Home Blog Page 565

“നമുക്ക് പ്രകാശന്റെ കഥ പറയാം. ഗസറ്റിൽ പരസ്യപ്പെടുത്തി, ‘പി ആർ ആകാശ്’ എന്ന് സ്വയം പേര് മാറ്റിയ പ്രകാശന്റെ കഥ.”

0

ഒരു നീണ്ട ഇടവേളക്കു ശേഷം സത്യന്‍ അന്തിക്കാടും ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്നു .ഫഹദ് ഫാസില്‍ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത് .സത്യന്‍ അന്തിക്കാട് തന്നെയാണ് തന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത് .
ഫുള്‍മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട്ആണ് ചിത്രം നിർമിക്കുന്നത് . ജൂലൈ ആദ്യവാരത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും .‘മലയാളി’ എന്നാണ്  ചിത്രത്തിന് പേരുനൽകിയിരിക്കുന്നത് .

സത്യന്‍ അന്തിക്കാടിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കം .

എല്ലാവർക്കും സന്തോഷം നിറഞ്ഞ വിഷു ആശംസകൾ.

പുതിയ സിനിമയുടെ കഥയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ഞാനും ശ്രീനിവാസനും.
പല കഥകളും ആലോചിച്ചു.
പലതും ആരംഭത്തിൽ തന്നെ വിട്ടു.
“എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്ന്” ദാസനും വിജയനും പറഞ്ഞത് വെറുതെയല്ലല്ലോ.

ഒരു ദിവസം അതിരാവിലെ ഉറക്കമുണർന്ന് വരുമ്പോൾ, പുറത്തെ മുറിയിൽ ശ്രീനിവാസൻ ശാന്തനായി ഇരിക്കുന്നു.
“കഥ കിട്ടി”
ശ്രീനി പറഞ്ഞു.
“കഥക്ക് വേണ്ടി നമ്മൾ കാട് കേറി അലയേണ്ട കാര്യമൊന്നുമില്ല. നമുക്ക് ചുറ്റും തന്നെയുണ്ട് കഥാപാത്രങ്ങൾ.”
ദാസനും വിജയനും, ഗോപാലകൃഷ്ണപ്പണിക്കരും, മുരളിയും, കാഞ്ചനയും, ശ്യാമളയും, തളത്തിൽ ദിനേശനുമൊക്കെ നമ്മുടെ ചുറ്റുവട്ടത്ത് നിന്ന് ശ്രീനി കണ്ടെടുത്തവരാണ്.

“നമുക്ക് പ്രകാശന്റെ കഥ പറയാം. ഗസറ്റിൽ പരസ്യപ്പെടുത്തി, ‘പി ആർ ആകാശ്’ എന്ന് സ്വയം പേര് മാറ്റിയ പ്രകാശന്റെ കഥ.”
പറഞ്ഞു പറഞ്ഞ് ആ കഥ വികസിച്ചു.
അതാണ് ഞങ്ങളുടെ പുതിയ സിനിമ.
ഫഹദ് ഫാസിലാണ് പ്രകാശൻ.

‘ജോമോന്റെ സുവിശേഷങ്ങൾ’ക്ക് ശേഷം ഫുൾമൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാട് തന്നെ ഈ സിനിമയും നിർമ്മിക്കുന്നു.
ജൂലൈ ആദ്യവാരം ചിത്രീകരണം തുടങ്ങാം.
എസ്.കുമാർ ആണ് ഛായാഗ്രഹണം.
ഷാൻ റഹ്മാൻ സംഗീതമൊരുക്കുന്നു.

വൈകി പേരിടുന്ന സ്ഥിരം രീതിയും ഒന്ന് മാറ്റുകയാണ്.

‘മലയാളി’ എന്നാണ് സിനിമയുടെ പേര്.

