Home Blog Page 596

സ്വകാര്യത മൗലികാവകാശം : സുപ്രീം കോടതി

0

ന്യൂഡൽഹി: സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഒന്‍പതംഗ ഭരണഘടനബെഞ്ച് ഒറ്റക്കെട്ടായാണ് വിധി പുറപ്പെടുവിച്ചത്. 1954ലെയും 1962ലെയും സുപ്രീം കോടതി വിധികൾ ഇതോടെ അസാധുവായി.

സ്വകാര്യത ജീവിക്കാനുള്ള അവകാശത്തിന്‍റെ ഭാഗമാണ്. ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉദ്ധരിച്ചാണ്  സുപ്രീം കോടതി വിധിപ്രഖ്യാപിച്ചത് .
ഈ വിധിയോടെ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതടക്കമുള്ള വിഷയങ്ങൾ ഇനി പുനഃപരിശോധിക്കേണ്ടിവരും .

ഈ വിധിയോടെ പൗരന്‍മാരുടെ സ്വകാര്യതയിലേക്ക് കടന്നു കയറാന്‍ ഇനി സര്‍ക്കാരുകള്‍ക്ക് പോലും അധികാരമുണ്ടാക്കില്ല. കൂടാതെ പോലീസിന് സംശയമുള്ളവരുടെ ഫോണ്‍കോളുകള്‍ ചോര്‍ത്താനുള്ള അവകാശമടക്കം പലതും ഇനി ചോദ്യം ചെയ്യപ്പെടും.

 

നിര്‍മ്മാതാക്കളെപ്പോലും നിശബ്ദരാക്കാന്‍ പാകത്തില്‍ ഒരു നടന്‍ വളര്‍ന്നുവെങ്കില്‍ അതൊരു ആപല്‍സൂചന : നാന സിനിമാ വാരിക

0

ഷൂട്ടിംഗ്‌ സെറ്റിൽ കവര്‍ ചെയ്യാന്‍ എത്തിയ നാനാ സ്റ്റാഫിനെ അപമാനിച്ച് നിവിൻ പൊളി . നിവിൻ  പോളിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നാന സിനിമാ വാരിക .നാനാ ഫേസ്ബുക്ക് പോസ്റ്റ് വായിക്കം

