HomeNews9 പുതിയ വേരിയന്റുകളുമായി റിലയൻസ് 'ഇൻഡിപെൻഡൻസ്' ബിസ്കറ്റുകൾ വിപണിയിൽ; പ്രചാരണത്തിന് 'അജിത് കുമാർ റേസിംഗ്'

9 പുതിയ വേരിയന്റുകളുമായി റിലയൻസ് ‘ഇൻഡിപെൻഡൻസ്’ ബിസ്കറ്റുകൾ വിപണിയിൽ; പ്രചാരണത്തിന് ‘അജിത് കുമാർ റേസിംഗ്’

ചെന്നൈ: പ്രമുഖ എഫ്.എം.സി.ജി (FMCG) ബ്രാൻഡായ റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് (RCPL), തങ്ങളുടെ ജനപ്രിയ ബ്രാൻഡായ ‘ഇൻഡിപെൻഡൻസ്’ (Independence) ബിസ്കറ്റ് പോർട്ട്ഫോളിയോ വിപുലീകരിച്ചു. 9 പുതിയ വേരിയന്റുകളിലായി 28 പുതിയ എസ്‌.കെ.യു (SKU) ഉൽപ്പന്നങ്ങളാണ് കമ്പനി പുതുതായി വിപണിയിലിറക്കിയത്. നവംബർ 2 മുതൽ തമിഴ്നാട്ടിലാണ് പുതിയ വേരിയന്റുകൾ ആദ്യഘട്ടത്തിൽ ലഭ്യമാകുക.

ബിസ്കറ്റ് വിപണിയിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് റിലയൻസിന്റെ ഈ നീക്കം. തമിഴ് നടൻ അജിത് കുമാറിന്റെ ‘അജിത് കുമാർ റേസിംഗ്’ (Ajith Kumar Racing) ടീമുമായി സഹകരിച്ചാണ് പോർട്ട്ഫോളിയോയിലെ പ്രധാന ഉൽപ്പന്നമായ ‘ഇൻഡിപെൻഡൻസ് പവർ അപ്പ്’ (Independence Power Up) ബിസ്കറ്റുകൾ കമ്പനി ബ്രാൻഡ് ചെയ്യുന്നത്.

വിപണിയിലെത്തുന്ന പുതിയ വേരിയന്റുകൾ:

  • ഇൻഡിപെൻഡൻസ് പവർ അപ്പ് (Independence Power Up): പാൽ, ഗ്ലൂക്കോസ്, പ്രോട്ടീൻ എന്നിവയുടെ ഗുണങ്ങൾ സമന്വയിപ്പിച്ച പോഷകസമൃദ്ധമായ ബിസ്കറ്റ്.
  • ഇൻഡിപെൻഡൻസ് മിൽക്കി പവർ (Independence Milky Power)
  • ഇൻഡിപെൻഡൻസ് ബട്ടർ ബ്ലിസ് (Independence Butter Bliss)
  • ഇൻഡിപെൻഡൻസ് മേരി പ്രൈം (Independence Marie Prime)
  • ഇൻഡിപെൻഡൻസ് കോക്കോ വാനില & ചോക്ലേറ്റ് (Independence Coco Vanilla & Chocolate)
  • ഇൻഡിപെൻഡൻസ് ക്രീംയം ഓറഞ്ച് (Independence CremYum Orange)
  • ഇൻഡിപെൻഡൻസ് ക്രീംയം ചോക്കോ (Independence CremYum Choco)
  • ഇൻഡിപെൻഡൻസ് കോക്കോ ബർബൺ (Independence Coco Bourbon)
  • ഇൻഡിപെൻഡൻസ് ഗ്ലൂക്കോസ് ബൂസ്റ്റ് (Independence Glucose Boost)

ആകർഷകമായ വിലയും പാക്കുകളും

വിവിധ ഉപഭോക്തൃ വിഭാഗങ്ങളെ ലക്ഷ്യമിട്ട് ₹5 രൂപയുടെ ട്രയൽ പാക്കുകൾ, ₹10 രൂപയുടെ ഷെയറിംഗ് പാക്കുകൾ, ₹40 മുതൽ ₹125 രൂപ വരെയുള്ള ഫാമിലി പാക്കുകൾ എന്നിവയിലാണ് ബിസ്കറ്റുകൾ ലഭ്യമാക്കുക.

“തമിഴ്‌നാട് ഞങ്ങളുടെ ബിസ്കറ്റ് ബിസിനസ്സിന്റെ പ്രധാന വിപണിയാണ്. ഉപഭോക്താക്കളുടെ മാറിക്കൊണ്ടിരിക്കുന്ന അഭിരുചികൾക്കനുസരിച്ച് എല്ലാ വിഭാഗം ആളുകൾക്കും കുറഞ്ഞ ചിലവിൽ മികച്ച മൂല്യമുള്ള ഉൽപ്പന്നങ്ങൾ ലഭ്യമാക്കുക എന്നതാണ് ‘ഈച്ച് കൺസ്യൂമർ, ഈച്ച് ഒക്കേഷൻ’ എന്ന ഞങ്ങളുടെ നയം.”

— ടി. കൃഷ്ണകുമാർ (ഡയറക്ടർ, റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ്)

പ്രാദേശിക കടകൾ (General Trade), റീട്ടെയിൽ സൂപ്പർമാർക്കറ്റുകൾ, ഇ-കോമേഴ്സ് പ്ലാറ്റ്‌ഫോമുകൾ, റിലയൻസ് റീട്ടെയിൽ, ഹോൾസെയിൽ ചാനലുകൾ എന്നിവ വഴി പുതിയ ബിസ്കറ്റുകൾ ഉപഭോക്താക്കളിലേക്ക് എത്തും.

RELATED ARTICLES
- Advertisment -

Most Popular