Home Blog Page 598

ദിലീപിനെ പിന്തുണച്ച് മുരളി ഗോപി

0

യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് പിന്തുണയുമായി നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി.

കുറ്റം ചെയ്തു എന്ന് തെളിയിക്കപ്പെടുന്നത് വരെ ഒരാളും കുറ്റവാളി അല്ല. കയ്യടിയുടെയും കൂക്കൂവിളിയുടെയും ഇടയിൽ, കരുണയുടെയും ക്രൂരതയുടെയും ഇടയിൽ ഒരു ഇടമുണ്ട്. പരിഷ്‌കൃതമായ ലോകം ഈ ഇടങ്ങളിൽ ആണ് നിലയുറപ്പിക്കുന്നത്. നിയമം നടക്കട്ടെ. നീതി പുലരട്ടെ. കോലാഹലം അല്ല ഉത്തരം. എന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുരളി ഗോപി  പ്രതികരിച്ചു .

ദിലീപിനെ തള്ളിപ്പറഞ്ഞു എന്ന വാർത്ത വ്യാജം : ഫാന്‍സ് അസോസിയേഷന്‍

0

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതിനു പിന്നാലെ ഡീആക്ടിവേറ്റ്ആയ രണ്ട് ഫേസ്ബുക്ക് പേജുകള്‍ മടങ്ങിയെത്തി.നടി കാവ്യ മാധവന്റേയും , ദിലീപ് ഓണ്‍ലൈന്‍ എന്നീ ഫേസ്ബുക്ക് പേജുകളാണ് തിരിച്ചുവന്നത്. ദിലീപ് അറസ്റ്റിലായതോടെ ഫാന്‍സ് അസോസിയേഷനും അദ്ദേഹത്തെ തള്ളിപ്പറഞ്ഞുവെന്ന വാര്‍ത്ത വ്യാജമാണെന്ന് ദിലീപ് ഫാന്‍സ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ വ്യക്തമാക്കി.

ദിലീപ് ഫാന്‍സ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് വായിക്കാം .

ചലച്ചിത്രം താരം ശ്രീ ദിലീപിനെ അദ്ദേഹത്തിന്‍റെ ഫാന്‍സ് അസ്സോസിയേഷന്‍ തളളിപ്പറഞ്ഞെന്ന വ്യാജ വാര്‍ത്ത പ്രചരിക്കുന്നത് സംഘടന ഭാരവാഹികളായ ഞങ്ങളുടെ ശ്രദ്ധയില്‍
പെട്ടതിനെ തുടര്‍ന്നാണ് പൊതുജനങ്ങളെ സത്യം ബോദ്ധ്യപ്പെടുത്താന്‍ ഈ വാര്‍ത്താക്കുറിപ്പ് ഇറക്കുന്നത്.

ഇന്ത്യന്‍ ഭരണ ഘടന അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ദിലീപ് ഫാന്‍സ് ആന്‍റ് വെല്‍വെയര്‍ അസ്സോസിയേഷന്‍.

ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന് അനുശാസിക്കുന്ന ഇന്ത്യന്‍ ഭരണ ഘടനയെ ലംഘിക്കുന്ന വിധം , കുറ്റം ആരോപിക്കപ്പെടുക മാത്രം ചെയ്ത ഒരാളോട് കോടതി കുറ്റക്കാരനെന്ന് വിധിച്ചത് പോലെ പെരുമാറുന്നത് കേരളം പോലൊരു പരിഷ്കൃത സമൂഹത്തിന് ഒട്ടും ചേര്‍ന്നതല്ല.

ശ്രീ ദിലീപിനെതിരെ അക്രമോത്സുകരായ , സമനില തെറ്റിയ ആള്‍ക്കൂട്ടത്തിനോട് ഞങ്ങളേയും ചേര്‍ത്ത് വെച്ച് അദ്ദേഹത്തെ ഞങ്ങളും തളളിപ്പറഞ്ഞു എന്ന് ചിലര്‍ വാര്‍ത്ത പടച്ചുവിടുമ്പോള്‍ ഇപ്പോള്‍ സംഭവിച്ചതെല്ലാം ദിലീപേട്ടനെതിരെയുളള ഗുഡാലോചന തന്നെയാണെന്ന് ഞങ്ങള്‍ വീണ്ടും ഉറച്ച് വിശ്വസിക്കുന്നു .

