Home Blog Page 9

175 ദിവസത്തെ ചിത്രീകരണം, 2500 ലധികം കമ്പ്യൂട്ടർ ഗ്രാഫിക്സ് ഷോട്ടുകൾ, വമ്പൻ പാൻ ഇന്ത്യൻ ദൃശ്യവിസ്മയമായി നിഖിലിന്റെ ‘സ്വയംഭൂ’ ; റിലീസ് തീയതി ഉടൻ

0

തെലുങ്ക് താരം നിഖിലിനെ നായകനാക്കി ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘സ്വയംഭൂ’ വമ്പൻ ദൃശ്യവിസ്മയമായി ഒരുങ്ങുന്നു. പിക്സൽ സ്റ്റുഡിയോസിന്റെ ബാനറിൽ ഭുവനും ശ്രീകറും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ടാഗോർ മധുവാണ് അവതരിപ്പിക്കുന്നത്. 175 ദിവസത്തോളം നീണ്ട ചിത്രീകരണവും 2500-ലേറെ കമ്പ്യൂട്ടർ ഗ്രാഫിക്സ് ഷോട്ടുകളും ഉൾപ്പെടുത്തി വലിയ കാൻവാസിലാണ് ‘സ്വയംഭൂ’ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

ചരിത്രവും പുരാണവും സമന്വയിപ്പിച്ച് 985 എ.ഡി.യുടെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ‘സ്വയംഭൂ’ ഒരു ഇതിഹാസ യുദ്ധകഥയാണ് പറയുന്നത്. ചിത്രത്തിന്റെ കഥ ആവശ്യപ്പെടുന്ന വമ്പൻ ലോകവും യുദ്ധരംഗങ്ങളും കഥാപാത്രങ്ങളുടെ രൂപകൽപ്പനയും മികവുറ്റതാക്കാൻ വിപുലമായ സാങ്കേതിക സംവിധാനങ്ങളാണ് അണിയറയിൽ ഒരുക്കിയിരിക്കുന്നത്. 175 ദിവസത്തെ ചിത്രീകരണം തന്നെ ചിത്രത്തിന്റെ വലുപ്പത്തിന്റെയും നിർമ്മാണ വ്യാപ്തിയുടെയും സൂചനയാണ്.

2500-ലേറെ ഗ്രാഫിക്സ്/ വിഎഫ്എക്സ് ഷോട്ടുകളാണ് ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ ചരിത്രത്തിന്റെയും പുരാണത്തിന്റെയും പശ്ചാത്തലത്തിൽ രൂപപ്പെടുത്തിയിരിക്കുന്ന ലോകത്തെ കൂടുതൽ സമ്പന്നമാക്കുന്ന തരത്തിലാണ് വിഷ്വൽ എഫക്ട്സ് ഒരുക്കിയിരിക്കുന്നത്. ടീസറിലും ‘വാ വാ വീരവാ’ എന്ന ആദ്യ ഗാനത്തിലും പ്രേക്ഷകർക്ക് ലഭിച്ച കാഴ്ചകൾ ചിത്രത്തിന്റെ മെഗാ സ്കെയിലിന്റെ ആദ്യ സൂചനകൾ മാത്രമാണ്. വമ്പൻ യുദ്ധരംഗങ്ങളും ആക്ഷൻ രംഗങ്ങളും ദൃശ്യവിസ്മയങ്ങളും ചേർന്ന് തിയറ്ററിൽ ഒരു പാൻ ഇന്ത്യൻ കാഴ്ചയുടെ അനുഭവമായിരിക്കും ‘സ്വയംഭൂ’ സമ്മാനിക്കുക.

കാർത്തികേയ 2 എന്ന ചിത്രത്തിലൂടെ രാജ്യം മുഴുവൻ ശ്രദ്ധ നേടിയ നിഖിലിന്റെ ഇരുപതാമത്തെ ചിത്രമാണ് ‘സ്വയംഭൂ’. ഇതിഹാസ യോദ്ധാവിന്റെ ഗംഭീര ലുക്കിലാണ് നിഖിൽ ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്റെ ടീസറിൽ ശ്രദ്ധ നേടിയ ആക്ഷൻ രംഗങ്ങൾക്കായി താരം നടത്തിയ തയ്യാറെടുപ്പുകളും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. സംയുക്തയും നഭാ നടേഷുമാണ് ചിത്രത്തിലെ നായികമാർ. സംയുക്ത ഭൂമി എന്ന യോദ്ധാവിന്റെ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സുബ്ബരാജു, സുനിൽ എന്നിവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങളിൽ അഭിനയിക്കുന്നു. സംവിധായകൻ ഭരത് കൃഷ്ണമാചാരി തന്നെയാണ് ചിത്രം രചിച്ചത്. തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിൽ ചിത്രം ആഗോള റിലീസായെത്തും.

ഛായാഗ്രഹണം- കെ. കെ. സെന്തിൽ കുമാർ, സംഗീതം- രവി ബസ്രൂർ, എഡിറ്റിംഗ് – തമ്മി രാജു , പ്രൊഡക്ഷൻ ഡിസൈനർസ്- എം. പ്രഭാകരൻ, രവീന്ദർ, സംഭാഷണം – വിജയ് കാമിസേട്ടി, ആക്ഷൻ – കിങ് സോളമൻ, സ്റ്റണ്ട് സിൽവ, ജോഷുവ, വരികൾ – രാമജോഗയ്യ ശാസ്ത്രി, ശിവ ശക്തി ദത്ത, കെ കെ, നൃത്ത സംവിധാനം- വിജയ് ബിന്നി, ഭാനു, വസ്ത്രങ്ങൾ- അനുറെഡ്ഢി അക്കന്റി, എക്സികുട്ടീവ് പ്രൊഡ്യൂസർ- BBHR പ്രസാദ് , വിഎഫ്എക്സ്- ഫാന്റം എഫ്എക്സ്, പബ്ലിസിറ്റി ഡിസൈൻ- ധനി എലായ്, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ – ശബരി.

ലക്ഷം കാഴ്ചക്കാരെ നേടി ‘രാവുറങ്ങാതെ’ ഗാനം. ‘മഴവിൽക്കനവുകളിൽ’ ശരത്തിന്റെ ആലാപനം തരംഗമാകുന്നു

0

യൂട്യൂബിൽ തരംഗം തീർത്ത് ‘മഴവിൽക്കനവുകൾ’ എന്ന ചിത്രത്തിലെ “രാവുറങ്ങാതെ…” എന്ന് തുടങ്ങുന്ന ഗാനം. റിലീസ് ചെയ്ത് 72 മണിക്കൂറിനുള്ളിൽ ഒരു ലക്ഷത്തിലധികം ആളുകളാണ് ഫിലിം ക്ലബ്ബ് യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ഈ ഗാനം കണ്ടത്. പ്രശസ്ത സംഗീതസംവിധായകനും ഗായകനുമായ ശരത്തിന്റെ വേറിട്ട ശബ്ദത്തിലുള്ള തിരിച്ചുവരവാണ് പാട്ടിനെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകപ്രിയമാക്കിയത്.

​സിനിമ: മഴവിൽക്കനവുകൾ
​സംവിധാനം: എസ്. എസ്. ജിഷ്ണു ദേവ്
​നിർമ്മാണം: ബീന കാവേരി (പുഷ്കാസ് പ്രൊഡക്ഷൻസ്)
​ആലാപനം: ശരത്
​സംഗീതം: സബീഷ് ബാല
​രചന: ദീപു ആർ. എസ്. ചടയമംഗലം

​ജീവിതത്തിലെ പ്രതിസന്ധികളോട് പൊരുതി ജയിക്കുന്ന ഒരു സ്ത്രീയുടെ അതിജീവന കഥയാണ് ചിത്രം പറയുന്നത്. ആലാപനത്തിലെ വേഗതയും ഭാവസാന്ദ്രതയും കൊണ്ട് ശരത് വീണ്ടും മനം കവർന്നപ്പോൾ, വരികൾക്കും സംഗീതത്തിനും അനുയോജ്യമായ മനോഹരമായ ദൃശ്യാവിഷ്കാരമാണ് സംവിധായകൻ എസ്. എസ്. ജിഷ്ണു ദേവ് ഒരുക്കിയിരിക്കുന്നത്.

