കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സ്രാവുകൾ ഇനിയും കുടുങ്ങാനുണ്ടെനും, സ്രാവുകള്‍ക്കൊപ്പമാണ് നീന്തുന്നതെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് പറയാമെന്നും മുഖ്യപ്രതി പൾസർ സുനി. റിമാൻഡ് കാലാവധി അവസാനിച്ച പശ്ചാത്തലത്തിൽ അങ്കമാലി കോടതിയിൽ ഹാജരാക്കാൻ എത്തിയപ്പോഴായിരുന്നു പൾസർ സുനിയുടെ പ്രതികരണം.ജീവന് ഭീഷണി ഉള്ളതിനാൽ പൾസർ സുനി ജാമ്യാപേക്ഷ നൽകിയില്ല .സുനിക്ക് വേണ്ടി ഹാജരാകാൻ അഡ്വക്കേറ്റ് ആളൂര്‍ കോടതിയിലെത്തി. അതേസമയം, ഇതുനു മുൻപ് സുനി ഒരു നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന പരാതി എഡിജിപി സന്ധ്യയുടെ നിർദേശപ്രകാരം അനേഷണം ആരംഭിച്ചു .

