വെങ്കിടേശ്വര ദർശനം ഫലങ്ങൾ

  1. തിരുപ്പതി ശ്രീവെങ്കിടേശ്വരന്റെ പ്രസാദം ലഭിച്ചാൽ ഭക്തരുടെ ജീവിതത്തിൽ അപാരമായ ഭാഗ്യാനുഭവങ്ങളുണ്ടാകും. തിരുപ്പതി ദർശനവേളയിൽ നിരന്തരം ജപിക്കേണ്ട മന്ത്രം ഇതാണ് : ഓം നമോ വെങ്കിടേശായ. അതിശക്തമായ മന്ത്രമാണിത്. ക്ഷിപ്രഫലസിദ്ധി ഉറപ്പാണ്.

2 . ശനിദോഷം തീരാൻ ഏറ്റവും നല്ല പരിഹാരമാണ് ബാലാജി ദർശനം. ജാതകത്തിലെ         ശനി – സൂര്യയോഗം  തുടങ്ങിയ ദോഷങ്ങൾ അനുഭവിക്കുന്നവർ തിരുപ്പതി ദർശനം         നടത്തിയാൽ വലിയ ആശ്വാസം ലഭിക്കും .

3 . രാഹു – കേതു ദോഷനിവാരണത്തിനു തിരുപ്പതി ശ്രീനിവാസദര്ശനം നല്ല                         പരിഹാരമാണ്. നാഗദോഷങ്ങളെല്ലാം തീർക്കുന്ന സന്നിധിയാണിതെന്നു                           വിശ്വസിക്കപ്പെടുന്നു.

4 .   സാമ്പത്തിക ദുരിത മോചനത്തിനും മംഗല്യഭാഗ്യത്തിനും തിരുപ്പതി                                വെങ്കടാചലപതി  ദർശനം സഹായിക്കും.

5 .    വിവാഹതടസ്സം, തൊഴിൽ തടസ്സം, ദാമ്പത്യ ദുരിതങ്ങൾ, തൊഴിലില്ലായ്മ, കോടതി           വ്യവഹാരം തുടങ്ങിയവയ്‌ക്കെല്ലാം പരിഹാരമാണ് ശ്രീവെങ്കിടേശ്വര                             മഹാമന്ത്രപൂജ.

 

admin:
Related Post