Home Blog Page 599

മുൻ പോലീസ് മേധാവി ടി.പി. സെൻകുമാർ ബിജെപി യിലേക്ക് ?

0

തിരുവനന്തപുരം: മുൻ ഡിജിപി ടി.പി. സെൻകുമാറുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിഎം.ടി. രമേശ് കൂടിക്കാഴ്ച നടത്തി. സെൻകുമാറിന്‍റെ തിരുവനന്തപുരത്തെ വസതിയിൽ വെച്ചായിരുന്നു  കൂടിക്കാഴ്ചനടത്തിയത് . ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ സെൻകുമാറിനെ പാർട്ടിയിലേക്ക് ക്ഷണിച്ചിരുന്നു . സെൻകുമാറിനെ പോലുള്ളവർ ബിജെപിയിലേക്കു വന്നാൽ  പാർട്ടി കൂടുതൽ ശക്തിപ്പെടുത്തുമെന്നു കുമ്മനം രാജശേഖരൻ പറഞ്ഞിരുന്നു.

എന്നാൽ സെന്‍കുമാറിനെ ക്ഷണിക്കാനല്ല വന്നതെന്നും കേവലം സൌഹൃദ സന്ദര്‍ശനം മാത്രമാണ് നടന്നതെന്നും , ബിജെപിയിലേക്ക് വരുന്നതിനെ സംബന്ധിച്ചുള്ള നിലപാട് വ്യക്തമാക്കേണ്ടത് അദ്ദേഹമാണെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിഎം.ടി. രമേശ് പറഞ്ഞു .വര്‍ഗീയ പരാമര്‍ശങ്ങളെ തുടര്‍ന്ന് വിവാദത്തിലായ സെന്‍കുമാറിനെ ബിജെപി  പരസ്യമായി പിന്തുണച്ചിരുന്നു . സെന്‍കുമാറും ബിജെപിയും പറയുന്നത് ഒരേ നിലപാടുകളാണെന്നായിരുന്നു ഇതുസംബന്ധിച്ച് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍റെ പ്രതികരണം. 

ജൂലൈ 11ന് പെട്രോള്‍ പമ്പുകള്‍ തുറക്കില്ല

0

ദിവസേനയുള്ള വിലമാറ്റത്തില്‍ പ്രതിഷേധിച്ച് കേരളത്തിലെ പെട്രോള്‍ പമ്പുകള്‍ ഈ മാസം 11 ന് അടച്ചിടുമെന്ന് പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. കൂടുതൽ ദിവസങ്ങളിലും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വാങ്ങിയ വിലയില്‍ കുറച്ച് വിൽക്കുകയാണെന്നും ഇത് വന്‍ നഷ്ടമുണ്ടാക്കുന്നുവെന്നും വ്യാപാരികള്‍ പറയുന്നു.ഇന്ത്യയിലെ മൂന്ന് പൊതുമേഖല എണ്ണ കമ്പനികളും പെട്രോളിയം മന്ത്രാലയവും വ്യാപാരികള്‍ ഉന്നയിക്കുന്ന പ്രശനങ്ങളിൽനിന്ന് ഒഴിഞ്ഞ് മാറുകയാണെന്നും പെട്രോളിയം ഡീലേഴ്സ് കോ ഓര്‍‌ഡിനേഷന്‍ കുറ്റപ്പെടുത്തി.

 

 

വ്യാ​​​പാ​​​രി വ്യ​​​വ​​​സാ​​​യി ഏ​​​കോ​​​പ​​​ന സ​​​മി​​​തി നടത്താനിരുന്ന സമരം പിൻവലിച്ചു

0

തി​രു​വ​ന​ന്ത​പു​രം: ജി​എ​സ്ടി കേരള സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടു​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് ഈ ​മാ​സം 11ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സമരത്തിൽ നിന്നും ഒരു വിഭാഗം പിൻമാറി. ഹസൻകോയ വിഭാഗമാണ് സമരത്തിൽ നിന്നും പിൻമാറിയത്. ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​ക്ക് ശേഷമാണ് ക​ട​യ​ട​പ്പ് സ​മ​രം പി​ൻ​വ​ലി​ച്ച​ത്.

