരിക്കുന്ന അസാധാരണമായ കഴിവിന് പിന്നിലെ രഹസ്യങ്ങളും അതിലൂടെ അയാളുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണമായി ട്രെയ്‌ലർ അവതരിപ്പിക്കുന്നത്. സംഗീത് പ്രതാപിന്റെ പ്രകടനത്തിനൊപ്പം ഷറഫുദ്ദീന്റെ കഥാപാത്രത്തിനും അഖില അവതരിപ്പിക്കുന്ന നായികാ കഥാപാത്രത്തിനും ചിത്രത്തിൽ നിർണായക പ്രാധാന്യമുണ്ടെന്ന് ട്രെയ്‌ലർ വ്യക്തമാക്കുന്നു. സംഗീതും ഷറഫുദ്ദീനും ഒന്നിക്കുന്ന രംഗങ്ങളിലെ രസകരമായ കെമിസ്ട്രിയും ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളിലൊന്നാകുമെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്.

അസാധാരണമായ കേൾവി ശക്തി ലഭിക്കുന്ന ഒരു സാധാരണക്കാരന്റെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്. കോമഡി, കൗതുകം, ത്രില്ലർ സ്വഭാവം എന്നിവ ഒരുമിച്ചെത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ഇതിനോടകം വലിയ പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്. ചിത്രത്തിലെ ഗാനങ്ങളും നേരത്തെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.

കോട്ടയം നസീർ, ആനന്ദ് മന്മഥൻ, കിരൺ പീതാംബരൻ, പാർവ്വതി ആർ കൃഷ്ണ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഏറെ കൗതുകത്തോടെയാണ് പ്രേക്ഷകർ ഈ ചിത്രം കാത്തിരിക്കുന്നത്. ഉയർന്ന നിലവാരത്തിലുള്ള സാങ്കേതിക പൂർണ്ണതയോടെ ഒരുക്കിയ ചിത്രം, ശബ്ദ മിശ്രണത്തിലും സൗണ്ട് ഡിസൈനിലുമെല്ലാം പുതിയൊരു നാഴികക്കല്ല് സൃഷ്ടിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചിത്രത്തിൻ്റെ മ്യൂസിക് അവകാശം പ്രമുഖ സംഗീത/ഓഡിയോ ലേബൽ ആയ തിങ്ക് മ്യൂസിക് ആണ് സ്വന്തമാക്കിയത്. ചിത്രത്തിൻ്റെ ഓവർസീസ് വിതരണാവകാശം ദി പ്ലോട്ട് പിക്ചേഴ്സ് സ്വന്തമാക്കിയിരുന്നു. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്.

ഛായാഗ്രഹണം – അഖിൽ സേവ്യർ, എഡിറ്റർ- രാകേഷ് ചെറുമഠം, സംഗീതം- മുജീബ് മജീദ്, സൗണ്ട് ഡിസൈൻ- നിക്സൺ ജോർജ്, മേക്കപ്പ്- റോണക്സ് സേവ്യർ, വസ്ത്രങ്ങൾ- ആരതി ഗോപാൽ, പ്രൊഡക്ഷൻ കൺട്രോളർ – മനോജ് പൂങ്കുന്നം, കലാസംവിധാനം- അപ്പുണ്ണി സാജൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- വിഷ്ണു ദേവ്, അജിത് ജോസ്, വി എഫ് എക്സ്- പ്രൊമൈസ് വി എഫ് എക്സ്, മാർജ്ജാര വിഎഫ്എക്സ്, അസ്സോസിയേറ്റ് ഡയറക്ടർ-മുബീൻ റാഫി, പ്രോജക്ട് ഡിസൈനർ- അമൃത മോഹൻ,അസ്സോസിയേറ്റ് ക്യാമറാമാൻ- വിശോക് കളത്തിൽ, ഫിനാൻസ് കൺട്രോളർ- ബിബിൻ സേവ്യർ, സ്റ്റിൽസ്- സിനറ്റ് സേവ്യർ, അസിസ്റ്റന്റ് ഡിറക്ടർസ് – ആൽബിൻ ഷാജി, ഷഫീഖ്, ഡിസൈൻസ്- യെല്ലോ ടൂത്സ്, ഡിസ്ട്രിബൂഷൻ – ഡ്രീം ബിഗ് ഫിലിംസ്, ഡിജിറ്റൽ മാർക്കറ്റിങ് – ഒബ്‌സ്‌ക്യൂറ, പിആർഒ – ശബരി

