Home Blog Page 566

ബോ​​ക്സിം​​ഗി​​ൽ ഇ​​ന്ത്യ​​യ്ക്ക് ‘ഇ​​ടി​​വെ​​ട്ട്’ സ്വർണം

0

ഗോ​​ൾ​​ഡ് കോ​​സ്റ്റ്: കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സ് ബോ​​ക്സിം​​ഗി​​ൽ ഇ​​ന്ത്യ​​യ്ക്ക് സ്വർണം. വ​​നി​​താ 45-48 കി​​ലോ​​ഗ്രാം ഫൈ​​ന​​ലി​​ൽ അ​​ഞ്ചു ത​​വ​​ണ ലോ​​ക​​ചാ​​മ്പ്യ​​നാ​​യ മേ​​രി​​കോം ആണ്  രാജ്യത്തിന് വേണ്ടി സ്വർണം നേടിയത്. നോർത്ത് അയർലൻഡ് താരം ക്രിസ്റ്റീന ഒക്കുഹാരയെ തോൽപിച്ചാണ് മേ​​രി​​കോം വിജയം സ്വന്തമാക്കിയത്.

മേരികോമിനു പുറമേ അഞ്ച് ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ കൂടി ബോക്സിംഗിൽ ഇ​​ന്ന് ഫൈ​​ന​​ലി​​ന് ഇ​​റ​​ങ്ങുന്നുണ്ട്. പു​​രു​​ഷ വി​​ഭാ​​ഗം 46-49 വി​​ഭാ​​ഗ​​ത്തി​​ൽ അ​​മി​​ത്, 52 ​​കി​​ലോ​​ഗ്രാ​​മി​​ൽ ഗൗ​​ര​​വ് സോ​​ള​​ങ്കി, 60 ​​കി​​ലോ​​ഗ്രാം വി​​ഭാ​​ഗ​​ത്തി​​ൽ മ​​നീ​​ഷ് കൗ​​ശി​​ക്, 75 ​​കി​​ലോ​​ഗ്രാ​​മി​​ൽ വി​​കാ​​സ് കൃ​​ഷാ​​ൻ, 91+ ​​വി​​ഭാ​​ഗ​​ത്തി​​ൽ സ​​തീ​​ഷ് കു​​മാ​​ർ ​​എ​​ന്നി​​വരാണ്  ഇന്ത്യൻ പ്രതീക്ഷകളുമായി ഇന്ന് ഫൈനലിനിറങ്ങുന്നത്.

കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സ് : ടേ​ബി​ൾ ടെ​ന്നീ​സ് മി​ക്സ​ഡ് ഡ​ബി​ൾ​സി​ൽ ഇ​ന്ത്യ പു​റ​ത്ത്

0

ഗോ​ൾ​ഡ് കോ​സ്റ്റ്: കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സ് ടേ​ബി​ൾ ടെ​ന്നീ​സി​ന്‍റെ മി​ക്സ​ഡ് ഡ​ബി​ൾ​സി​ൽ ഇ​ന്ത്യൻ സഖ്യം പുറത്ത്. സെ​മി​യി​ൽ ഇ​ന്ത്യ​യു​ടെ ശ​ര​ത്ത് ക​മാ​ല്‍-​മൗ​മ ദാ​സ് സ​ഖ്യം സിം​ഗ​പൂ​രി​ന്‍റെ ഗ​യോ നിം​ഗ്-​യു മെ​ൻ​ഗ്യു കൂ​ട്ടു​ക്കെ​ട്ടി​നോ​ടാ​ണ് പ​രാ​ജ​യ​പ്പെ​ട്ടത്. സ്‌​കോ​ർ: 8-11, 11-9, 11-9, 7-11, 7-11.

ഇ​ന്ത്യ​യു​ടെ സ​ത്യ​ന്‍ ജ്‌​ഞാ​ന​ശേ​ഖ​ര​ൻ-​മാ​ണി​ക ബ​ത്ര സഖ്യം ഇം​ഗ്ല​ണ്ടി​ന്‍റെ ലി​യാം പി​ച്ച്ഫോ​ർ​ഡ്-​ഹോ ടി​ൻ​ടി​ൻ സ​ഖ്യ​ത്തോ​ട് തോ​റ്റ് പു​റ​ത്താ​യി​രു​ന്നു.