നിലവറ തുറക്കണമെങ്കിൽ സ്ഫോടനം വേണ്ടിവരുമെന്ന വാർത്തകൾ അറിവില്ലായ്മ മൂലമെന്ന് രാജകുടുംബം

0

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാന്‍ പാടില്ലെന്ന നിലപാടിലുറച്ച് തിരുവിതാംകൂർ രാജകുടുംബം. നിലവറ തുറക്കരുതെന്നത് പിടിവാശിയല്ലെന്നും, അതിന് നിരവധി കാരണങ്ങളുണ്ടെന്നും, കാരണങ്ങൾ എല്ലാം കോടതിയെ ബോധ്യപ്പെടുത്തുമെന്നും മുതിര്‍ന്ന രാജകുടുംബാംഗം അശ്വതിതിരുനാള്‍ ഗൌരിലക്ഷ്മി ഭായി പറഞ്ഞു.

സ്വത്ത് മൂല്യനിർണയത്തിനായി പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാനാണ് സുപ്രീംകോടതി നിർദേശം.തിരുവിതാംകൂർ രാജകുടുംബവുമായി ആലോചിച്ച് ഇതിനുള്ള നടപടികൾ ആരംഭിക്കാൻ അമിക്കസ് ക്യൂറിയോട് കോടതി നിർദേശിച്ചിരുന്നു .എന്നാൽ ബി നിലവറ തുറക്കാന്‍ പാടില്ലെന്ന എന്ന നിലപാടിൽ മാറ്റമില്ലെന്ന് രാജകുടുംബം വ്യക്തമാക്കി.

മുൻപ് ഒന്‍പതു തവണ ബി നിലവറ തുറന്നുവെന്ന് പറയുന്നത് ശരിയല്ലെന്നും ,ബി നിലവറക്ക് രണ്ട് ഭാഗമുണ്ട്. അതിലൊന്ന് മാത്രമാണ് തുറന്നിട്ടുള്ളത് എന്നും രാജകുടുംബാംഗം വ്യക്തമാക്കി .ബി നിലവറ ഇതുവരെയും തുറക്കാത്തതിന് അതിന്റേതായ കാരണങ്ങൾ ഉണ്ടെന്നും . അത്തരം കാര്യങ്ങൾ അമിക്കസ് ക്യൂറിയെയും സുപ്രകോടതിയെയും ബോധ്യപ്പെടുത്താനാകുമെന്ന വിശ്വാസത്തിലാണ് രാജകുടുംബം.

അതേസമയം നിലവറ തുറക്കണമെങ്കിൽ സ്ഫോടനം നടത്തേണ്ടി വരും എന്ന രീതിയിലുള്ള  പ്രചാരണങ്ങൾ അറിവില്ലായ്മ മൂലമാണെന്നും , പ്രത്യേക തരം പൂട്ടിട്ടാണ് നിലവറ പൂട്ടിയിരിക്കുന്നത് എന്നത് ശെരി ആണെന്നും രാജകുടുംബം പറഞ്ഞു

ബി നിലവറ

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ എ നിലവറ ശ്രീ ഭാണ്ടാരത്ത് എന്നും ബി നിലവറ ഭരതകോണ്‍ എന്നും സി നിലവറ വേദവ്യാസക്കോണത്ത് എന്നും ഇ നിലവറ സരസ്വതിക്കോണത്ത് എന്നുംമാണ് അറിയപ്പെടുന്നത്. ക്ഷേത്രത്തിലെ ഭരതക്കോണിലാണ് ഇതുവരേയും തുറന്നു പരിശോധിക്കാത്ത ബി നിലവറ സ്ഥിതിചെയുനത് .അഗസ്ത്യ മുനിയുടെ സമാധി സങ്കൽപ്പവും ഇവിടെയുണ്ട് എന്നാണ് കരുതപ്പെടുന്നത് . രണ്ടു തട്ടുകളാണ് ബി നിലവറയിലുള്ളത് .ഇതിൽ രണ്ടാമത്തെ അറ ശ്രീകോവിൽ അഥവാ ഗർഭഗൃഹത്തിന്റെ അടിഭാഗം വരെ എത്തുമെന്നാണു വിശ്വാസം.ചരിവു പ്രതലത്തിലൂടെ ആയാസപ്പെട്ടു മാത്രമേ ഇവിടേക്കു കടക്കാൻ കഴിയൂ. കൂടാതെ കൂറ്റൻ കരിങ്കൽ പാളികൾ ഉപയോഗിച്ച് രണ്ടാമത്തെ അറയിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട് .സ്വർണംവും , വെള്ളി കട്ടകളും ഇരുമ്പു ജാറുകളിൽ ഇവിടെ സൂക്ഷിച്ചിട്ടുണ്ടെന്നാണു കേഴ്‌വി.