നിമിഷ സജയൻ – കരുണാസ് – സജീവ് പാഴൂർ ചിത്രം ‘എന്ന വിലൈ’യിലെ ‘വാൻ മീര്’ വീഡിയോ ഗാനം പുറത്ത്; ചിത്രം സെപ്റ്റംബർ 17 ന് ആഗോള റിലീസ്

0

പ്രശസ്ത തെന്നിന്ത്യൻ താരം നിമിഷ സജയൻ, തമിഴ് നടൻ കരുണാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ പുരസ്കാര ജേതാവ് സജീവ് പാഴൂർ ഒരുക്കുന്ന പാൻ ഇന്ത്യൻ തമിഴ് ചിത്രം ‘എന്ന വിലൈ’യിലെ പുതിയ വീഡിയോ ഗാനം പുറത്ത്. ‘വാൻ മീര്’ എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിന്റെ വരികൾ രചിച്ചത് കാർത്തിക് നേതയും ആലപിച്ചത് ശിവവും ആണ്. ഗാനത്തിന് സംഗീതം പകർന്നത് സാം സി എസ് ആണ്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്ന ചിത്രം സെപ്റ്റംബർ 17 ന് ആഗോള റിലീസായി പ്രേക്ഷകരിലേക്കെത്തും. കലാമയ സിനിവേഴ്സ്, റോമിയോ പിക്ചേഴ്സ് എന്നീ ബാനറുകളിൽ മലയാളിയായ ജിതേഷ് വി, അനുഗോപാൽ വേണുഗോപാലൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്, ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാർഡും മികച്ച തിരക്കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയ സജീവ് പാഴൂർ ആണ്.

രാമേശ്വരത്തിന്റെ പശ്ചാത്തലത്തിൽ വികസിക്കുന്ന ‘എന്ന വിലൈ’ കുടുംബ ബന്ധങ്ങളിലൂടെയും വ്യക്തിജീവിതത്തിലെ നിർണായക സാഹചര്യങ്ങളിലൂടെയും മുന്നേറുന്ന കഥയാണ് പറയുന്നത്. സാമൂഹികവും രാഷ്ട്രീയവുമായ വിഷയങ്ങൾക്ക് പ്രാധാന്യം നൽകുന്ന ചിത്രത്തിന്റെ പ്രമേയത്തിന്റെ മറ്റൊരു തലം വ്യക്തമാക്കുന്നതാണ് ‘വാൻ മീര്’ ഗാനത്തിന്റെ ദൃശ്യങ്ങൾ. സാധാരണക്കാരനായ ഒരാൾ വ്യവസ്ഥിതിക്കെതിരെ നടത്തുന്ന പോരാട്ടവും അതിനിടെ നേരിടേണ്ടി വരുന്ന നിയമപരമായ പ്രതിസന്ധികളുമാണ് ഗാനരംഗങ്ങളിലൂടെ അവതരിപ്പിക്കുന്നത്.

നിയമവ്യവസ്ഥ, കോടതി നടപടികൾ, അധികാര സംവിധാനങ്ങൾ എന്നിവയ്ക്കിടയിൽ നീതിക്കായി പോരാടുന്ന ഒരു സാധാരണ മനുഷ്യന്റെ ജീവിതത്തിലൂടെയാണ് ‘വാൻ മീര്’ കടന്നുപോകുന്നത്. കോടതിമുറിയിലെ നടപടിക്രമങ്ങളും സംഘർഷഭരിതമായ രംഗങ്ങളും വൈകാരിക മുഹൂർത്തങ്ങളുമെല്ലാം സമന്വയിപ്പിച്ചാണ് ഗാനത്തിന്റെ ദൃശ്യാവിഷ്കാരം. ചിത്രത്തിന്റെ സോഷ്യോ-പൊളിറ്റിക്കൽ സ്വഭാവത്തിലേക്ക് കൂടുതൽ വെളിച്ചം വീശുന്നതാണ് ഈ ഗാനം.

