Home Blog Page 567

ലാ ലാ ലാലേട്ടാ ഹിറ്റായ പാട്ടിന്റെ പൂർണരൂപം കാണാം

0

“ഞാൻ ജനിച്ചന്ന് കേട്ടൊരു പേര് ..ലാലേട്ടാ ല ല ലാ ലാ ലാ ല ”
‘മോഹൻലാൽ ‘ സിനിമയുടെ ടീസർ പുറത്തിറങ്ങിയപ്പോൾ തന്നെ മലയാളികൾ ഒന്നടങ്കം പ്രായഭേദമന്യേ ഏറ്റെടുത്തു ഹിറ്റാക്കിയ ഈ പാട്ടിന്റെ പൂർണരൂപം കാണാം

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ആദ്യ ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിച്ചു

0

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ആദ്യ ചിത്രമായ നൈന്‍(9)ന്റെ  ഷൂട്ടിങ് ആരംഭിച്ചു.പൃഥ്വിരാജ് പ്രൊഡക്ഷന്‍സും  സോണി പിച്വര്‍ റിലീസിങ് ഇന്‍റര്‍നാഷണലും ചേർന്നാണ് ചിത്രം നിർമിക്കുന്നത് .ജീനസ് മൊഹമ്മദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ ദീപം തെളിയിച്ചത് പൃഥ്വിരാജിന്റെ ഡ്രൈവര്‍ രാജനും മേക്കപ്പ് മാന്‍ പ്രമോദും ചേര്‍ന്നായിരുന്നു.

സംസ്ഥാനത്ത് ഹര്‍ത്താല്‍ പൂര്‍ണം

0

ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ ഹര്‍ത്താല്‍ സംസ്ഥാനത്ത്  സംസ്ഥാനത്ത് പുരോഗമിക്കുമ്പോള്‍ പരക്കെ അക്രമസംഭവങ്ങള്‍. കൊച്ചി തിരുവനന്തപുരം ആലപ്പുഴ കൊല്ലം കോഴിക്കോട് പാലക്കാട് എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ തടായാൻ ശ്രമിക്കുകയും ചിലയിടങ്ങളിൽ കെഎസ്ആർടിസി ബസുകൾക്കു നേരെ കല്ലേറുണ്ടായി. കൊല്ലത്ത് കെഎസ്ആര്‍ടിസി ദീര്‍ഘദൂര ബസുകള്‍ തടഞ്ഞു.തെക്കന്‍ കേരളത്തില്‍ ഹര്‍ത്താലിനെ തുടര്‍ന്ന് പല സ്ഥലങ്ങളിലും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വടക്കന്‍ കേരളത്തില്‍ ഹര്‍ത്താല്‍ സമാധാനപരമാണ്. ഗോത്രമഹാസഭാ നേതാവ്​ ഗീതാനന്ദനടക്കമുള്ള നേതാക്കളെ എറണാകുളം സെൻട്രൽ പൊലീസ്​ കസ്​റ്റഡിയിലെടുത്തു.

ഇതിനിടെ സുരേഷ് ഗോപി എം.പിയുടെ വാഹനം തിരുവല്ലക്ക് സമീപം കുറ്റൂരിൽവെച്ച്  ഹർത്താൽ അനുകൂലികൾ തടഞ്ഞിട്ടു.ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനു വേണ്ടി ചെങ്ങന്നൂരിലേക്ക് വരുന്ന വഴിയായിരുന്നു അദ്ദേഹം .പൊലീസ് എത്തിയാണ്യാണ് അദ്ദേഹത്തിന്റെ വാഹനം കടത്തിവിട്ടത്

 

അമ്മയുടെ നേതൃസ്ഥാനത്ത് ഇനി ആര് ?

0

ചലച്ചിത്ര താര സംഘടനയായ അമ്മയുടെ നേതൃസ്ഥാനത്തുനിന്ന് ഇന്നസെന്റ് സ്ഥാനം ഒഴിയുന്നതോടെ ആ സ്ഥാനത്തേക്ക് ഇനി ആര് എന്ന ചോദ്യം ഉയരുകയാണ്. പ്രസിഡന്റ് സ്ഥാനത്തേക്ക് പല താരങ്ങളുടെയും പേരുകൾ ഉയരുന്നുണ്ട്.