എന്നാൽ ബി നിലവറ 1905 ലും 1931ലും തുറന്നിട്ടുണ്ടെന്നു വിദഗ്ധ സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ടിലെ  പരാമര്‍ശം.ബി നിലവറ മുന്പ് തുറന്നതിന്റെ രേഖകളായി 1931 ഡിസംബര്‍ 7ന്‍റെ ദ ഹിന്ദു, പതിനൊന്നിന്റെ നസ്രാണി ദീപിക എന്നിവയിലെ വാര്‍ത്തകളുടെ പകര്‍പ്പ് ഇവർ ഹാജരാക്കിയിരുന്നു .എന്നാൽ തുറന്നത് ബി നിലവറക്ക് മുന്നിലുള്ള ഒരു വരാന്ത മുറിയാണ് എന്നും . അതില്‍ പലരും കയറിയിട്ടുണ്ടെന്നും രാജകുടുംബം വ്യക്തമാക്കി .

സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് അവധിയെടുത്ത് വിദേശത്തു ജോലിചെയുന്നത് നിയന്ത്രിക്കണമെന്ന് കോടതി

0

സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് ദീര്‍ഘകാല അവധിയെടുത്തു വിദേശ ജോലിക്ക്പോകുന്നത് നിയന്ത്രിക്കണമെന്ന് സംസ്ഥാന സർക്കാരിനോട്  ഹൈക്കോടതി. ഇതിനുവേണ്ടി സര്‍വീസ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തണമെന്നാണ് ഹൈക്കോടതി നിര്‍ദേശം . ഉദ്യോഗസ്ഥരുടെ ദീര്‍ഘ അവധി സർക്കാരിന് വരുന്ന അധിക ബാധ്യത നിയന്ത്രിക്കാനാണ് കോടതി നിര്‍ദേശം .ഇപ്പോൾ ദീര്‍ഘ അവധിയെടുത്ത് വിദേശത്തു ജോലി ചെയ്യുന്നവർ പെന്‍ഷനും ആനൂകൂല്യം കൈപ്പറ്റുന്നുണ്ട്. ദീർഘകാല അവധി നൽകരുതെന്ന് ഹൈക്കോടതി പലതവണ നിർദേശിച്ചിട്ടും സർക്കാർ സർവീസ് ചട്ടം ഭേദഗതി ചെയ്തിരുന്നില്ല .അതിനാലാണ് ഹൈക്കോടതി സര്‍ക്കാരിന് കര്‍ശന നിര്‍ദേശം നല്‍കി.

 

ദേവികുളം സബ്കലക്ടർ ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റി

0

തി​രു​വ​ന​ന്ത​പു​രം: മൂ​ന്നാ​റി​ലെ കൈ​യേ​റ്റം ഒ​ഴി​പ്പി​ക്ക​ലൂ​ടെ ശ്ര​ദ്ദേ​യ​നാ​യ ഇടുക്കി ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സ്ഥ​ലം​മാ​റ്റി. എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ന്‍റെ ഡ​യ​ക്ട​റാ​യാ​ണ് പു​തി​യ നി​യ​മ​നം നൽകിയിരിക്കുന്നത് . ഇ​ന്നു ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് ശ്രീറാം വെങ്കിട്ടരാമനെ സ്ഥ​ലം​മാ​റ്റികൊണ്ടുള്ള  തീ​രു​മാ​ന​മെ​ടു​ത്ത​ത്. കൈ​യേ​റ്റം ഒഴിപ്പിക്കലിനെ സംബന്ധിച്ച സി​പി​എം-​സി​പി​ഐ ത​ർ​ക്കം രൂ​ക്ഷ​മാ​യി നി​ല​നില്കുന്നതിനിടയിലാണ് സ​ബ്ക​ള​ക്ട​റെ മാ​റ്റാ​നു​ള്ള തീ​രു​മാ​നം സ​ർ​ക്കാ​ർ കൈ​ക്കൊ​ണ്ട​ത്.