മമ്മൂട്ടിയുടെ ‘അങ്കിള്‍’ : ചിത്രത്തിന്റെ ട്രെയ്‌ലര്‍ കാണാം

0

മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രം അങ്കിളിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി‍‌. കൗമാരക്കാരിയായ ഒരു പെണ്‍കുട്ടിയുടെയും അവളുടെ അച്ഛന്റെ സുഹൃത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്.കാര്‍ത്തിക മുരളീധരനാണ്  നായിക. ജോയ് മാത്യു ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് . ഗിരീഷ് ദാമോദര്‍ ആണ് ചിത്രത്തിന്റെ സംവിധായകൻ. കൂടാതെ ആശാ ശരത്, വിനയ് ഫോര്‍ട്ട്, സുരേഷ് കൃഷ്ണ, കൈലാഷ്, ഷീല, നിസാ ജോസഫ്, മുത്തുമണി, ബാബു അന്നൂര്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

ഡോ​ക്ട​ർ​മാ​ർ സ​മ​രം പി​ൻ​വ​ലി​ച്ചു

0

തി​രു​വ​ന​ന്ത​പു​രം: നാ​ലു ദി​വ​സ​മാ​യി സം​സ്ഥാ​ന​ത്ത് സ​ർ​ക്കാ​ർ ഡോ​ക്ട​ർ​മാ​ർ നടത്തിവന്ന സ​മ​രം പി​ൻ​വ​ലി​ച്ചു. ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ശൈ​ല​ജ​യു​മാ​യി സ​മ​രം ചെ​യ്യു​ന്ന ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന​യാ​യ കെ​ജി​എം​ഒ​എ ഭാ​ര​വാ​ഹി​ക​ൾ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ തീരുമാനമായത്. സ​മ​രം തു​ട​ർ​ന്നാ​ൽ ഡോ​ക്ട​ർ​മാ​രെ പു​റ​ത്താ​ക്കി പ​ക​രം സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന സ​ർ​ക്കാ​രി​ന്‍റെ മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ സ​മ​രം പി​ൻ​വ​ലി​ച്ച​ത്.

ആ​ർ​ദ്രം പ​ദ്ധ​തി​യു​മാ​യും വൈ​കു​ന്നേ​ര​ത്തെ ഒ​പി​യു​മാ​യും സ​ഹ​ക​രി​ക്കു​മെ​ന്നു സ​മ​രം ചെ​യ്ത ഡോ​ക്ട​ർ​മാ​ർ മ​ന്ത്രി​യെ അ​റി​യി​ച്ചു. ഡോ​ക്ട​ർ​മാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ കേ​ട്ട മ​ന്ത്രി രോ​ഗി​ക​ളു​ടെ വ​ർ​ധ​ന​യു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ഡോ​ക്ട​ർ​മാ​രെ പു​നര്‍വി​ന്യ​സി​ക്കു​മെ​ന്ന് അ​റി​യി​ച്ചു. ആ​ർ​ദ്രം പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഡോ​ക്ട​ർ​മാ​രു​ടെ ആ​ശ​ങ്ക​ക​ൾ പ​ഠി​ക്കാ​ൻ പ്ര​ത്യേ​ക സ​മി​തി​യെ നി​യോ​ഗി​ക്കും. ആ​രോ​ഗ്യ​വ​കു​പ്പ് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​മി​തി. ഡോ​ക്ട​ർ​മാ​ർ അ​വ​ധി​യെ​ടു​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​ക​രം സം​വി​ധാ​ന​മൊ​രു​ക്കും. ഇ​തി​നാ​യി ഡി​എം​ഒ ജി​ല്ലാ ത​ല​ത്തി​ൽ റി​സ​ർ​വ് പ​ട്ടി​യു​ണ്ടാ​ക്കു​o, പെ​ട്ടെ​ന്നു​ള്ള ഇത്തരം സ​മ​രം പാ​ടി​ല്ലെ​ന്നു ഡോ​ക്ട​ർ​മാ​ർ​ക്കു മു​ന്ന​റി​യി​പ്പ് നൽകുകയും ചെയ്തു ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ശൈ​ല​ജ.

 

 

നിവിന്‍ ഇനി ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയ്‌ക്കൊപ്പം

0

ധ്യാന്‍ ശ്രീനിവാസന്‍ സംവിധായകനായും അജു വര്‍ഗ്ഗീസ് നിര്‍മ്മാതാവുമാകുന്ന ചിത്രത്തിൽ നിവിന്റെ നായികയായി ഒരു ഇടവേളയ്ക്കു ശേഷം നയൻ‌താര മലയാളത്തിൽ എത്തുന്നു.