ഇപ്പോൾ സംഘടനയുടെ വൈസ് പ്രസിഡന്റായ മോഹന്‍ലാലിനെ പ്രസിഡന്റാക്കാൻ ഒരു വിഭാഗം ശ്രമിക്കുമ്പോൾ ചില മുതിര്‍ന്ന താരങ്ങൾ ബാലചന്ദ്രമേനോന്റെ പേര് നിർദ്ദേശിക്കുന്നുണ്ട്. എന്നാൽ യുവതാരങ്ങളിൽ ചിലർ നേതൃസ്ഥാനത്തിലേക്കു പൃഥ്വിരാജ്  വരണമെന്ന് ആഗ്രഹിക്കുന്നു. എന്നാൽ പൃഥ്വിരാജ്ന്  മത്സരിക്കാന്‍ താല്പര്യമില്ലെന്നാണ് റിപ്പോർട്ടുകൾ. ഇന്നസെന്റ് പ്രസിഡന്റ് ആയിരിക്കുമ്പോഴും അമ്മയുടെ കാര്യങ്ങളെല്ലാം നോക്കുന്ന ഇടവേള ബാബു പ്രസിഡന്റ് ആയി ചുമതലയില്‍ വരണമെന്നാണ് കൂടുതൽ പേരുടെയും ആഗ്രഹം. ദിലീപിനെ അനുകൂലിക്കുന്നവർ ഇടവേള ബാബുവിനെ പ്രസിഡന്റാക്കാന്‍ ശ്രമിക്കുമ്പോൾ അത് എതിർക്കാനാണ് വനിതകൂട്ടായിമയുടെ തീരുമാനം.

ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും മമ്മൂട്ടിയും സ്ഥാനമൊഴിയാന്‍ സാധ്യതയുണ്ടെന്നാണു സൂചന. അങ്ങിനെ വന്നാല്‍ പുതിയ താരങ്ങളാവും നേതൃ പദവിയിലേക്കെത്താന്‍ സാധ്യത.

വരുന്ന ജൂണില്‍ ആണ് അമ്മയിൽ തെരഞ്ഞടുപ്പ് നടക്കുന്നത്. പുതിയ ഭരണസമിതി ജൂലൈ മാസത്തില്‍ ചുമതല ഏറ്റെടുക്കും.

 

സംസ്ഥാനത്ത് നാളെ ഹർത്താൽ

0

ദളിത് പീഡന നിരോധന നിയമം ലഘൂകരിക്കാനുള്ള സുപ്രീംകോടതി നീക്കത്തിനെതിരെയും ദളിത് പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്നതിനെതിരെയും  വിവിധ ദളിത് സംഘടനകളുടെ നേതൃതത്തിൽ നാളെ സംസ്ഥാനത്ത് ഹർത്താൽ. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ.

ബസ് ഉടമകളും, ഒരു വിഭാഗം വ്യാപാരികളും ഹർത്താലിനോട് സഹകരികില്ലെന് തീരുമാനിച്ചിരുന്നു .എന്നാൽ ഒരു കാരണവശാലും കടകൾ തുറക്കാനോ, വാഹനങ്ങൾ നിരത്തിലിറക്കാനോ അനുവദിക്കില്ലെന്ന് ദളിത് ഭൂവകാശ സംരക്ഷണ സമിതി കൺവീനർ സി എസ് മുരളി പറഞ്ഞു.

പ്രിയാ വാര്യർ ദുബായിൽ വീഡിയോ കാണാം

0

 

അഡാര്‍ ലൗവ് താരം പ്രിയാ വാര്യറും  സഹതാരമായ റോഷന്‍ അബ്ദുള്‍ റഹൂഫും  സംവിധായകന്‍ ഒമര്‍ ലുലുവും ദുബായിൽ .മീഡിയോർ ഹോസ്പിറ്റൽ സന്ദർശിക്കുന്നതിന് വേണ്ടിയാണു ഇവർ ദുബായിൽ എത്തിയത് .മീഡിയോർ ഹോസ്പിറ്റലിൽ നടത്തിയ വാർത്താസമ്മേളനത്തിൽ താരങ്ങൾ സംസാരിച്ചു .വീഡിയോ കാണാം

വിവാഹ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത സംഭവം :ജോലി നഷ്ട്ടപ്പെട്ട് ഫോട്ടോഗ്രാഫര്‍മാര്‍

0

കോഴിക്കോട് : വിവാഹ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത സംഭവംത്തിൽ ഇപ്പോൾ  ഇരകളാകുന്നത് നിരപരാധികളായ ഫോട്ടോഗ്രാഫര്‍മാരും വീഡിയോഗ്രാഫര്‍മാരുമാണ്.വീട്ടുകാർ വിവാഹചിത്രങ്ങൾ എടുക്കുന്നതിൽ പുതിയ നിബദ്ധനകൾ വെക്കുകയും .ഫോട്ടോഗ്രാഫര്‍മാരെയും  വീഡിയോഗ്രാഫര്‍മാരെയും  വിവാഹ വീട്ടില്‍ നിന്ന് തിരിച്ചയക്കുകയും ചെയ്യുന്നെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.വടകര, നാദാപുരം, കക്കട്ടില്‍ തുടങ്ങിയ ഭാഗങ്ങളിലാണ് കൂടുതൽ പ്രശനങ്ങൾ ഉണ്ടാകുന്നത് . ഒട്ടേറെ ഫോട്ടോഗ്രാഫര്‍മാർക്കും   വീഡിയോഗ്രാഫര്‍മാർക്കും  ഇത്തരത്തില്‍ ദുരനുഭവങ്ങള്‍ ഉണ്ടായതായി ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് വി.പി.പ്രസാദ് വ്യക്തമാക്കി