പ്രണവ് മോഹന്‍ലാല്‍ ചിത്രം ആദിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി -ചിത്രങ്ങൾ കാണാം

0

പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദ്യ ചിത്രം ആദിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മോഹന്‍ലാലും സുചിത്രയും മകള്‍ വിസ്മയയും പങ്കെടുത്തു.പ്രണവും മോഹന്‍ലാലും ചേര്‍ന്നാണ് ചിത്രത്തിന്റെ പൂജക്ക് തിരി തെളിയിച്ചത് .ചില കള്ളങ്ങള്‍ മാരകമായേക്കുമെന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.  ബാലതാരമായി വന്ന  പ്രണവ് നായകനായി എത്തുന്ന ആദ്യ ചിത്രം കൂടിയാണ് ആദി. ജീത്തു ജോസഫാണ് ചിത്രം സംവിധാനം ചെയുന്നത് . ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി വി. എ.ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഒടിയന്റെ പൂജയും ചടങ്ങില്‍ നടന്നു.

ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയുക 

വാര്‍ത്താ സമ്മേളനത്തില്‍ മോശമായി സംസാരിച്ചതിന് ഇന്നസെന്‍റ് മാപ്പ് പറഞ്ഞു

0

തൃശൂർ : അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിന് ശേഷം നടത്തിയ  വാര്‍ത്താ സമ്മേളനത്തില്‍ ഗണേഷ് കുമാറും മുകേഷും മോശമായി സംസാരിച്ചതിനും അമ്മ ഭാരവാഹികള്‍ കൂവിയതിനും അമ്മ പ്രസിഡന്‍റ് ഇന്നസെന്‍റ് മാപ്പ് പറഞ്ഞു . തൃശൂരിലെ വസതിയിൽ മാധ്യമ പ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ രാജിവെക്കുന്നു എന്ന വാർത്ത വ്യാജമാണെന്നും അമ്മ പ്രസിഡന്‍റ് സ്ഥാനം രാജിവക്കില്ലെന്നും കള്ളവാര്‍ത്തയാണ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് എന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു .അമ്മ ഇരയായ നടിയുടെ കൂടിയാണെന്നും  ആരോപണങ്ങള്‍ ദിലീപ് നിഷേധിച്ചിട്ടുണ്ടെന്നും , അമ്മയെക്കുറിച്ച് ജനങ്ങള്‍ തെറ്റിദ്ധരിച്ചിരിക്കുകയാണ്  എന്നും ഇന്നസെന്‍റ് കൂട്ടിച്ചേര്‍ത്തു.

 

നടി ആക്രമിക്കപ്പെട്ട കേസ്: അന്വേഷണ സംഘത്തിന്‍റെ യോഗം അവസാനിച്ചു

0

നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണ സംഘത്തിന്‍റെ യോഗം അവസാനിച്ചു.ഐ ജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിലായിരുന്നു യോഗം നടന്നത് .ആ​ലു​വ എ​സ്പി എ.​വി. ജോ​ർ​ജ്, പെ​രു​ന്പാ​വൂ​ർ സി​ഐ ബൈ​ജു എ​ന്നി​വ​രും യോഗത്തിൽ പങ്കെടുത്തു .അ​ന്വേ​ഷ​ണ​ത്തി​നു മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന എ​ഡി​ജി​പി ബി. ​സ​ന്ധ്യ തി​രു​വ​ന​ന്ത​പു​ര​ത്താ​യ​തി​നാ​ൽ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തി​ല്ല. കൂടുതൽ ചോദ്യം ചെയ്യൽ ഉണ്ടാകുമെനന്നും അറസ്റ്റ്‌ ഉൾപ്പടെയുള്ള നടപടിക്രമങ്ങളിലേക്കു കടക്കുമോ എന്ന് ഇപ്പോൾ പറയാൻകയില്ലെന്നും യോഗംകഴിഞ്ഞു പുറത്തേക്കിറങ്ങിയ റൂറൽഎസ്പി എ.വി ജോർജ് മാധ്യമങ്ങളോട് പറഞ്ഞത് .കേസിൽ  ഇ​തു​വ​രെ ല​ഭി​ച്ച തെ​ളി​വു​ക​ളി​ൽ വ്യ​ക്ത​ത വന്നതിനു ശേഷം മാ​ത്രം അ​റ​സ്റ്റി​ലേ​ക്കു നീ​ങ്ങി​യാ​ൽ മ​തി​യെ​ന്നാ​ണു പോ​ലീ​സി​നു സ​ർ​ക്കാ​രി​ൽ​നി​ന്നു കി​ട്ടി​യി​രി​ക്കു​ന്ന നി​ർ​ദേ​ശം എന്നാണ് സൂചന .

കെ സുധാകരനെ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞു

0

നെഹ്റു ഗ്രൂപ്പിന് വേണ്ടി ചർച്ച നടത്താൻ എത്തിഎന്നാരോപിച്ചു കെ സുധാകരനെ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞു. ഇടിമുറിയില്‍ മര്‍ദ്ദിക്കപ്പെട്ട പരാതിക്കാരനായ വിദ്യാര്‍ത്ഥി ഷജീര്‍ ഷൌക്കത്തലിയുമായി ആണ് ചര്‍ച്ച നടത്തിയത് . കൃഷ്ണദാസിന്‍റെ സഹോദരൻ കൃഷ്ണകുമാറും ചർച്ചയിൽ പങ്കെടുതിരുന്നു .പുറത്തേക്കിറങ്ങിയപ്പോൾ തന്നെ കെ സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചു താൻ എത്തിയത് തന്റെ ബന്ധുവിന്റെ വീട്ടിലാണെന്നും ഒത്തുതീർപ്പുചർച്ചക്കു തന്നെയാണ് എത്തിയതെന്നും .പരാതിക്കാരനും പ്രതിയും ഒത്തുതീർപ്പിനായി തന്നെ സമീപിച്ചിരുന്നെനും അതുകൊണ്ട്  ഒരു വ്യെക്തി എന്ന നിലയിലാണ് ഒത്തുതീർപ്പിനെത്തിയതെന്നും ഇതിൽ രാഷ്ട്രീയം ഇല്ലെന്നും അദ്ദേഹം പറഞ്ഞു .