രണ്ടാഴ്ച മുമ്പാണ് ടൈറ്റസ് വര്‍ഗ്ഗീസ് വിളിച്ചത്. ടൈറ്റസിനെ ഞങ്ങളറിയും. കൊല്ലത്തുകാരനാണ്. സിനിമാപ്രവര്‍ത്തകനും.
നിവിന്‍പോളിയെ നായകനാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ഹേ ജൂഡിന്റെ ഷൂട്ടിംഗ് എറണാകുളത്തേയ്ക്ക് ഷിഫ്റ്റ് ചെയ്തുവെന്നും അത് കവര്‍ ചെയ്യാന്‍ എത്തണമെന്നും ആവശ്യപ്പെട്ടാണ് ടൈറ്റസ് വിളിച്ചത്.
ചിത്രത്തില്‍ നിവിന്റെ നായികയായി അഭിനയിക്കുന്ന തൃഷയും രണ്ടുദിവസത്തെ വര്‍ക്കിനായി എത്തുന്നുണ്ടെന്നും അവര്‍ കൂടിയുള്ള ദിവസം വന്നാല്‍ നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിര്‍മ്മാതാവ് അനില്‍ അമ്പലക്കര പറഞ്ഞിട്ടാണ് വിളിക്കുന്നതെന്നും ടൈറ്റസ് കൂട്ടിച്ചേര്‍ത്തു. ചിത്രത്തിന്റെ മീഡിയ കോ-ഓര്‍ഡിനേറ്ററാണ് ടൈറ്റസ്.
സ്ഥിരീകരണത്തിനായി ഞങ്ങള്‍ അനിലിനെ തന്നെ നേരിട്ട് വിളിച്ചു. ഫോണ്‍ റിംഗ് ചെയ്യുന്നുണ്ട്. എടുക്കുന്നില്ല. രണ്ട് ആവര്‍ത്തിയായപ്പോള്‍ ആ ശ്രമം തന്നെ ഉപേക്ഷിച്ചു.
എന്നാല്‍ അടുത്തദിവസം രാവിലെ അനില്‍ ഞങ്ങളെ തിരിച്ചുവിളിച്ചു. ഞങ്ങള്‍ വിശദമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.
സിനിമയുടെ രണ്ട് ഷെഡ്യൂള്‍ കഴിഞ്ഞെന്നും ഇനി മീഡിയയെ കവര്‍ ചെയ്യാന്‍ അനുവദിക്കുകയാണെന്നുമാണ് അനില്‍ ആമുഖമായി പറഞ്ഞത്.
‘ആഗസ്റ്റ് എട്ടും ഒമ്പതും തീയതികളിലാണ് തൃഷയുള്ളത്. നിങ്ങള്‍ ആ ദിവസങ്ങളില്‍ വന്നാല്‍ ഞാനും അവിടെയുണ്ടാകും. എല്ലാ സൗകര്യങ്ങളും ചെയ്തുതരാം.’ അനില്‍ വാഗ്ദാനം ചെയ്തു.
ഏഴാം തീയതിതന്നെ ഞങ്ങള്‍ എറണാകുളത്തെത്തി. ഷൂട്ടിംഗ് ലൊക്കേഷന്‍ ചെറായി ബീച്ചാണ്. എറണാകുളത്തുനിന്ന് മുപ്പത് കിലോമീറ്ററോളം യാത്ര തന്നെയുണ്ട് ചെറായിയിലേക്ക്.
അടുത്തദിവസം രാവിലെ തന്നെ ഞങ്ങള്‍ ചെറായിയിലേക്ക് പോയി. പത്തുമണിയായപ്പോള്‍ ലൊക്കേഷനിലെത്തി.
കാറ്റാടി മരങ്ങള്‍ നിറഞ്ഞ വിശാലമായ കടല്‍ത്തീരം. അവിടെ മനോഹരമായൊരു സെറ്റ് തീര്‍ത്തിരിക്കുന്നു. വിവാഹവേദിയുടെ കെട്ടും മട്ടും അലങ്കാരങ്ങളും.
ഷൂട്ടിംഗ് ആരംഭിച്ചിട്ടില്ല. കടലിനഭിമുഖമായി ഒരു കസേരയില്‍ ശ്യാമപ്രസാദ് ഇരിക്കുന്നു. ലൗഡ് സ്പീക്കറിലൂടെ ഒഴുകിയെത്തുന്ന ഒരു ബാന്റ് മ്യൂസിക് ആസ്വദിക്കുകയാണ് അദ്ദേഹം.
ഞങ്ങളെ കണ്ടപ്പോള്‍ ശ്യാം പാട്ടിന്റെ ലഹരിയില്‍ നിന്നുണര്‍ന്നു. പിന്നെ ഹസ്തദാനത്തോടെ ഹാര്‍ദ്ദവമായ സ്വീകരണം.
സിനിമയുടെ വിശേഷങ്ങള്‍ പറഞ്ഞിരുന്നു. ഗോവയില്‍ ഷൂട്ട് ചെയ്യേണ്ടിയിരുന്ന ഗാനരംഗമായിരുന്നു എന്നും അവിടെ മഴക്കാലമെത്തിയതോടെ ഇങ്ങോട്ടേയ്ക്ക് ഷിഫ്റ്റ് ചെയ്യേണ്ടി വന്നു എന്നുമാണ് ശ്യാം പറഞ്ഞത്.
ഇതിനിടെ അനില്‍ അമ്പലക്കരയും എത്തി. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍നിന്നുള്ള ഉണ്ണിയപ്പവുമായിട്ടാണ് വരവ്. അത് ലൊക്കേഷനിലുള്ള എല്ലാവര്‍ക്കുമായി വിതരണം ചെയ്തു. അനില്‍ നിറഞ്ഞ സന്തോഷത്തിലായിരുന്നു. തൃഷയുടെ പടമെടുക്കാനുള്ള സൗകര്യം അവരുടെ മാനേജരോട് പറഞ്ഞ് ഏര്‍പ്പാട് ചെയ്തിട്ടുണ്ടെന്നും അനില്‍ ഞങ്ങളെ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരുന്നു.
പന്ത്രണ്ട് മണിയായി ഷൂട്ടിംഗ് ആരംഭിക്കാന്‍. ആദ്യമെത്തിയത് തൃഷയായിരുന്നു. ഒരു ചുവന്ന ഗൗണായിരുന്നു അവര്‍ ധരിച്ചിരുന്നത്. പിന്നാലെ നിവിനുമെത്തി.
ഒരു ബ്രേക്കിനിടെ നാനയുടെ ഫോട്ടോഗ്രാഫര്‍, നിവിന്റെ പടമെടുക്കാന്‍ ഒരുങ്ങി. പെട്ടെന്ന് നിവിന്‍ വിലക്കി.