ആദ്യ ദേശീയ പുരസ്‌കാര൦ വാങ്ങാൻ ശ്രീദേവി കാത്തുനിന്നില്ല

0

രവി ഉദ്യാവര്‍ സംവിധാനം ചെയ്ത മോം എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള അറുപത്തഞ്ചാമത്‌ ദേശിയ പുരസ്‌കാരം നേടിയ ശ്രീദേവി ആ പുരസ്‌കാരം വാങ്ങാൻ കാത്തുനിൽക്കാതെ യാത്രയായി.

ഞാന്‍ വളരെ വികാരാധീനാണ്. ശ്രീദേവി ഇവിടെ ഉണ്ടായിരുന്നുവെങ്കില്‍ എന്നാഗ്രഹിച്ചു പോകുന്നു, ഇതവരുടെ ആദ്യത്തെ ദേശീയ പുരസ്‌കാരമാണ്, എന്നായിരുന്നു പുരസ്‌കാര വിവരമറിഞ്ഞ ശേഷം ബോണികപൂർ ആദ്യo പ്രതികരിച്ചത്. ശ്രീദേവി മികച്ച ഒരു നടി മാത്രമല്ല മികച്ച ഭാര്യയും അമ്മയുമാണ് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ശ്രീദേവി ദുബായിൽ വച്ച് മരണമടഞ്ഞത്. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം പ്രഖ്യാപിച്ചപ്പോൾ അത് സിനിമ ലോകത്തയും ആരാധകരേയും വിഷമത്തിലാഴ്ത്തി.

65–ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

0

ന്യൂഡൽഹി∙ 65–ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ തിളങ്ങി മലയാള സിനിമ .ഭയനാകം എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനായി ജയരാജിനെയും മികച്ച സഹനടനായി ഫഹദ് ഫാസിലിനെയും മികച്ച ഗായകനായി യേശുദാസിനെയും ജൂറി തെരഞ്ഞെടുത്തു.മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരം തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയ സജീവ് പാഴൂരിന് ലഭിച്ചു

പുരസ്കാരങ്ങൾ ഒറ്റനോട്ടത്തിൽ

∙ ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം – വിനോദ് ഖന്ന
∙ സംവിധായകൻ – ജയരാജ് (ഭയാനകം)
∙ നടി – ശ്രീദേവി (മോം)
∙ നടൻ – റിഥി സെൻ‌ (നഗർ കീർത്തൻ)
∙ ചിത്രം – വില്ലേജ് റോക്ക് സ്റ്റാർ (അസം)
∙ ജനപ്രിയ ചിത്രം– ബാഹുബലി 2

∙ സഹനടൻ – ഫഫദ് ഫാസിൽ
∙ സഹനടി– ദിവ്യ ദത്ത (ഇരാദാ– ഹിന്ദി)
∙ ഗായകൻ – കെ.ജെ. യേശുദാസ് (ഗാനം– പോയ് മറഞ്ഞ കാലം (വിശ്വാസപൂർവം മൻസൂർ)
∙ ഗായിക – ശാഷാ തിരുപ്പതി (കാട്രു വെളിയിടൈ)
∙ തിരക്കഥ (ഒറിജിനൽ)– തൊണ്ടിമുതലും ദൃക്‌സാക്ഷിയും (സജീവ് പാഴൂർ)
∙ തിരക്കഥ (അവലംബിതം)– ചിത്രം: ഭയാനകം (ജയരാജ്)
∙ ഛായാഗ്രഹണം – നിഖിൽ എസ്.പ്രവീൺ (ഭയാനകം)
∙ സംഗീതം – എ.ആർ. റഹ്മാൻ (കാട്രു വെളിയിടൈ)
∙ പശ്ചാത്തല സംഗീതം– എ.ആർ. റഹ്മാൻ (മോം)
∙ സാമൂഹിക പ്രസക്തിയുള്ള ചിത്രം – ആളൊരുക്കം
∙ പ്രൊഡക്‌ഷൻ ഡിസൈൻ– സന്തോഷ് രാമൻ (ടേക്ക് ഓഫ്)

