ലോകത്തെ ഏറ്റവും വിലകൂടിയ എസ്.യു.വി ചിത്രങ്ങളും വിഡിയോയും കാണാം

ലോകത്തിലെ ഏറ്റവും വിലകൂടിയ എസ്.യു.വി വില്‍പ്പനയ്ക്ക് എത്തുന്നു . ചൈനീസ് കാര്‍ നിര്‍മ്മാണ കമ്പനിയായ  IAT ലിമിറ്റഡ് എഡിഷൻ ആയാണ് വാഹനം വിപണിയിൽ എത്തിക്കുന്നത് .‘കാള്‍മാന്‍ കിംഗ് ’  എന്നാണ് വാഹനത്തിന് പേരുനൽകിയിരിക്കുന്നത് .തുടക്കത്തിൽ 12  കാറുകള്‍ മാത്രമാണ് വിപണിയില്‍ എത്തുക. 2017 ദുബായി ഇന്റർനാഷണൽ മോട്ടോർഷോയിൽ ആണ് വാഹനം ആദ്യമായി അവതരിപ്പിച്ചത് .കാര്‍ട്ടൂണ്‍ പരമ്പരയിലെ ബാറ്റ്മൊബൈലുമായി ഈ വാഹനത്തിന് രൂപസാദൃശ്യം ഉണ്ട് .കാര്‍ബണ്‍ ഫൈബര്‍, സ്റ്റീല്‍ എന്നിവ കൊണ്ടാണ് ഈ കാറിന്‍റെ ബോഡി നിര്‍മ്മിച്ചിരിക്കുന്നത്.

പുറമെ പരുക്കൻലുക്ക് ആണെകിലും അകത്ത്  ഒരു കാറിലും ഇല്ലാത്ത അത്യാഢംബരമാണ് കാള്‍മാന്‍ കിംഗ് ഉപഭോക്താക്കള്‍ക്കായി ഒരുക്കുന്നത്. മണിക്കൂറില്‍ 140 കിലോ മീറ്ററാണ് കാള്‍മാന്‍ കിംഗ്സ്ന്റെ  വേഗത.Ford F-550 പ്ലാറ്റഫോമിലാണ് വാഹനം നിർമിച്ചിരിക്കുന്നത് . Ford F-550ഇന്റെ  6.8-litre V10 എൻജിൻ ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത് .4.5 ടണ്‍ ഭാരം ആണ് വാഹനത്തിനുള്ളത് . ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ച് പുറം ഭാഗത്ത് ബുള്ളറ്റ് പ്രൂഫ് സംവിധാനങ്ങളും കമ്പിനി നൽകുന്നുണ്ട് .1.56 മില്ല്യണ്‍ പൗണ്ടാണ് കാള്‍മാന്‍ കിംഗ്സ് വില. അതായത് ഏകദേശം 14 കോടിരൂപയാണ്  കാള്‍മാന്‍ കിംഗ്‌സ് വില .

വീഡിയോ കാണാം

admin:
Related Post