സാറ്റ്ലൈറ്റും മള്‍ട്ടിപ്ലക്സും വരുന്നതിന് മുമ്പ് മലയാളികള്‍ സിനിമയെ ഉപേക്ഷിച്ച ഒരു ഇടക്കാലമുണ്ടായിരുന്നു.
ഷക്കീല തരംഗത്തില്‍ കുടുംബ പ്രേക്ഷകര്‍ സിനിമയില്‍ നിന്ന് അകന്ന് തിയേറ്ററുകള്‍ കൂട്ടമായി പൂട്ടുകയും കല്ല്യാണമണ്ഡപകങ്ങളാക്കുകയും ചെയ്ത മലയാള സിനിമയുടെ ശനിദശ ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാവുമല്ലൊ.

അന്ന് അപ്പുപ്പന്‍മാര്‍ മുതല്‍ കുഞ്ഞുകുട്ടികള്‍ അടങ്ങുന്ന പ്രേക്ഷക സമൂഹത്തെ തുടര്‍ച്ചയായി സൂപ്പര്‍ ഹിറ്റുകള്‍ നല്‍കി തിയേറ്ററുകളിലേക്ക് തിരിച്ച് കൊണ്ട് വന്നത് ദീലീപ് എന്ന സാധാരണക്കാരനായ താരമാണ്.

ശാസ്ത്രീയമായി ഒരു സിനിമയെ എങ്ങിനെ മാര്‍ക്കറ്റ് ചെയ്യണമെന്ന് മലയാള സിനിമയെ പഠിപ്പിച്ചത് ദിലീപാണ്.

അദ്ദേഹം കയ്യാളി വിജയിപ്പിച്ച വേഷങ്ങള്‍ മൊഴിമാറ്റം ചെയ്യാന്‍ അന്യഭാഷാ താരങ്ങള്‍ തിടുക്കം കൂട്ടി. ചാന്ത്പൊട്ട് പോലൊരു സിനിമ തന്നെ കൊണ്ട് ചെയ്യാനാവില്ലെന്ന് പറഞ്ഞ് നടന വിസ്മയം വിക്രം ആ റിമേക്ക് പ്രൊജക്റ്റില്‍ നിന്നു തന്നെ പിന്‍മാറി. അന്നും മിമിക്രിയെന്ന് പറഞ്ഞ് ഇവിടെ ചില മലയാളി മാമന്‍മാര്‍ ‍ ദിലീപിനെ പരിഹസിച്ചിരുന്നു.

നമ്മെ ഒരുപാട് സന്തോഷിപ്പിച്ച ഒട്ടേറെ നടീ നടന്‍മാര്‍ ജീവിത സായാഹ്നത്തില്‍ പട്ടിണിയില്ലാതെ കഴിയുന്നത് അമ്മ സംഘടന നല്‍കുന്ന പെന്‍ഷന്‍ തുകയായ കൈനീട്ടം കാരണമാണെന്നത് സിനിമ പ്രേമികള്‍ക്കറിയാമല്ലൊ. മാസാമാസം ആ സംഖ്യ എത്തിച്ചു കൊടുക്കാനും സംഘടനക്ക് സാമ്പത്തിക അടിത്തറ ഒരുക്കാനും കാരണമായത് ദിലീപും ട്വന്‍റി 20 സിനിമയുമാണ് എന്നത് എല്ലാവരും ഇപ്പോള്‍ മറന്ന ചരിത്ര സത്യമാണ്‌. കച്ചവട സിനിമയുടെ പാഠപുസ്തകമെന്ന് മഹാനായ എം.ടി പ്രശംസിച്ച പ്രസ്തുത സിനിമയുടെ മാതൃക പിന്‍പറ്റി സിനിമ ഒരുക്കാന്‍ ഇന്ത്യന്‍ സിനിമയിലെ മറ്റ് ഇന്‍ഡസ്റ്ററിയിലെ ചലച്ചിത്ര സംഘടനകള്‍ ശ്രമിച്ചുവെങ്കിലും നാളിന്നേക്കുവരെ ഒരു ഭാഷയിലും സാദ്ധ്യമായില്ല.
അത് ദിലീപിന് മാത്രം സാദ്ധ്യമായ അത്ഭുതമായി സിനിമ ലോകം കണക്കാക്കിപ്പോന്നു.