∙ ദേശീയോദ്ഗ്രഥന ചിത്രം – ധപ്പ
∙ ബാലതാരം – ഭനിത ദാസ് (വില്ലേജ് റോക്സ്റ്റാർസ്)
∙ മികച്ച മെയ്ക് അപ് ആർടിസ്റ്റ് – രാം രജത് (നഗർ കീർത്തൻ)
∙ കോസ്റ്റ്യൂം – ഗോവിന്ദ മണ്ഡൽ
∙ എഡിറ്റിങ് – റീമ ദാസ് (വില്ലേജ് റോക്ക്സ്റ്റാർസ്)
∙ സ്പെഷൽ എഫക്ട്സ് – ബാഹുബലി 2
∙ ആക്‌ഷൻ ഡയറക്‌ഷൻ– ബാഹുബലി 2

വിവിധ ഭാഷകളിലെ മികച്ച ചിത്രം

∙ ഹിന്ദി – ന്യൂട്ടൻ
∙ തമിഴ് – ടു ലെറ്റ്
∙ ഒറിയ – ഹലോ ആർസി
∙ ബംഗാളി – മയൂരക്ഷി
∙ ജസാറി – സിൻജാർ
∙ തുളു – പഡായി
∙ ലഡാക്കി – വോക്കിങ് വിത് ദി വിൻഡ്
∙ കന്നഡ– ഹെബ്ബട്ടു രാമക്ക
∙ തെലുങ്ക് – ഗാസി

∙ മികച്ച ഷോർട് ഫിലിം (ഫിക്‌ഷൻ) – മയ്യത്ത് (മറാത്തി ചിത്രം)
∙ സാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള ചിത്രങ്ങൾ – ഐ ആം ബോണി, വേൽ ഡൺ

∙ പ്രത്യേക ജൂറി പുരസ്കാരം – എ വെരി ഓൾഡ് മാൻ വിത് ഇനോർമസ് വിങ്സ്
∙ എജ്യുക്കേഷനൽ ചിത്രം – ദി ഗേൾസ് വി വേർ ആൻഡ് ദി വിമൻ വി വേർ
∙ നോൺ ഫീച്ചർ ചിത്രം – വാട്ടർ ബേബി

പ്രത്യേക പരാമർശം

∙ പങ്കജ് ത്രിപാഠി (ന്യൂട്ടൻ)
∙ മോർഖ്യ (മറാത്തി ചിത്രം)
∙ ഹലോ ആർസി (ഒഡീഷ ചിത്രം)

ര​ൺ​വീ​ർനും ദീപികയ്ക്കും സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ മാം​ഗ​ല്യം!

0

ബോളിവുഡ് താരം ര​ൺ​വീ​ർ സിം​ഗ് ന്റെയും  ദീ​പി​ക പ​ദു​ക്കോ​ണി​ന്‍റെ​യും വി​വാ​ഹം സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ ന​ട​ക്കാൻ സാധ്യത. സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ ടൂ​റി​സം അം​ബാ​സഡ​റാ​യ ര​ൺ​വീ​റി​ന് സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ വച്ച് ക​ല്യാ​ണം ന​ട​ത്താ​നു​ള്ള സ്വി​സ് സ​ർ​ക്കാ​രി​ന്‍റെ ക്ഷ​ണം ല​ഭി​ച്ചി​ട്ടു​ണ്ട്.

ദീ​പി​ക​യു​ടെ മാ​താ​പി​താ​ക്ക​ൾ മും​ബൈ​യി​ൽ എത്തി  ര​ൺ​വീ​റി​ന്‍റെ കു​ടും​ബ​ത്തെ കണ്ടിരുന്നു. വി​വാ​ഹ തീ​യ​തി നി​ശ്ച​യി​ക്കാ​നാ​ണ് ഇ​വ​ർ എ​ത്തി​യ​തെ​ന്നാ​ണ് റിപ്പോർട്ടുകൾ. വിവാഹം എവിടെവച്ചായാലും ഹി​ന്ദു ആ​ചാ​ര പ്ര​കാ​ര​മാ​യി​രി​ക്കും ക​ല്യാ​ണ ചടങ്ങുകൾ ന​ട​ക്കു​ക എന്നാണ് അടുത്ത ബന്ധുക്കൾ പറയുന്നത്.

