തിരുവനന്തപുരം: മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കലൂടെ ശ്രദ്ദേയനായ ഇടുക്കി ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സ്ഥലംമാറ്റി. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഡയക്ടറായാണ് പുതിയ നിയമനം നൽകിയിരിക്കുന്നത് . ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ശ്രീറാം വെങ്കിട്ടരാമനെ സ്ഥലംമാറ്റികൊണ്ടുള്ള തീരുമാനമെടുത്തത്. കൈയേറ്റം ഒഴിപ്പിക്കലിനെ സംബന്ധിച്ച സിപിഎം-സിപിഐ തർക്കം രൂക്ഷമായി നിലനില്കുന്നതിനിടയിലാണ് സബ്കളക്ടറെ മാറ്റാനുള്ള തീരുമാനം സർക്കാർ കൈക്കൊണ്ടത്.

