തിരുവനന്തപുരം: ജിഎസ്ടി കേരള സർക്കാരിന്റെ നിലപാടുകളിൽ പ്രതിഷേധിച്ച് ഈ മാസം 11ന് വ്യാപാരി വ്യവസായി ഏകോപന സമിതി സമരത്തിൽ നിന്നും ഒരു വിഭാഗം പിൻമാറി. ഹസൻകോയ വിഭാഗമാണ് സമരത്തിൽ നിന്നും പിൻമാറിയത്. ധനമന്ത്രി തോമസ് ഐസക്കുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് കടയടപ്പ് സമരം പിൻവലിച്ചത്.