 

കമ്മാര സംഭവത്തിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു

0

രതീഷ് അമ്പാട്ട്  സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.വിഷു റിലീസ് ആയി ഏപ്രില്‍ 14നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ് ആണ് നല്‍കിയിരിക്കുന്നത്. 3 മണിക്കൂര്‍ 2 മിനിറ്റ് ആണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.

നമിതാ പ്രമോദ് നായികയാകുന്ന ചിത്രത്തില്‍ തമിഴ് താരം സിദ്ധാര്‍ത്ഥ്, ബോബി സിംഹ മുരളീഗോപി ഇന്ദ്രന്‍സ്  ശ്വേത മേനോൻ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതതരിപ്പിക്കുന്നു.

സൽമാൻഖാൻ കുറ്റക്കാരൻ

0

1998 ഒക്ടോബര്‍ രണ്ടിന് രാജസ്ഥാനിലെ ജോധ്പുര്‍ കങ്കണി ഗ്രാമത്തില്‍ കൃഷ്ണമൃഗങ്ങളെ വേട്ടനടത്തിയ കേസിലാണ് സൽമാൻഖാൻ കുറ്റക്കാരൻ എന്ന് രാജസ്ഥാനിലെ ജോധ്പൂർ കോടതിവിധി .കൂട്ടുപ്രതികളായ നടി തബു, നീലം, സോനാലി ബന്ദ്രെ, നടന്‍ സെയ്ഫ് അലി ഖാന്‍ എന്നിവരെ കോടതി കുറ്റവിമുക്തരാക്കി  .

ച​ല​ച്ചി​ത്ര താ​രം കൊ​ല്ലം അ​ജി​ത്ത് അ​ന്ത​രി​ച്ചു

0

കൊ​ല്ലം:ച​ല​ച്ചി​ത്ര ന​ട​ൻ കൊ​ല്ലം അ​ജി​ത്ത്(56) അ​ന്ത​രി​ച്ചു. ഇന്ന് പുലർച്ചെ 3.40 ഓടെകൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ഉ​ദ​ര സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്നു ചി​കി​ത്സ​യി​ലാ​യി​രു​ന്നു അദ്ദേഹം . മൃതദേഹം കൊല്ലത്തെ കുടുംബ വീട്ടിൽ പൊതുദർശനത്തിനു ശേഷം സംസ്കാരം വൈകിട്ട് ആറിന് കൊല്ലം കടപ്പാക്കട ശ്മശാനത്തിൽ നടക്കും .തൊ​ണ്ണൂ​റു​ക​ളി​ൽ മലയാളചലച്ചിത്രത്തിൽ വി​ല്ല​ൻ വേ​ഷ​ങ്ങ​ളി​ലൂ​ടെ എ​ത്തി അ​ജി​ത്ത് 500ലേ​റെ ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചിട്ടുണ്ട് . 1984ൽ ​പി. പ​ദ്മ​രാ​ജ​ന്‍ സം​വി​ധാ​നം ചെ​യ്ത “പ​റ​ന്ന്‍ പ​റ​ന്ന്‍ പ​റ​ന്ന്‍’ എ​ന്ന സി​നി​മയാണ് ആദ്യചിത്രം .പ്ര​മീ​ള​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: ശ്രീ​ക്കു​ട്ടി, ശ്രീ​ഹ​രി.

താര സമ്പന്നമായി കമ്മാര സംഭവം ഓഡിയോ ലോഞ്ച്

0

കാണാൻ സാധിച്ചതിൽ നന്ദി, കാണാനാകുമെന്ന് കരുതിയതല്ല, ഇത് രണ്ടാം ജന്മത്തിലെ ആദ്യ വേദി, കമ്മാരസംഭവത്തിന്റെ ഓഡിയോ ലോഞ്ചിന് വികാരാധീനനായി സംസാരിച്ചു ദിലീപ്. ഇതുവരെ ഒരു ഓഡിയോ ലോഞ്ചിനും കാണാത്ത താരസാന്നിധ്യമായിരുന്നു കമ്മാരസംഭവത്തിന്റെ ഓഡിയോ ലോഞ്ചന് ഉണ്ടായത്.