‘ചേട്ടാ പടത്തിന്റെ ഒരു സ്റ്റില്‍സുപോലും ഇതുവരെ കൊടുത്തിട്ടില്ല. അതുകൊണ്ട് പടമെടുക്കരുത്.’
അദ്ദേഹം ക്യാമറ താഴ്ത്തി. അല്‍പ്പം നിരാശയോടെ.
നിര്‍മ്മാതാവ് അനില്‍ തൊട്ടടുത്തുണ്ട്. നിവിന്റെ നിസ്സഹകരണം അറിഞ്ഞ് അദ്ദേഹത്തിന്റെ മുഖത്തും കരിനിഴല്‍ വീണു.
ഒരല്‍പ്പം കഴിഞ്ഞില്ല. ഞങ്ങളുടെ അടുത്തേയ്ക്ക് തൃഷയുടെ മാനേജര്‍ എത്തി. തൊട്ടുമുമ്പുവരെയും അയാള്‍ തൃഷയ്ക്കും നിവിനുമൊപ്പമുണ്ടായിരുന്നു. വന്നപാടെ അയാള്‍ ശബ്ദം താഴ്ത്തി പറഞ്ഞു.
‘നിവിനും തൃഷയും ഒരുമിച്ച് ഒരു തീരുമാനമെടുത്തിരിക്കുകയാണ്. ഈ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇതേവരെ പുറത്തിറങ്ങിയിട്ടില്ല. അതിറങ്ങിയ ശേഷം, അവര്‍ ഒരുമിച്ചുള്ള പടം പുറത്തുവിട്ടാല്‍ മതിയെന്നാണ് പറയുന്നത്. എന്നുമാത്രമല്ല തൃഷ അണിഞ്ഞിരിക്കുന്ന ഗൗണും അത്ര നല്ലതല്ല. ചുണ്ടില്‍ ആവശ്യത്തിലധികം ലിപ്സ്റ്റിക്കുമുണ്ട്. അതുകൊണ്ട് പടമെടുക്കരുത്.’
ഞങ്ങള്‍ ഒന്നും മിണ്ടിയില്ല. പകരം വിവരം സംവിധായകനെ ധരിപ്പിക്കാന്‍ തീരുമാനിച്ചു. ഞങ്ങള്‍ക്കൊപ്പം നിര്‍മ്മാതാവ് അനിലും വന്നു. ശ്യാമപ്രസാദിനെകണ്ട് കാര്യം പറഞ്ഞു.
‘ഇന്നത്തെ തലമുറയല്ലേ. അവര്‍ക്ക് ചില താല്‍പ്പര്യങ്ങളും രീതികളുമുണ്ട്. അവരുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍പോലും എഫക്ട്‌സൊക്കെ ചെയ്ത് ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കാനാണ് ഇഷ്ടം. എങ്കിലും നമുക്കൊന്ന് വെയിറ്റ് ചെയ്യാം. അവര്‍ ഒന്ന് സെറ്റിലാകട്ടെ.’ ശ്യാം പറഞ്ഞു.
ഞങ്ങള്‍ കാത്തിരുന്നു. സമയം പോകുന്നതല്ലാതെ തീരുമാനങ്ങളൊന്നുമുണ്ടാകുന്നില്ല. ഞങ്ങള്‍ വീണ്ടും ശ്യാമിനെ സമീപിച്ചിട്ടുപറഞ്ഞു.
‘നിവിനോട് നേരിട്ട് കാര്യങ്ങള്‍ ചോദിക്കാന്‍ പോകുകയാണ്. എന്നിട്ടെന്ത് വേണമെന്ന് തീരുമാനിക്കാം.’ ശരിയെന്ന് ശ്യാമും പറഞ്ഞു.
നിവിനെ കണ്ട് ഫോട്ടോയെടുക്കാന്‍ കഴിയുമോയെന്ന് തിരക്കി. അപ്പോള്‍ നിവിന്റെ മറുപടി ഇങ്ങനെ.
‘ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങിയിട്ട് ഞങ്ങള്‍ ഒരുമിച്ചുള്ള ഫോട്ടോ വന്നാല്‍ മതിയെന്നുള്ളത് ഡയറക്ടറുടെ തീരുമാനമാണ്.’
ഞങ്ങള്‍ പിന്നെ തര്‍ക്കിക്കാനൊന്നും നിന്നില്ല. ശ്യാമിനെകണ്ട് കാര്യം പറയുകയായിരുന്നു.
‘ഡയറക്ടര്‍ സമ്മതിക്കുന്നില്ലെന്നാണല്ലോ നിവിന്‍ പറഞ്ഞത്.’
‘ഞാനങ്ങനെപറഞ്ഞിട്ടില്ല. പക്ഷേ എന്തുചെയ്യാന്‍ പറ്റും. ഇന്നത്തെ കുട്ടികള്‍ അങ്ങനെയായിപ്പോയില്ലേ? അവര്‍ക്കൊപ്പം ഞാനും നില്‍ക്കുന്നുണ്ടെന്നൊരു തോന്നല്‍ ഉണ്ടാക്കണമല്ലോ.’ നിസ്സഹായത നിറഞ്ഞതായിരുന്നു ശ്യാമപ്രസാദിന്റെ മറുപടി.
പിന്നൊരു കലഹത്തിന് ഞങ്ങളും നിന്നില്ല. സന്തോഷപൂര്‍വ്വം അവിടെനിന്ന് യാത്ര പറഞ്ഞിറങ്ങി.
കഴിഞ്ഞയാഴ്ച ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ഹേ ജൂഡിന്റെ സെറ്റ് കവറേജ് ചെയ്യാന്‍ പോയ ഞങ്ങള്‍ക്ക് നേരിട്ട അനുഭവമാണ് ഒരല്‍പ്പംപോലും നിറം കലരാതെ പറഞ്ഞത്. മാദ്ധ്യമപ്രവര്‍ത്തകരുടെ തൊഴിലിടങ്ങളില്‍പോലും അവരെ ജോലി ചെയ്യാന്‍ അനുവദിക്കാത്തവിധം നമ്മുടെ ന്യൂജനറേഷന്‍ താരങ്ങള്‍ വളര്‍ന്നിരിക്കുന്നു. അവരുടെ കപടമുഖത്തിന്റെ മറ്റൊരു നേര്‍സാക്ഷ്യമാണ് ഇത്.