ലൗ ആക്ഷന്‍ ഡ്രാമ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ദിനേശൻ ആയി നിവിനും ശോഭയായി നയൻതാരയും വേഷമിടുന്നു. ശ്രീനിവാസൻ അഭിനയിച്ച വടക്കുനോക്കി യന്ത്രം എന്ന ചിത്രത്തിലെ ശ്രീനിവാസന്റെയും പാർവതിയുടെയും പേരായിരുന്നു ദിനേശൻ, ശോഭ എന്നത്, ആ ചിത്രത്തോടുള്ള ധ്യാനിന്റെ ഇഷ്ടമാണ് ധ്യാൻ സംവിധായകനാകുന്ന ഈ പുതിയ ചിത്രത്തിലെ കഥാപാത്രങ്ങൾക്ക് ആ പേരുകൾ നൽകാനുള്ള കാരണം.

എന്തായാലും ഷൂട്ടിംഗ് തുടങ്ങുന്നതിനു മുൻപുതന്നെ റെക്കോർഡ് വിലക്കാണ് ചിത്രത്തിന്റെ സാറ്റ്‌ലൈറ്റ് റൈറ്റ്‌സ് വിറ്റുപോയത്. ലൗ ആക്ഷന്‍ ഡ്രാമ റെക്കോര്‍ഡ് തുകയ്ക്ക് ഏഷ്യാനെറ്റ് സ്വന്തമാക്കിയിരിക്കുന്നത്.

എബ്രഹാമിന്റെ സന്തതികള്‍ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

0

ഗ്രേറ്റ് ഫാദറിന്റെ തിരക്കഥാകൃത്തായ ഹനീഫ് അദേനി തിരക്കഥ എഴുതി നവാഗതനായ ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ” എബ്രഹാമിന്റെ സന്തതികള്‍ ” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അതീവ രഹസ്യമായാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയത് .പോലീസ് കഥയാണ് ചിത്രത്തിൽ  പറയുന്നതെന്നും ഐപിഎസ് ഒഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നതെന്നുമാണ് സൂചനകൾ .

 

മൈസൂർ ബോണ്ട

0

ചേരുവകൾ 

  • മൈദ                                –  ഒരു കപ്പ്
  • അരിപ്പൊടി                       – കാൽ കപ്പ്
  • സോഡാപ്പൊടി                  – കാൽ ടീസ്പൂൺ
  • പച്ചമുളക്                        – 4 എണ്ണം
  • കറിവേപ്പില അറിഞ്ഞത്   – ഒരു ടേബിൾ സ്പൂൺ
  • മല്ലിയില അറിഞ്ഞത്         – ഒന്നേകാൽ ടേബിൾ സ്പൂൺ
  • ജീരകം                              – ഒരു ടീസ്പൂൺ
  • തൈര്                               – അരക്കപ്പ്
  • വെള്ളം                             – മുക്കാൽ കപ്പ്
  • ഉപ്പ്                                  – പാകത്തിന്
  • എണ്ണ                                – വറുക്കാൻ ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം 

മൈദ, അരിപ്പൊടി, സോഡാപ്പൊടി എന്നിവ ആദ്യം മിക്സ് ചെയ്യുക. പാകത്തിന് ഉപ്പും ചേർത്തശേഷം പച്ചമുളക്, മല്ലിയില, കറിവേപ്പില, ജീരകം എന്നിവ ഇട്ട് ഇളക്കി തൈരും ചേർത്ത് നന്നായി യോജിപ്പിക്കുക. അതിനുശേഷം വെള്ളം ഒഴിച്ച് കട്ട കെട്ടാതെ നല്ലവണ്ണം കുഴച്ചെടുക്കണം. അധികം ലൂസ് ആകാനും കട്ടി ആകാനും പാടില്ല. മിശ്രിതം അര മണിക്കൂർ വച്ചശേഷം വീണ്ടും ഇളക്കി യോജിപ്പിക്കുക. കട്ടിയുള്ള പാനിൽ എണ്ണ ഒഴിച്ച് നന്നായി ചൂടാകുമ്പോൾ മിശ്രിതo കൈയിലെടുത്ത് തള്ളവിരലിനും ചൂണ്ടുവിരലിനും ഇടയിലൂടെ ഞെക്കി മാവ് എണ്ണയിലിടാം. എണ്ണയിൽ വീഴുന്നത് ആകൃതിയിൽ അല്ലെങ്കിലും വെന്തുവരുമ്പോൾ ശരിയാകും. ഇടത്തരം തീയിൽ ഗോൾഡൺ ബ്രൗൺ നിറത്തിൽ വറുത്ത് കോരാം, സോസ് ചേർത്ത് ചായയോടൊപ്പം കഴിക്കാം.