സംവിധായകന്‍ ജോഷി, അരുണ്‍ ഗോപി, ബ്ലസി, ലാല്‍ജോസ്, സിദ്ദിഖ്, താരങ്ങളായ നിവിന്‍ പോളി, സണ്ണി വെയിന്‍, സിദ്ധാര്‍ത്ഥ്, നമിത പ്രമോദ്, ശ്വേത മേനോന്‍, മുരളി ഗോപി തുടങ്ങി സംവിധായകരും താരങ്ങളുമടക്കം നിരവധി പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. സംവിധായകൻ ലാൽജോസ് നിവിന്പോളിക് നൽകിക്കൊണ്ടാണ് ഓഡിയോ പ്രകാശനം ചെയ്തത്. ചടങ്ങിൽ ഏറ്റവും ശ്രദ്ധ നേടിയത് ദിലീപിന്റെ പ്രസംഗം തന്നെയാണ്

രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം “കമ്മാര സംഭവം” മുരളി ഗോപിയുടേതാണ് തിരക്കഥ. ഗോകുലം ഗോപാലൻ ചിത്രം നിർമ്മിക്കുന്നു. ദിലീപിനൊപ്പം തുല്യ പ്രാധാന്യമുള്ള കഥാപാത്രമായി തെന്നിന്ത്യന്‍ താരമായ സിദ്ധാര്‍ത്ഥും പഞ്ചാബി താരമായ സീമര്‍ജീത് സിങ്ങും എത്തുന്നുണ്ട്.

റബ്ബറിന് ഇടവിളകള്‍ – കോള്‍ സെന്ററില്‍ വിളിക്കാം

0

റബ്ബര്‍തോട്ടങ്ങളില്‍ ഇടവിളകള്‍ കൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അറിയുന്നതിന് റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററുമായി ബന്ധപ്പെടാം. ഇതു സംബന്ധമായ ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ശാസ്ത്രജ്ഞയും ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രം    ജോയിന്റ്  ഡയറക്ടറുമായ ഡോ. എം.ഡി. ജെസ്സി  ഏപ്രില്‍ 4-ാം തീയതി ബുധനാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ കോള്‍ സെന്ററില്‍ കര്‍ഷകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുന്നതാണ്. കോള്‍ സെന്റര്‍ നമ്പര്‍ : 0481- 2576622.
റബ്ബര്‍തോട്ടങ്ങളില്‍  നിന്ന് അധികവരുമാനം നേടാന്‍ ഇടവിളക്കൃഷി കര്‍ഷകരെ സഹായിക്കും. മുഖ്യവിളയായ റബ്ബറിന് ദോഷകരമല്ലാത്തവിധത്തില്‍ അപക്വകാലഘട്ടത്തില്‍ വാഴ, കൈത, പച്ചക്കറികള്‍ തുടങ്ങിയവ കൃഷി ചെയ്യാവുന്നതാണ്. വിളവെടുപ്പിനു മുമ്പുതന്നെ വരുമാനം നേടാന്‍ കര്‍ഷകന് ഇത് സഹായകമാകും. തോട്ടത്തില്‍ റബ്ബറിനോടൊപ്പം ദീര്‍ഘകാലവിളകളായ കൊക്കോ, കാപ്പി, വാനില തുടങ്ങിയവയും ഔഷധസസ്യങ്ങളും ഇടവിളകളായി കൃഷി ചെയ്യാവുന്നതാണ്.  ഇതിനെക്കുറിച്ച് വിവിധ പരീക്ഷണനിരീക്ഷണങ്ങള്‍ ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രം നടത്തിയിട്ടുണ്ട്. ജൈവവൈവിദ്ധ്യം നിലനിര്‍ത്തുന്നതിനും വേനല്‍കാലത്ത് മണ്ണില്‍ ജലാംശം നിലനിര്‍ത്തുന്നതിനും മണ്ണിന്റെ ഫലപുഷ്ടി വര്‍ദ്ധിപ്പിക്കുന്നതിനും ബഹുവിളക്കൃഷി സഹായകമാണ്.
റബ്ബര്‍ബോര്‍ഡിന്റെ വിവിധ പദ്ധതികളെയും സേവനങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍  ബോര്‍ഡിന്റെ കോട്ടയത്തുളള കേന്ദ്ര ഓഫീസില്‍  പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററില്‍ നിന്നു ലഭിക്കും. കോള്‍ സെന്ററിന്റെ പ്രവര്‍ത്തനസമയം എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെയാണ്.