Home Blog Page 600

ജിഎസ്ടിക്കു ശേഷം ഉള്ള സാധനങ്ങളുടെ നികുതി വ്യത്യാസപ്പട്ടിക കാണാം

0

തിരുവനന്തപുരം∙ ജിഎസ്ടി വന്നതുകൊണ്ട് കേരളത്തിൽ 85 ശതമാനം ഉൽപ്പനങ്ങൾക്കും വില കുറയുമെന്ന് ധനമന്ത്രി ടി.എ. തോമസ് ഐസക്. ജിഎസ്ടിക്കു മുമ്പുംശേഷവും സാധനങ്ങളുടെ വിലയിലുണ്ടായ വ്യത്യാസം പെട്ടന്നു മനസിലാകാൻപറ്റുന്ന പട്ടിക പുറത്തിറക്കിയശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം .

നികുതി വ്യത്യാസപ്പട്ടിക കാണാം

മെമ്മറി കാർഡ് കാവ്യാ മാധവന്റെ വസ്ത്ര വ്യാപാര കേന്ദ്രത്തിൽ ഏൽപിച്ചു : പൾസർ സുനി

0

നടി അക്രമിക്കപെടുന്ന ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിൽ ഏൽപിച്ചതായി പൾസർ സുനി മൊഴി കൊടുത്തതായി റിപ്പോർട്ടുകൾ . കൂട്ടുപ്രതി വിജേഷാണ് മെമ്മറി കാർഡ് കടയിൽ എത്തിച്ചതെന്നും സുനി അന്വേഷണ സംഘത്തെ അറിയിച്ചതായാണ് റിപോര്‍ട്ടുകള്‍.പൊലീസ് ഉദ്യോഗസ്ഥർക്ക് ജയിലിൽവച്ചു നൽകിയ മൊഴിയിലാണ് പൾസർ സുനി നിർണായക വെളിപ്പെടുത്തൽ നടത്തിയത്.ഇതിനിടെ പൾസർ സുനിയെ തനിക്ക് അറിയില്ലായിരുന്നുവെന്ന ദിലീപിന്റെ മൊഴി തെറ്റാണെന്ന് തെളിയിക്കുന്ന ചിത്രങ്ങൾ പൊലീസിന് ലഭിച്ചു .

 

നടി ആക്രമിക്കപ്പെട്ടതിനു പിന്നില്‍ ഉന്നതരുടെ ഗൂഢാലോചനയുണ്ടെന്ന് അഡ്വ.ആളൂര്‍

0

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ ഉന്നതര്‍ക്ക് പങ്കുള്ളതായി പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ അഡ്വ.ബി.എ ആളൂര്‍ .കേസ് ഏറ്റെടുത്ത അഡ്വ.ആളൂര്‍ ജയിലില്‍ എത്തി സുനിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു .വലിയ ഗൂഢാലോചനയാണ് നടിയെ ആക്രമിച്ച സംഭവത്തിന് പിന്നില്‍ നടന്നിരിക്കുന്നതെന്നും വേണ്ടി വന്നാല്‍ 164 പ്രകാരം ഇക്കാര്യങ്ങള്‍ സുനി കോടതിയില്‍ രഹസ്യമൊഴിയായി നെൽകുമെന്നും ആളൂര്‍ വ്യക്തമാക്കി.മാര്‍ട്ടിന്‍ ഒഴികെയുള്ളവരുടെ കേസ്ആണ് അഡ്വ.ആളൂര്‍ ഏറ്റെടുത്തിരിക്കുന്നത് .

നടിയെ ആക്രമിച്ച സംഭവം സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പം : കോടിയേരി ബാലകൃഷ്ണന്‍

0

തിരുവനന്തപുരം: യുവനടിക്കു നേരെയുണ്ടായ അതിക്രമവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇപ്പോള്‍ അന്വേഷണം ശരിയായ നിലയിലാണ് നടക്കുന്നതെന്നും . പുതിയ അന്വേഷണത്തിന് സര്‍ക്കാരില്ലെന്നും . നടിയെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ ഇറക്കുന്നത്  ശരിയല്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ലോക്നാഥ് ബെഹ്റ വീണ്ടും പോലീസ് മേധാവിയായി

0

തിരുവനന്തപുരം: ലോക്നാഥ് ബെഹ്റയെ വീണ്ടും പോലീസ് മേധാവിയായി സർക്കാർ തീരുമാനിച്ചു. ഇന്നു ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനം എടുത്തത് . ടി.പി. സെൻകുമാർ വെള്ളിയാഴ്ച സ്ഥാനം ഒഴിയാനിരിക്കെയാണ്  ആസ്ഥാനത്തേക്ക് ബെഹ്റയെ നിയമിച്ചത്.