കാട്ടിലെ കാഴ്ചകൾ കാണാം : പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രം

0

കാട് ഇഷ്ടപ്പെടുന്നവർക്ക് കാട്ടിലൂടെ ഒരു സാഹസിക യാത്ര ഇഷ്ടപ്പെടുന്നവർക്ക് പറമ്പിക്കുളം വന്യജീവി സങ്കേതത്തിലേക്ക് പോകാം. പാലക്കാട് ജില്ലയിലാണ് കേരളത്തിലെ ഒരു വന്യജീവി സംരക്ഷണകേന്ദ്രമായ പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്.

പാലക്കാട് പട്ടണത്തിൽ നിന്നും 90 കിലോമീറ്റർ ദൂരെയാണ് ഇത്. തമിഴ്നാട്ടിലെ സേത്തുമട എന്ന സ്ഥലത്തുകൂടിയാണ് പറമ്പിക്കുളത്തേക്കുള്ള പ്രധാനപാത കടന്നുപോകുന്നത്. ആന മല വന്യജീവി സംരക്ഷണകേന്ദ്രവുമായി ഇത് ചേർന്നുകിടക്കുന്നു. പ്രസിദ്ധമായ ടോപ്പ്സ്ലീപ്പ് പറമ്പികുളത്തിനടുത്താണ്. തുണക്കടവ് അണക്കെട്ട് പറമ്പിക്കുളത്തെ പ്രധാന ആകർഷണമാണ്.

മലയര്‍, മുതവാന്മാര്‍, കാടര്‍ തുടങ്ങിയ ആദിവാസി ജനവിഭാഗവും ഈ വനത്തിനുള്ളില്‍ ജീവിയ്ക്കുന്നുണ്ട്. സിംഹവാലന്‍ കുരങ്ങുകള്‍, വരയാട്, കടുവ, പുള്ളിമാന്‍, ആന തുടങ്ങി ഒട്ടേറെ ജീവികള്‍ ഇവിടെയുണ്ട്. വിവിധയിനത്തില്‍പ്പെട്ട ഉരഗങ്ങളും പക്ഷികളും ഇവിടെയുണ്ട്. തേക്ക്, ചന്ദനം, ഈട്ടി തുടങ്ങിയ മരങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്. കന്നിമാരി എന്ന പഴക്കമേറെയുള്ള തേക്കുവൃക്ഷം ഈ കാടിനുള്ളിലാണ്. കടുവ സംരക്ഷണകേന്ദ്രം കൂടിയാണ് പറമ്പിക്കുളം. 390.89 ചതുരശ്ര കിലോമീറ്റർ ചുറ്റളവിലാണ് പറമ്പിക്കുളം കടുവ സങ്കേതം ഉള്ളത്.

പറമ്പിക്കുളം റിസര്‍വോയറില്‍ ബോട്ടു യാത്രയ്ക്ക് സൗകര്യമുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അനുമതിയോടെ ട്രക്കിംഗ് നടത്തുകയും ചെയ്യാം. പറമ്പിക്കുളം സങ്കേതത്തിന്റെ ആസ്ഥാനമായ തൂണിക്കടവിനടുത്ത് ഒരു വ്യക്ഷഭവനം അഥവാ ട്രീ ഹൗസ് ഉണ്ട്. ഇവിടെ താമസിക്കാന്‍ നേരത്തെ ബുക്കിഗ് നടത്തേണ്ടതുണ്ട്. തൂണക്കടവ്, തെള്ളിക്കല്‍, ഇലത്തോട് എന്നിവിടങ്ങളില്‍ സംസ്ഥാന വനംവകുപ്പ് റസ്റ്റ് ഹൗസുകളിലും താമസസൗകര്യം ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് : Parambikulam Wildlife Division
Anappad, Via Pollachi, Palakkad
Phone: 04253 277233 Mobile:9447979102
E-mail: [email protected]