ആദ്യം ഫോട്ടോയെടുക്കരുതെന്ന് ഫോട്ടോഗ്രാഫറെ വിലക്കുന്ന നിവിന്‍ അതിന് കാരണമായി പറഞ്ഞത് ചിത്രത്തിന്റെ സ്റ്റില്‍സുകളൊന്നും പുറത്തുപോയിട്ടില്ലെന്നാണ്. എന്നാല്‍ സത്യം അതല്ല. അതിന്റെ തലേദിവസം തന്നെ നാനയടക്കമുള്ള പത്രമാധ്യമങ്ങളിലേക്ക് ഹേ ജൂഡിന്റെ ചിത്രങ്ങളും മാറ്ററുകളും പി.ആര്‍.ഒ വഴി എത്തിയിരുന്നു. കഴിഞ്ഞയാഴ്ച അത് അച്ചടിച്ചുവരികയും ചെയ്തു.
ഇതും പോരാഞ്ഞിട്ടാണ് നിവിന്‍, തൃഷയുടെ മാനേജരെ ദൂതനായി ഞങ്ങളുടെ അടുത്തേയ്ക്ക് അയച്ചത്. തൃഷയും നിവിനും കൂടി ചേര്‍ന്നെടുത്ത തീരുമാനമെന്ന നിലയ്ക്കാണ് അയാള്‍ ഞങ്ങളോട് കാര്യങ്ങള്‍ പറഞ്ഞതും. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വന്നശേഷം അവരുടെ പടമെടുത്താല്‍ മതിയത്രെ.
പിന്നീട് ഇത് ക്ലാരിഫൈ ചെയ്യാന്‍ ചെന്ന ഞങ്ങളോട് നിവിന്‍ പറഞ്ഞത് സംവിധായകന്‍ സമ്മതിക്കാത്തതുകൊണ്ട് ഫോട്ടോയ്ക്ക് പോസുചെയ്യുന്നില്ലെന്നാണ്.
അക്കാര്യം പിന്നീട് ശ്യാം തന്നെ നിഷേധിച്ചതോടെ പുറത്തുവന്നത് നിവിന്‍ എന്ന കലാകാരന്റെ ഇരട്ടമുഖമാണ്.
സത്യത്തില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യില്ലെന്ന് തൃഷ പറഞ്ഞില്ല. നിര്‍മ്മാതാവ് പറഞ്ഞതനുസരിച്ച് അവര്‍ ഫോട്ടോയെടുക്കാന്‍ തയ്യാറുമായിരുന്നു. പക്ഷേ തൃഷയുടെ മനസ്സ് മാറ്റിച്ചത് ആരായിരുന്നു?
അടുത്തിടെ ഈ താരം തന്നെ നിര്‍മ്മിച്ച ഒരു ചിത്രമുണ്ട് ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള.’ അതില്‍ ഈ നടന്റെ അമ്മ വേഷം ചെയ്തത് ശാന്തികൃഷ്ണയാണ്. ആ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ നാളില്‍ ഒരിക്കല്‍ ശാന്തികൃഷ്ണയെ കാണാന്‍ ഞങ്ങള്‍ പോയി. ഫോട്ടോഷൂട്ടിന്റെ കാര്യം ചര്‍ച്ചാവിഷയമായപ്പോള്‍ അവര്‍ പറഞ്ഞത് ‘ഈ സിനിമ റിലീസായതിന് ശേഷം മാത്രം ഫോട്ടോയ്ക്ക് പോസ് ചെയ്യാവൂ എന്ന് നിവിന്റെ കര്‍ശന നിര്‍ദ്ദേശമുണ്ടെന്നാണ്.’
ഉന്നതശീര്‍ഷരായ കലാകാരന്മാരും അവരുടെ ഉയര്‍ന്ന മനസ്സും അവരുടെ അക്ഷീണപ്രയത്‌നവും കൊണ്ട് കെട്ടിപ്പടുത്ത ഒരു മഹാസാമ്രാജ്യത്തിലെ അണുമാത്രമാണ് നടന്മാര്‍. അതിനുമേല്‍ ഒരു വിശേഷപ്പെട്ട സര്‍വ്വാധികാരവും ആര്‍ക്കും തീറെഴുതി കൊടുത്തിട്ടില്ല.
സെറ്റ് കവര്‍ ചെയ്യേണ്ട എന്ന തീരുമാനം ശ്യാമിനും ഉണ്ടായിരുന്നില്ല. കാരണം അങ്ങനെയൊരു ഉദ്ദേശം അദ്ദേഹത്തിനുണ്ടായിരുന്നെങ്കില്‍ അത് മുന്‍കൂട്ടി ഞങ്ങളോട് പറയുമായിരുന്നു. ഞങ്ങള്‍ക്ക് അതിന് അനുഭവവുമുണ്ട്. അദ്ദേഹത്തിന്റെ ഒട്ടുമിക്ക സിനിമകളും കവര്‍ ചെയ്യാനനുവദിച്ച സംവിധായകനാണദ്ദേഹം. ആകെ ഒരു നിയന്ത്രണം പറഞ്ഞത് ‘ഒരേ കടല്‍’, ‘അകലേ’ എന്നീ രണ്ട് സിനിമകളുടെ ലൊക്കേഷനില്‍ എത്തിയപ്പോള്‍ മാത്രമായിരുന്നു.
ഈ കുലീനത്വം കാണിച്ച ശ്യാം പോലും നിവിന് മുന്നില്‍ കീഴടങ്ങുന്നതുകണ്ടപ്പോള്‍ സഹതാപമാണ് തോന്നിയത്. ഒരു സിനിമയുടെ അന്തിമവാക്ക് എന്നും സംവിധായകന്‍ തന്നെയായിരിക്കണം. അയാളുടെ തീരുമാനങ്ങളും ഇഷ്ടങ്ങളും വേണം അവിടെ നടപ്പിലാക്കാന്‍.
ഇനി ഇതിന് എല്ലാത്തിനും മുകളില്‍ ഒരാളുണ്ട്. പണ്ട് മുതലാളിമാര്‍ എന്ന ആദരവോടെ, വിശിഷ്ടമായ സ്ഥാനം നല്‍കി മലയാളസിനിമയെന്നല്ല ആ ഇന്‍ഡസ്ട്രി മുഴുവനായും അംഗീകരിച്ച് ബഹുമാനിച്ചിരുന്ന ഒരു കൂട്ടരുണ്ട്- നിര്‍മ്മാതാക്കള്‍. അവരെപ്പോലും നിശബ്ദരാക്കാന്‍ പാകത്തില്‍ ഒരു നടന്‍ വളര്‍ന്നുവെങ്കില്‍ അതൊരു ആപല്‍സൂചനയാണ്. അത്തരക്കാര്‍ മലയാളസിനിമയ്ക്ക് ഒരു ശാപവുമാണ്.