ഭാവനയുടെ പത്രക്കുറിപ്പ് പുറത്ത്

0

തനിക്കെതിരെ അനാവശ്യപരാമർശങ്ങൾ നടത്തുന്നവർക്കെതിരെ നിയമപരമായി നടപടി സ്വീകരിക്കുമെന്ന് നടി ഭാവന.

ഭാവനയുടെ പത്രക്കുറിപ്പ് വായിക്കാം–

പ്രിയപ്പെട്ട മാധ്യമ സുഹൃത്തുക്കളെ

ഫെബ്രുവരിയിൽ എനിക്കെതിരെ നടന്ന അക്രമത്തിനു ശേഷം ഞാൻ അതേക്കുറിച്ചു ഇതുവരെ നിങ്ങളോടു പ്രതികരിക്കാതിരുന്നതു ഉയർന്ന പൊലീസ് ഉദ്യോഗസ്ഥന്മാർ എന്നെ സ്നേഹപൂർ‌വ്വം വിലക്കിയതുകൊണ്ടാണ്. പരസ്യമായി കാര്യങ്ങൾ ചർച്ച ചെയ്യുന്നതു കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നവർ എന്നോടു സൂചിപ്പിച്ചിരുന്നു.ഞാൻ ഇതുവരെ സംസാരിക്കാതിരുന്നതും അതുകൊണ്ടാണ്. ഇപ്പോൾ‌ മാധ്യമങ്ങളിൽ ഒരു പാടു വിവരങ്ങൾ വന്നുകൊണ്ടിരിക്കുന്നു എന്നതുകൊണ്ടാണ് ഈ കുറിപ്പ് പങ്കുവയ്ക്കുന്നത്. ഇടക്കാലത്തു ഈ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവരാതിരുന്നപ്പോൾ കേസ് ഒതുക്കി തീർത്തു എന്നു പ്രചരണമുണ്ടായിരുന്നു. അതു സത്യമല്ല എന്ന് ഇപ്പോൾ വ്യക്തമായല്ലോ. കേസുമായി ശക്തമായി മുന്നോട്ടു പോകുകതന്നെ ചെയ്യും.

കേസന്വേഷണം ഭംഗിയായി മുന്നോട്ടു പോകുന്നുണ്ട് . പൊലീസിൽ എനിക്കു പൂർണ്ണ വിശ്വാസവുമുണ്ട്. ആ സംഭവുമായി ബന്ധപ്പെട്ട എല്ലാ വിവരവും ഞാൻ സത്യസന്ധമായി പൊലീസ് ഉദ്യോഗസ്ഥരോടു പറഞ്ഞിട്ടുണ്ട്. അതുമായി ബന്ധപ്പെട്ടു അവർ ആവശ്യപ്പെട്ടപ്പോഴെല്ലാം എല്ലാ തിരക്കും മാറ്റിവച്ചു അവിടെ എത്തിയിട്ടുമുണ്ട്. കേസുമായി ബന്ധപ്പെട്ടു പലരുടെയും പേരുകൾ പുറത്തു വന്നുകൊണ്ടിരിക്കുന്നുണ്ട്. ഇതെല്ലാം ഞാനും അറിയുന്നതു മാധ്യമങ്ങൾ വഴി മാത്രമാണ്. ആരെയും ശിക്ഷിക്കാനോ രക്ഷിക്കാനോ വേണ്ടി ഞാൻ പൊലീസ് ഉദ്യോഗസ്ഥരോടു ഒന്നും പങ്കുവച്ചിട്ടില്ല. ആരുടെ പേരും ഞാൻ സമൂഹ്യ മാധ്യമങ്ങളിലോ മാധ്യമങ്ങളിലോ പരാമർശിച്ചിട്ടില്ല.

പുറത്തു വന്ന പേരുകളിൽ ചിലരാണു ഇതിനു പുറകിലെന്നു പറയാനുള്ള തെളിവുകൾ എന്റെ കൈവശമില്ല. . അവരല്ല എന്നു പറയാനുള്ള തെളിവുകളും എനിക്കില്ല. ഞാനും കേസിലെ പ്രതിയായ പൾസർ സുനിയും സുഹൃത്തുക്കളായിരുന്നുവെന്നും സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണമെന്നും ഒരു നടൻ പറഞ്ഞതു ശ്രദ്ധയിൽപ്പെട്ടു. അതു വല്ലാതെ വിഷമിപ്പിക്കുന്നു. ഇത്തരം അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ എന്നെക്കുറിച്ചു പറഞ്ഞാൽ ആവശ്യമെങ്കിൽ നിയമനടപടി കൈക്കൊള്ളേണ്ടി വന്നാൽ അതിനും ഞാൻ തയ്യാറാണ്. എന്റെ മനസാക്ഷി ശുദ്ധമാണ്. ആരെയും ഭയക്കുന്നുമില്ല. ഏതന്വേഷണം വന്നാലും അതിനെ നേരിടുകയും ചെയ്യും. നിങ്ങളെ ഓരോരുത്തരെയും പോലെ ഒരു പക്ഷെ അതിലുമുപരി തെറ്റു ചെയ്തവർ നിയമത്തിനു മുന്നിൽ വരണം എന്നു ഞാൻ ആഗ്രഹിക്കുന്നു. സത്യം തെളിയണം എന്നാത്മാർഥമായി വിശ്വസിക്കുന്ന ഓരോരുത്തർക്കും എന്റെ നന്ദി ഞാൻ അറിയിക്കുന്നു.