www.parambikulam.org

“അ​മ്പിളി”യു​മാ​യി ജോ​ണ്‍ പോ​ൾ

0

ഗ​പ്പി​ക്കു ശേ​ഷം ജോ​ണ്‍ പോ​ൾ ജോ​ർ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന പുതിയ ചിത്രമാണ് “അ​മ്പി​ളി”. സൗ​ബി​ൻ ഷ​ഹീ​ർ ആണ് നാ​യ​ക​ൻ. സി​നി​മ​യു​ടെ ഫ​സ്റ്റ്ലു​ക്ക് പോസ്റ്റർ  ഗ​പ്പി​ യിലെ നായകനായിരുന്ന ടോവി​നോ തോ​മ​സ് തന്റെ ഫേസ്ബുക് പേജിലൂടെ പു​റ​ത്തു​വി​​ട്ടു​.

ഗ​പ്പി എന്ന സിനിമയ്ക്കു ശേഷം രണ്ടുവർഷം കഴിഞ്ഞാണ് ജോ​ണ്‍ പോ​ൾ ത​ന്‍റെ അ​ടു​ത്ത ചി​ത്ര​വു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്. ​ഗപ്പി​യു​ടെ നി​ർ​മാ​ണ പ​ങ്കാ​ളി​ത്തം വ​ഹി​ച്ച മു​കേ​ഷ് ആ​ർ. മേ​ഹ്ത, എ.​വി. അ​നൂ​പ്, സി.​വി. സാ​ര​ഥി എ​ന്നി​വ​രാ​ണ് അ​മ്പി​ളി​യു​ടെ നി​ർ​മാ​ണ​വും നി​ർ​വ​ഹി​ക്കു​ന്ന​ത്.

ന​സ്രി​യ ന​സീ​മി​ന്‍റെ സ​ഹോ​ദ​ര​ൻ ന​വീ​ൻ ന​സീം സി​നി​മ​യി​ലേ​ക്കു അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​ചി​ത്ര​ത്തി​നു​ണ്ട്. കൂ​ടാ​തെ പു​തു​മു​ഖം ത​ൻ​വി റാ​മും ചി​ത്ര​ത്തി​ൽ മ​റ്റൊ​രു പ്ര​ധാ​ന​വേ​ഷ​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു.

.

സർക്കാർ ഡോക്ടർമാരുടെ സമരം നേരിടാൻ സർക്കാർ

0

തിരുവനന്തപുരം: സർക്കാർ ഡോക്ടർമാരുടെ സമരത്തെ ശക്തമായി നേരിടാൻ സർക്കാർ തീരുമാനം. ഒപി ബഹിഷ്കരിച്ച് സമരം നടത്തുന്ന ഡോക്ടർമാരുമായി ഒരു തരത്തിലുള്ള ചർച്ചയ്ക്കും തയാറല്ലെന്ന് സർക്കാർ പറഞ്ഞു . സമരം ചെയ്യുന്ന ഡോക്ടർമാർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാൻ ആരോഗ്യമന്ത്രിയോട് മന്ത്രിസഭ കൂട്ടായി ആവശ്യപ്പെട്ടു. ഇന്ന് ചേർന്ന മന്ത്രിസഭായോഗമാണ് ഡോക്ടർമാരുടെ സമരം ശക്തമായി നേരിടാൻ തീരുമാനിച്ചത്.

ജനകീയ ഇടപെടലിലൂടെ സമരം നേരിടാൻ സർക്കാർ ശ്രമം തുടങ്ങി. എസ്മ പ്രയോഗിക്കാതെ തന്നെ സമരം നേരിടാനാണ് മന്ത്രിസഭ തീരുമാനിച്ചത്. വേണ്ടി വന്നാൽ പോലീസിന്‍റെ സഹായവും ആരോഗ്യവകുപ്പ് തേടും.