 

 

 

ഹാദിയയുടെ മതപരിവര്‍ത്തനം ആസൂത്രിത നീക്കമെന്ന് എന്‍.ഐ.എ റിപ്പോർട്ട്

0

ഹാദിയയുടെ മതപരിവര്‍ത്തനം ആസൂത്രിത നീക്കമാണെന്നും ഒറ്റപ്പെട്ട സംഭവം അല്ലെന്നും എന്‍.ഐ.എ റിപ്പോര്‍ട്ട്. പിന്നില്‍ എസ്.ഡി.പി.ഐയും പോപ്പുലര്‍ ഫ്രണ്ടും ആണെന്നും എന്‍.ഐ.എ റിപ്പോര്‍ട്ടിൽ പറയുന്നു  .ആതിരയെ കാണാതായതും അഖിലയുടെ മതംമാറ്റവും സമാന സാഹചര്യത്തിൽ ആണെന്നും റിപ്പോർട്ടിൽ പറയുന്നു . കോ‍ഴിക്കോട്ടെ ഒരു കേന്ദ്രത്തില്‍ മാത്രം ക‍ഴിഞ്ഞവര്‍ഷം മതം മാറ്റിയത് 510 പേരെയാണെന്നും റിപ്പോർട്ടിൽ പറയുന്നു . മതംമാറ്റങ്ങളുടെ മു‍ഴുവന്‍ വിവരങ്ങളും ആവശ്യപ്പെട്ട് ഡിജിപിക്ക് എന്‍ഐഎയുടെ കത്ത്നൽകിയിരിക്കുകയാണ് .ന്യൂസ് 18 റിപ്പോർട്ട് പുറത്തു വിടുന്നു .

ജ്യോതികയുടെ മകളീർമട്ടും!