​ബീന കാവേരി, നിവേദിത, അഭിഷേക് ശ്രീകുമാർ, പ്രിൻസ് ജോൺസൻ, ജലതാ ഭാസ്കരൻ, ടി. സുനിൽ പുന്നക്കാട്, ശ്രേയസ്, അരുൺ കുമാർ എസ്. എസ്. എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ പബ്ലിസിറ്റി ഡിസൈൻ പ്രജിൻ ഡിസൈൻസും പി.ആർ.ഒ ചുമതലകൾ അജയ് തുണ്ടത്തിലുമാണ് നിർവ്വഹിച്ചിരിക്കുന്നത്.

’വയലൻസിനപ്പുറം ഒരു മനോഹരമായ അമ്മ-മകൻ ബന്ധത്തിന്റെ കഥയാണ് ‘ദ പാരഡൈസ്’ എന്ന് നാനി’; ചിത്രം സെപ്റ്റംബർ 24ന് ആഗോള റിലീസ്

0

തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസ്’ സെപ്റ്റംബർ 24ന് ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുമായി സംവദിച്ച അണിയറപ്രവർത്തകർ, നിശ്ചയിച്ച റിലീസ് തീയതിയിൽ തന്നെ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിനായി ടീം 24 മണിക്കൂറും പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കി. രണ്ട് തവണ റിലീസ് തീയതി മാറ്റിവെക്കേണ്ടി വന്ന സാഹചര്യത്തിൽ ഇനിയൊരു കാലതാമസം ഉണ്ടാകില്ലെന്നും അണിയറപ്രവർത്തകർ അറിയിച്ചു. ടീസർ കണ്ട പലരും ചിത്രം അങ്ങേയറ്റം വയലൻസ് നിറഞ്ഞതായിരിക്കുമെന്ന് കരുതുന്നുണ്ടെങ്കിലും, യഥാർത്ഥത്തിൽ ‘ദ പാരഡൈസ്’ മനോഹരമായ ഒരു അമ്മ-മകൻ ബന്ധത്തിന്റെ കഥയാണെന്നും നാനി വ്യക്തമാക്കി. വയലൻസിനേക്കാൾ അതിന് പിന്നിലെ വികാരമാണ് പ്രേക്ഷകർക്ക് അനുഭവപ്പെടുകയെന്നും നാനി പറഞ്ഞു.

‘ദസറ’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനിയും ശ്രീകാന്ത് ഒഡേലയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ദ പാരഡൈസ്’. ‘ദസറ’യുടെ നിർമ്മാതാവായ സുധാകർ ചെറുകുറി തന്നെയാണ് എസ്എൽവി സിനിമാസ് ബാനറിൽ ഈ ചിത്രവും നിർമ്മിക്കുന്നത്.

ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണെന്നും ‘ദ പാരഡൈസ്’ സെപ്റ്റംബർ 24ന് തന്നെ തിയേറ്ററുകളിലെത്തുമെന്നും നിർമ്മാതാവ് സുധാകർ ചെറുകുറി വ്യക്തമാക്കി. ചിത്രത്തിന്റെ ഇതുവരെയുള്ള അപ്‌ഡേറ്റുകൾക്ക് ലഭിച്ച മികച്ച പ്രതികരണത്തിൽ ടീം ഏറെ സന്തുഷ്ടരാണെന്നും അദ്ദേഹം പറഞ്ഞു.

‘ദ പാരഡൈസ്’ ഒരു വിപ്ലവാത്മകമായ വൈകാരിക ചിത്രമാണെന്ന് സംവിധായകൻ ശ്രീകാന്ത് ഒഡേല പറഞ്ഞു. അമ്മയും മകനും തമ്മിലുള്ള ബന്ധത്തിനൊപ്പം പാർശ്വവൽക്കരിക്കപ്പെട്ട ഒരു സമൂഹത്തിന്റെ കഥയും ചിത്രം പറയുന്നു. സ്വന്തം രാജ്യത്തിനായി പോരാടിയവർക്ക് അതേ രാജ്യത്ത് തങ്ങൾക്ക് ഇടമില്ലെന്ന് തിരിച്ചറിയേണ്ടിവരുന്നതും, പിന്നീട് തിരിച്ചുപോരാടുന്നതുമാണ് ചിത്രത്തിന്റെ പ്രമേയമെന്നും അദ്ദേഹം വ്യക്തമാക്കി. കാലോജിയുടെ ‘നമ്മുടെ ജനനവും മരണവും നമ്മുടേതാണ്, എന്നാൽ നമ്മുടെ ജീവിതം മുഴുവൻ രാജ്യത്തിന്റേതാണ്’ എന്ന വരിയും അദ്ദേഹം പരാമർശിച്ചു.

‘ദ പാരഡൈസ്’ന് ട്രെയിലർ ഉണ്ടാകില്ലെന്നും ശ്രീകാന്ത് ഒഡേല വ്യക്തമാക്കി. ചിത്രം ട്രെയിലറിലൂടെ കൂടുതൽ വെളിപ്പെടുത്താതെ നേരിട്ട് തിയേറ്ററിൽ അനുഭവിക്കുന്നതാണ് ഉചിതമെന്ന നിലപാടിലാണ് അണിയറപ്രവർത്തകർ. സമയപരിമിതി കൂടി പരിഗണിച്ചാണ് ട്രെയിലർ പുറത്തിറക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്ന് നാനിയും പറഞ്ഞു. 2 മണിക്കൂർ 49 മിനിറ്റാണ് ചിത്രത്തിന്റെ ഫൈനൽ കട്ട്.

സെപ്റ്റംബർ 24 എന്ന റിലീസ് തീയതി ഉറപ്പിച്ച ശേഷം ചിത്രത്തിന്റെ അവസാനഘട്ട ജോലികൾക്കായി മുഴുവൻ ടീമും 24/7 പ്രവർത്തിച്ചുവരികയാണെന്ന് നാനി പറഞ്ഞു. വലിയ പ്രതീക്ഷകളോടെ പ്രേക്ഷകർ തിയേറ്ററുകളിലെത്തുമ്പോൾ മികച്ചൊരു അഡ്രിനലിൻ റഷും ത്രില്ലും നൽകാൻ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും, ശ്രീകാന്ത് ഒഡേലയുടെ ദർശനം വലിയ രീതിയിൽ തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്നും നാനി വ്യക്തമാക്കി.

‘ദ പാരഡൈസ്’ ആദ്യം പ്രതീക്ഷിച്ചതിലും കൂടുതൽ സമയമെടുത്ത് പൂർത്തിയാക്കിയ ചിത്രമാണെന്നും നാനി പറഞ്ഞു. ചിത്രത്തിലൂടെ പറയാൻ ആഗ്രഹിച്ച കാര്യങ്ങളെല്ലാം കൃത്യമായി അവതരിപ്പിക്കാൻ കഴിഞ്ഞെങ്കിലും സമയനിയന്ത്രണത്തിൽ അൽപ്പം വീഴ്ച സംഭവിച്ചതായും അദ്ദേഹം വ്യക്തമാക്കി. ‘ദസറ’യിലും ‘ദ പാരഡൈസി’ലും തെലങ്കാന പശ്ചാത്തലം ആധികാരികമായി അവതരിപ്പിക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നുവെന്നും നാനി പറഞ്ഞു. സങ്കീർണമായ ആക്ഷൻ രംഗങ്ങൾ നീണ്ട ജടകളുമായി ചിത്രീകരിച്ചത് ഏറെ ബുദ്ധിമുട്ടേറിയതായിരുന്നുവെന്നും, ആക്ഷൻ രംഗങ്ങൾക്കിടെ നാനി, സാംപൂ എന്നിവരുൾപ്പെടെ സംഘത്തിലെ നിരവധി പേർക്ക് പരിക്കേറ്റതായും അദ്ദേഹം വ്യക്തമാക്കി. എല്ലാവരും തങ്ങളുടെ പരമാവധി നൽകിയിട്ടുണ്ടെന്നും ചിത്രത്തിൽ തങ്ങളുടെ കഷ്ടപ്പാടുകൾ കാണാനാകുമെന്നും നാനി പറഞ്ഞു.