പട്ടിണി നിറഞ്ഞ ബാല്യകാലത്തിനോടുളള കടപ്പാട് പോലെ കണ്ണീര് വീഴുന്നിടത്തെല്ലാം ദിലീപേട്ടന്‍ ഓടിയെത്തി. ജാതിമത രാഷ്ട്രീയ ഭേദമന്യേ പാവങ്ങള്‍ക്ക് ആയിരം വീടുകള്‍ പണിത് നല്‍കുവാനുളള തിരക്കിലായിരുന്നു അദ്ദേഹം. തന്‍റെ അച്ഛന്‍റെ പേരിലുളള പദ്ധതിയുടെ ഭാഗമായി ഒട്ടേറെ വീടുകള്‍ പണി പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറിക്കഴിഞ്ഞു. ഇതുമായി സഹകരിക്കുന്ന ജി.പി ചാരിറ്റബിള്‍ ട്രസ്റ്റ് പ്രവര്‍ത്തകരെ നന്ദിയോടെ സ്മരിക്കുന്നു .

സിനിമയില്‍ നിന്നുണ്ടാക്കിയ സമ്പാദ്യം സിനിമയില്‍ തന്നെ നിക്ഷേപിക്കുന്ന ദിലീപേട്ടന്‍റെ ഓരോ ശ്വാസ താളവും സിനിമ മാത്രയായിരുന്നു.

അദ്ദേഹത്തെ കുരുക്കാനുള്ള ഗൂഡനീക്കമാണ് ഇപ്പോള്‍ പാതി വഴി പിന്നിട്ട് നില്‍ക്കുന്നത്.

ലോക ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യയെ വിജയിപ്പിക്കാന്‍ നിര്‍ണ്ണായക ശക്തിയായിരുന്ന ശ്രീശാന്തിനെതിരെ ഒത്തുകളി ആരോപണം വന്നപ്പോള്‍ കൂകിവിളിച്ച് വീട്ടിലിരുത്തിയവരാണ് മലയാളികള്‍ .തലമുറകള്‍ക്ക് ഊര്‍ജ്ജം പകരുമായിരുന്ന , നിരപരാധിയായ ഒരാളുടെ കരിയര്‍ നശിപ്പിച്ചതല്ലാതെ ആ കേസ് എന്ത് സംഭാവനയാണ് കായിക ലോകത്തിന് സമ്മാനിച്ചത്.

ജനപ്രിയ താരം ദിലീപേട്ടന്‍ അഗ്നിശുദ്ധിയില്‍ വിജയിച്ച് കോടതിയില്‍ നിന്ന് നിരപരാധിയായി തിരിച്ച് വരിക തന്നെ ചെയ്യും.
അതുവരെ അദ്ദേഹത്തെ കുറ്റവാളിയെന്ന് വിളിക്കാന്‍ സമൂഹത്തിനോ മാധ്യമങ്ങള്‍ക്കോ അവകാശമില്ല. അദ്ദേഹത്തിന്‍റെ സ്ഥാപനങ്ങള്‍ക്കെതിരെ കല്ലെറിയുന്നവര്‍ അറിയുക കുടുംബം പുലര്‍ത്താന്‍ അവിടെ ജോലി ചെയ്യുന്നത് പാവം തൊഴിലാളികളാണെന്ന്.

ഒരാള്‍ വീണുപോകുമ്പോള്‍ ആഞ്ഞു ചവിട്ടുന്നവരല്ല ചേര്‍ത്ത് പിടിക്കുന്നവരാണ് കൂട്ടുകാര്‍ . ആര് തന്നെ തളളിപ്പറഞ്ഞാലും ദിലീപേട്ടനൊപ്പം എന്നും ഞങ്ങളുണ്ടാവും.

ദിലീപ് ഫാന്‍സ് ആന്‍റ് വെല്‍ഫയര്‍ സംസ്ഥാന കമ്മറ്റി അംഗങ്ങൾ അറിയിച്ചു

ദിലീപിന്റെ വക്കീൽ രാംകുമാറിനെ പറ്റി

0

ദിലീപിന്റെ വക്കീൽ രാംകുമാറിനെ പറ്റി സജീവൻ അന്തിക്കാട്

മകനെ കണ്ടത്താനായി ഒരച്ഛൻ നടത്തിയ നിയമ പോരാട്ടത്തെ സവിസ്തരം പ്രതിപാദിക്കുന്ന “ഒരഛന്റെ ഓർമ്മകുറിപ്പുകൾ ” എന്ന പുസ്തകത്തിൽ ഈച്ചരവാരിയർ ശ്രീ രാംകുമാറിനെ വായനക്കാർക്കു പരിചയപ്പെടുത്തുന്നത് ഇങ്ങിനെയാണ്.

“അടിയന്തിരാവസ്ഥ പിൻവലിച്ചതിനു ശേഷം ആദ്യമായി ഹൈക്കോടതിയിൽ സമർപ്പിക്കപ്പെടുന്ന ഹേബിയസ്സ് കോർപ്പസ് ഹർജിയായിരുന്നു ഈച്ചരവാരിയർ v/s ദി ഗവൺമെന്റ് ഓഫ് കേരള. ഈ ഹർജി തയ്യാറാക്കാൻ ഏറ്റവും കൂടുതൽ പരിശ്രമിച്ചത് അഡ്വക്കേറ്റ് രാംകുമാർ ആയിരുന്നു ”

ആ കേസ്സ് പുരോഗമിച്ചപ്പോൾ മുഖ്യമന്ത്രി കരുണാകരന് രാജി വെക്കേണ്ടി വന്നു. ലഷ്മണ, ജയറാം പടിക്കൽ, പുലിക്കോടൻ തുടങ്ങിയ പോലീസ് മേധാവികൾ ജയിലിലടക്കപ്പെട്ടു.

ദിലീപ് കേസ്സിലും വക്കീൽ രാംകുമാർ തന്നെ.പത്രങ്ങളിൽ കണ്ട തെളിവ് വെച്ചു നോക്കിയാൽ വക്കീലിന് വലിയ പണിയെടുക്കേണ്ടി വരില്ലെന്നാണ് തോന്നുന്നത്.
സാധാരണയായി തെളിവുകൾ വഴി പ്രതിയിലേക്കെത്തുകയാണല്ലോ ചെയ്യാറ്.
ഇവിടെ പ്രതിയെ മുൻകൂട്ടി ഉറപ്പിച്ച് അതിനുള്ള തെളിവുകൾ കണ്ടെത്തുകയാണ് ചെയ്തീട്ടുളളത്.തീർത്തും അശാസ്ത്രീയ ഈ രീതി കേസ്സിനെ ദുർബലപ്പെടുത്തുക തന്നെ ചെയ്യും.

ദിലീപിനെ പിന്തുണച്ചു ശ്രീശാന്ത്

0

കൊച്ചി: ദിലീപിനെ പിന്തുണച്ചു മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത്. വെറും ആരോപിതന്‍ മാത്രമാണ്  ദിലീപെന്നും , കുറ്റം തെളിയിക്കുന്നവരെ ദിലീപിനെ തള്ളിപ്പറയില്ലെന്നും ശ്രീശാന്ത് വ്യക്തമാക്കി.തന്റെ ജീവിതത്തിൽ ഉണ്ടായ അനുഭവത്തില്‍ നിന്നാണ് ഇത് പറയുന്നതെന്നും ശ്രീശാന്ത് മാധ്യമങ്ങളോട് പറഞ്ഞു.

തിലകന്‍ പ്രശ്‌നത്തില്‍ ദിലീപ് നിരപരാധി : ടി.പി. മാധവന്‍

0

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് താരസംഘടനയായ അമ്മ. താരസംഘടനയുടെ മുൻനിരയിലേക്ക് പുതുതലമുറ എത്തണമെണ്  അമ്മയുടെ  സ്ഥാപക സെക്രട്ടറി ആയ ടി.പി. മാധവന്‍ പറയുന്നത് . ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈക്കാര്യം വ്യക്തമാക്കിയത്.