നിമിഷ സജയനും കരുണാസും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളാണ് ‘എന്ന വിലൈ’യുടെ കഥയുടെ പ്രധാന ആകർഷണം. കുടുംബ പശ്ചാത്തലത്തിൽ ആരംഭിക്കുന്ന കഥ പിന്നീട് സങ്കീർണമായ സാമൂഹിക സാഹചര്യങ്ങളിലേക്കും നിയമപരമായ സംഘർഷങ്ങളിലേക്കും കടക്കുന്നുവെന്ന സൂചനയാണ് നേരത്തെ പുറത്തിറങ്ങിയ ട്രെയ്‌ലറിന് പിന്നാലെ ‘വാൻ മീര്’ ഗാനവും നൽകുന്നത്. സാധാരണ മനുഷ്യനും വ്യവസ്ഥിതിയും തമ്മിലുള്ള ഏറ്റുമുട്ടലിനെ വൈകാരികമായ തലത്തിൽ അവതരിപ്പിക്കുന്ന ഗാനത്തിന്റെ ദൃശ്യങ്ങൾ ചിത്രത്തിന്റെ പ്രമേയവുമായി ചേർന്നുനിൽക്കുന്നു.

സോഷ്യോ-പൊളിറ്റിക്കൽ ഘടകങ്ങളെ കുടുംബകഥയുമായി കൂട്ടിയിണക്കുന്ന ചിത്രത്തിന് പതിനാറാമത് ദാദാസാഹിബ് ഫാൽക്കെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. സാമൂഹിക പ്രസക്തിയുള്ള വിഷയത്തെ വൈകാരികമായ തലത്തിൽ അവതരിപ്പിക്കുന്നതിനൊപ്പം ത്രില്ലർ സ്വഭാവത്തിലൂടെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് അണിയറപ്രവർത്തകരുടെ വാക്കുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിലെ നേരത്തെ പുറത്തിറങ്ങിയ ‘കടലാടും സീമയിലെ’ എന്ന ഗാനവും ശ്രദ്ധ നേടിയിരുന്നു.

ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് ജി വി പ്രകാശ് കുമാറിന്റെ മ്യൂസിക് ലേബൽ സ്വന്തമാക്കിയിട്ടുണ്ട്. സാം സി എസ് ഒരുക്കുന്ന സംഗീതവും ചിത്രത്തിന്റെ ശ്രദ്ധേയമായ ഘടകങ്ങളിലൊന്നാണ്. രാമേശ്വരം, ചെന്നൈ, പോണ്ടിച്ചേരി, കൊച്ചി എന്നിവിടങ്ങളിലായി 56 ലൊക്കേഷനുകളിലാണ് ചിത്രത്തിൻ്റെ ചിത്രീകരണം നടന്നത്.

നിമിഷ സജയൻ, കരുണാസ് എന്നിവർക്കൊപ്പം വൈ ജി മഹേന്ദ്രൻ, പൂർണ്ണിമ ഭാഗ്യരാജ്, മൊട്ട രാജേന്ദ്രൻ, വിജയലക്ഷ്മി, ഷാഷ, പ്രവീണ, കമലേഷ്, ഗോലി സോഡ പാണ്ഡി, ജെ. എസ്. കവി, മോഹൻ റാം, നിഴൽഗൽ രവി, പ്രവീണ, വിവിയാന, ചേതൻ കുമാർ, കവിതാലയ കൃഷ്ണ, ടിഎസ്ആർ ശ്രീനിവാസ്, ലോള്ളൂ സഭ, സ്വാമിനാഥൻ, കൊട്ടച്ചി, ദീപ ശങ്കർ, ചിത്ത ദർശൻ, കവി നക്കലിറ്റീസ്, കെ പി വൈ കോദണ്ഡം, പശുപതി രാജ്, സൂപ്പർ ഗുഡ് സുബ്രമണി എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. 2026 സെപ്റ്റംബർ 17 ന് ‘എന്ന വിലൈ’ ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ എത്തും.