ചിത്രത്തിലെ നിർണായക വേഷം ചെയ്യുന്ന മോഹൻ ബാബുവിനെ കുറിച്ചും നാനി സംസാരിച്ചു. അദ്ദേഹത്തെക്കുറിച്ച് പല അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നെങ്കിലും അടുത്തിടപഴകുമ്പോൾ അദ്ദേഹം വളരെ നിഷ്കളങ്കവും കുട്ടിയെപ്പോലെയുള്ള മനസ്സുമുള്ള വ്യക്തിയാണെന്ന് മനസ്സിലാകുമെന്നും നാനി കൂട്ടിച്ചേർത്തു.

ചിത്രത്തിലെ സംഗീതത്തെക്കുറിച്ചും നാനി വാചാലനായി. ഓരോ ഗാനത്തിനും ആവശ്യമായ ശബ്ദവും ഗായകനെയും കൃത്യമായി തിരിച്ചറിയാനുള്ള കഴിവ് ശ്രീകാന്തിനുണ്ടെന്നും, അദ്ദേഹം റെക്കോർഡ് ചെയ്യുന്ന ശബ്ദങ്ങൾ അനിരുദ്ധ് രവിചന്ദറിന് അയച്ചുകൊടുക്കാറുണ്ടെന്നും നാനി പറഞ്ഞു. തിയേറ്ററിൽ ഗാനങ്ങൾ എത്തുമ്പോൾ അവ എങ്ങനെയായിരിക്കും എന്നത് തനിക്കുപോലും സങ്കൽപ്പിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നാനിയും അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് ‘ദ പാരഡൈസ്’. ‘ജേഴ്സി’, ‘ഗാങ് ലീഡർ’ എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾക്ക് നേരത്തെ തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്.

ടീസറിലെ നാനിയുടെ ഉഗ്രമായ നിലവിളി രംഗത്തെക്കുറിച്ചും താരം പ്രതികരിച്ചു. സിനിമയുടെ ഒഴുക്കിനൊപ്പം ആ രംഗം കാണുമ്പോഴാണ് അതിന് പിന്നിലെ വൈകാരികത പൂർണമായി അനുഭവപ്പെടുകയെന്നും നാനി പറഞ്ഞു. ‘ദ പാരഡൈസ്’ തന്റെ കരിയറിലെ ശാരീരികമായും മാനസികമായും ഏറ്റവും ക്ഷീണിപ്പിച്ച ചിത്രമാണെന്നും നാനി വ്യക്തമാക്കി. ചിത്രത്തിനായി എല്ലാവരും പൂർണ ഹൃദയത്തോടെ പ്രവർത്തിച്ചിട്ടുണ്ടെന്നും, സിനിമയ്ക്കായി ചെയ്യേണ്ടതെല്ലാം ആത്മാർത്ഥമായി ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നാനി അവതരിപ്പിക്കുന്ന ജദാൽ എന്ന കഥാപാത്രത്തെ താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ മാസ്സ് അവതാരമായാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ, മാസ്സ് ഡയലോഗുകൾ, ബ്രഹ്മാണ്ഡ ദൃശ്യങ്ങൾ എന്നിവയിലൂടെ വലിയ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ വയലൻസിനും ആക്ഷനും നൽകുന്ന പ്രാധാന്യവും ടീസർ സൂചിപ്പിച്ചിരുന്നു.

ബോളിവുഡ് താരം രാഘവ് ജൂയൽ ആണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത്. വിക്രം മാലിക് എന്ന കഥാപാത്രത്തെയാണ് രാഘവ് അവതരിപ്പിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ഗ്ലിമ്പ്സ് വീഡിയോയും ഏറെ ശ്രദ്ധ നേടിയിരുന്നു.

നാനി, രാഘവ് ജൂയൽ എന്നിവർക്ക് പുറമെ സമ്പൂർണേഷ് ബാബു, മോഹൻ ബാബു, സോണാലി കുൽക്കർണി, ഈശ്വരി റാവു, രാജ രവീന്ദ്ര, തനികേല ഭരണി, എം എസ് ചൗധരി, രാം ജഗൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് എന്നീ എട്ട് ഭാഷകളിലാണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിനെത്തുക.

രചന, സംവിധാനം: ശ്രീകാന്ത് ഒഡേല നിർമ്മാതാവ്: സുധാകർ ചെറുകുറി ബാനർ: എസ്എൽവി സിനിമാസ് ഛായാഗ്രഹണം: സി എച്ച് സായ് സംഗീതം: അനിരുദ്ധ് രവിചന്ദർ എഡിറ്റിംഗ്: നവീൻ നൂലി പ്രൊഡക്ഷൻ ഡിസൈൻ: അവിനാഷ് കൊല്ല ഓഡിയോ: സരിഗമ മ്യൂസിക് മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ പിആർഒ: ശബരി

നയതന്ത്ര സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷും പി.എസ്. സരിത്തും വിവാഹിതരായി

0

കൊച്ചി: നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതികളായ സ്വപ്ന സുരേഷും പി.എസ്. സരിത്തും വിവാഹിതരായി. കൊച്ചി നെട്ടൂർ വടക്കേ പാട്ടുപുരയ്ക്കൽ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. സോഷ്യൽ മീഡിയയിലൂടെ സ്വപ്ന തന്നെയാണ് വിവാഹവാർത്ത പുറത്തുവിട്ടത്.

“ഞങ്ങളുടെ കുട്ടികൾക്ക് സത്യവും ബഹുമാനവും മൂല്യങ്ങളും പഠിക്കാനാകുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാനും, ഒരുമിച്ച് ഒരു ജീവിതം പടുത്തുയർത്താനുമാണ് ഞങ്ങൾ വിവാഹം കഴിക്കാൻ തീരുമാനിച്ചത്. ഞാൻ ഒരു സുമംഗലിയായി മരിക്കുന്നത് വരെ ഈ കെട്ട് ഒപ്പമുണ്ടാകാൻ പ്രാർഥിക്കണം,” എന്ന് ചിത്രങ്ങൾക്കൊപ്പം സ്വപ്ന കുറിച്ചു. എന്നാൽ ചിത്രങ്ങളിൽ നിന്നും പോസ്റ്റിൽ നിന്നും വരൻ ആരെന്ന് വ്യക്തമായിരുന്നില്ല.

തിരുവനന്തപുരം തൈക്കാട് സ്വദേശിയായ സ്വപ്നയും തിരുവല്ലം സ്വദേശിയായ സരിത്തും കുറച്ചുനാളുകളായി കൊച്ചിയിൽ ഒരുമിച്ചാണ് താമസം. സ്വപ്നയുടെ മൂന്നാമത്തെയും സരിത്തിന്റെ രണ്ടാമത്തെയും വിവാഹമാണിത്. 2000-ൽ കൃഷ്ണകുമാറിനെയാണ് സ്വപ്ന ആദ്യം വിവാഹം കഴിച്ചത്. 2008-ൽ ഈ ബന്ധം വേർപിരിഞ്ഞു. പിന്നീട് 2011-ൽ ജയശങ്കറിനെ വിവാഹം കഴിച്ചെങ്കിലും ആ ബന്ധവും അവസാനിപ്പിച്ചു.

