ഒടിയന്‍റെ ലൊക്കേഷനിൽ ലൂസിഫർ

മലയാളസിനിമാലോകവും പ്രേക്ഷകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫർ. ഇനിം ഏറെ നാൾ കാത്തിരിക്കേണ്ട ലൂസിഫറിന്‍റെ ചിത്രീകരണം ഉടൻ തുടങ്ങും.

ഒടിയന്‍റെ ലൊക്കേഷനിലെത്തിയ പൃഥ്വിരാജുo മുരളി ഗോപിയും മോഹൻലാലിനെ തിരക്കഥ വായിച്ചു കേൾപ്പിച്ചു. തിരക്കഥ മോഹൻലാലിനും നിർമാതാവ് ആന്‍റണി പെരുമ്പാവൂരിനും ഇഷ്ടമായെന്ന് തിരക്കഥയൊരുക്കുന്ന മുരളി ഗോപി പറഞ്ഞു. ഇത്രയും നാള്‍ താനും മുരളീ ഗോപിയും എന്തായിരുന്നു ചെയ്തതെന്നതിന്റെ ഉത്തരമാണ് ഇതെന്ന് പൃഥ്വിരാജ് പറഞ്ഞു.

വലിയ മഹത്തായ സിനിമയൊന്നുമല്ല, സാധാരണക്കാർക്ക് ഇഷ്ടപ്പെടുന്ന ഒരു എന്റർടെയ്നർ ആണ് ലൂസിഫർ എന്ന് മോഹൻലാൽ പറഞ്ഞു.

ലൂസിഫർ എന്താണെന്ന് കേട്ട, ലാലേട്ടനും ആന്റണി ചേട്ടനുമാകും ചിത്രത്തെക്കുറിച്ച് കൂടുതൽ പറയാൻ കഴിയുക.’–പൃഥ്വി പറഞ്ഞു.

ലൂസിഫറിന്റെ തിരക്കഥ വായിച്ച ലാലേട്ടൻ വളരെ സന്തോഷത്തോട് കൂടിയാണ് ഇത് ചെയ്യാമെന്ന് പറഞ്ഞതെന്ന് ആന്റണി പെരുമ്പാവൂർ പറഞ്ഞു.

By admin