Home Blog Page 597

ബുധനാഴ്‍ച സംസ്ഥാനത്ത് പി.ഡി.പി ഹർത്താല്‍

0

മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അബ്ദുള്‍ നാസര്‍ മദനിക്ക് ജാമ്യം അനുവദിക്കാത്ത കോടതി നടപടിയിൽ പ്രതിഷേധിച്ച്  ബുധനാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍ ആചരിക്കുമെന്ന് പി.ഡി.പി.

ഇന്ന് നടത്തിയ പത്രസമ്മേളനത്തില്‍ ഡിപി സംസ്ഥാന വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് ആണ്  ഇക്കാര്യം അറിയിച്ചത് .മഅ്ദനിയോട് കാട്ടുനീതിയാണ് കോടതികളും സർക്കാരുകളും സ്വീകരിക്കുന്നതെന്നും പി.ഡി.പി നേതൃത്വം പറഞ്ഞു .രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ഓഗസ്റ്റ് ഒമ്പതിന് തലശ്ശേരിയില്‍ വെച്ചാണ് മദനിയുടെ മകന്‍ ഉമര്‍ മുക്താറിന്റെ വിവാഹം. വിവാഹത്തിൽ പങ്കെടുക്കാൻ മദനി നല്‍കിയ ജാമ്യാപേക്ഷ ഇന്ന് രാവിലെയാണ് ബംഗളുരു കോടതി തളളിയത്.

സീരിയൽ താരം സോനു സതീഷ് വിവാഹിതയാകുന്നു – ചിത്രങ്ങളും വീഡിയോയും കാണാം

0

കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായ സീരിയൽ താരം സോനു സതീഷ് വിവാഹിതയാകുന്നു. അജയ് ആണ് വരൻ.സോനു സതീഷ് തന്റെ പ്രീ വെഡ്‌ഡിങ് ഷൂട്ട് വിഡിയോ യൂട്യൂബിലൂടെ പുറത്തിറക്കിയിരുന്നു . വെളളാണി സായ്കൃപയിൽ മർച്ചന്റ് നേവിയിൽ ഉദ്യോഗസ്ഥനായ കെ. സതീഷ് കുമാറിന്റെയും ഡോക്ടർ ശ്രീകലയുടെയും മകളാണ് സോനു സതീഷ്. പ്രീ വെഡ്‌ഡിങ് ഷൂട്ട് വിഡിയോ കാണാം

 

Photos Gallery 

 

നടന്‍ ദിലീപിന് ജാമ്യമില്ല

0

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപിന് ജാമ്യമില്ല. ഹൈക്കോടതി സിംഗിള്‍ ബഞ്ചാണ് ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷ തള്ളഴുന്നു എന്ന ഒറ്റവാക്കിലായിരുന്നു വിധി പ്രസ്താവന . ദിലീപ് റിമാന്‍ഡില്‍ തന്നെ തുടരും.  കേസിലെ 11ആം പ്രതിയാണ് ‌ദിലീപ്. ദിലീപ് ഇന്ന് തന്നെ ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന.നാളെ ദിലീപിനെ അങ്കമാലികോടതിയിൽ ഹാജരാക്കും .

മമ്മൂട്ടിക്കെതിരെ ഓണ്‍ലൈനിൽ വ്യാജവാര്‍ത്ത

0

കൊച്ചി: സിനിമാ തിരക്കുകളിൽ നിന്നുമാറി  മമ്മൂട്ടി കുടുംബത്തോടൊപ്പം സിംഗപ്പൂരില്‍ അവധി ആഘോഷിക്കുമ്പോള്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിൽ അദ്ദേഹത്തിനെതിരെ വ്യാജവാര്‍ത്ത. കഴിഞ്ഞാഴ്ചയാണ് മമ്മൂട്ടി കുടുംബത്തോടൊപ്പം ചെന്നൈയില്‍ നിന്ന് സിംഗപ്പൂരിന് പോയത് . അവിടെ മലയാളി വ്യവസായിയും സുഹൃത്തുമായ രാജശേഖരനൊപ്പമാണ് മമ്മൂട്ടിയും കുടുംബവും. നെടുമ്പോശ്ശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധനയുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിനെതിരെ ഓണ്‍ലൈന്‍ മാധ്യമം വ്യാജവാര്‍ത്ത ചമച്ചത്. വ്യാജവാര്‍ത്തക്കെതിരെ മമ്മൂട്ടി ഫാന്‍സ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷനല്‍ പ്രവര്‍ത്തകര്‍ പൊലീസിനെ സമീപിച്ചിട്ടുണ്ട് . നാളെ മമ്മൂട്ടി കൊച്ചിയില്‍ തിരിച്ചെത്തും .