തങ്ങളുടെ പുതിയ ജീവിതത്തിനായി ഏവരുടെയും പ്രാർഥനയും ആശീർവാദവും വേണമെന്നും സ്വപ്ന സോഷ്യൽ മീഡിയയിലൂടെ അഭ്യർത്ഥിച്ചു.

ലിയോ തദ്ദേവൂസ് – ദിലീഷ് പോത്തൻ ചിത്രം ‘ചെവിട്ടോർമ്മ’ ട്രെയ്‌ലർ പുറത്ത്

0

ദിലീഷ് പോത്തനും പൗളി വത്സനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ജോർജ് കോര, ഹരിത പറക്കോട്, ശ്രീകാന്ത് മുരളി, ജിയോ ബേബി എന്നിവരടക്കം നിരവധി പേർ അഭിനയിച്ചിരിക്കുന്നു. മെഡിറ്റേറ്റീവ് ഫാമിലി ഡ്രാമ ജനുസ്സിൽ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് ഇപ്പോൾ തന്നെ അന്തർ ദേശീയ ഫിലിം ഫെസ്റ്റിവലുകളിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് . ലിയോ തദ്ദേവൂസ് തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഓസ്‌ട്രേലിയൻ കമ്പനിയായ സ്റ്റോപ്പ് വിഞ്ചിങ് ഫിലിംസ്, ലവ്‌ലി ഫ്രെയിംസ്, അൺകോംബ്ഡ് ബുദ്ധ, എസ് ഫോർ സിനിമാസ് എന്നീ ബാനറുകളിലാണ്. ക്രിയേറ്റീവ് പ്രൊഡ്യൂസർ ആയ സ്റ്റീഫൻ സക്കറിയാസിന്റെ നേതൃത്വത്തിൽ ലോകൻ രവി, സാജൻ ബാലൻ എന്നിവരാണ് ചിത്രത്തിൻ്റെ നിർമ്മാണം.

ലോകത്തിലെ തന്നെ ഏറ്റവും മികച്ച അന്താരാഷ്ട്ര ചലച്ചിത്ര ഫെസ്റ്റിവലുകളിലൊന്നായ കൊറിയയിലെ ബുസാൻ ചലച്ചിത്ര മേളയിൽ ഒക്ടോബറിൽ ചിത്രം ലോക പ്രീമിയറിനു ഒരുങ്ങുന്നു.

ഇത് കൂടാതെ, എൻഎഫ്ഡിസി കോ പ്രൊഡക്ഷൻ മാർക്കറ്റ്, കാൻസ് കോ പ്രൊഡക്ഷൻ ഡേ, എൻഎഫ്ഡിസി വർക്കിങ് പ്രോഗ്രസ്സ് ലാബ് എന്നിവയിലും ചിത്രം പ്രദർശിപ്പിക്കുകയും ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ദേശീയ, അന്തർദേശീയ തലങ്ങളിൽ ശ്രദ്ധ നേടിയ എഡിറ്റർ കാർലോ ഫ്രാൻസിസ്കോ മനടാഡ് (ഫ്രാൻസ്), സംഗീത സംവിധായകൻ മിലാദ് മോവഹെദി (ഇറാൻ) തുടങ്ങിയവർ ഈ ചിത്രത്തിൽ പ്രവർത്തിച്ചിട്ടുണ്ട്.

ജീവിതത്തിന്റെ അവസാന നിമിഷങ്ങളിൽ മരണകിടക്കയിൽ കിടക്കുന്നവർക്ക് അന്ത്യപ്രാർത്ഥനകൾ ചൊല്ലി അവരെ എല്ലാ കെട്ടുപാടുകളിൽ നിന്നും വിടുവിച്ച് ഒരു സമാധാന മരണത്തിന് സഹായിക്കുന്ന ത്രേസ്യയും പ്രമാണിയായ പായമ്മൽ വർക്കിച്ചനും തമ്മിലുള്ള കൂടിക്കാഴ്ചയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ഛായാഗ്രഹണം: സ്വരൂപ് ശോഭ ശങ്കർ, പ്രൊഡക്ഷൻ ഡിസൈനർ: ജോസഫ് നെല്ലിക്കൽ, മേക്കപ്പ്: റൊണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ: രാജേഷ് ശശീന്ദ്രൻ, മിക്സിങ്: തപസ് നായക്, കളറിസ്റ്റ്: റോബർട്ട് ലാങ്, കലാ സംവിധാനം: റോസ്മി അനുമോദ്, വസ്ത്രാലങ്കാരം: രഞ്ജിനി മേരി റെജി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: നോബിൻ കുര്യൻ, പിആർഒ : ശബരി

15 മില്യൺ കാഴ്ചക്കാരുമായി സൂര്യ- ജിത്തു മാധവൻ ചിത്രം “സീൻ” ടൈറ്റിൽ ടീസർ; ചിത്രത്തിൻ്റെ ആഗോള റിലീസ് നവംബർ 6 ന്

0

തമിഴ് സൂപ്പർതാരം സൂര്യയെ നായകനാക്കി മലയാളി സംവിധായകൻ ജിത്തു മാധവൻ ഒരുക്കുന്ന “സീൻ” ടൈറ്റിൽ ടീസർ സമൂഹ മാധ്യമങ്ങളിൽ സൂപ്പർഹിറ്റ്. റിലീസ് ചെയ്ത് ഇതിനോടകം 15 മില്യൺ കാഴ്ചക്കാരെയാണ് ടീസർ നേടിയെടുത്തത്. ഴഗരം സ്റ്റുഡിയോസ്, 2D എന്റർടൈൻമെന്റ് സ്റ്റുഡിയോസ് ബാനറിൽ ജ്യോതിക, സൂര്യ എന്നിവർ ചേർന്നാണ് ഈ ആക്ഷൻ കോമഡി എന്റെർറ്റൈനെർ ചിത്രം നിർമ്മിക്കുന്നത്. സഹനിർമ്മാതാവ് ജയശ്രീ ദാമോദരൻ. 2026 നവംബർ 6 ന് ദീപാവലി റിലീസായി ആഗോള തലത്തിൽ ചിത്രം തിയേറ്ററുകളിലെത്തും. സൂര്യയ്ക്ക് പുറമേ മലയാളി താരം നസ്‌ലനും നിർണ്ണായക വേഷം ചെയ്യുന്ന ചിത്രത്തിലെ നായിക നസ്രിയ നസിം.

വമ്പൻ പ്രേക്ഷക പ്രതികരണമാണ് ടൈറ്റിൽ ടീസറിന് ആരാധകരിൽ നിന്നും സിനിമാ പ്രേമികളിൽ നിന്നും ലഭിച്ചത്. സൂര്യയുടെ മാസ് രംഗങ്ങളും കോമഡി രംഗങ്ങളും ഉള്ള ചിത്രം സ്റ്റൈലിഷ് ആയാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് ടീസർ നൽകിയ സൂചന. ഇമ്പരാജ് ഐപിഎസ് എന്ന പോലീസ് ഓഫീസർ കഥാപാത്രമായാണ് സൂര്യ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ടീസറിലെ സൂര്യയുടെ ഡയലോഗുകളും ഇതിനോടകം ആരാധിക്കിടയിൽ വൈറലായി മാറിയിട്ടുണ്ട്.

കറുപ്പ്, വിശ്വനാഥ് ആൻഡ് സൺസ് എന്നീ ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം, ഇതിലൂടെ ഹാട്രിക്ക് ഹിറ്റ് ലക്ഷ്യമാക്കിയാണ് സൂര്യ എത്തുന്നത്. ഇപ്പോൾ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. വമ്പൻ കാൻവാസിൽ ഒരുക്കിയ ചിത്രത്തിന് സംഗീതമൊരുക്കുന്നത് മലയാളി സംഗീത സംവിധായകൻ സുഷിൻ ശ്യാം ആണ്. സുഷിൻ ആദ്യമായി തമിഴിൽ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് “സീൻ”. ടീസറിലെ സുഷിൻ്റെ പശ്ചാത്തല സംഗീതവും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. സോണി മ്യൂസിക് സൗത്ത് ആണ് ചിത്രത്തിൻ്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്.