എന്നാൽ സമരം ശക്തമാക്കണനാണ് കെജിഎംഒഎ തീരുമാനിച്ചിരിക്കുന്നത്. ആ​​​ർ​​​ദ്രം പ​​​ദ്ധ​​​തി​​​ക്കോ വൈ​​​കു​​​ന്നേ​​​രം ഒ​​​പി തു​​​ട​​​ങ്ങു​​​ന്ന​​​തി​​​നോ എതിരല്ലെന്നും ആ​​​വ​​​ശ്യ​​​ത്തി​​​ന് ഡോ​​​ക്ട​​​ർ​​​മാ​​​രെ​​​യും മ​​​റ്റു ജീ​​​വ​​​ന​​​ക്കാ​​​രെ​​​യും നി​​​യ​​​മി​​​ക്ക​​ണം എന്നതുമാണ് ഡോക്ടർമാരുടെ ആവശ്യം. സർക്കാരിന്‍റെ ഭീഷണിക്ക് വഴിങ്ങില്ലെന്നും, തങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കണമെന്നുമാണ് ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ യുടെ നിലപാട്.

മോഹൻലാൽ മൂവി റിവ്യൂ

0

പേരുപോലെ തന്നെ മോഹൻലാലിന്റെ ആരാധികയുടെ കഥപറയുന്ന ചിത്രമാണ് മോഹൻലാൽ. സംവിധാനo സാജിദ് യഹിയ.  ചിത്രത്തിൽ മോഹൻലാലിന്റെ കടുത്ത ആരാധികയായി എത്തുന്നത് മഞ്ജു ആണ്. മീനുക്കുട്ടി എന്നാണ് മഞ്ജുവിന്റെ കഥാപാത്രത്തിന്റെ പേര്.

ഒരു സാധാരണ കുടുംബത്തിൽ സംഭവിക്കാവുന്ന കാര്യങ്ങളാണ് ചിത്രത്തിൽ ഉള്ളത്. മോഹലാലിന്റെ കടുത്ത ആരാധികയായ മീനുട്ടി വിവാഹശേഷം മീനുട്ടിയുടെ ഈ ആരാധന ഭർത്തവിന്റെ കുടുംബത്തിനുണ്ടാക്കുന്ന ചില ബുദ്ധിമുട്ടുകൾ എന്നിവയിലൂടെയാണ് കഥ നീങ്ങുന്നത്. മീനൂട്ടിയുടെ ഭർത്തവായ സേതുമാധവനിലൂടെയാണ് കഥ തുടങ്ങുന്നത് .

തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയുന്ന മികച്ച എന്റെർറ്റൈനെർ ആണ് ഈ ചിത്രം. മഞ്ജു വാരിയരും ഇന്ദ്രജിത്തും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഒരു നായികക്ക് കിട്ടാവുന്നതിൽ മികച്ച മാസ്സ് എൻട്രി ആയിരുന്നു ഇതിൽ മഞ്ജുവിന്. ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ മഞ്ജു തന്നെയാണ് നല്ലത് . ഈ എനർജിയിൽ ഇന്ന് വേറൊരു നടിയില്ല. ഇന്ദ്രജിത്തിന്റെ ഒരു തിരിച്ചു വരവ് തന്നെയാണ് ഈ ചിത്രം അസാധ്യ ഹ്യൂമൗർ ,അസാധ്യ കെമിസ്ട്രി. സൗബിൻ ,ഹരീഷ് കണാരൻ ,അജു വര്ഗീസ് എന്നീ ഹാസ്യ താരങ്ങളുടെ മികച്ച വേഷങ്ങൾ.  ബാലചന്ദ്രൻ ചുള്ളിക്കാട്, കെപിഎസി ലളിത, കോട്ടയം പ്രദീപ്, ബിജുക്കുട്ടൻ, ശ്രീജിത് രവി, സുനിൽ സുഖദ, കോട്ടയം നസീർ, അഞ്ജലി നായർ, കൃഷ്ണകുമാർ, സുധി കോപ്പ, സേതുലക്ഷ്മി തുടങ്ങിയവരാണ് മറ്റു താരങ്ങൾ

ലാലേട്ടൻ സ്വന്തം പേര് ഒരു പടത്തിനു കൊടുക്കണമെങ്കിൽ അതെത്രമാത്രം മികച്ചതായിരിക്കും എന്ന് ഊഹിക്കാം. മികച്ച ഒരു കോമഡി കുടുംബ ചിത്രം. ധൈര്യമായി ഈ സിനിമയ്ക്ക് ടിക്കറ്റെടുക്കാം.