പ്രമുഖ മലയാളി സാങ്കേതിക പ്രവർത്തകർ തമിഴിൽ ഒരു ചിത്രത്തിനായി കൈകോർക്കുന്നു എന്നതും ഈ ചിത്രത്തിന്റെ ഹൈലൈറ്റുകളിൽ ഒന്നാണ്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും.

ഛായാഗ്രഹണം – ആൽബി ആന്റണി, സംഗീതം – സാം സി എസ്, എഡിറ്റർ – ശ്രീജിത്ത് സാരംഗ്, പ്രൊഡക്ഷൻ കൺട്രോളർ – എം ശിവകുമാർ, ആർട്ട് ഡയറക്ടർ – കെ ശിവകൃഷ്ണ, ആക്ഷൻ – പിസി സ്റ്റണ്ട്സ്, കോ-ഡയറക്ടർ – രതീഷ്, കോസ്റ്റ്യൂം ഡിസൈനർ – ആർ മുരുഗാനന്ദം, മേക്കപ്പ് – വി. ദിനേഷ്കുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – സൽമാൻ കെ എം, സ്റ്റിൽസ് – കാർത്തിക് എ കെ, പ്രൊഡക്ഷൻ മാനേജർമാർ – ആർ രാജീവ് ഗാന്ധി, പി കാർത്തി, പിആർഒ – ശബരി.

പൃഥ്വിരാജ് – മഞ്ജു വാര്യർ ചിത്രം ‘ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷൻ’ ചിത്രീകരണം ആരംഭിച്ചു; നിർമ്മാണത്തിൽ കരൺ ജോഹറും!

0

മലയാള സിനിമയിലെ വമ്പൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പൃഥ്വിരാജ് സുകുമാരൻ – മഞ്ജു വാര്യർ ചിത്രം ‘ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷൻ’ (Odiyan: The Age of Illusion) പൂജ ചടങ്ങുകളോടെ ചിത്രീകരണം ആരംഭിച്ചു. ‘ഭൂതകാലം’, ‘ഭ്രമയുഗം’ തുടങ്ങിയ മികച്ച ഹൊറർ സിനിമാനുഭവങ്ങൾ സമ്മാനിച്ച രാഹുൽ സദാശിവനാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്.

പത്തൊൻപതാം നൂറ്റാണ്ടിലെ കേരളത്തിന്റെ പശ്ചാത്തലത്തിൽ, ഐതിഹ്യങ്ങളും മിത്തുകളും നിഗൂഢതകളും കോർത്തിണക്കിയാണ് ചിത്രം ഒരുക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസും കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ഇത്തരം നാടോടിക്കഥകളെയും നിഗൂഢതകളെയും അടിസ്ഥാനമാക്കിയുള്ള രാഹുൽ സദാശിവന്റെ സിനിമാ ശൈലിയെ പ്രശസ്ത ബോളിവുഡ് നിർമ്മാതാവ് കരൺ ജോഹർ പ്രശംസിച്ചു. പ്രേക്ഷകർക്ക് തിയേറ്ററിൽ ഒരു അപൂർവ്വ ദൃശ്യാവിഷ്കാരം തന്നെയാകും ചിത്രമെന്ന് അണിയറപ്രവർത്തകർ ഉറപ്പുനൽകുന്നു.

Prithviraj Sukumaran and Manju Warrier’s ‘Odiyan movie details

സൗഹൃദത്തിന്റെ മനോഹര ചിത്രം; നമിത പ്രമോദിന്റെ ‘നമ്മ ദേശി’ സാരിയിൽ സുന്ദരിയായി മീനാക്ഷി ദിലീപ്, ചിത്രങ്ങൾ വൈറൽ!

0

നടി നമിത പ്രമോദും ദിലീപിന്റെ മകൾ മീനാക്ഷി ദിലീപും തമ്മിലുള്ള ഗാഢമായ സൗഹൃദം സോഷ്യൽ മീഡിയക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇരുവരും തെറ്റിപ്പിരിഞ്ഞു എന്ന തരത്തിൽ അടുത്തിടെ പ്രചരിച്ച വ്യാജ പ്രചരണങ്ങൾക്കും ഗോസിപ്പുകൾക്കുമുള്ള കൃത്യമായ മറുപടിയുമായി എത്തിയിരിക്കുകയാണ് ഈ ആത്മമിത്രങ്ങൾ. നമിതയുടെ തനത് വസ്ത്ര ബ്രാൻഡായ ‘നമ്മ ദേശി’യുടെ (Namma Desi) പുതിയ ‘കാളി ബനാറസി’ (Kali Banarasi) എഡിഷനു വേണ്ടി ഒന്നിച്ചെത്തിയിരിക്കുകയാണ് ഇരുവരും.

നമിതയുടെ ‘നമ്മ ദേശി’ ബ്രാൻഡിന്റെ മനോഹരമായ പ്യുവർ സിൽക് ഓർഗാൻസ ടിഷ്യൂ സാരികളിൽ അതീവ സുന്ദരികളായാണ് ഇരുവരും ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. സ്വർണ്ണ-വെള്ളി നൂലുകളാൽ അലങ്കരിച്ചതും വരകളോടു കൂടിയതുമായ ആഡംബര സാരികളിൽ മാലാഖമാരെപ്പോലെ തിളങ്ങിയ ഇരുവരുടെയും ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് തരംഗമായത്. ‘സഹോദരി ബന്ധം ആഘോഷിക്കുന്നു’ (Sisterhood) എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്.

മുമ്പ് കാവ്യ മാധവന്റെ ‘ലക്ഷ്യ’ എന്ന ബ്രാൻഡിനു വേണ്ടി മോഡലായി എത്തി ശ്രദ്ധനേടിയ മീനാക്ഷി, ഇപ്പോൾ ഉറ്റതോഴിയായ നമിതയ്ക്ക് വേണ്ടിയും സാരി മോഡലായി എത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകർ. എം.ബി.ബി.എസ് പൂർത്തിയാക്കി ഉപരിപഠനത്തിന് തയ്യാറെടുക്കുന്ന മീനാക്ഷിയുടെ മോഡലിംഗ് ചിത്രങ്ങൾക്ക് വലിയ സ്വീകരണമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.

Meenakshi Dileep Turns Model for Namitha Pramod’s ‘Namma Desi’ Ethnic Line

ആന്ധ്രാ ഉപമുഖ്യമന്ത്രി പവൻ കല്യാൺ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി

0

ഗുരുവായൂർ: ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി കെ. പവൻ കല്യാൺ ഗുരുവായൂർ ക്ഷേത്രദർശനം നടത്തി. ഇന്ന് പുലർച്ചെ ക്ഷേത്രത്തിലെത്തിയ അദ്ദേഹം നാലമ്പലത്തിൽ പ്രവേശിച്ച് ശ്രീഗുരുവായൂരപ്പനെ തൊഴുത് പ്രാർത്ഥിക്കുകയും പ്രസാദം ഏറ്റുവാങ്ങുകയും ചെയ്തു.

നേരത്തെ ശ്രീവത്സം അതിഥിമന്ദിരത്തിലെത്തിയ ഉപമുഖ്യമന്ത്രിയെ ദേവസ്വം അഡ്മിനിസ്ട്രേറ്റർ എസ്. ഹരിഗോപാലിന്റെയും ദേവസ്വം ജീവനക്കാരുടെയും നേതൃത്വത്തിൽ പൊന്നാടയണിയിച്ച് സ്വീകരിച്ചു. തുടർന്ന് ഔദ്യോഗിക സംഘത്തോടൊപ്പം അദ്ദേഹത്തെ ക്ഷേത്രത്തിലേക്ക് ആനയിക്കുകയായിരുന്നു.

മുൻ തൃശൂർ ജില്ലാ കളക്ടറും നിലവിൽ ആന്ധ്ര ഉപമുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടിയുമായ വി.ആർ. കൃഷ്ണ തേജയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.