മലയാള സിനിമയില്‍ രണ്ടു ചേരികൾ രൂപപ്പെടുന്നു

0

കൊച്ചി: യുവനടിക്കു നേരെയുണ്ടായ അതിക്രമവുമായി ബന്ധപ്പെട്ട് ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചും സിനിമയില്‍ രണ്ടു ചേരികൾ  രൂപപ്പെടുന്നു.ദിലീപിനെ അനുകൂലിച്ച് നിരവധിപ്പേര്‍ രംഗത്തുവന്നിരുന്നു.എന്നാൽ എതിർക്കുന്നവർ അത് പ്രകടമാക്കാതിരിക്കുകയാണെന്നാണ് വിവരം .സിനിമയിലെ കൂടുതൽ പേരും തര്‍ക്കത്തില്‍ ഇടപെടാത്തവരും ഇരു വിഭാഗത്തിൽ പെടാത്തവരുമാണ്. ദിലീപിന് അനുകൂലമായി  സംസാരിക്കാന്‍ ഭൂരിപക്ഷവും കൂട്ടാക്കുന്നില്ല. ദിലീപിന് പിന്തുണ നല്‍കിയാല്‍ നടിക്ക് എതിരായി സംസാരിക്കുന്നു എന്ന് ജനം കരുതും എന്ന ഭയമാണ്  ഇവര്‍ക്ക് .

നാദിര്‍ഷ, സലിംകുമാര്‍, രഞ്ജിത്ത്, സംവിധായകന്‍ ലാല്‍ജോസ്, നടന്‍ അജുവര്‍ഗ്ഗീസ് എന്നിവര്‍ ദിലീപിനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു.കൂടുതൽ ആൾക്കാരും നടിക്ക് പിന്തുണ നല്‍കിയിട്ടുണ്ടെങ്കിലും ദിലീപിനെ എതിര്‍ത്തിട്ടില്ല. അമ്മയുടെ യോഗം ചേരാനിരിക്കെ പുതിയതായി രൂപപ്പെട്ട വനിതാ സംഘടന സംഭവം ചര്‍ച്ച ചെയ്യപ്പെടും എന്നാണ് വിവരം. ആക്രമിക്കപ്പെട്ട നടിക്കെതിരായ പരാമർശങ്ങളിൽ നടിക്കു പിന്തുണയുമായി മലയാള സിനിമയിലെ വനിതാ ചലച്ചിത്ര പ്രവർത്തകരുടെ സംഘടന വിമൻ ഇൻ കളക്ടീവ് രംഗത്തു വന്നിരുന്നു .

 

 

 

 

 

പള്‍സര്‍ സുനി ദിലീപിനയച്ചു എന്ന് പറയപ്പെടുന്ന കത്ത് പുറത്ത്

0

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ് . നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനി നടന്‍ ദിലീപിന് അയച്ചതെന്ന് കരുതുന്ന കത്താണ് ന്യൂസ് 18 ചാനൽ പുറത്തുവിട്ടത് . പിടിയിലായ ശേഷം ദിലീപ് തന്നെ തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും വാഗ്ദാനം ചെയ്ത പണം നല്‍കണമെന്നുമാണ് കത്തില്‍ പറയുന്നത്. തനിക്കൊപ്പമുള്ള അഞ്ച് പേരെ രക്ഷിക്കണമെന്നും കത്തില്‍ പറയുന്നു.