രോമാഞ്ചം, ആവേശം എന്നീ ബ്ലോക്ക്ബസ്റ്റർ മലയാള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിത്തു മാധവൻ ആദ്യമായി ഒരുക്കുന്ന തമിഴ് ചിത്രം കൂടിയാണിത്. ആനന്ദ് രാജ്, ലാൽ, രാജ് പ്രിയൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്.

സംഗീതം: സുഷിൻ ശ്യാം, ഛായാഗ്രഹണം: വിനീത് അഗസ്റ്റ്യൻ, എഡിറ്റർ: അജ്മൽ സാബു, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ ഡിസൈനർ: അശ്വിനി കാലെ, ആക്ഷൻ ഡയറക്ടർ: ചേതൻ ഡി’സൂസ, ആർട്ട് ഡയറക്ടർ: എ. രാജേഷ്, കോസ്റ്റ്യൂം ഡിസൈനർ: മഷാർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, തമിഴ് സംഭാഷണങ്ങൾ: ഡേവിഡ് സെൽവം, കോ-ഡയറക്ടർ: അരുൺ അപ്പുക്കുട്ടൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എം.പി. സെന്തിൽ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ: സുഷ്മ കൃഷ്ണമൂർത്തി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: കെ. ശ്രീധർ രാജ്, സ്റ്റിൽസ്: രോഹിത് കെ. സുരേഷ്, കാസ്റ്റിംഗ് ഡയറക്ടർ: ഷിഫ്ന ബബിൻ പാക്കർ, വിഎഫ്എക്സ്: ഹരിഹരസുതൻ, കളറിസ്റ്റ്: രംഗ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: നവീൻ നഞ്ജുണ്ടൻ, പിആർഒ : ശബരി

നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ ഭൂമിയായി സംയുക്ത, ജന്മദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്

0

തെലുങ്ക് താരം നിഖിലിനെ നായകനാക്കി ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” വിലെ സംയുക്ത അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ പോസ്റ്റർ പുറത്ത്. ഭൂമി എന്ന് പേരുള്ള യോദ്ധാവായ നായികാ കഥാപാത്രത്തെയാണ് സംയുക്ത ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സംയുക്തയുടെ ജന്മദിനം പ്രമാണിച്ച് ആശംസകൾ നേർന്ന് കൊണ്ടാണ് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിൻ്റെ റിലീസ് തീയതിയും ഉടൻ പുറത്ത് വിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. നിഖിൽ ഒരു ഇതിഹാസ യോദ്ധാവായി വേഷമിടുന്ന ഈ ചിത്രം പിക്സൽ സ്റ്റുഡിയോസിന്റെ ബാനറിൽ ഭുവനും ശ്രീകറും ചേർന്നാണ് നിർമ്മിക്കുന്നത്. ടാഗോർ മധുവാണ് ചിത്രം അവതരിപ്പിക്കുന്നത്.

കയ്യിൽ ആയുധവുമായി, യോദ്ധാവിൻ്റെ വേഷത്തിൽ നിൽക്കുന്ന സംയുക്തയെ ആണ് പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. ഭയമെന്തെന്നറിയാത്ത ധീര വനിതയാണ് ചിത്രത്തിലെ ഭൂമി എന്ന കഥാപാത്രമെന്നും അവർ സൂചിപ്പിക്കുന്നു. സംയുക്തയുടെ കരിയറിലെ തന്നെ മികച്ച വേഷങ്ങളിലൊന്നായി ഭൂമി മാറുമെന്നാണ് സൂചന.

ചിത്രത്തിന്റെ ആദ്യ ടീസർ, വാ വാ വീരവാ എന്ന ഗാനം എന്നിവ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മെഗാ കാൻവാസിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ടീസർ, ഗാന രംഗങ്ങൾ എന്നിവ കാണിച്ചു തന്നു. ഇന്ത്യൻ ചരിത്രത്തെയും പുരാണത്തെയും സംയോജിപ്പിച്ച് 985 എ. ഡിയുടെ പശ്ചാത്തലത്തിൽ ഒരു ആകർഷകമായ ഇതിഹാസ യുദ്ധകഥയാണ് ഇതിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്. സ്വയംഭൂവിന്റെ ഇതിഹാസ സമാനമായ ലോകത്തിലേക്കുള്ള ആദ്യ കാഴ്ചകൾ സമ്മാനിക്കുന്ന ടീസറും, മനോഹരമായി ഒരുക്കിയ ആദ്യ ഗാനവും, ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിൽ വേരൂന്നിയ ഒരു ഇതിഹാസ യുദ്ധകഥയുടെ സൂചനയാണ് നൽകുന്നത്.

കാർത്തികേയ 2 എന്ന ചിത്രത്തിലൂടെ രാജ്യം മുഴുവൻ ശ്രദ്ധ നേടിയ നിഖിലിൻ്റെ ഇരുപതാമത്തെ ചിത്രമാണ് “സ്വയംഭൂ”. ഒരു യോദ്ധാവിന്റെ ഗംഭീരമായ ലുക്കിലാണ് നിഖിലിനെ സ്വയംഭൂവിൽ അവതരിപ്പിച്ചിരിക്കുന്നത്. നിഖിലിൻ്റെ ഗംഭീര ആക്ഷൻ ആയിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് ടീസർ ഉൾപ്പെടെ സൂചിപ്പിക്കുന്നത്. സംയുക്ത കൂടാതെ നഭാ നടേഷും ചിത്രത്തിലെ നായികയായി എത്തുന്നുണ്ട്. സുബ്ബരാജു, സുനിൽ എന്നിവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങളിൽ അഭിനയിക്കുന്നു. സംവിധായകൻ ഭരത് കൃഷ്ണമാചാരി തന്നെയാണ് ചിത്രം രചിച്ചത്. തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിൽ ചിത്രം ആഗോള റിലീസായെത്തും.

ഛായാഗ്രഹണം- കെ. കെ. സെന്തിൽ കുമാർ, സംഗീതം- രവി ബസ്രൂർ, എഡിറ്റിംഗ് – തമ്മി രാജു , പ്രൊഡക്ഷൻ ഡിസൈനർസ്- എം. പ്രഭാകരൻ, രവീന്ദർ, സംഭാഷണം – വിജയ് കാമിസേട്ടി, ആക്ഷൻ – കിങ് സോളമൻ, സ്റ്റണ്ട് സിൽവ, ജോഷുവ, വരികൾ – രാമജോഗയ്യ ശാസ്ത്രി, ശിവ ശക്തി ദത്ത, കെ കെ, നൃത്ത സംവിധാനം- വിജയ് ബിന്നി, ഭാനു, വസ്ത്രങ്ങൾ- അനുറെഡ്ഢി അക്കന്റി, എക്സികുട്ടീവ് പ്രൊഡ്യൂസർ- BBHR പ്രസാദ് , വിഎഫ്എക്സ്- ഫാന്റം എഫ്എക്സ്, പബ്ലിസിറ്റി ഡിസൈൻ- ധനി എലായ്, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ – ശബരി.

ആരം’ സിനിമയിലെ ‘പേമാരിക്കലിയാറി തീയെല്ലാം തണലായി’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി.

0

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘ആരത്തിലെ പുതിയ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. ‘പേമാരിക്കലിയാറി തീയെല്ലാം തണലായി’ എന്ന ഗാനമാണ് ലിറിക്കൽ വീഡിയോയായി പുറത്തിറക്കിയത്.
ചിത്രത്തിന്റെ കഥാപശ്ചാത്തലത്തോടും കഥാപാത്രങ്ങളുടെ വൈകാരിക തലങ്ങളോടും ചേർന്നുനിൽക്കുന്ന ഗാനമാണ് ‘പേമാരിക്കലിയാറി തീയെല്ലാം തണലായി’.

‘ആരം’ ഉടൻ തന്നെ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ ഗാനവും പ്രേക്ഷകരിൽ ‘ആരം’ സിനിമയോടുള്ള പ്രതീക്ഷ വർധിപ്പിച്ചിരിക്കുകയാണ്.

ഗുഡ് ഹോപ് പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ബാനറിൽ ഡോക്ടർ ജുനൈസ് ബാബു ഗുഡ് ഹോപ് നിർമ്മിച്ച്, രജീഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആരം.
നിരവധി പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രജീഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് കിനാവള്ളി എന്ന ചിത്രത്തിന്റെ രചന നിർവഹിച്ച വിഷ്ണു രാമചന്ദ്രനാണ്.

സൈജു കുറുപ്പിനൊപ്പം അസ്കർ അലി, സിദ്ധിഖ്, അഞ്ജു കുര്യൻ, സുധീഷ്, ഉണ്ണിലാലു, അജിത് കോശി, മനോജ് കെ.യു., ഷഹീൻ സിദ്ദിഖ്, അപ്പുണ്ണി ശശി, മീര വാസുദേവ്, വൈഷ്ണവി കല്യാണി, സുരഭി സന്തോഷ്, ലത ദാസ്, ഗോകുലൻ, റിയാസ് നർമകല, ജയരാജ് വാര്യർ, കബനി സൈറ, ശ്രേയ ജയദീപ്, എറിക് ആദം ഗുഡ് ഹോപ്പ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

ജിത്തു ദാമോദറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിംഗ് വി. സാജനും സംഗീത സംവിധാനം രോഹിത് ഗോപാലകൃഷ്ണനും നിർവഹിക്കുന്നു. കൈതപ്രം, ജിസ് ജോയ്, ജോ പോൾ എന്നിവരാണ് ഗാനങ്ങൾക്ക് വരികൾ ഒരുക്കുന്നത്. ഹരി ചരൺ, സിതാര കൃഷ്ണകുമാർ, സായനോര, അതുൽ നറുകര, യാസിൻ നിസാർ, അജയ് ശ്രാവൺ, ആരതി എം.എൻ., അശ്വിൻ എന്നിവരാണ് ഗാനങ്ങൾ ആലപിക്കുന്നത്.

ബാബു പിള്ളൈയാണ് പ്രൊഡക്ഷൻ ഡിസൈനർ. കോസ്റ്റ്യൂം ഡിസൈൻ സുജിത് മട്ടന്നൂർ, മേക്കപ്പ് കിരൺ, മനോജ്, പ്രൊഡക്ഷൻ കൺട്രോളർ നികേഷ് നാരായൺ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഷിബിൻ കൃഷ്ണ, സ്റ്റണ്ട് ഡയറക്ടർ റോബിൻ ടോം, കൊറിയോഗ്രഫി ശ്രീജിത്ത് ഡാൻസ് സിറ്റി, ഫിനാൻസ് കൺട്രോളർ ഷിജോ ഡൊമിനിക്, സ്റ്റിൽസ് സിബി ചീരൻ, പബ്ലിസിറ്റി ഡിസൈൻ മാമിജോ, ഡിസ്ട്രിബൂഷൻ ഗുഡ് ഫെല്ലാസ്, ഡിജിറ്റൽ ജാങ്കോ സ്പേസ്, മാർക്കറ്റിംഗ് ആൻഡ് അഡ്വർടൈസിംഗ്: ബ്രിങ്ഫോർത്ത്, പി.ആർ.ഒ: ഐശ്വര്യ രാജ്

ചിരിയും ഫാന്റസിയുമായി ഐ ആം ഗെയിമിലെ ‘സ്ലാപ് സോങ്’ പുറത്ത്; വിജയകരമായി പ്രദർശനം തുടർന്ന് ദുൽഖർ സൽമാൻ ചിത്രം

0

ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലർ ഐ ആം ഗെയിമിലെ ഏറെ രസകരമായ ‘സ്ലാപ് സോങ്’ വീഡിയോ പുറത്ത്. ജേക്സ് ബിജോയ് ഈണം നൽകി ജോയൽ ജോൺസ് ആലപിച്ച ഈ ഗാനത്തിന് വരികൾ രചിച്ചത് സുഹൈൽ കോയ. ഗാനത്തിന്റെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ പതിപ്പുകൾ പുറത്തു വന്നിട്ടുണ്ട്. മികച്ച പ്രേക്ഷക പിന്തുണയോടെ രണ്ടാം വാരത്തിലേക്ക് പ്രവേശിച്ച ചിത്രം, നിറഞ്ഞ സദസ്സുകളിലാണ് പ്രദർശിപ്പിക്കുന്നത്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവർ ചേർന്നാണ് സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്.

ഏറെ രസകരമായ ദൃശ്യങ്ങളോടെയാണ് സ്ലാപ് സോങ് ഒരുക്കിയിരിക്കുന്നത്. ചിരിയും ഫാന്റസിയും ത്രില്ലും നിറഞ്ഞ ഗാനം, ചിത്രത്തിന്റെ മൂഡ് പൂർണ്ണമായും പ്രേക്ഷകരിലെത്തിക്കുന്നുണ്ട്. ദുൽഖർ സൽമാന്റെ രസകരമായ പ്രകടനവും നഹാസിന്റെ മേക്കിങ്ങും ഗാനത്തെ ഗംഭീരമാക്കിയിട്ടുണ്ട്. കുട്ടികൾക്കും കുടുംബ പ്രേക്ഷകർക്കും ഏറെ കൗതുകം നൽകുന്ന രീതിയിലാണ് ഈ ഗാനത്തിലെ ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ മറ്റു ഗാനങ്ങളും ഇതിനോടകം സൂപ്പർ ഹിറ്റുകളായി മാറിയിട്ടുണ്ട്. വ്യത്യസ്ത മൂഡിലുള്ള ഗാനങ്ങളാണ് ചിത്രത്തെ ഏറെ മനോഹരമാക്കുന്നത്. പ്രണയ ഗാനവും സ്റ്റൈലിഷ് ഗാനവും മാസ്സ് ഗാനവും കൂടാതെ, പ്രേക്ഷകർക്ക് ആവേശം പകരുന്ന പശ്‌ചാത്തല സംഗീതവും ചിത്രത്തിന്റെ മികവ് വർധിപ്പിക്കുന്നതിൽ നിർണ്ണായകമായി.

ഗംഭീര തീയേറ്റർ അനുഭവം സമ്മാനിക്കുന്ന ചിത്രം, എല്ലാത്തരം പ്രേക്ഷകരെയും ആകർഷിച്ചാണ് മുന്നേറുന്നത്. ചിത്രത്തിലെ ഫാൻ്റസി ഘടകം കുട്ടികൾക്കും കുടുംബ പ്രേക്ഷകർക്കും ഏറെ കൗതുകം സമ്മാനിക്കുമ്പോൾ, അതിലെ ആക്ഷൻ, ത്രില്ലർ സ്വഭാവം യുവ പ്രേക്ഷകർക്കും ആവേശം പകരുന്നു. ബോക്സ് ഓഫീസിൽ മികച്ച ആഗോള കളക്ഷൻ നേടിയാണ് ചിത്രം കുതിക്കുന്നത്. തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന് സമ്മാനിച്ച ദുൽഖർ സൽമാൻ ആണ് ചിത്രത്തിന്റെ മുഖ്യ ആകർഷണം. മലയാളി സിനിമാ പ്രേക്ഷകർ ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു പക്കാ ഫാൻ്റസി ആക്ഷൻ എൻ്റർടെയിനർ ആയാണ് ഐ ആം ഗെയിം ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിലെ മറ്റു നിർണ്ണായക വേഷങ്ങൾ ചെയ്ത ആന്റണി വർഗീസ്, കായദു ലോഹർ, സംയുക്ത വിശ്വനാഥൻ, മിഷ്കിൻ, കതിർ, പാർത്ഥ് തിവാരി, വിനയ് ഫോർട്ട് തുടങ്ങിയവരും പ്രകടന മികവ് കൊണ്ട് പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നുണ്ട്. ദുൽഖർ സൽമാന്റെ 40-ാമത്തെ ചിത്രമായ ‘ഐ ആം ഗെയിം’ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് എത്തിയത്.