0

ജ്യോതികയ്ക്ക്  തന്റെ രണ്ടാം വരവിൽ ’36വയതിനിലേ ‘ നൽകിയ ഊർജ്ജം ചെറുതല്ല. ഈ ചിത്രത്തിന്റെ വിജയത്തോടെ പല സംവിധായകരും ജ്യോതികയ്ക്ക് വേണ്ടി കഥകൾ സൃഷ്ടിച്ച് കാത്തിരിക്കുന്നുണ്ടായിരുന്നു. എന്നാൽ        ‘ കുറ്റ്റം കടിതൽ’ എന്ന തന്റെ ആദ്യ സിനിമയിലൂടെ തന്നെ ദേശീയ അംഗീകാരം നേടിയ സംവിധായകൻ ബ്രന്മയ്ക്കാണ് ജ്യോതികയെ  നായികയാക്കി സിനിമ ചെയ്യാനുള്ള ഭാഗ്യം കരഗതമായത്. അതാണ് “മകളീർമട്ടും”. മാത്രമല്ല ജ്യോതികയ്ക്കൊപ്പം ഊർവ്വശി, ഭാനുപ്രിയാ, ശരണ്യാ, നാസർ, ലിവിങ്സ്റ്റൻ എന്നിങ്ങനെ പ്രതിഭാധനരായ അഭിനേതാക്കളേയും അണിനിരത്തി സിനിമ ചെയ്യാനായി എന്നത് ഒരു തുടക്കക്കാരനായ സംവിധായകനെ സംബന്ധിച്ചിടത്തോളം വലിയ നേട്ടവുമാണ് . കഥയിൽ ആകൃഷ്ടനായി നടൻ സൂര്യ തന്നെ തന്റെ 2ഡി എന്റർടെയിൻമെന്റിന്റെ  ബാനറിൽ ചിത്രം നിർമ്മിക്കാൻ മുന്നോട്ട് വന്നതും ബ്രന്മയ്ക്ക് കരുത്തായി.പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജ്യോതികയുടെ “മകളീർമട്ടും”എന്ന സിനിമയെക്കുറിച്ച് രചയിതാവും സംവിധായകനുമായ ബ്രന്മ മനസു തുറക്കുന്നു …
” കഴിഞ്ഞ രണ്ടു വർഷത്തിനിടെ എനിക്കുണ്ടായ ജീവിതാനുഭവത്തിൽ ഉണ്ടായതാണ് “മകളീർമട്ടും”ന്റെ കഥ.എന്റെ ജീവിതത്തിൽ നടന്ന ആ സംഭവം തിരക്കഥയാക്കുന്നതിനു മുമ്പായി വൺലൈനുമായി ജ്യോതികാ മാഡത്തെ സമീപിച്ചു. കഥ കേട്ട അവർ ഒരു ദിവസത്തെ സാവകാശം തരുമോ എന്ന് ചോദിച്ചു. ഞാനും ഓകെ പറഞ്ഞു.
അടുത്ത ദിവസം എനിക്ക് ജ്യോതികയുടെ ഫോൺ വന്നു. “എനിക്ക് കഥ ഇഷ്ടപ്പെട്ടു. തീർച്ചയായും നമുക്കിത് ചെയ്യാം.സ്ക്രിപ്റ്റ് റെഡിയാക്കിക്കോളു”എന്ന് പറഞ്ഞു. ഇതിനിടെ പല കഥകളും കേട്ട് അതൊക്കെ അവർ റിജക്റ്റ് ചെയ്ത വിവരം ഞാൻ അറിഞ്ഞിരുന്നു. ഈ സന്ദർഭത്തിൽ എന്റെ കഥ ഇഷ്ടപ്പെട്ടു എന്ന് അവർ അറിയിച്ചപ്പോൾ എന്റെ സന്തോഷവും ആത്മവിശ്വാസവും വർദ്ധിച്ചു.അതിനു ശേഷം സൂര്യ സാറിനെ കണ്ട് കഥ പറഞ്ഞു. അദ്ദേഹം കഥ കേട്ട് എന്നെ അഭിനന്ദിച്ചു ഒപ്പം അദ്ദേഹം തന്നെ സിനിമ നിർമ്മിച്ചു കൊള്ളാം എന്നു കൂടി പറഞ്ഞപ്പോൾ എന്റെ എനർജിയും ഇരട്ടിച്ചു.
ജ്യോതിക സമ്മതം പറയുന്നതിനു മുൻപ് ഞാൻ വെറുമൊരു കഥ മാത്രമാണ് തയ്യാറാക്കി വെച്ചിരുന്നത് .പക്ഷേ അവർ അഭിനയിക്കാൻ സമ്മതിച്ചു എന്ന് വാർത്ത വന്നപ്പോൾ തന്നെ അത് ആരാധകരിൽ  വലിയൊരു ‘ഹൈപ്പ്’സൃഷ്ടിച്ചു.അത് എനിക്ക്  വെല്ലുവിളിയായി. വർഷങ്ങളായി അഭിനയിച്ചു കൊണ്ടിരിക്കുന്ന മികച്ച അഭിനേത്രിയാണവർ. ജ്യോതിക ലൊക്കേഷനിൽ വരുന്നത് തന്നെ റിഹേഴ്സലിനു ശേഷമാണ്. അത്രമാത്രം അവർ തന്റെ കഥാപാത്രത്തിനു വേണ്ടി തയ്യാറെടുപ്പ് നടത്തുന്നു എന്നത് എനിക്ക് വലിയ അത്ഭുതമായി തോന്നി. ബുള്ളറ്റ്  ബൈക്ക്  റൈഡും ബോട്ട് റൈഡിങ്ങുമൊക്കെ  പഠിച്ച്  കഥാപാത്രത്തിനു വേണ്ടി തന്നെ സജ്ജമാക്കി കൊണ്ടാണ് അവർ സെറ്റിൽ എത്തിയത്. ജ്യോതികയ്ക്ക് പിന്നാലെ ഊർവ്വശിയും , ഭാനുപ്രിയയും,ശരണ്യയും കൂടിയായപ്പോൾ എന്റെ ഉത്തരവാദിത്വം വർദ്ധിച്ചു. ഇവരുടെയെല്ലാം സിനിമകൾ കണ്ടു വളർന്നവനാണ് ഞാൻ. ഇവരെയാക്കെ വെച്ച് സിനിമ ചെയ്യാനുള്ള അവസരമുണ്ടായത് തികച്ചും യാദൃശ്ചികമായി കൈ വന്ന ഭാഗ്യമാണ്.
“മകളീർമട്ടും ” എന്ന് ടൈറ്റിൽ കേൾക്കുമ്പോൾ  ഇത് പതിവ് സ്ത്രീ പ്രാധാന്യമുള്ള സിനിമയാണെന്ന് കരുതരുത്. ഈ സിനിമ വന്ന ശേഷം ആ അഭിപ്രായം തിരുത്തപ്പെടും.ഇവിടെ ആണും പെണ്ണും വെവ്വേറെ ആണെന്ന കാഴ്ചപ്പാടാണുള്ളത്. ഇവിടെ ആവശ്യം സ്ത്രീക്കും പുരുഷനും ഒരേ പോലെയുള്ള സമത്വമാണ്. അത് നമുക്ക് എങ്ങനെ സൃഷ്ടിക്കാനാവും ?. വഴക്കിട്ടിട്ടോ അതോ വാദപ്രതിവാദങ്ങൾ നടത്തിയിട്ടോ അല്ല .സ്നേഹം കൊണ്ടു മാത്രമേ അത് സാധ്യമാവു.! എങ്കിലേ അത് കാലങ്ങളെ അതിജീവിച്ച് നിലനിൽക്കയുള്ളൂ. ഇത് ഒരു സന്ദേശമല്ലാതെ  സംഭവ മുഹൂർത്തങ്ങളായി  കഥയിലൂടെ പറഞ്ഞിരിക്കയാണ് ഈ സിനിമയിൽ. സ്ത്രീ എന്നാൽ എന്തോ സൂക്ഷിച്ച് ഭദ്രമാക്കി വെയ്ക്കേണ്ട വസ്തുവാണെന്നാണ് മിക്കവരുടേയും ധാരണ. സമൂഹത്തിൽ ആണും പെണ്ണും വേറെ വേറെയല്ല.അത് ഈ ചിത്രം ബോധ്യമാക്കും.ഒരു എന്റർടെയിൻമെന്റ് മൂഡിൽ തന്നെയാണ് “മകളീർമട്ടും” ദൃശ്യവൽക്കരിച്ചിരിയ്ക്കുന്നത് .സ്ത്രീകൾക്കും കുട്ടികൾക്കും പുരുഷൻമാർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ആസ്വാദ്യകരമായ വിനോദ ചിത്രമായിരിക്കും “മകളീർമട്ടും’.” ബ്രന്മ പറഞ്ഞു.
എസ്. മണികണ്ഠൻ ഛായാഗ്രഹണവും ജിബ്രാൻ സംഗീത സംവിധാനവും നിർവഹിച്ചിരിയ്ക്കുന്ന “മകളീർമട്ടും” ക്രിസ് പിക്ചേർസുമായി സഹകരിച്ചു കൊണ്ട് സൂര്യയുടെ 2ഡി എന്റർടെയിൻമെന്റാണ് നിർമ്മിച്ചിരിക്കുന്നത്.
– സി.കെ.അജയ് കുമാർ,പി.ആർ. ഒ.