കൊട്ടിയൂര്‍ വൈശാഖോത്സവം സമാപിച്ചു – ചിത്രങ്ങൾ കാണാം

0

കണ്ണൂര്‍ : കൊട്ടിയൂര്‍ വൈശാഖോത്സവത്തിന് സമാപനമായി. ഇന്നലെ രാവിലെ ചോതി വിളക്കിലെ നാളം തേങ്ങാമുറികളിലേക്ക് പകര്‍ന്നതോടെ തൃക്കലശാട്ട ചടങ്ങുകള്‍ക്ക് ആരംഭമായി. ശ്രീകോവില്‍ പിഴുത് തിരുവന്‍ചിറയില്‍ നിക്ഷേപിച്ചു. കലശമണ്ഡപത്തില്‍ നിന്ന് മണിത്തറയിലേക്ക് തിരുവന്‍ചിറ മുറിച്ചുള്ള പാത ഓടകള്‍ കൊണ്ട് പ്രത്യേകമായി വേര്‍തിരിച്ചു.തുടര്‍ന്ന് പ്രധാന തന്ത്രിമാര്‍ സ്വര്‍ണം,വെള്ളി കുടങ്ങളില്‍ പൂജിച്ച് വെച്ച കളഭകുംഭങ്ങള്‍ വാദ്യഘോഷങ്ങളോടെ മുഖമണ്ഡപത്തിലേക്ക് സ്ഥാനികരോടപ്പം മണിത്തറയില്‍ പ്രവേശിച്ച് എല്ലാ ബ്രാഹ്മണരുടെയും അടിയന്തര യോഗക്കാരുടെയും സാന്നിധ്യത്തില്‍ കളഭം സ്വയംഭൂവില്‍ അഭിഷേകം ചെയ്തു.അഭിഷേകത്തിനുശേഷം മുഴുവന്‍ ബ്രാഹ്മണരും ചേര്‍ന്ന് സമൂഹ പുഷ്പാഞ്ജലിയും പ്രധാന തന്ത്രിയുടെ പൂര്‍ണ പുഷ്പാഞ്ജലിയും സ്വയംഭൂവില്‍ സമര്‍പ്പിച്ചു. പുഷ്പാഞ്ജലി കഴിഞ്ഞ് തീര്‍ത്ഥവും പ്രസാദവും ഭക്തര്‍ക്ക് നല്‍കുന്നതോടൊപ്പം ആടിയ കളഭവും നല്‍കി. തുടര്‍ന്ന് കുടിപതികള്‍ തിടപ്പള്ളിയില്‍ കയറി നിവേദ്യചേറും കടുംപായസവും അടങ്ങുന്ന മുളക്, ഉപ്പ് എന്നിവ മാത്രം ചേര്‍ത്ത് കഴിക്കുന്ന തണ്ടുമ്മല്‍ ഊണ് എന്ന ചടങ്ങ് നടത്തി. തുടര്‍ന്ന് മുതിരേരിക്കാവിലേക്ക് ആദിപരാശക്തിയുടെ വാള്‍ തിരിച്ചെഴുന്നള്ളിച്ചു. അമ്മാറക്കല്‍ തറയില്‍ തൃച്ചന്ദനപ്പൊടി അഭിഷേകം നടത്തി. ഭണ്ഡാരം ഇക്കരെക്ക് തിരിച്ചെഴുന്നള്ളിച്ചശേഷം സന്നിധാനത്ത് നിന്ന് എല്ലാവരെയും തിരിച്ചയച്ചതിനുശേഷം പ്രധാനതന്ത്രിയുടെ നേതൃത്വത്തില്‍ യാത്രബലി നടത്തി. ഓച്ചറും പന്തക്കിടാവും തന്ത്രിയെ അനുഗമിച്ചു. പാമ്പറപ്പാന്‍ തോട് വരെ നിശ്ചിത സ്ഥാനങ്ങളില്‍ ഹവിസ് തൂവി കര്‍മ്മങ്ങള്‍ നടത്തിയശേഷം തട്ട് പന്തക്കിടാവിന് കൈമാറി തിരിഞ്ഞു നോക്കാതെ തന്ത്രി കൊട്ടിയൂരില്‍ നിന്ന് പടിഞ്ഞാറേക്ക് നടന്നു പോയതോടെ വൈശാഖോത്സവം സമാപിച്ചു.ബലിബിംബങ്ങള്‍ ഇക്കരെ ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ച് നിത്യപൂജകള്‍ക്ക് തുടക്കമായി. ഭണ്ഡാരവും ചപ്പാരം വാളുകളും മണത്തണയിലേക്ക് തിരിച്ചെഴുന്നള്ളിച്ചു. ഇന്ന് വറ്റടി നടക്കും. ജന്മശാന്തി പടിഞ്ഞീറ്റയും ഉഷകാമ്പ്രവും അക്കരെയില്‍ എത്തി സ്വയംഭൂവിനെ അഷ്ടബന്ധം കൊണ്ട് ആവരണം ചെയ്ത് ഒരു ചെമ്പ് ചോറ് നിവേദിച്ചശേഷം മടങ്ങും. ഇനി അക്കരെ സന്നിധാനം 11 മാസക്കാലം നിശ്ബ്ദദയില്‍ അമരും.

സ്രാ​വു​ക​ൾ കുടുങ്ങും : പ​ൾ​സ​ർ സു​നി

0

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ സ്രാ​വു​ക​ൾ ഇ​നി​യും കു​ടു​ങ്ങാ​നു​ണ്ടെ​നും, സ്രാവുകള്‍ക്കൊപ്പമാണ് നീന്തുന്നതെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് പറയാമെന്നും മു​ഖ്യ​പ്ര​തി പ​ൾ​സ​ർ സു​നി.  റി​മാ​ൻ​ഡ് കാ​ലാ​വ​ധി അ​വ​സാ​നി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ങ്ക​മാ​ലി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു പ​ൾ​സ​ർ സു​നിയു​ടെ പ്ര​തി​ക​ര​ണം.ജീവന് ഭീഷണി ഉള്ളതിനാൽ പ​ൾ​സ​ർ സു​നി ജാമ്യാപേക്ഷ നൽകിയില്ല .സുനിക്ക് വേണ്ടി ഹാജരാകാൻ അഡ്വക്കേറ്റ് ആളൂര്‍ കോടതിയിലെത്തി.   അ​തേ​സ​മ​യം, ഇതുനു മുൻപ് സു​നി ഒരു ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​ എ​ഡി​ജി​പി സ​ന്ധ്യ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം അനേഷണം ആരംഭിച്ചു .