എം. വിൻസെന്‍റ് എംഎൽഎ അറസ്റ്റിൽ

0

തിരുവനന്തപുരം: വീ​​ട്ട​​മ്മ​​യെ പീഡിപ്പിച്ചെന്ന കേസിൽ കോവളം എം.എൽ.എ എം.വിൻസ​​ൻറ് അറസ്റ്റില്‍. എംഎൽഎ ഹോസ്റ്റലിൽ വെച്ച് മൂന്നു മണിക്കൂറോളം ചോദ്യം ചെയ്യതത്തിന് ശേഷം പേരൂര്‍ക്കട പൊലീസ് ക്ലബ്ബിൽ  എത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് 12.30മുതലാണ് വിൻസന്‍റിനെ എംഎൽഎ ഹോസ്റ്റലിൽ പോലീസ് ചോദ്യം ചെയ്തത്.

എംഎല്‍എയ്ക്ക് എതിരെ ടെലിഫോണ്‍ രേഖകള്‍ അടക്കം കൂടുതല്‍ തെളിവുകളുണ്ടെന്ന് പൊലീസ് പറഞ്ഞു‍. സ്ത്രീയെ എംഎല്‍എ അഞ്ച് മാസത്തിനുള്ളില്‍ 900ത്തലധികം തവണ വിളിച്ചിരുന്നു . 50ലധികം മെസേജുകൾ അയച്ചിട്ടുണ്ടായിരുനെന്നും പൊലീസ് പറയുന്നു .

അനുമോളുടെ നായകനായി മണി തിരിച്ചുവരുന്നു

0

ഫോട്ടോഗ്രാഫര്‍ എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ കൂടെ അഭിനയിച്ച ആദിവാസി ബാലൻ മാസ്റ്റർ മണി 12 വര്‍ഷത്തിനു ശേഷം ഉടലാഴം എന്ന ചിത്രത്തിൽ അനുമോളുടെ നായകനായി  മലയാള സിനിമയിലേക്കു തിരിച്ചെത്തുന്നു .ഉണ്ണികൃഷ്ണൻ ആവളയാണ്  ചിത്രം സംവിധാനം ചെയ്യുന്നത് . കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പഠിച്ച ഡോക്ടര്‍മാരുടെ കൂട്ടായ്മയായ ഡോക്ടേഴ്സ് ഡിലെമയാണ് ചിത്രം നിർമിക്കുന്നത്.

നിലനില്‍പ്പുതന്നെ ചോദ്യചിഹ്നമായ ആറു നാടന്‍ കോളനിയിലെ ഭിന്നലിംഗക്കാരനായ 24 വയസുള്ള യുവാവായ ഗുളികന്റെ കഥയാണ് ഉടലാഴത്തിലൂടെ ഉണ്ണികൃഷ്ണൻ പറയുന്നത് .  ഉപജീവനത്തിനായി അട്ടയെ പിടിച്ചു ജീവിക്കുന്ന യുവാവു പുതിയ ജോലിക്കായി ശ്രമിക്കുമ്പോള്‍ സമൂഹത്തിൽ നിന്നും നേരിടുന്ന പ്രശ്നങ്ങളാണ് പ്രമേയം. ജോയ് മാത്യു, ഇന്ദ്രന്‍സ്, സജിത മഠത്തില്‍ എന്നിവരും ഇതിൽ അഭിനയിക്കുന്നു. ബിജിബാല്‍ പശ്ചാത്തല സംഗീതവും സിതാര, മിഥുന്‍ ജയരാജ് എന്നിവര്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.

ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയുക 

അം​ഗീ​കാ​ര​ത്തി​നാ​യി ആ​ർ​ക്കും കോ​ഴ ന​ൽ​കി​യി​ട്ടില്ല : കോളെജ് മാനേജ്മന്‍റ്

0

പാ​ല​ക്കാ​ട്: മെ​ഡി​ക്ക​ൽ കോളജിന്റെ അ​നു​മ​തി​ക്കാ​യി കോ​ഴ നല്കിയെന്ന ആ​രോ​പ​ണം നി​ഷേ​ധി​ച്ച് ചെ​ർ‌​പ്പു​ള​ശേ​രി മെ​ഡി​ക്ക​ൽ കോളെജ് മാ​നേ​ജ്മെ​ന്‍റ്. അം​ഗീ​കാ​ര​ത്തി​നാ​യി ആ​ർ​ക്കും കോ​ഴ ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് ചെ​ർ‌​പ്പു​ള​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് മാ​നേ​ജ്മെ​ന്‍റ് അ​ധി​കൃ​ത​ർ നടത്തിയ വാർത്താസമ്മേളനത്തിൽ അ​റി​യി​ച്ചു . 