ഓട്സ് ഊത്തപ്പം

0

1 . ഓട്സ്               –  ഒരു കപ്പ്

റവ                   – അരക്കപ്പ്

കായംപൊടി       –  കാൽ ചെറിയ സ്പൂൺ

ബേക്കിങ് പൗഡർ – അര ചെറിയ സ്പൂൺ

ഉപ്പ്                      – പാകത്തിന്

എണ്ണ                   – അല്പം

ടോപ്പിങ്ങിന്

2. കാരറ്റ്    –  ഒന്ന്, ഗ്രേറ്റ് ചെയ്തത്

സവാള    –  ഒന്ന്, പൊടിയായി അറിഞ്ഞത്

പച്ചമുളക് – മൂന്ന്, പൊടിയായി അരിഞ്ഞത്

മല്ലിയില   – ഒരു കെട്ട്, പൊടിയായി അരിഞ്ഞത്

ഉപ്പ്         – പാകത്തിന്

പാകം ചെയ്യുന്ന വിധം 

  • ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു മാവു തയാറാക്കുക. മാവിനു കട്ടി                          കൂടുതലാണെങ്കിൽ അല്പം വെള്ളം ചേർക്കാം
  • ചൂടായ തവയിൽ ഓരോ തവി വീതം മാവ് ഒഴിച്ച് ചെറു തീയിൽ ചുട്ടെടുക്കണം
  • ഇതിനു മുകളിൽ രണ്ടാമത്തെ ചേരുവ യോജിപ്പിച്ചത് അല്പം വീതം വിതറി ഒരു സ്പൂൺ കൊണ്ട് അമർത്തുക. മുകളിൽ അല്പം എണ്ണ ഒഴിച്ച് മൂടി വച്ചു വേവിക്കുക. മറിച്ചിട്ടു ചുട്ടെടുക്കുക.
  • മല്ലിയില പുതിനയില ചട്നിക്കൊപ്പം വിളമ്പാo.

ഹാരിസൺ മലയാളം കേസിൽ സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി

0

കൊച്ചി : ഹാരിസണിന്‍റെ കൈവശമുള്ള 38,000 ഏക്കർ ഭൂമി ഏറ്റെടുക്കൽ നടപടികൾ നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഇതുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹർജികൾ കോടതി തള്ളി . ഇതോടെ ഹാരിസൺ മലയാളം കേസിൽ സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി. ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്‍റേതാണ് ഉത്തരവ്.

വൻകിട കമ്പനികളുടെ നിലനിൽപ് സംസ്ഥാനത്തിന് ആവശ്യമാണ്, ജനാഭിലാഷം മാത്രം നോക്കിയല്ല സർക്കാർ പ്രവർത്തിക്കേണ്ടത്, കോടതി നിയമങ്ങളെ അടിസ്ഥാനപ്പെടുത്തി പ്രവർത്തിക്കേണ്ട സർക്കാർ, റോബിൻഹുഡ് ആകരുതെന്നും കോടതി ചൂണ്ടിക്കാട്ടി.

മമ്മൂട്ടി ചിത്രം അങ്കിൾന്റെ ടീസർ പുറത്തിറങ്ങി

0

ജോയ് മാത്യുവിന്റെ തിരക്കഥയില്‍ മമ്മൂട്ടിയെ നായകനാക്കി ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന ചിത്രം അങ്കിളിന്റെ ടീസർ പുറത്തിറങ്ങി. ചിത്രത്തിൽ മമ്മൂട്ടി നെഗറ്റീവ് റോളിൽ എത്തുന്നുണ്ട് എന്നാണ് അറിവ്.

ചിത്രത്തിന്റെ ടീസർ കാണാം
ma

പഞ്ചവർണ്ണതത്തയുടെ പുതിയ ഗാനം എത്തി

0

ജയറാമിനേയും കുഞ്ചാക്കോ ബോബനേയും കേന്ദ്രകഥാപാത്രങ്ങളാക്കി രമേഷ് പിഷാരടി സംവിധാനo ചെയ്യുന്ന പഞ്ചവർണ്ണതത്തയുടെ പുതിയ ഗാനം പുറത്തിറങ്ങി. ജയറാം വത്യസ്തമായ വേഷത്തിലെത്തുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയായി അനുശ്രീയും അഭിനയിക്കുന്നു.

