മൺറോതുരുത്തിന്റെ ഭംഗി ആസ്വദിക്കാം : യാത്ര

ഗ്രാമഭംഗിയും പ്രകൃതി സൗന്ദര്യവും പഴമയും നിറഞ്ഞു നിൽക്കുന്ന സ്ഥലമാണ് മൺറോതുരുത്ത്. അഷ്ടമുടിക്കായലും കല്ലടയാറും കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ദ്വീപ്‌ ആണ് മൺറോതുരുത്ത്. അടിസ്ഥാനപരമായി എട്ടു ദ്വീപുകളുടെ ഒരു ക്ലസ്റ്റർ ആണ് ഈ ദ്വീപ്‌. കല്ലടയാറിനും അഷ്ട്ടമുടിക്കായലിനും ഇടയിലായി ഉള്ള അതിമനോഹരമായ ഒരു പ്രദേശം ആണ് മൺറോതുരുത്ത്. കൊല്ലം, തിരുവനന്തപുരം സ്റ്റേഷനുകൾ നേരെ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ നിങ്ങൾ മൺറോതുരുത്ത് വഴി ആണ് ട്രെയിന്‍ പോകുന്നത്. പ്രകൃതി രമണീയ ഗ്രാമകാഴ്ചകള്‍ കേണൽ മൺറോയുടെ തുരുത്തിൽ ഇപ്പോഴുമുണ്ട്. തുരുത്തു കാണാൻ എപ്പോഴും നല്ലത് കെട്ടുവള്ളമാണ്.

കൊല്ലത്തുനിന്നും 25 കിലോമീറ്റർ, കരുനാഗപ്പള്ളി നിന്ന് 25 കിലോമീറ്റർ, കുണ്ടറ നിന്ന് 12 കിലോമീറ്ററും ദൂരെ റെയിൽ, വെള്ളം മാര്‍ഗം ഈ ദ്വീപില്‍ എത്തിചേരാം. 13.4 ചതുരശ്ര കിലോമീറ്റർ ആണ് ദ്വീപിന്‍റെ മൊത്തം വിസ്തീർണ്ണം. മൺറോതുരുത്തിൽ വരുന്നവരൊക്കെ കാത്തിരിക്കുന്ന ഒരു രാജരുചിയുണ്ട്. മാലമീൻ കറി. ഈ തുരുത്തിൽ മാത്രം നിഗൂഡമായി വളരുന്ന മീനാണ് മാലമീൻ.

മണ്‍റോ തുരുത്തിലെ കായല്‍സവാരിയ്ക്ക് വിവിധതരം ടൂര്‍പാക്കേജുകളാണുള്ളത്.  ഒരാള്‍ക്ക് 500 രൂപയാണ് ചാര്‍ജ്. കൊല്ലം ജില്ലാ വിനോദസഞ്ചാരവകുപ്പിന്റെ ബോട്ടുജെട്ടിക്കടുത്തുള്ള ഓഫീസില്‍ നിന്നും ടെംപോ ട്രാവലറില്‍ മണ്‍റോ തുരുത്തില്‍ എത്തിക്കും കാരൂത്രക്കടവില്‍ നിന്ന് തോണി പുറപ്പെട്ട് കാരൂത്രകടവിലെത്തിക്കും. അഞ്ചര കിലോമീറ്റര്‍ കൈത്തോട്ടിലൂടെ യാത്ര. രാവിലെ ഒമ്പതുമണിക്ക് പുറപ്പെട്ട് ഒന്നരയ്ക്ക് തിരിച്ചെത്തുന്ന വിധവും ഉച്ചയ്ക്ക് രണ്ട് മണിക്ക് പുറപ്പെട്ട് വൈകീട്ട് 6.30ന് തിരിച്ചെത്തുംവിധവും രണ്ട് സമയങ്ങള്‍ തിരഞ്ഞെടുക്കാം. ആയൂര്‍വേദ കേന്ദ്രത്തിലെ മസാജിങ് അടക്കമുള്ള 1750 രൂപയുടെ പാക്കേജും ഉണ്ട്. 10 മണിക്ക് പുറപ്പെട്ട് അഞ്ച് മണിക്ക് തിരിച്ചെത്തുന്ന 1500 രൂപയുടെ പാക്കേജും ഉണ്ട്. വിദേശികളും ഉത്തരേന്ത്യന്‍ സഞ്ചാരികളുമാണ് കൂടുതലായെത്തുന്നത്.

കൂടുതൽ വിവരങ്ങൾക്ക് : DTPC (Kollam)0474-2745625

admin:
Related Post