 

 

പഞ്ചവർണ്ണതത്ത പറന്നുയരുന്നു : മൂവി റിവ്യൂ

0

ഹരി പി നായരും രമേശ് പിഷാരടിയും ചേർന്നെഴുതിയ തിരക്കഥയിൽ രമേശ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പഞ്ചവർണ്ണതത്ത. സപ്ത തരംഗ സിനിമയുടെ ബാനറില്‍ മണിയന്‍പ്പിള്ള രാജുവാണ് പഞ്ചവര്‍ണ്ണതത്ത നിര്‍മ്മിച്ചിരിക്കുന്നത്. കുഞ്ചാക്കോബോബൻ, ജയറാം, അനുശ്രീ  എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് .

ചിത്രത്തിൽ വ്യത്യസ്തമായ വേഷവും രൂപവും ഭാഷയുമെല്ലാം ആയാണ് ജയറാo എത്തുന്നത് . മൃഗങ്ങളെയും പക്ഷികളെയും വില്‍ക്കുന്ന പെറ്റ് ഷോപ്പ് ഉടമയാണ് ജയറാം. ജാതിയോ മതമോ പേരോ ഒന്നും വെളിപ്പെടുത്താത്ത കഥാപാത്രമാണ് ജയറാമിന്റേത്.  ഒരു ഇടവേളക്കു ശേഷം ജയറാമിന്റെ മികച്ച അഭിനയമാണ് ചിത്രത്തിൽ കാഴ്ചവച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍ ആദ്യമായി എം.എല്‍.എ യുടെ വേഷത്തിൽ എത്തുന്ന ചിത്രമാണിത്.

സ്വാഭാവിക നർമം കൊണ്ട് പ്രേക്ഷകരെ ചിരിപ്പിക്കുന്ന സിനിമയിൽ ചില സാമൂഹിക വിഷയങ്ങളും ചർച്ചചെയ്യുന്നുണ്ട്. എം. ജയചന്ദ്രനും നാർദിഷയും ചേർന്ന് ഗാനങ്ങൾക്ക് ഈണം നൽകിയപ്പോൾ ഔസേപ്പച്ചനാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.

സലിം കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, മല്ലിക സുകുമാരന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. ചിത്രത്തെപറ്റി കൂടുതലൊന്നും പറയാനില്ല. തിയറ്ററിൽ പോയിത്തന്നെ ഈ ചിത്രം കാണണം. കുടുംബ പ്രേക്ഷകർക്ക് ധൈര്യത്തോടെ ഈ ചിത്രത്തിന് ടിക്കറ്റ് എടുക്കാം.

കമ്മാരസംഭവം മൂവി റിവ്യൂ

0

ചരിത്രത്തിൽ പുതുക്കിയ നുണ…. നുണയിൽ പടച്ച ചരിത്രം

ദിലീപ് നായകനായി മുരളി ഗോപിയുടെ തിരക്കഥയിൽ രതീഷ് അമ്പാട്ട് ഒരുക്കിയ ചിത്രമാണ് കമ്മാര സംഭവം. ഗോകുലം ഫിലിംസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചരിത്ര കഥ പറയുന്ന ചിത്രത്തിൽ നായിക നമിതാ പ്രമോദാണ്.