80 പേരുമായാണ് ‘അമ്മ സംഘടന തുടങ്ങിയത് മോഹന്‍ലാല്‍ ആയിരുന്നു അന്ന് നേതൃത്ത്വംകൊടുത്തത്  . പിന്നീട് ഫണ്ട് ശേഖരണാര്‍ത്ഥം നിരവധി ഷോകള്‍ ‘അമ്മ നടത്തി. അതിനുശേഷം ആണ്  ദിലീപ് അമ്മയിലേക്കു കടന്നുവന്നത്. ട്വന്റി ട്വന്റി എന്ന ചിത്രത്തെക്കുറിച്ചുള്ള ആശയം കൊണ്ടുവന്നതും നടപ്പിലാക്കിയതും ദിലീപ് ആയിരുന്നു . ഇതോടെ സംഘടനയില്‍ ഒരു പ്രധാന സ്ഥാനം ദിലീപ് ഉറപ്പിച്ചതായും ടി.പി. മാധവന്‍ അഭിമുഖത്തിൽ പറഞ്ഞു .ലക്ഷ്യത്തിലെത്താന്‍ എന്തു മാര്‍ഗവും സ്വീകരിക്കാന്‍ തയ്യാറാകുന്ന ആളാണ് ദിലീപെന്നും ടി.പി. മാധവന്‍ പറഞ്ഞു. എന്തു പ്രശ്‌നമായാലും ഇത്തരം ഒരു മനസുണ്ടാകുമെന്ന് കരുതിയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ തിലകന്‍ പ്രശ്‌നത്തില്‍ ദിലീപ് നിരപരാധിയാണെന്നും അദ്ദേഹം പറഞ്ഞു.

 

ദിലീപിനെ രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു

0

അങ്കമാലി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപിനെ രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിടാൻ അങ്കമാലി ജുഡീഷൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു .പ്രോസിക്യൂഷൻ രണ്ടു ദിവസത്തിനകം സത്യവാങ്മൂലം നൽകണമെന്നും കോടതി പറഞ്ഞു . രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡി കാലാവധിക്കുശേഷം ജാമ്യാപേക്ഷയിൽ വിധി പറയാമെന്ന് കോടതി വ്യക്തമാക്കി. അറസ്റ്റ് നിയമവിരുദ്ധമെന്നും സംശയത്തിന്‍റെ പേരിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹത്തിനുവേണ്ടി  ഹാജരായ അഡ്വ. രാംകുമാർ പറഞ്ഞു.

ദിലീപിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

0

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ ദിലീപിനെ ഇന്ന് അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. കോടതിയിൽ കൊണ്ടുപോകുവാൻ വേണ്ടി  ദിലീപിനെ ആലുവ സബ് ജയിലിൽനിന്ന് പുറത്തിറക്കി. കേസിന്‍റെ കൂടുതല്‍ അന്വേഷണത്തിനായി ദിലീപിനെ എട്ടുദിവസം കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘത്തിന്‍റെ ആവശ്യം. അതേസമയം ദിലീപിന്‍റെ ജാമ്യാപേക്ഷയും മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. താന്‍ നിരപരാധിയാണെന്നും കള്ളക്കേസില്‍ തന്നെകുടുക്കിയതാണെന്നുംമാണ് ദിലീപ് ജാമ്യാപേക്ഷയില്‍ പറയുന്നത്.അഡ്വ. രാംകുമാറാണ് ദിലീപിന് വേണ്ടി കോടതിയില്‍ ഹാജരാകുന്നത് .