ഗാനം കാണാം

ഫേസ്ബുക്ക് ഡാറ്റാ ചോർച്ച : വിവരങ്ങള്‍ ചോർന്നിട്ടുണ്ടോ എന്ന് ചെക്ക് ചെയ്യാൻ പുതിയ ടൂൾ

0

കേംബ്രിഡ്ജ് അനലിറ്റിക്ക നിങ്ങളുടെ വിവരങ്ങള്‍ ചോർത്തിയിട്ടുണ്ടോ എന്നറിയാനുള്ള പുതിയ മാര്‍ഗവുമായി ഫേസ്ബുക്ക് .ഇത് ചെക്ക്‌ ചെയ്യുന്നതിനായി ഫേസ്ബുക്ക് പുതിയ ഒരു ടൂൾ പുറത്തിറക്കി . ഈ ടൂൾ ഉപയോഗിച്ച് നിങളുടെ വിവരങ്ങള്‍ കേംബ്രിജ് അനലിറ്റിക്കയുമായി പങ്കുവെച്ചിട്ടുണ്ടോ മനസിലാക്കാന്‍ സാധിക്കും.ടൂൾ ഉപയോഗിക്കാൻ ഇവിടെ ക്ലിക്ക് ചെയുക   കൂടാതെ നിങ്ങള്‍ ഏതൊക്കെ ആപ്പുകളാണ് ഫേസ്ബുക്കിൽ ഉപയോഗിക്കുന്നത് എന്നും  എന്തൊക്കെ വിവരങ്ങള്‍ ഈ ആപ്പ് വഴി ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ട് എന്നും അറിയാൻ സാധിക്കും .

സംസ്കൃതി ഷേണായി വിവാഹിതയായി

0

നടി സംസ്‌കൃതി ഷേണായി വിവാഹിതയായി. വിഷ്ണു എസ് നായരാണ് വരൻ. ബ്ലാക്ക് ബട്ടർഫ്ലൈ എന്ന ചിത്രത്തിലൂടെയാണ് മലയാളം സിനിമാലോകത്തെത്തിയ സംസ്‌കൃതി വേഗം, മരുഭൂമിയിലെ ആന, അനാർക്കലി എന്നി ചിത്രങ്ങളിൽ അഭിനയിച്ചു.

മാംഗ്ലൂര്‍ സ്വദേശിയായ ഡോക്ടര്‍ ഗോവിന്ദന്‍ ഷേണായിയുടേയും വിദ്യയുടേയും ഏകമകളാണ് സംസ്‌കൃതി.

സംസ്‌കൃതി ഷേണായിയുടെ വിവാഹത്തിന്റെ കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജിഷയുടെ അമ്മയുടെ ഈ മാറ്റം കാണേണ്ടതുതന്നെ

0

കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ അമ്മയുടെ പുതിയ രൂപമാറ്റം എല്ലാവരെയും അതിശയിപ്പിക്കുന്നത് തന്നെ. വെട്ടി ലവൽ ചെയ്ത മുടിയും വിലകൂടിയ വസ്ത്രങ്ങളും സ്വർണവുമൊക്കെ അണിഞ്ഞാണ് ജിഷയുടെ ‘അമ്മ ഇപ്പോൾ നടക്കുന്നത്. മാധ്യമങ്ങൾക്കു മുന്നിൽ മാത്രം ഒതുങ്ങുന്നു മകൾ മരിച്ച വിഷമം.

മകളുടെ മരണത്തിന്‍റെ പേരില്‍ ലഭിച്ച പണം ധൂര്‍ത്തടിക്കുകയാണെന്ന ആക്ഷേപങ്ങളോട് എന്നാൽ  രാജേശ്വരി പ്രതികരിച്ചത് താൻ ലളിത ജീവിതമാണ് നയിക്കുന്നതെന്നും മകൾ മരിച്ചതിനുശേഷം ജോലിക്കൊന്നും പോകാതെ വീട്ടിൽ ഇരിക്കുന്നതുകൊണ്ട് തനിക്കുണ്ടായ മാറ്റങ്ങളാണ് ഇവയെന്നുമാണ്.

എന്നാൽ രാജേശ്വരിയുടെ പുതിയ ചിത്രങ്ങൾ കാണുന്ന ആർക്കും മനസിലാകും അവരുടെ വാക്കുകളിൽ എത്രത്തോളം സത്യം ഉണ്ടെന്ന്. അർഹതയില്ലാത്തവരെ അകമഴിഞ്ഞ് സഹായികുന്ന ജനങ്ങൾക്ക് രാജേശ്വരിയുടെ ഈ മാറ്റം ഒരു പാഠമാകേണ്ടതാണ്.