ബിഗ് സ്‌ക്രീനിൽ അച്ഛനും മകനും ആദ്യമായി ഒന്നിക്കുന്ന ചിത്രം “കുട്ടിമാമ”

മലയാളികളെ എന്നും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒരുപിടി സിനിമകളും കഥാപാത്രങ്ങളും സമ്മാനിച്ച നടനാണ് ശ്രീനിവാസൻ. അച്ഛന് പിന്നാലെ മക്കളായ വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും മലയാളികളുടെ മനസ്സിൽ ഇടംപിടിച്ചു.

ശ്രീനിവാസനും വിനീത് ശ്രീനിവാസനും ഒരുമിച്ചഭിനയിച്ച ചിത്രങ്ങൾ ഉണ്ടായെങ്കിലും ധ്യാനിനോടൊപ്പം ശ്രീനിവാസൻ ഇതുവരെ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടായിരുന്നില്ല. ഇപ്പോൾ ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന് അണിയറയിൽ ഒരുക്കം തുടങ്ങി. കുട്ടിമാമ എന്ന് പേരിട്ടിരിക്കുന്ന ചിത്രം കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ഒരു ജവാന്റെ കഥയാണ് പറയുന്നത്. ചിത്രത്തിൽ കുട്ടിമാമ ആയാണ് ശ്രീനിവാസൻ വേഷമിടുന്നത്. ഓഗസ്റ്റിൽ ഷൂട്ടിങ് ആരംഭിക്കുന്നത് ചിത്രത്തിന്റെ നായിക ദുർഗ കൃഷ്ണ ആണ്. വി.എം.വിനുവാണ് സംവിധായകൻ.

admin:
Related Post