 

 

 

നടിയെ ആക്രമിച്ച കേസ്: ദിലീപും നാദിര്‍ഷയും ഡിജിപിക്ക് പരാതി നല്‍കി

0

കൊച്ചി: നടിക്കെതിരായി നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് നടൻ ദിലീപും സുഹൃത്തും സംവിധായകനുമായ നാദിർഷയും ഡിജിപിക്ക് പരാതി നൽകി. കേസിലെ പ്രതി പള്‍സര്‍ സുനിയുടെ സഹതടവുകാരനായ വിഷ്ണു എന്നയാൾ ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടുവെന്നാണ് പരാതി .ഇതുമായി ബന്ധപ്പെട്ട് നാദിർഷയെയും ദിലീപിന്‍റെ സഹായിയേയും ഇയാൾ നിരന്തരം ഭീഷണി പെടുത്തി എന്നും പരാതിയിൽ പറയുന്നു .നടി ആക്രമിക്കപ്പെട്ടകേസിൽ ദിലീപിന്‍റെ പേര് പറയാതിരിക്കണമെങ്കിൽ പണം നൽകണമെന്നുമായിരുന്നു ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ഫോൺ സംഭാഷണത്തിന്‍റെ തെളിവുകളും ദിലീപ് ഹാജരാക്കിയിട്ടുണ്ട് .

കാലവര്‍ഷം രണ്ടു ദിവസത്തിനുള്ളില്‍ വീണ്ടും ശക്തി പ്രാപിക്കും

0

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസത്തിനുള്ളില്‍ കാലവര്‍ഷം വീണ്ടും ശക്തി പ്രാപിക്കും എന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു . അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം മൂലം വരുന്ന ദിവസങ്ങളില്‍ സംസ്ഥാനത്ത് എല്ലായിടത്തും ശക്തമായ മഴ ലഭിക്കും. ഈ വർഷം തുടക്കത്തില്‍ മഴ കുറവായിരുന്ന ഇടുക്കി ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ശക്തമായ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഈ വർഷം ശക്തമായ മഴ ലഭിക്കും എന്ന് വിചാരിച്ചിരുന്നതെങ്കിലും ആദ്യ ദിവസങ്ങളില്‍ ഒഴികെ പലയിടത്തും മഴ ലഭിച്ചിരുന്നില്ല .

ആധാരത്തിന് ആധാര്‍ നിര്‍ബന്ധമാക്കിയെന്ന വാർത്ത വ്യാജമെന്ന് കേന്ദ്രസര്‍ക്കാര്‍

0

ന്യുഡല്‍ഹി: വസ്തുവിന്റെ ആധാരം ആധാറുമായി ബന്ധിപ്പിക്കണമെന്ന വാർത്ത വ്യാജമാണെന്നും ഇങ്ങനെ ഒരു വിജ്ഞാപനം ഇറക്കിയിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍. 1950 മുതലുള്ള ആധാരങ്ങള്‍ക്ക് ആധാര്‍ കാര്‍ഡും പാന്‍കാര്‍ഡും നിര്‍ബന്ധമായി വേണമെന്നു കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് ഉത്തരവ് അയച്ചുവെന്നായിരുന്നു വാർത്ത . ഓഗസ്റ്റ് 14നകം ഇത് ചെയ്തില്ലെങ്കില്‍ ബിനാമി ആധാരമായി കാണുമെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.ഈ വാർത്ത രാജ്യത്തെ കോടികണക്കിന് വരുന്ന ഭൂ ഉടമകളെ ആശങ്കയിലാക്കിയിരുന്നു . ബിനാമി, കള്ളപ്പണം ഇടപാടുകള്‍ തടയാൻ വേണ്ടിയാണ് ഈ നീക്കമെന്നും വ്യാജ ഉത്തരവില്‍ പറഞ്ഞിരുന്നു .

ഒരു സിനിമാക്കാരൻ’ലെ രണ്ടാമത്തെ വീഡിയോ സോങ്ങ് റിലീസ് ചെയ്തു

0
കൊച്ചി:  ‘ഒരു സിനിമാക്കാരൻ’ലെ രണ്ടാമത്തെ സോങ്ങ് വീഡിയോ റിലീസ് ചെയ്തു. “കണ്ണാകെ” എന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനും ടീനു ടെല്ലൻസും ചേർന്നാണ്. സന്തോഷ് വർമ്മയുടെ വരികൾക്ക് ബിജിബാൽ ഈണം പകർന്നിരിക്കുന്നു.
ലിയോ തദേവൂസ് സംവിധാനം നിർവഹിക്കുന്ന ‘ഒരു സിനിമാക്കാരൻ’ എന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസനും രജീഷ വിജയനുമാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിജയ് ബാബുഅനുശ്രീരഞ്ജി പണിക്കർഗ്രിഗറി എന്നിവരും അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം സുധീർ സുരേന്ദ്രനും ചിത്രസംയോജനം രഞ്ജൻ എബ്രഹാമുമാണ്ഒപ്പസ് പെന്റായുടെ ബാനറിൽ തോമസ് പണിക്കരാണ് ചിത്രം നിർമിച്ചിട്ടുള്ളത്.