ഓ​ഗ​സ്റ്റ് 22ന് ​ബാ​ങ്ക് ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്കും

0

ന്യൂ​ഡ​ൽ​ഹി: ​ബാ​ങ്ക് ജീ​വ​ന​ക്കാ​ർ ഓ​ഗ​സ്റ്റ് 22ന് രാ​ജ്യ​വ്യാ​പ​ക​മാ​യി പ​ണി​മുടക്കു നടത്തും  .ബാ​ങ്കു​ക​ളു​ടെ സം​ഘ​ട​ന​യാ​യ യു​ണൈ​റ്റ​ഡ് ഫോ​റം ഓ​ഫ് ബാ​ങ്ക് യൂ​ണി​യ​ൻ​സാ​ണ് പ​ണി​മു​ട​ക്കി​ന് ആ​ഹ്വാ​നം ന​ൽ​കി​യിരിക്കുന്നത് . പ​ണി​മു​ട​ക്ക് ന​ട​ത്തു​ന്ന കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി യൂ​ണി​യ​ൻ അ​ധി​കൃ​ത​ർ​ക്കു നോ​ട്ടീ​സ് ന​ൽ​കി. കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​യ​ങ്ങ​ൾക്കെതിരെയാണ്  പ​ണു​മു​ട​ക്കെ​ന്ന് സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ദിലീപിന് ജയിലിൽ പ്രത്യേക പരിഗണനയെന്നത് പച്ചക്കള്ളം : സുരേഷ് കുമാർ

0

നടൻ ദിലീപിന് ജയിലിൽ പ്രത്യേക പരിഗണനയെന്നത് സത്യമല്ലെന്നും ദീലീപ് ശാരീരികമായി അവശനാണെന്നും നിർമാതാവ് ജി സുരേഷ്കുമാർ.ഡി ജി പിയിൽ നിന്ന് അനുമതി വാങ്ങി ജയിലിൽ കഴിയുന്ന ദിലീപിനെ കഴിഞ്ഞ ദിവസം സുരേഷ്കുമാർ സന്ദർശിച്ചിരുന്നു .

‘‘ചേട്ടാ സത്യം എന്റെ കൂടെയാണ്. അത് എന്നായാലും ജയിക്കും. എനിക്കിപ്പോൾ മോശം സമയമാണ്. ചെയ്യാത്ത കുറ്റത്തിനാണ് അകത്ത് കിടക്കുന്നത്. സത്യം തെളിയിക്കപ്പെടും. എനിക്കൊരു മകളുള്ളതാണ്. ഒരിക്കലും ഇങ്ങനെയൊരു കാര്യം ഞാൻ ചെയ്യില്ല.’’  ഇങ്ങനെയാണ് ദിലീപ് തന്നോട്  പറഞ്ഞത് എന്ന് അദ്ദേഹം പറഞ്ഞു .

‘‘ചേട്ടാ സത്യം എന്റെ കൂടെയാണ്. അത് എന്നായാലും ജയിക്കും. എനിക്കിപ്പോൾ മോശം സമയമാണ്. ചെയ്യാത്ത കുറ്റത്തിനാണ് അകത്ത് കിടക്കുന്നത്. സത്യം തെളിയിക്കപ്പെടും. എനിക്കൊരു മകളുള്ളതാണ്. ഒരിക്കലും ഇങ്ങനെയൊരു കാര്യം ഞാൻ ചെയ്യില്ല.’’  ഇങ്ങനെയാണ് ദിലീപ് തന്നോട്  പറഞ്ഞത് എന്ന് അദ്ദേഹം പറഞ്ഞു .

ജെയിലിൽ ദിലീപിന് പ്രത്യേക പരിഗണനയെന്നത് പച്ചക്കള്ളം ആണെന്നും .ചെവിക്കുള്ളിലെ ഫ്ലൂയിഡ് കുറയുന്ന അവസ്ഥയാണ് ദിലീപിന്എന്നും . അദ്ദേഹത്തിന് തുടർച്ചയായ തലകറക്കം അനുഭവപ്പെട്ടിരുന്നു. ഞാൻ കാണുമ്പോഴും ദിലീപ് തലകറക്കം വന്നു കിടയ്ക്കുകയായിരുന്നു. അതിനു ചികിത്സ നൽകിയതിനാണ് ഒരു ചാനൽ ദിലീപിന് സ്പെഷൽ ട്രീറ്റ്മെന്റ് നൽകിയെന്ന വാർത്ത നൽകിയത്. ഏതൊരു സാധാരണ തടവുകാരനേയും പോലെ നാലു പേർക്കൊപ്പമാണ് സെല്ലിൽ കഴിയുന്നത്. അല്ലെങ്കിൽ തന്നെ എങ്ങനെയാണ് ഇത്രയും ജനശ്രദ്ധ ആകർഷിച്ച കേസിൽ ജയിലിൽ കഴിയുന്ന ആളിന് പ്രത്യേക പരിഗണന നല്‍കാനാകുന്നത്. ഞാൻ അദ്ദേഹത്തെ ചെന്നു കണ്ടു. കുറച്ചു നേരം സംസാരിച്ചു പോന്നു. മറ്റേതൊരാളേയും സന്ദർശിക്കുന്ന പോലെ വളരെ കുറച്ചു സമയം മാത്രമേ ഞങ്ങൾക്കും കിട്ടിയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു .താൻ അനിയനെ പോലെ കരുതുന്ന ഒരാള്‍ ജയിലിൽ കിടക്കുമ്പോൾ പോയി കാണണ്ടേ എന്നും . അതാണ് ചെയ്തത് എന്നും  തികച്ചും വ്യക്തിപരമായ കൂടിക്കാഴ്ചആയിരുന്നു എന്നും അദ്ദേഹം പറഞ്ഞു .

 

ബേസില്‍ ജോസഫിന്റെ വിവാഹനിശ്ചയം കഴിഞ്ഞു – ചിത്രങ്ങൾ കാണാം

0

യുവ സംവിധായകൻ ബേസില്‍ ജോസഫിന്റെ വിവാഹനിശ്ചയം കഴിഞ്ഞു.കോട്ടയം പുതുപ്പള്ളി ചിറപ്പുറത്ത് സാമുവല്‍-സാറാമ്മ ദമ്പതികളുടെ മകള്‍ എലിസബത്താണ് വധു. ഏഴു വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് എലിസബത്തിനെ ബേസില്‍ വിവാഹം ചെയ്യുന്നത്.കോട്ടയം തോട്ടക്കാട് മാർ അപ്രേം പളളിയിയിൽ വെച്ചായിരുന്നു വിവാഹ നിശ്ചയം നടന്നത്.സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് ചെറിയ പള്ളിയിൽ ആഗസ്റ്റ് 17ന്ആണ് വിവാഹം .

ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയുക (Gallery ) 

മുഖ്യമന്ത്രിയേയും ഡിജിപിയേയും ഗവര്‍ണര്‍ വിളിച്ചു വരുത്തി

0

ശ്രീകാര്യത്ത് ആർഎസ്എസ് പ്രവർത്തകൻ രാജേഷ് കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രിയെയും ഡിജിപിയെയും ഗവര്‍ണര്‍ വിളിച്ചുവരുത്തി. തിരുവനന്തപുരത്തെ തുടര്‍ച്ചയായ അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. കൊലപാതകവുമായി ബന്ധപ്പെട്ട് അക്രമികള്‍ക്കെതിരെ നിഷ്പക്ഷ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി ഗവര്‍ണര്‍ ട്വിറ്ററില്‍ പറഞ്ഞു .

ക്യാറ്റ് 2017 പരീക്ഷ നവംബര്‍ 26ന്

0

2017 ക്യാറ്റ് പരീക്ഷയുടെ വിജ്ഞാപനം പുറത്തിറങ്ങി. നവംബര്‍ 26നാണ് പൊതുപ്രവേശന പരീക്ഷ. രാജ്യത്തെ 20 ഐഐഎമ്മുകളിലേക്കും നൂറിലേറെയുളള മാനേജ്മെന്‍റ് സ്കൂളുകളിലേക്കുമുളള പ്രവേശനം ക്യാറ്റ് പരീക്ഷയെ അടിസ്ഥാനമാക്കിയാണ്. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന പരീക്ഷയ്ക്കുളള രജിസ്ട്രേഷന്‍ അടുത്ത മാസം 9 മുതല്‍ ആരംഭിക്കും. അപേക്ഷിക്കാനുളള അവസാന തീയതി സെപ്റ്റംബര്‍ 20 ആണ്.

  • Registrations for CAT 2017:  August 9
  • Last date to apply: September 20
  • Admit cards release date: October 18
  • CAT 2017: November 26

കൂടുതൽ വിവരങ്ങൾക്ക് https://iimcat.ac.in

ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതകം: 6 അക്രമികള്‍ പിടിയിൽ

0

തിരുവനന്തപുരം:തിരുവനന്തപുരത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ 6 അക്രമികള്‍ പിടിയിലായി . അക്രമിസംഘം സഞ്ചരിച്ച ബൈക്കുകളും പൊലീസ് പിടിച്ചെടുത്തു. ശ്രീകാര്യം പൊലീസാണ് കസ്റ്റഡിയില്‍ എടുത്തത്. മണിക്കുട്ടന്‍, ബിജിത്ത്, എബി, ഗിരീഷ്, പ്രമോദ് എന്നിവരെയാണ് പിടികൂടിയിരിക്കുന്നത് .മണിക്കുട്ടനടക്കമുള്ള പ്രതികളെ പോലീസ് ഓടിച്ചിട്ടാണ് പിടികൂടിയത്. മൊത്തം ഏഴു പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇവരെല്ലാവരും പിടിയിലായതാണ് സൂചന .

ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് മണിക്കുട്ടന്റെ നേതൃത്വത്തില്‍ എത്തിയ  സംഘം രാജേഷിനെ വെട്ടി പരിക്കേല്‍പ്പിച്ചത്. ഇടതു കൈ വെട്ടിമാറ്റിയ നിലയിലും നാല്പതോളം വെട്ടുകളുമായി രാജേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും  ജീവന്‍ രക്ഷിക്കാൻ കഴിഞ്ഞില്ല .കൊലപാകകത്തില്‍ പ്രതിഷേധിച്ച് ബിജെപി ഇന്ന് സംസ്ഥാന വ്യാപകമായി ഹര്‍ത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ് .

 

ഇടവേള ബാബുവിനെ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു

0

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടനും താരസംഘടനയായ അമ്മയുടെ സെക്രട്ടറിയുമായ ഇടവേള ബാബുവിനെ ആലുവ പൊലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യുവാൻ വിളിച്ചു വരുത്തി .അമ്മ സംഘടിപ്പിച്ച താരനിശയുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യൽ എന്ന് ഇടവേള ബാബു പറഞ്ഞു.

മിസോറാം ലോട്ടറി തട്ടിപ്പ് : ധനമന്ത്രി തോമസ് ഐസക്

0

തിരുവനന്തപുരം: സംസ്ഥാനത്ത് വിൽപ്പനയ്ക്ക് എത്തിയ അന്യസംസ്ഥാന ലോട്ടറികൾ ശുദ്ധതട്ടിപ്പാണെന്ന് തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ ധനമന്ത്രി തോമസ് ഐസക് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

സംസ്ഥാന സർക്കാരിന്‍റെ അനുമതി നേടാതെയാണ് മിസോറാം ലോട്ടറി വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത് എന്നും . ജിഎസ്ടി 28 ശതമാനവും പ്രിന്‍റിംഗ്, കമ്മീഷൻ, പരസ്യം തുടങ്ങിയവ എല്ലാം കൂടി കണക്കൂകൂട്ടിയാൽ 98 ശതമാനം ചിലവ് വരും. പിന്നെ എങ്ങനെ സമ്മാനം നൽകാൻ കഴിയുമെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ ചോദിച്ചു. ലോട്ടറി വകുപ്പ് അന്യസംസ്ഥാന ലോട്ടറികൾക്കെതിരെ ശക്തമായ നടപടി  സ്വീകരിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.