നെഹ്റു ഗ്രൂപ്പിന് വേണ്ടി ചർച്ച നടത്താൻ എത്തിഎന്നാരോപിച്ചു കെ സുധാകരനെ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞു. ഇടിമുറിയില്‍ മര്‍ദ്ദിക്കപ്പെട്ട പരാതിക്കാരനായ വിദ്യാര്‍ത്ഥി ഷജീര്‍ ഷൌക്കത്തലിയുമായി ആണ് ചര്‍ച്ച നടത്തിയത് . കൃഷ്ണദാസിന്‍റെ സഹോദരൻ കൃഷ്ണകുമാറും ചർച്ചയിൽ പങ്കെടുതിരുന്നു .പുറത്തേക്കിറങ്ങിയപ്പോൾ തന്നെ കെ സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചു താൻ എത്തിയത് തന്റെ ബന്ധുവിന്റെ വീട്ടിലാണെന്നും ഒത്തുതീർപ്പുചർച്ചക്കു തന്നെയാണ് എത്തിയതെന്നും .പരാതിക്കാരനും പ്രതിയും ഒത്തുതീർപ്പിനായി തന്നെ സമീപിച്ചിരുന്നെനും അതുകൊണ്ട് ഒരു വ്യെക്തി എന്ന നിലയിലാണ് ഒത്തുതീർപ്പിനെത്തിയതെന്നും ഇതിൽ രാഷ്ട്രീയം ഇല്ലെന്നും അദ്ദേഹം പറഞ്ഞു .