കഥ നടക്കുന്നത് രണ്ട് കാലഘട്ടങ്ങളിലായാണ്. സിനിമ തുടങ്ങുന്നത് ഇന്നിൽ നിന്നാണ്. പണ്ടെങ്ങോ ഒരു സായിപ്പ് എഴുതി വച്ച കമ്മാരൻ നമ്പ്യാരുടെ ചരിത്രം അതാണ് ഈ സിനിമയ്ക്ക് പറയാനുള്ളത്, അത് പ്രേക്ഷകനെ രണ്ടാം ലോക മഹായുദ്ധ കാലത്തേക്ക് കൊണ്ട് പോകുന്നു.  സുബാഷ് ചന്ദ്രബോസും, ഗാന്ധിജിയും,നെഹ്‌റുവും എല്ലാവരെയും ഉൾപ്പെടുത്തിയിട്ടുണ്ട് കഥാപാത്രങ്ങളായി.

തന്റെ അച്ഛനെ കൊന്നതിനു പ്രതികാരം ചെയ്യാൻ വരുന്ന കമ്മാരൻ നമ്പ്യാരിൽ തുടങ്ങുന്ന ആദ്യ പകുതിയിൽ കമ്മാരന്റെ ചതിയുടെയും വഞ്ചനയുടെയും കഥപറയുമ്പോൾ, രണ്ടാം പകുതിയിൽ ചരിത്രത്തിന്റെ താളുകളിൽ ഇടം നേടാൻ കഴിയാതെ പോയ കമ്മാരൻ നമ്പ്യാരുടെ കെട്ടി ചമച്ച കഥയാണ് പറയുന്നത്.  ഒന്നാം പകുതിയിൽ സത്യവും രണ്ടാം പകുതിയിൽ ചരിത്രവും. സ്പൂഫ്’ രീതിയിലാണ് രണ്ടാം പകുതി. ഗംഭീരമായി തുടങ്ങിയ ഒന്നാം പകുതിയും വെന്തു വെണ്ണീരായ രണ്ടാം പകുതിയും. മൂന്നു മണിക്കൂറാണ് ചിത്രത്തിന്റെ ദൈർഘ്യo.

മൂന്ന് ഗെറ്റപ്പുകളിലാണ് ചിത്രത്തിൽ ദിലീപ് എത്തുന്നത്. കമ്മാരൻ നമ്പ്യാർ എന്ന വേഷം ദിലീപിന്റെ കയ്യിൽ ഭദ്രമായിരുന്നു. ഒതേനൻ നമ്പ്യാർ എന്ന കഥാപാത്രത്തെ സിദ്ധാർഥ് ഗംഭീരം ആക്കിയിട്ടുണ്ട്. കഥാപാത്രങ്ങൾ എല്ലാം അനുയോജ്യമാം വിധം ആയിരുന്നു. ശ്വേതാ മേനോന്റെ അഭിനയവും നന്നായിരുന്നു. ചെറുതെങ്കിലും തനിക്ക് കിട്ടിയ  കഥാപാത്രത്തോട് ശ്വേത നീതിപുലർത്തി. മുരളി ഗോപി,  സിദ്ധിഖ്, വിജയരാഘവൻ, ഇന്ദ്രൻസ് തുടങ്ങിയവരൊക്കെ മികച്ച പ്രകടനം കാഴ്ച വച്ചു.

ഒരു തുടക്കകാരൻ എന്ന തോന്നാലുണ്ടാക്കത്ത സംവിധാന മികവ് കാഴ്ച വെച്ചിട്ടുണ്ട് രതീഷ് അമ്പാട്ട്. മുരളി ഗോപിയുടെ കഥയിൽ പോരായ്മകൾ ഒന്നും തന്നെ ഇല്ലായിരുന്നു, തിരക്കഥയിൽ കുറച്ചു മാറ്റങ്ങൾ വരുത്തേണ്ടി ഇരുന്നതായി തോന്നി. സുനിൽ ന്റെ ഛായാഗ്രഹണം സിനിമയുടെ മാറ്റ് കൂട്ടിയിട്ടുണ്ട്. ഗോപി സുന്ദറിന്റെ സംഗീതവും നന്നായിട്ടുണ്ട്. ചിത്രത്തിന്റെ സാങ്കേതിക മികവും എടുത്തുപറയേണ്ടതാണ്.

കുടുംബ പ്രേക്ഷകർക്ക് ഈ ചിത്രം അത്രത്തോളം ഇഷ്ടപ്പെടാൻ സാധ്യത ഇല്ല. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.