ലൈൻ പ്രൊഡ്യൂസർ – ബിബിൻ പെരുമ്പിള്ളി, ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമൻ ചാക്കോ, ആക്ഷൻ – അൻപറിവ്‌ മാസ്റ്റേഴ്സ്, പ്രൊഡക്ഷൻ ഹെഡ് – സുജയ് ജെയിംസ്, ദേവദേവൻ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, മേക്കപ്പ് – റോണക്സ് സേവ്യർ. കോസ്റ്റ്യൂം- മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ- രോഹിത് ചന്ദ്രശേഖർ. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാർ, VFX – തൗഫീഖ് – എഗ്‌വൈറ്റ്, പോസ്റ്റർ ഡിസൈൻ- ടെൻ പോയിന്റ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സ് – കണ്ണൻ ഗണപത്, സ്റ്റിൽസ്- എസ് ബി കെ, മാർക്കറ്റിംഗ് ഹെഡ് – വിജിത് വിശ്വനാഥൻ, പിആർഒ- ശബരി

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ട്രെയ്‌ലർ പുറത്ത്; ചിത്രത്തിൻ്റെ ആഗോള റിലീസ് സെപ്റ്റംബർ 18 ന്

0

സംഗീത് പ്രതാപ്, ഷറഫുദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് ഒരുക്കുന്ന “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ”- ൻ്റെ ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ ആഗോള റിലീസ് സെപ്റ്റംബർ 18 ന് ആണ്. ഡോക്ടർ പോൾസ് എന്റർടൈൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവയുടെ ബാനറിൽ ഡോക്ടർ പോൾ വർഗീസ്, സുജിത് ജെ നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അഖില ഭാർഗവൻ നായികാ വേഷം ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത് നടി നിലീൻ സാന്ദ്രയാണ്.

കോമയിൽ നിന്ന് ഉണർന്നെഴുന്നേൽക്കുന്ന സംഗീത് പ്രതാപ് കഥാപാത്രത്തിന് സൂപ്പർ ഹിയറിങ് ശക്തി കിട്ടുന്നത് ആണ് ചിത്രത്തിൻ്റെ കഥാതന്തു എന്ന് ടീസർ കാണിച്ചു തന്നിരുന്നു. ആ കൗതുകത്തെ കൂടുതൽ ഊട്ടി ഉറപ്പിക്കുന്ന രീതിയിലാണ് ചിത്രത്തിൻ്റെ ട്രെയ്‌ലർ ഒരുക്കിയിരിക്കുന്നത്. മാത്രമല്ല, ഈ കഥാപാത്രത്തിന് സൂപ്പർ ഹിയറിങ് അല്ലാതെ, മറ്റെന്തെങ്കിലും കഴിവുകൾ കൂടിയുണ്ടോ എന്ന സംശയവും ആകാംഷയും പ്രേക്ഷകരിൽ ജനിപ്പിക്കുന്ന ചില സംഭാഷണങ്ങളും ട്രെയിലറിനെ ഏറെ രസകരമാക്കുന്നുണ്ട്.

ചിത്രത്തിലെ വളരെ നിർണായകമായ, കഥാഗതിയിൽ ഏറെ സ്വാധീനം ചെലുത്തുന്ന കഥാപാത്രങ്ങളെയാണ് ഷറഫുദ്ദീൻ, അഖില ഭാർഗവൻ എന്നിവർ അവതരിപ്പിക്കുന്നത് എന്നും ട്രെയ്‌ലർ വ്യക്തമാക്കുന്നുണ്ട്. മേക്കിംഗ് നിലവാരം കൊണ്ട് ഇതൊരു ചെറിയ സ്കെയിൽ ചിത്രമല്ല എന്ന ഫീലാണ് ട്രെയിലറിലെ ദൃശ്യങ്ങൾ സമ്മാനിക്കുന്നത്. സംഗീത് പ്രതാപ് – ഷറഫുദ്ദീൻ ടീമിൻ്റെ അതീവ രസകരമായ ഓൺ സ്ക്രീൻ കെമിസ്ട്രിയും ചിത്രത്തിൻ്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന.

അസാധാരണമായ കേൾവി ശക്തി ലഭിക്കുന്ന ഒരു സാധാരണക്കാരൻ്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് അതീവ രസകരമായും ആവേശകരമായും ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുന്നത്. ഇതിനോടകം പുറത്ത് വന്ന, ചിത്രത്തിലെ 2 ഗാനങ്ങളും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയെടുത്തിരുന്നു.

കോട്ടയം നസീർ, ആനന്ദ് മന്മഥൻ, കിരൺ പീതാംബരൻ, പാർവ്വതി ആർ കൃഷ്ണ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഏറെ കൗതുകത്തോടെയാണ് പ്രേക്ഷകർ ഈ ചിത്രം കാത്തിരിക്കുന്നത്. ഉയർന്ന നിലവാരത്തിലുള്ള സാങ്കേതിക പൂർണ്ണതയോടെ ഒരുക്കിയ ചിത്രം, ശബ്ദ മിശ്രണത്തിലും സൗണ്ട് ഡിസൈനിലുമെല്ലാം പുതിയൊരു നാഴികക്കല്ല് സൃഷ്ടിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചിത്രത്തിൻ്റെ മ്യൂസിക് അവകാശം പ്രമുഖ സംഗീത/ഓഡിയോ ലേബൽ ആയ തിങ്ക് മ്യൂസിക് ആണ് സ്വന്തമാക്കിയത്. ചിത്രത്തിൻ്റെ ഓവർസീസ് വിതരണാവകാശം ദി പ്ലോട്ട് പിക്ചേഴ്സ് സ്വന്തമാക്കിയിരുന്നു. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്.

ഛായാഗ്രഹണം – അഖിൽ സേവ്യർ, എഡിറ്റർ- രാകേഷ് ചെറുമഠം, സംഗീതം- മുജീബ് മജീദ്, സൗണ്ട് ഡിസൈൻ- നിക്സൺ ജോർജ്, മേക്കപ്പ്- റോണക്സ് സേവ്യർ, വസ്ത്രങ്ങൾ- ആരതി ഗോപാൽ, പ്രൊഡക്ഷൻ കൺട്രോളർ – മനോജ് പൂങ്കുന്നം, കലാസംവിധാനം- അപ്പുണ്ണി സാജൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- വിഷ്ണു ദേവ്, അജിത് ജോസ്, വി എഫ് എക്സ്- പ്രൊമൈസ് വി എഫ് എക്സ്, മാർജ്ജാര വിഎഫ്എക്സ്, അസ്സോസിയേറ്റ് ഡയറക്ടർ-മുബീൻ റാഫി, പ്രോജക്ട് ഡിസൈനർ- അമൃത മോഹൻ,അസ്സോസിയേറ്റ് ക്യാമറാമാൻ- വിശോക് കളത്തിൽ, ഫിനാൻസ് കൺട്രോളർ- ബിബിൻ സേവ്യർ, സ്റ്റിൽസ്- സിനറ്റ് സേവ്യർ, അസിസ്റ്റന്റ് ഡിറക്ടർസ് – ആൽബിൻ ഷാജി, ഷഫീഖ്, ഡിസൈൻസ്- യെല്ലോ ടൂത്സ്, ഡിസ്ട്രിബൂഷൻ – ഡ്രീം ബിഗ് ഫിലിംസ്, ഡിജിറ്റൽ മാർക്കറ്റിങ് – ഒബ്‌സ്‌ക്യൂറ, പിആർഒ – ശബരി

കന്നഡയിൽ അരങ്ങേറ്റം കുറിച്ച് അപർണ ദാസ്; ‘സർവേ ജനാഃ സുഖിനോ ഭവന്തു’ ചിത്രീകരണം പൂർത്തിയായി

0

മലയാളം, തമിഴ് തുടങ്ങി വിവിധ ഭാഷകളിൽ സാന്നിധ്യമറിയിച്ച നടി അപർണ ദാസ് കന്നഡ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. ‘സർവേ ജനാഃ സുഖിനോ ഭവന്തു’ എന്നാണ് ചിത്രത്തിൻ്റെ പേര്. മനോരഞ്ജൻ രവിച്ചന്ദ്രൻ നായകനാകുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. നിലവിൽ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.