മുകേഷിന്‍റെ മൊഴിയെടുക്കും

0

നടിയെ ആക്രമിച്ച കേസില്‍ കൊല്ലം എംഎല്‍എയും നടനുമായ മുകേഷിൻറെ മൊഴിയെടുക്കും. പള്‍സര്‍ സുനി തന്‍റെകൂടെ കുറച്ച് ദിവസങ്ങള്‍ മാത്രമേ ഡ്രൈവറായി ഉണ്ടായിനുള്ളു എന്നാണ് മുകേഷ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ മുകേഷുമായി പള്‍സര്‍ സുനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന ചില ചിത്രങ്ങൾ പൊലീസിന് ലഭിച്ചു എന്നാണ് സൂചന . മുകേഷിന്‍റെ അമ്മയോടൊപ്പം പള്‍സര്‍ സുനി നില്‍ക്കുന്ന ചിത്രം കഴിഞ്ഞ ദിവസം  സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു . ഈ സാഹചര്യത്തിൽ  മുകേഷിന്‍റെ മൊഴിയെടുക്കുമെന്നാണ് റിപോർട്ടുകൾ .കൂടാതെ ഇന്ന് ദിലീപിന്റെ സഹോദരൻ അനൂപിനെയും കേസുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്യും.

കാവ്യാ മാധവന്റെ ഫേസ്ബുക്ക് പേജ് പ്രവര്‍ത്തനരഹിതമാക്കി

0

നടിയെ ആക്രമിച്ച കേസിൽ  ദിലീപിന് അറസ്റ്റിലായതിനു പിന്നാലെ ചലച്ചിത്ര താരവും ഭാര്യയുമായ കാവ്യാ മാധവന്റെ ഫേസ്ബുക്ക് പേജ് പ്രവര്‍ത്തനരഹിതമാക്കി. ഇന്നലെ വരെ ആക്ടീവ് ആയിരുന്ന പേജ് ഇന്നാണ് ഫേസ്ബുക്കിൽനിന്നും കാണാതെ ആയത് . കാവ്യയുടെ വസ്ത്രസ്ഥാപനത്തിന്റെ പേജും പ്രവര്‍ത്തനരഹിതമാണ് .ദിലീപുമായുള്ള വിവാഹശേഷം കാവ്യയുടെ ഫേസ്ബുക്ക് പേജില്‍ താരത്തെ വിമര്‍ശിച്ചുകൊണ്ടുള്ള കമന്റുകളായിരുന്നു കൂടുതലും . ദിലീപിന്റെ അറസ്റ്റോടെ അത് കൂടിവന്നു . ഇതായിരിക്കാം ഫേസ്ബുക്ക് ഡീ ആക്ടിവേറ്റ് ചെയ്യാന്‍ കാരണമെന്നാണ് സൂചന. ഇതിനിടെ കാവ്യ മാധവനെതിരെ പ്രധാനമായ നാല് തെളിവുകൾ പോലീസിന്റെ കൈയിൽ ഉണ്ടെന്നു  സൂചന. പള്‍സര്‍ സുനിക്ക് രണ്ട് ലക്ഷം രൂപ കൈമാറിയത് കാവ്യയുടെ കൂടി അറിവോടെയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിഎന്നാണ് റിപ്പോർട്ടുകൾ . കാവ്യയ്ക്ക് പള്‍സര്‍ സുനിയുമായി നാല് വര്‍ഷത്തെ പരിചയമുണ്ട് പറയപ്പെടുന്നു . പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ കാവ്യയേയും അമ്മയേയും അന്വേഷണ സംഘം ചോദ്യം ചെയ്യും എന്നാണ് സൂചന .

ദിലീപിനെ ‘അമ്മ’യില്‍ നിന്ന് പുറത്താക്കി

0

നടി ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിനെ സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയിൽനിന്ന് പുറത്താക്കി. സംഘടനയുടെ ട്രഷർ സ്ഥാനത്തു നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നുമാണ് ദിലീപിനെ പുറത്താക്കിയിരിക്കുന്നത്.  ദിലീപ്‌ അറസ്റ്റിലായതിനെ തുടർന്ന് ഇന്ന് രാവിലെ നടൻ മമ്മൂട്ടിയുടെ വീട്ടിൽ ചേർന്ന അമ്മയുടെ അടിയന്തിര എക്‌സുക്യൂട്ടീവ് യോഗത്തിലാണ് ദിലീപിനെ പുറത്താക്കാൻ തീരുമാനിച്ചത്. യുവതാരങ്ങളുടെ നിലപാടാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. ആസിഫലി പൃഥ്വിരാജ് അടക്കമുള്ള യുവതാരങ്ങൾ ദിലീപിനെതിരെ രംഗത്ത് വന്നിരുന്നു. സിനിമാ പ്രൊഡ്യൂസേഴ്‌സ് അസ്സോസിയേഷനിൽ നിന്നും  ഫെഫ്ക്കയിൽ നിന്നും ദിലീപിനെ ഇന്ന് രാവിലെ  പുറത്താക്കിയിരുന്നു .

ദിലീപിനെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍

0

കൊച്ചി: യുവനടി ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ നടൻ ദിലീപിന്‍റെ കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും ബുധനാഴ്ച പരിഗണിക്കും. അറസ്റ്റിലായ നടൻ ദിലീപിനെതിരെ ചുമത്തിയിട്ടുള്ള വകുപ്പുകള്‍ ഇപ്രകാരമാണ്:

ഇന്ത്യന്‍ ശിക്ഷാ നിയമം

342 – അന്യായമായി തടങ്കലില്‍ വെക്കല്‍ – ഒരു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം

366 – തട്ടിക്കൊണ്ടു പോകല്‍ – 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം

376 D – കൂട്ടമാനഭംഗം – 20 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം

411 – മോഷണ വസ്തു കൈവശം വെക്കല്‍ – 3 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം

506 (1) – കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കല്‍ – 2 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം

201 – തെളിവു നശിപ്പിക്കല്‍ – 7 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം

212 – കുറ്റവാളിയെ സംരക്ഷിക്കല്‍ – 5 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം

34 – ഒരേ ലക്ഷ്യത്തോടെ കുറ്റം ചെയ്യല്‍

120 (B) – ഗൂഢാലോചന

ഐടി ആക്ട്

66(E) – സ്വകാര്യതയെ ലംഘിക്കല്‍- 3 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം

67(A) – അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കല്‍- 4 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം

യു​വ​ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ദിലീപും നാദിര്‍ഷയും അറസ്റ്റില്‍

0

കൊച്ചിയില്‍ യു​വ​ന​ടിയെ  ആക്രമിച്ച കേസില്‍ നടന്‍ ദിലീപും നാദിര്‍ഷയും അറസ്റ്റില്‍. സംഭവത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.  അ​റ​സ്റ്റ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് സ്ഥി​രീ​ക​രി​ച്ചു. ദിലീപിനെ ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്ത ശേഷം രഹസ്യ കേന്ദ്രത്തില്‍ വെച്ച് ചോദ്യം ചെയ്തുവരികയായിരുന്നു. ഇരുവരുടെയും അറസ്റ്റ് ഡിജിപിയും  സ്ഥിരീകരിച്ചു.പള്‍സര്‍ സുനിയെ ചോദ്യംചെയ്തപ്പോൾ  ലഭിച്ച പുതിയ  തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റിലേക്ക് നീങ്ങാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. ദിലീപിനെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ചെന്ന കാര്യം ഡിജിപിയെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും അറിയിച്ചു അനുമതി ലഭിച്ച ശേഷമായിരുന്നു അറസ്റ്റ് .

നടിയോടുള്ള വ്യ​ക്തി​പ​ര​മാ​യ വൈ​രാ​ഗ്യ​മാ​ണ് ആക്രമണത്തിന് പ്രേരിപ്പിച്ചത് എന്നാണ് പോ​ലീ​സി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന തെ​ളി​വു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. കൊ​ച്ചിയിൽ  എം​ജി റോ​ഡി​ൽ ഉള്ള ഒ​രു ഹോ​ട്ട​ലിൽ വെച്ചാണ് ഗൂ​ഡാ​ലാ​ച​ന ന​ട​ന്ന​ത്. താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് ദി​ലീ​പ് ഇ​വി​ടെ​യെ​ത്തി​യ​ത്. ഇ​തി​ന്‍റെ തെ​ളി​വു​ക​ൾ പോ​ലീ​സി​ന് ല​ഭി​ച്ചു.