റാം നാഥ് കോവിന്ദ് ഇന്ത്യയുടെ 14–ാം രാഷ്ട്രപതി

0

ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ സ്ഥാനാർഥി രാംനാഥ് കോവിന്ദ്  ഇന്ത്യയുടെ 14-ാം രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന വിവരമനുസരിച്ച്  65.65 ശതമാനം (7,02,644) വോട്ടുകള്‍ കോവിന്ദിനും 34.35 ശതമാനം (3,67,314) വോട്ടുകള്‍ മീരാ കുമാറിനും ലഭിച്ചു .ആദ്യഘട്ടത്തിലെ വിശകലനപ്രകാരം കോണ്‍ഗ്രസിന് ഗോവയിലും ഗുജറാത്തിലും വോട്ടുചോര്‍ച്ചയുണ്ടായിയിട്ടുണ്ട് .ചൊവ്വാഴ്ച രാംനാഥ് കോവിന്ദ് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

സംസ്ഥാനങ്ങളില്‍ നിന്നുള്ള വോട്ട് വിഹിതം: (സംസ്ഥാനം – രാംനാഥ് കോവിന്ദിന് കിട്ടിയ വോട്ടുകള്‍ – മീരാകുമാറിന് കിട്ടിയ വോട്ടുകള്‍ എന്ന ക്രമത്തില്‍)

ആന്ധ്രാപ്രദേശ് – 27,189 – 0
അരുണാചല്‍ പ്രദേശ് – 448 – 24
അസം – 10,556 – 4060
ബീഹാര്‍ – 22,460 – 18867
ഗോവ – 500 – 220
ഗുജറാത്ത്  – 19,404 -7203
ഹരിയാന – 8176 – 1792
ഹിമാചല്‍ പ്രദേശ് – 1530 – 1087
ജമ്മു-കശ്മീര്‍ – 4032 – 20160
ജാര്‍ഖണ്ഡ് – 8976 – 4576
ഛത്തീസ്ഗണ്ഡ് – 6708 – 4515

മൊത്തം – 4,97,585 – 2,40,594

 

ദിലീപിന്റെ ജാമ്യാപേക്ഷ തള്ളി

0

നടിയെ അക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയത്.ദിലീപിന് വേണ്ടി മുതിര്‍ന്ന ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ കെ രാംകുമാറും പ്രോസിക്യൂഷന്‍ വേണ്ടി അഡ്വ. എ സുരേശനുമാണ് കോടതിയില്‍ ഹാജരായത്. ഹര്‍ജി പരിഗണിക്കുന്നതിന് മുന്നോടിയായി  കേസ് ഡയറി മുദ്രവച്ച കവറില്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു ..സോഷ്യല്‍ മീഡിയയില്‍ ദിലീപിനായി പിആര്‍ വര്‍ക്ക് നടക്കുന്നു എന്നും . അപ്പുണ്ണി ഒളിവിലായതിനാല്‍  സ്വാധീനിക്കാന്‍ ശ്രമിക്കുമെന്നും  പ്രൊസിക്യൂഷന്‍ വാദിച്ചു .അതേസമയം കേസില്‍ ദിലീപ് നിരപരാധിയാണെന്നും പ്രതിക്കെതിരെ തെളിവൊന്നും തന്നെയില്ലെന്നും അഡ്വ രാംകുമാര്‍ വാദിച്ചു. ജാമ്യ ഹര്‍ജി പരിഗണിക്കവെ രണ്ട് മൊബൈല്‍ ഫോണുകളും പ്രതിഭാഗം കോടതിയില്‍ സമര്‍പ്പിച്ചു. ശാസ്ത്രീയമായ പരിശോധനയ്ക്ക് വേണ്ടിയാണ് ഫോണുകള്‍ കോടതിയില്‍ നല്‍കുന്നതെന്നും പൊലീസിനെ ഏല്‍പ്പിച്ചാല്‍ അതില്‍ കൃത്രിമം നടത്തി തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞു. ഫോണുകള്‍ പിടിച്ചെടുക്കാനായി പൊലീസ് ദിലീപിന്റെ വീട്ടിലും സ്ഥാപനങ്ങളിലും തെരച്ചില്‍ നടത്തിയിരുന്നു.

കവടിയും വിത്തും പൂജ ചിത്രങ്ങൾ കാണാം

0

കൊച്ചി : തമിഴ് നടന്‍ ശ്രീകാന്ത്, മിത്രാകുര്യന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരുണ്‍ നിശ്ചല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കവടിയും വിത്തും’ എന്ന ചിത്രത്തിന്റെ പൂജ കൊച്ചി ഗോകുലം റെസിഡന്‍സില്‍ വെച്ച് നടന്നു.ചന്ദ്രഗുപ്താ ക്രിയേഷന്‍സിന്റെ ബാനറില്‍ പ്രസാദ് ആണ് ചിത്രം നിര്‍മ്മിക്കുന്നത് .

കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയുക

 

 

തേവരാണ സത്യം തനിക്കിതിൽ പങ്കില്ല

0

കൊച്ചി: നടന്‍ ദിലീപുമായി തനിക്ക് ഏറെനാളത്തെ സൗഹൃദമുണ്ടെന്നും അത് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും ആലുവ എം.എല്‍.എ അന്‍വര്‍ സാദത്ത്.ദിലീപുമായി തനിക്ക് ഒരുതരത്തിലുള്ള ബിസിനസ് ബന്ധങ്ങളുമില്ലെന്നും അന്‍വര്‍ സാദത്ത് എം.എല്‍.എ പറഞ്ഞു .സംഭവത്തിന് ശേഷവും അറസ്റ്റിന് മുൻപും ദിലീപുമായി താൻ സംസാരിച്ചിരുന്നെനും നടിയെ ആക്രമിച്ച കേസിൽ തനിക്ക് ഒരു പങ്കുമില്ലെന്നാണ് ദിലീപ് ആലുവ ക്ഷേത്രം ചൂണ്ടി തേവരെ സത്യം ചെയ്ത് പറഞ്ഞിരുന്നു  . ദിലീപ് തെറ്റു ചെയ്തിട്ടില്ലെന്നാണ് തന്നോട് പറഞ്ഞത്. തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം എന്നും അദ്ദേഹം പറഞ്ഞു .

പോലീസ് തന്നെ ഇതുവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടില്ല എന്നും . ഇടതുപക്ഷ എം.എല്‍.എമാര്‍ ആരോപണ വിധേയരായതിനാൽ  അത് ബാലന്‍സ് ചെയ്യാന്‍ ആണ് തനിക്കെതിരെ ആരോപണം ഉയർത്തുന്നത് എന്ന് സംശയമുണ്ട്എന്നും . താന്‍ ദിലീപ് ഫാന്‍സിന്റെ പ്രസിഡന്റാണെന്ന് പറയുന്നത് സത്യമല്ലാത്ത വാർത്തയാണെന്നും അദ്ദേഹം പറഞ്ഞു .

വ്യക്തി വിരോധത്തിന്‍റെ പേരിൽ ആരെയും പ്രതിയാക്കാൻ ആവശ്യപ്പെട്ടില്ല : നടി

0

നടൻ അറസ്റ്റിലായതുമായി ബന്ധപ്പെട്ട് തനിക്കെതിരായ തെറ്റായ പ്രചാരണം ഒഴിവാക്കണമെന്ന് ആക്രമണത്തിനിരയായ നടി.കേസിൽ പ്രതിചേർക്കപ്പെട്ട ആരുമായും തനിക്ക് ഭൂമിയിടപാടില്ല എന്നും . ഇതുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തിനും രേഖകൾ ഹാജരാക്കാൻ തയാറാണ്. ദിലീപുമായി വ്യക്തിപരമായ ചില പ്രശ്നങ്ങളുണ്ടായിരുന്നു.സോഷ്യല്‍ മീഡിയയില്‍ തനിക്ക് അക്കൗണ്ട് ഇല്ല എന്നും . തന്‍റെ പേരിലുള്ള അക്കൗണ്ടുകളും വീഡിയോകളും പ്രചരിക്കുന്നത് തന്റെ അറിവോടുകൂടിയല്ല എന്നും .

‘തുടർച്ചയായി ഇത്തരം ആരോപണങ്ങൾ വരുന്നതുകൊണ്ടാണ് ഇതുപറയേണ്ടി വന്നത്. പ്രമുഖ നടനുമായി കുടുംബപരമായ സൗഹൃദമുണ്ടായിരുന്നു. അത് കുറച്ചുനാളുകൾക്ക് ശേഷം ഇല്ലാതാകുകയും ചെയ്തു. ഇത് എല്ലാവർക്കും അറിയാവുന്നതാണ്. ഇതല്ലാതെ മറ്റു ബിസിനസ് ബന്ധങ്ങൾ ആരുമായും ഉണ്ടായിട്ടില്ല. എന്നെ ഉപദ്രവിച്ചവരുടെ പേരുവിവരങ്ങൾ ഒരിടത്തും പറഞ്ഞിട്ടുമില്ല. അറസ്റ്റ് ചെയ്യപ്പെട്ടവര്‍ കുറ്റവാളികൾ ആണെങ്കിൽ ശിക്ഷിക്കപ്പെടുകയും നിരപരാധികൾ ആണെങ്കിൽ അവർ കുറ്റവിമുക്തരായി പുറത്തുവരുകയും വേണമെന്നാണ് എന്റെ ആഗ്രഹം’ – എന്ന് പറഞ്ഞാണ് വാർത്താക്കുറിപ്പ് നടി അവസാനിപ്പിക്കുന്നത്.