എസ്.വി. എന്റർടെയ്ൻമെന്റിന്റെ ബാനറിൽ എസ്.വി. നാരായണനും എസ്.വി. കൃഷ്ണമൂർത്തിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സുനിൽ രുദ്രപ്രഭയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകനെന്ന നിലയിൽ സുനിൽ രുദ്രപ്രഭയുടെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. പ്രശസ്ത നടൻ പൃഥ്വി അംബാർ ചിത്രത്തിൽ പ്രതിനായക വേഷത്തിലെത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.

കേരളത്തിലെ പാലക്കാട് സ്വദേശിനിയാണ് അപർണ ദാസ്. കന്നഡയിൽ അരങ്ങേറ്റം കുറിക്കുന്നതിന് മുൻപ് തമിഴിൽ വിജയ് നായകനായ ‘ബീസ്റ്റ്’, ‘ദാദ’ തുടങ്ങിയ ചിത്രങ്ങളിലും ‘വദന്തി’ എന്ന തമിഴ് വെബ് സീരീസിലും അപർണ അഭിനയിച്ചിട്ടുണ്ട്. ‘സർവേ ജനാഃ സുഖിനോ ഭവന്തു’വിലൂടെയാണ് താരം കന്നഡ സിനിമയിലേക്ക് ചുവടുവെക്കുന്നത്. സെപ്റ്റംബർ 10ന് അപർണ ദാസിന്റെ ജന്മദിനം കൂടിയാണ്. ജന്മദിനത്തിൽ താരത്തിന് ആശംസകൾ നേർന്നിരിക്കുകയാണ് ‘സർവേ ജനാഃ സുഖിനോ ഭവന്തു’വിന്റെ അണിയറപ്രവർത്തകർ.

എസ്.വി. എന്റർടെയ്ൻമെന്റ് നിർമ്മിക്കുന്ന നാലാമത്തെ ചിത്രമാണിത്. ‘അറ്റംപ്റ്റ് ടു മർഡർ’ (ATM), ‘രംഗനായകി’ തുടങ്ങിയ ചിത്രങ്ങൾ നേരത്തെ ഈ ബാനറിൽ നിർമ്മിച്ചിട്ടുണ്ട്. പൂർണചന്ദ്ര തേജസ്വിയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. കാർത്തിക് എസ് ഛായാഗ്രഹണം നിർവഹിക്കുമ്പോൾ കെ.എം. പ്രകാശാണ് എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത്.

പ്രദീപ് കുമാർ നന്തിയുടെ നന്തി മൂവീസ് മലയാളത്തിലേക്ക്; ഒപ്പം എ2വി നെറ്റ്‌വർക്ക്സും, ഡ്രീം ബിഗ് ഫിലിംസും

0

ദക്ഷിണേന്ത്യൻ സിനിമാ മേഖലയിലേക്ക് ചുവടുവെക്കാനൊരുങ്ങി നിർമ്മാതാവ് പ്രദീപ് കുമാർ നന്തിയുടെ നന്തി മൂവീസ്. ബംഗാളി സിനിമാ മേഖലയിൽ ശ്രദ്ധേയമായ ചിത്രങ്ങളിലൂടെ സാന്നിധ്യമറിയിച്ച നന്തി മൂവീസ്, ആദ്യമായി മലയാള സിനിമയിലേക്ക് എത്തുകയാണ്. എ2വി നെറ്റ്‌വർക്ക്സ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവരുമായി ചേർന്നാണ് നന്തി മൂവീസിൻ്റെ ആദ്യ ചിത്രം മലയാളത്തിൽ ഒരുങ്ങുന്നത്. നവാഗതനായ സൂരജ് സോമചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ നടക്കുന്ന ഔദ്യോഗിക പ്രഖ്യാപനത്തിലൂടെ പുറത്തുവിടും. പ്രദീപ് കുമാർ നന്തി, നിതിൻ കുമാർ, അലോക് കുമാർ, സുജിത് ജെ. നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ഗാർമെന്റ് നിർമ്മാണ രംഗത്തെ വിജയകരമായ സംരംഭകത്വത്തിന് ശേഷം സിനിമാ നിർമ്മാണത്തിലേക്ക് എത്തിയ പ്രദീപ് കുമാർ നന്തി, വ്യത്യസ്തമായ കഥകളും പ്രേക്ഷകരുമായി ആഴത്തിൽ സംവദിക്കുന്ന സിനിമകളും ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സിനിമാ മേഖലയിലേക്ക് കടന്നുവന്നത്. സിനിമയോടുള്ള തന്റെ ആഴത്തിലുള്ള അഭിനിവേശവും സംരംഭക മികവും ഒരുമിപ്പിച്ചാണ് അദ്ദേഹം നിർമ്മാണ രംഗത്ത് പുതിയ ചുവടുകൾ വെക്കുന്നത്.
മലയാള സിനിമയിലെ മുൻനിര നിർമ്മാണ-വിതരണ സ്ഥാപനങ്ങളിലൊന്നായ ഡ്രീം ബിഗ് ഫിലിംസിൻ്റെ സഹകരണവും ഈ പ്രോജക്ടിന്റെ പ്രത്യേകതയാണ്. മികച്ച സിനിമകൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ സജീവമായ ഡ്രീം ബിഗ് ഫിലിംസിനൊപ്പം നന്തി മൂവീസ് മലയാളത്തിലേക്ക് എത്തുമ്പോൾ പുതിയൊരു നിർമ്മാണ കൂട്ടുകെട്ടിനാണ് തുടക്കമാകുന്നത്.

‘ഭാഗ്യോലോക്കി’, ‘റന്ന ബാത്തി’, ‘മാഡം സെൻഗുപ്ത’, ‘ബിബി പായ്റ’, ‘ഫെരാ’, ‘കേ ബോലെ ബിപ്ലോബി, കേ ബോലെ ഡാക്കത്’ തുടങ്ങിയ ശ്രദ്ധേയമായ ഒരുപിടി ചിത്രങ്ങളിലൂടെ ബംഗാളി സിനിമയിൽ സാന്നിധ്യമറിയിച്ച നിർമ്മാണ സ്ഥാപനമാണ് നന്തി മൂവീസ്.

ഹൊറർ വിഭാഗത്തിൽ ഒരുക്കുന്ന ചിത്രം പ്രദീപ് കുമാർ നന്തിയുടെ മലയാള സിനിമയിലേക്കുള്ള ആദ്യ ചുവടുവെപ്പെന്ന നിലയിൽ തന്നെ ശ്രദ്ധേയമാകുകയാണ്. ചിത്രത്തിന്റെ താരനിര, കഥ, മറ്റ് അണിയറ പ്രവർത്തകർ തുടങ്ങിയ കൂടുതൽ വിവരങ്ങൾ ഔദ്യോഗിക പ്രഖ്യാപനത്തിനൊപ്പം പുറത്തുവരും.