HomeMoviesരണ്ടാമൂഴത്തില്‍ മോഹന്‍ലാലിനൊപ്പം ജാക്കിച്ചാനും

രണ്ടാമൂഴത്തില്‍ മോഹന്‍ലാലിനൊപ്പം ജാക്കിച്ചാനും

എം.ടി വാസുദേവന്‍ നായരുടെ ഐതിഹാസിക കൃതിയായ രണ്ടാമൂഴത്തെ ആസ്പദമാക്കി മോഹന്‍ലാലിനെ നായകനാക്കി എം.ടിയുടെ തിരക്കഥയില്‍ വി.എ.ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് രണ്ടാമൂഴ൦.  ലോക സിനിമ തന്നെ ഉറ്റുനോക്കുന്ന ചിത്രത്തിന്റെ ചിത്രത്തിന്റെ താരനിര്‍ണ്ണയം അവസാനഘട്ടത്തിലേയ്ക്ക് കടക്കുമ്പോൾ മോഹന്‍ലാലിനൊപ്പം ജാക്കിച്ചാനും അഭിനയിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

മോഹന്‍ലാല്‍ ഭീമനായി എത്തുമ്പോള്‍ നാഗരാജാവിന്റെ വേഷത്തിലാണ് ജാക്കിച്ചാന്‍ എത്തു്ന്നത് . എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല. ഇതേകുറിച്ച് അണിയറപ്രവര്‍ത്തകരും പ്രതികരിച്ചിട്ടില്ല.

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമെന്ന ഖ്യാതി നേടുന്ന രണ്ടാമൂഴം 1000 കോടി മുതല്‍മുടക്കിൽ പ്രമുഖ പ്രവാസി വ്യവസായി ബി.ആര്‍.ഷെട്ടിയാണ് നിര്‍മ്മിക്കുന്നത്.

മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ ഒരുക്കുന്ന ചിത്രം മറ്റ് ഇന്ത്യന്‍ ഭാഷകളിലേയ്ക്കും വിദേശ ഭാഷകളിലേയ്ക്കും ഡബ്ബ് ചെയ്യുമെന്നും സൂചനയുണ്ട്. ഓസ്‌കാര്‍ അവാര്‍ഡ് ജേതാക്കള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ സിനിമയിലെയും ലോകസിനിമയിലെയും ഏറ്റവും പ്രഗത്ഭരായ സാങ്കേതിക വിദഗ്ദ്ധരാണ് ചിത്രത്തിനായി കൈകോര്‍ക്കുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular