Home Blog Page 557

ക​ർ​ണാ​ട​ക​യി​ൽ ഇന്ന് വോ​ട്ടെ​ടു​പ്പ്

0

ക​ർ​ണാ​ട​ക: ക​ർ​ണാ​ട​ക​യി​ൽ വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ചു. രാ​ജ്യം ഉ​റ്റു നോ​ക്കു​ന്ന വോട്ടെടുപ്പാണ് കർണാടകയിലേത്. 224 മ​ണ്ഡ​ല​ങ്ങ​ളി​ൽ 222 ഇ​ട​ങ്ങ​ളി​ലാ​ണ് ഇ​ന്ന് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ആ​ദ്യ ര​ണ്ട് മ​ണി​ക്കൂ​റി​ൽ എ​ട്ട് ശ​ത​മാ​നം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​തായാ​ണ് റി​പ്പോ​ർ​ട്ട്.

തി​രി​ച്ച​റി​യ​ൽ കാ​ർഡു​ക​ൾ പി​ടി​ച്ചെ​ടു​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ആ​ർ​ആ​ർ ന​ഗ​റി​ലെ​യും ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യു​ടെ മ​ര​ണം​മൂ​ലം ജ​യ​ന​ഗ​ര മ​ണ്ഡ​ല​ത്തി​ലെ​യും, വോ​ട്ടെ​ടു​പ്പ് മാ​റ്റി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ഭ​ര​ണ​ക​ക്ഷി​യാ​യ കോ​ൺ​ഗ്ര​സും ബി​ജെ​പി​യും ത​മ്മി​ൽ ഇ​ഞ്ചോ ടി​ഞ്ച് മ​ത്സ​ര​മാ​ണു ന​ട​ക്കു​ന്ന​ത്. ജെ​ഡി-​എ​സും ശ​ക്ത​മാ​യി രം​ഗ​ത്തു​ണ്ട്. ചൊ​വ്വാ​ഴ്ച വോ​ട്ടെ​ണ്ണും.

റോൾസ് റോയ്സിന്റെ ആദ്യ എസ് യു വി കള്ളിനൻ പുറത്തിറക്കി

0

ബ്രിട്ടീഷ് അഡംബര കാർ നിർമാതാക്കളായ റോൾസ് റോയ്സിന്റെ ആദ്യ എസ് യു വി കള്ളിനൻ പുറത്തിറക്കി .ദക്ഷിണാഫ്രിക്കൻ ഖനിയിൽ നിന്ന്​ 1905ൽ കണ്ടെത്തിയ 3106 കാരറ്റ്​ വജ്രമായ കള്ളിനൻ നിന്നാണ് റോൾസ് റോയ്സ് ആദ്യ എസ് യു വിയുടെ പേരുകണ്ടെത്തിയത് .അസാധാരണമായ മോഡലിന് തീർത്തും അനുയോജ്യമായ പേരാണിതെനാണ് കമ്പനി മേധാവി ടോർസ്റ്റൻ മ്യുള്ളർ ഒറ്റ്വോസ് ഇതിനെകുറിച്ച് പറഞ്ഞത് .ആഡംബരം ആവോളം നിറച്ചാണ് കള്ളിനൻ പുറത്തിറക്കിയിരിക്കുന്നത് .

റോള്‍സ് റോയ്‌സിന്റെ മുഖമുദ്രയായ നീളമേറിയ മാസീവ് ബോണറ്റ് തന്നെയാണ് കള്ളിനൻ നിൽ  കമ്പിനി നൽകിയിരിക്കുന്നത് . ആർഭാടപൂർണവും വലിപ്പമേറിയതുമായ വാഹനം തന്നെയാണ് കള്ളിനൻ .ഇതിന്റെ നീളം 5.3 മീറ്ററും വീതി 2.1 മീറ്ററുമാണ് .വാഹനത്തിന്റെ പൊക്കം 1835mm ആണ് .വീൽബേസ് 3295mm ആണ് .ഇതിൽ നിന്നു തന്നെ വാഹനത്തിന്റെ വലിപ്പം നമുക്ക് മനസിലാക്കാൻ കഴിയും. കള്ളിനൻ നാല് സീറ്റ് മോഡലും അഞ്ച് സീറ്റ് മോഡലും കമ്പിനി പുറത്തിറക്കിയിട്ടുണ്ട്. 22 ഇഞ്ച് വീലുകളാണ് റോള്‍സ് റോയ്‌സ് കള്ളിനൻന് നൽകിയിരിക്കുന്നത് .

വരുംതലമുറ റോള്‍സുകളുടെയെല്ലാം അടിത്തറയായ പുതിയ അലൂമിനിയം സ്പേസ്ഫ്രെയിം പ്ലാറ്റ്ഫോമിലാണ് കള്ളിനൻ നിർമിച്ചിരിക്കുന്നത് .ഏതു കഠിന പ്രതലങ്ങളിലൂടെ സഞ്ചരിച്ചാലും വെള്ളത്തിലൂടെ ഒഴുകുന്ന അനുഭൂതി നല്‍കുന്ന ‘മാന്ത്രികപ്പരവതാനി’ യാത്ര ഇതുമൂലം ലഭിക്കും എന്നാണ് കമ്പിനി പറയുന്നത് . എസ് യു വി വാഹനങ്ങളിലെ ആദ്യ 3 ബോക്സ് വാഹനമാണ് ഇതെന്നാണ് കമ്പിനി അവകാശപ്പെടുന്നത് .കാർഗോ ഏരിയ  യാത്രക്കാരുടെ ഏരിയയിൽ നിന്നും  പ്രതേകം തിരിച്ചിരിക്കുന്ന രീതിയിലാണ് ഇത് നിർമിച്ചിരിക്കുന്നത് .

6.75 ലിറ്റര്‍ ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് വി 12 പെട്രോൾ എന്‍ജിനാണ് കള്ളിനൻന്  കരുത്ത് പകരുക.5000 ആര്‍പിഎമ്മില്‍ 563 ബിഎച്ച്പി പവറും 1600 ആര്‍പിഎമ്മില്‍ 850  എന്‍എം ടോര്‍ക്കുമേകും എന്‍ജിന്‍.

ഓള്‍ വീല്‍ ഡ്രൈവ് വാഹനമാണ് കള്ളിനൻ. ഓഫ് റോഡ് യാത്രക്കായി ‘Everywhere’ എന്ന ബട്ടൺ മാത്രമാണ് കള്ളിനൻനിൽ നൽകിയിരിക്കുന്നത് .‘Everywhere’ മോഡിൽ സസ്പെന്ഷനും , ഇലക്ട്രോണിക്ക് നിയന്ത്രിത ഷോക്ക് അക്സോർബർ ഓട്ടോമാറ്റികായി അഡ്ജസ്റ്റ്ആകും .മുന്നിലുള്ള റോഡിന്റെ സ്ഥിതി വിലയിരുത്തി സസ്പെൻഷൻ ക്രമീകരിക്കാൻ സങ്കീർണമായ കാമറ സംവിധാനവും കാറിലുണ്ട്.

ക്യാബിനകത്തെ ടെക്നോളജികൾ നോക്കിയാൽ കള്ളിനൻ മുൻപിലും പുറകിലും ടച്ച് സ്ക്രീനുകൾ നൽകിയിട്ടുണ്ട് .കൂടാതെ സുരക്ഷാവിഭാഗത്തിലാവട്ടെ നൈറ്റ് വിഷൻ, വിഷൻ അസിസ്റ്റ്, ആക്ടീവ് ക്രൂസ് കൺട്രോൾ, കൂട്ടിയിടിയെക്കുറിച്ചു മുന്നറിയിപ്പ് നൽകുന്ന കൊളീഷൻ വാണിങ്, കാൽനടക്കാരുടെ സാന്നിധ്യം തിരിച്ചറിയുന്ന പെഡസ്ട്രിയൻ വാണിങ്, വന്യജീവി മുന്നറിയിപ്പ് നൽകുന്ന വൈൽഡ് ലൈഫ് അലർട്ട്  എന്നിവയൊക്കെ കാറിൽ ഉൾപെടുത്തിയിട്ടുണ്ട് . 2019ഓടെ റോൾസ് റോയ്സ് കള്ളിനൻ ഇന്ത്യയിൽ ലഭ്യമാകും .ഏകദേശം 5 കോടി രൂപയായിരിക്കും ഇതിന്റെ വിപണി വില .

 

 

കരുത്തുള്ളവന് കൈകൊടുക്കുന്നതല്ല, തളർന്നവനെ കൈപിടിച്ചുയർത്തുന്നതാണ് യഥാർഥ സൗഹൃദം : നാം മൂവി റിവ്യൂ

0

ജെ.ടി.പി ഫിലിംസിന്റെ ബാനറിൽ ജോഷി തോമസ് പള്ളിക്കൽ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രമാണ് “നാം”. ക്യാംപസ് കഥ പറയുന്ന ചിത്രം സ്ഥിരം കാണുന്ന ക്യാംപസ് പ്രണയങ്ങളോ പ്രശ്നങ്ങളോ അല്ല ചർച്ച ചെയ്യുന്നത്. അതു തന്നെയാണ് മറ്റു ക്യാംപസ് ചിത്രങ്ങളിൽനിന്നു നാം വത്യസ്തമാകുന്നതും.

പല ചുറ്റുപാടുകളിൽനിന്നു എത്തുന്ന കുട്ടികൾ കോളേജിൽ അവർക്കുണ്ടാകുന്ന സമ്മർദങ്ങളും പ്രേശ്നങ്ങളും സൗഹൃദങ്ങളും ഒക്കെ പറഞ്ഞുകൊണ്ടാണ് ചിത്രം തുടങ്ങുന്നത്. ക്യാമ്പസിലുണ്ടാകുന്ന ഇണക്കങ്ങളും പിണക്കങ്ങളിലൂടെയും രസങ്ങളിലൂടെയും നീങ്ങുന്ന ഒന്നാം പകുതി അവസാനിക്കുന്നത് അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഒരു പ്രശ്നത്തിലാണ്. ഈ പ്രശ്നം പരിഹരിക്കാൻ എല്ലാവരും ഒരുമിച്ച് നീങ്ങുന്നതാണ് രണ്ടാം പകുതി.

അതിഥി താരങ്ങളായി ആദ്യ പകുതിയിൽ എത്തുന്ന ടോവിനോയും കഥയുടെ നിർണായക നിമിഷങ്ങളിൽ എത്തുന്ന വിനീത് ശ്രീനിവാസനും ഗൗതം മേനോനും ചിത്രത്തിന്റെ നല്ലൊരു ഭാഗമാകുന്നുണ്ട്. പിന്നെ ഒരു താരത്തിന്റെ അദൃശ്യ സാന്നിധ്യവും ചിത്രത്തിന്റെ അവസാനം എത്തുന്നുണ്ട്.

രാഹുല്‍ മാധവ്, ശബരീഷ് വര്‍മ, ഗായത്രി, അജയ് മാത്യു, ടോണി ലൂക്ക്, സൈജു കുറുപ്പ്, അദിതി രവി, നോബി മാര്‍ക്കോസ്, നിരഞ്ജ് സുരേഷ്, രണ്‍ജി പണിക്കര്‍, തമ്പി ആന്റണി, അഭിഷേക്, മറീന മിഷേല് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

ചിത്രത്തിന്റെ മേക്കിങ് മികവ് എടുത്ത് പറയേണ്ടതുതന്നെയാണ്. ശബരീഷ് വർമ്മയാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. അശ്വിനും സന്ദീപും ചേര്‍ന്ന് സംഗീതം നല്‍കിയിരിരിക്കുന്നത്.

ഒരു ക്യാംപസ് ചിത്രം എന്ന് പറഞ്ഞു മാറ്റി നിർത്തേണ്ടുന്ന ചിത്രമല്ല നാം. സമൂഹത്തിൽ നേരിടുന്ന ഒരു പ്രശ്നവും ചിത്രം പറയുന്നുണ്ട്. അവതരണം കൊണ്ടും കഥ കൊണ്ടും മികച്ച ചിത്രമാണ് നാം. നല്ലൊരു സന്ദേശം നൽകിക്കൊണ്ടാണ് ചിത്രം അവസാനിക്കുന്നത്. തീർച്ചയായും തീയറ്ററിൽ പോയി കാണേണ്ടുന്ന ചിത്രം തന്നെയാണിത്.

തമിഴിൽ മോഹൻലാലും സൂര്യയും ഒന്നിക്കുന്നു

0

നടന വിസ്മയം മോഹൻലാലും തമിഴകരുടെയും മലയാളികളുടെയും ഇഷ്ട താരം സൂര്യയും ഒന്നിക്കുന്ന തമിഴ് ചിത്രം വരുന്നു.  പ്രശസ്ത ക്യാമറാമാനും സംവിധായകനുമായ കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ചെത്തുന്നത്. ഈ ബിഗ് ബജറ്റ് തമിഴ് ചിത്രം നിർമ്മിക്കുന്നത് ലൈക്ക പ്രൊഡക്ഷൻസ് ആണ്.

മോഹൻലാൽ സൂര്യ ടീം ഒന്നിക്കുന്ന ചിത്രത്തെ പറ്റി സംവിധായകൻ കെ വി ആനന്ദും ലൈക്ക പ്രൊഡക്ഷന്സും തങ്ങളുടെ ട്വിറ്റെർ അക്കൗണ്ടിലൂടെയാണ് അറിയിച്ചത്. സൂര്യ ഈ വാർത്ത റീട്വീറ്റ് ചെയ്തതോടെ മോഹൻലാൽ ആരാധകരും സൂര്യ ആരാധകരും ആഘോഷം തുടങ്ങി കഴിഞ്ഞു.

മോഹൻലാലിൻറെ ആറാമത്തെ തമിഴ് ചിത്രമായിരിക്കും ഇത് . ഇതിനുമുൻപ് വിജയ് യോടൊപ്പം അഭിനയിച്ച “ജില്ല” ഏറെ വിജയം നേടിയ ചിത്രമാണ്. ഇരു നടന്മാരും അവരേറ്റെടുത്ത പ്രോജക്ടിന്റെ തിരക്കിലായതിനാൽ അടുത്ത വർഷം ആദ്യം ആയിരിക്കും മോഹൻലാൽ- സൂര്യ ചിത്രം തുടങ്ങുക എന്നാണ് സൂചന.

“കാല” ഓഡിയോ റിലീസ് ചിത്രങ്ങൾ കാണാം

0

രജനികാന്തിന്റെ മരുമകനും നടനുമായ ധനുഷ് നിർമ്മിക്കുന്ന രജനികാന്ത് ചിത്രം കാല യുടെ ഓഡിയോ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. കബാലിക്ക് ശേഷം പാ രഞ്ജിത്തിനോടൊപ്പമുള്ള രജനികാന്തിന്റെ രണ്ടാമത്തെ ചിത്രമാണ് ഇത് .

രജനികാന്തിന്റെ ആരാധകർക്ക് വേണ്ട എല്ലാ ചേരുവകളും ഉള്ള ചിത്രമാണ് കാല. നാനാ പടേക്കര്‍, ഈശ്വരി ദേവി, സമുദ്രക്കനി, ഹുമ ഖുറേഷി, പങ്കജ് ത്രിപാഠി എന്നിവർ കാലയില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

വ​രാ​പ്പു​ഴ ക​സ്റ്റ​ഡി മ​ര​ണം : പോ​ലീ​സി​നെതിരെ ഹൈ​ക്കോ​ട​തി ര​ജി​സ്ട്രാ​റു​ടെ റി​പ്പോ​ർ​ട്ട്

0

കൊ​ച്ചി: വ​രാ​പ്പു​ഴ​യി​ൽ ശ്രീ​ജി​ത്ത് മ​ര​ണ​പ്പെടാൻ ഇടയായ സം​ഭ​വ​ത്തി​ൽ പോ​ലീ​സി​നെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കി ഹൈ​ക്കോ​ട​തി ര​ജി​സ്ട്രാ​റു​ടെ റി​പ്പോ​ർ​ട്ട്. ശ്രീ​ജി​ത്തി​നെ ഹാ​ജ​രാ​ക്കി​യ​പ്പോ​ൾ മ​ജി​സ്ട്രേ​റ്റ് കാ​ണാ​ൻ വി​സ​മ്മ​തി​ച്ചു​വെ​ന്ന പോ​ലീ​സി​ന്‍റെ പ​രാ​തി​യി​ലാ​ണ് ഹൈ​ക്കോ​ട​തി അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്.

ശ്രീ​ജി​ത്തി​നെ കാ​ണാ​ൻ മ​ജി​സ്ട്രേ​റ്റ് വി​സ​മ്മ​തി​ച്ചു എ​ന്ന​ത് തെ​റ്റാ​ണെ​ന്നും മ​ജി​സ്ട്രേ​റ്റി​നെ ഫോ​ണി​ൽ വി​ളി​ക്കു​ക മാ​ത്ര​മാ​ണ് പോ​ലീ​സ് ചെ​യ്ത​തെ​ന്നും സം​ഭ​വ​ത്തി​ൽ പ​റ​വൂ​ർ മ​ജി​സ്ട്രേ​റ്റി​നു വീ​ഴ്ച പ​റ്റി​യി​ട്ടില്ല എന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. പോ​ലീ​സി​ന്‍റെ​ ഭാഗത്തതാണ് വീ​ഴ്ചയെന്ന് ഹൈ​ക്കോ​ട​തി ര​ജി​സ്ട്രാ​റു​ടെ റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാക്കി.

കേ​സി​ൽ ആ​ലു​വ റൂ​റ​ൽ എ​സ്പി​യാ​യി​രു​ന്ന എ.​വി.​ജോ​ർ​ജി​നെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് കൊ​ല്ല​പ്പെ​ട്ട ശ്രീ​ജി​ത്തി​ന്‍റെ കു​ടും​ബം ആ​രോ​പി​ച്ചു. കൊ​ന്ന​വ​രെ​യും കൊ​ല്ലി​ച്ച​വ​രെ​യും പി​ടി​കൂ​ട​ണ​മെ​ന്നും സം​ഭ​വ​ത്തി​ന്‍റെ സ​ത്യാ​വ​സ്ഥ പു​റ​ത്ത് വ​രാ​ൻ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും കു​ടും​ബം ആ​വ​ശ്യ​പ്പെ​ട്ടു.

നടി നേഹ ധൂപിയ വിവാഹിതയായി

0

നേഹ ധൂപിയ വിവാഹിതയായി. സിനിമാ താരവും മോഡലുമായ അങ്കത് ബേഡിയാണ് നേഹയുടെ വരന്‍. നേഹ തന്നെയാണ് തന്റെ ട്വിറ്റർ പേജിലൂടെ വിവാഹവാർത്ത പുറത്തുവിട്ടത്.

ന്യുഡല്‍ഹിയില്‍ വച്ചുനടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.  സിഖ്‌ ആചാരപ്രകാരമാണ് വിവാഹച്ചടങ്ങുകള്‍ നടന്നത്. നേർത്ത പിങ്ക് നിറത്തിലുള്ള ലഹങ്ക അണിഞ്ഞു ഒരുങ്ങിയ  നേഹ വളരെ സുന്ദരിയായിരുന്നു. വെള്ള ഷർവാനിയും പിങ്ക് തലപ്പാവും അണിഞ്ഞാണ് അങ്കത് എത്തിയത്.

മലയാളത്തിൽ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം മിന്നാരത്തിലൂടെ ബാലതാരമായാണ് നേഹ സിനിമയില്‍ എത്തുന്നത്. 2002ല്‍ ഫെമിന മിസ് ഇന്ത്യ കിരീടം നേഹ സ്വന്തമാക്കി. നടിയായും അവതാരകയായും സിനിമ മേഖലയിൽ സജീവമായ നേഹ നേവി ഉദ്യോഗസ്ഥനായ പ്രദീപ് സിംഗ് ധൂപിയയുടെയും മന്ദീപറിന്റെയും മകളാണ്.

ഞാന്‍ എന്റെ സുഹൃത്തിനെ  വിവാഹം ചെയ്തു. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല തീരുമാനം. ബെസ്റ്റ് ഫ്രണ്ട്, ഇപ്പോൾ ഭാര്യ, എന്ന വാക്കുകളോടെയാണ് നേഹ തന്റെ വിവാഹചിത്രം പോസ്റ്റ് ചെയ്തത്.

മുടികൊഴിച്ചിൽ തടയാം

മുടി വളരാത്തതു മാത്രമല്ല, മുടി കൊഴിയുന്നതാണ് പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നം. മുടി കൊഴിയാല്‍ കാരണങ്ങള്‍ പലതാണ്. ഇതില്‍ വെള്ളത്തിന്റെ പ്രശ്‌നം മുതല്‍ മാനസിക സമ്മർദ്ദം വരെയുള്ള കാര്യങ്ങളുണ്ട്. നല്ല മുടി വളരുന്നതിന് ശരീരവും മനസും തമ്മിലുളള ബാലന്‍സ് പ്രധാന പങ്കു വഹിയ്ക്കുന്നുണ്ട്.

ചായ, കാപ്പി, മദ്യം, ഇറച്ചി, വറുത്ത ഭക്ഷണങ്ങള്‍, അമിതമായ ഉപ്പ്, പുളി, അസിഡിറ്റിയുള്ള ഭക്ഷണങ്ങള്‍ എന്നിവയുടെയെല്ലാം അമിത ഉപയോഗം മുടികൊഴിച്ചിൽ കൂട്ടും.
ആയുര്‍വേദ പ്രകാരം മുടി കൊഴിച്ചില്‍ തടയാന്‍ പല വഴികളുമുണ്ട്. അവയിൽ ചിലത് പരിചയപ്പെടാം.

കറ്റാര്‍വാഴ

കറ്റാർവാഴ മുടിക്ക് നല്ലതാണെന്നു നാമെല്ലാം കേട്ടിട്ടുള്ളതാണ് . മൂന്നില്‍ ഒരു കപ്പു കറ്റാര്‍വാഴ ജ്യൂസെടുത്ത് ഇതില്‍ ഒരു നുള്ളു ജീരകമോ ജീരകപ്പൊടിയോ ഇട്ട് ദിവസം മൂന്നു തവണയായി കുടിയ്ക്കാം. അല്ലെങ്കില്‍ ഒരു ടേബിള്‍സ്പൂണ്‍ കറ്റാര്‍ വാഴ ജെല്ലില്‍ ഒരു നുള്ളു ജീരകമിട്ടു കഴിയ്ക്കാം. ഇത് മുടികൊഴിച്ചില്‍ ഒഴിവാക്കാന്‍ സഹായിക്കും.

അശ്വഗന്ധ
അശ്വഗന്ധ ആയുര്‍വേദ മരുന്നാണ്. ഇത് പാലില്‍ കലക്കി കുടിയ്ക്കാം. മറ്റ് ആരോഗ്യഗുണങ്ങള്‍ക്കൊപ്പം ഇത് മുടി കൊഴിച്ചില്‍ തടയുകയും ചെയ്യും.

ആര്യവേപ്പില
ആര്യവേപ്പില അരച്ചതോ പൊടിച്ചതോ വെളിച്ചെണ്ണയിലോ തൈരിലോ കലര്‍ത്തി മുടിയില്‍ തേയ്ക്കാം. ഇത് മുടി കൊഴിച്ചില്‍ തടയാനും താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ നീക്കാനും നല്ലതാണ്.

നെല്ലിക്ക

നെല്ലിക്ക വൈറ്റമിന്‍ സിയുടെ മുഖ്യ ഉറവിടമാണ്. ഇതുകൊണ്ട് മുടി വളര്‍ച്ചയ്ക്കും ഉത്തമമാണ്. നെല്ലിക്കയുടെ നീരു മുടിയില്‍ തേയ്ക്കാം. നെല്ലിക്കയിട്ടു തിളപ്പിച്ച എണ്ണ തേയ്ക്കാം. നെല്ലിക്ക ഉണക്കിപ്പൊടിച്ചത് തൈരില്‍ കലര്‍ത്തി മുടിയില്‍ തേക്കാം. ഇതെല്ലാം മുടി വളരാന്‍ സഹായകമാകും.

തൈര്
മുടി സംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കുമുള്ള മരുന്നാണ് തൈര്. തൈരു ദിവസവും കഴിയ്ക്കുന്നത് മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കും.

ഇലക്കറികള്‍
ഇലക്കറികള്‍ ആയുര്‍വേദ പ്രകാരം മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതിലെ ഫൈബറുകളാണ് ഈ ഗുണം നല്‍കുന്നത്. ഇത് മുടി വളരാന്‍ മാത്രമല്ല, മുടി കൊഴിച്ചില്‍ തടയാനും ഗുണം ചെയ്യും. .

വെള്ളം
ധാരാളം വെള്ളം കുടിയ്ക്കുക. ഇത് ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാന്‍ നല്ലതാണ്. മുടി വളര്‍ച്ചയ്ക്ക് ഇത് സഹായിക്കുകയും ചെയ്യും.

ഭൃംഗരാജ
ഭൃംഗരാജ ആയുര്‍വേദത്തില്‍ മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കുന്ന ഒരു പ്രധാനപ്പെട്ട വഴിയാണ്. ഇഥ് മുടിനര തടയാനും സഹായിക്കുന്നു. ഈ ആയുര്‍വേദ സസ്യമിട്ട് എണ്ണ കാച്ചി തേയ്ക്കാം. ഈ ഓയില്‍ വാങ്ങിയ്ക്കാനും ലഭിയ്ക്കും. നല്ല ഉറക്കം നല്‍കുന്ന ഒന്നു കൂടിയാണ് ഈ എണ്ണ പ്രയോഗം.

ബ്രഹ്മി
ബ്രഹ്മി ആയുര്‍വേദ പ്രകാരം മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കുന്ന ഒന്നാണ്. ഈ ഇല തൈരുമായി ചേര്‍ത്തരച്ചു തലയില്‍ പുരട്ടാം. ഇതിട്ടു കാച്ചിയ എണ്ണ തേക്കുന്നതും നല്ലതാണ്. കുട്ടികള്‍ക്കു ബുദ്ധി വികാസത്തിനു നല്‍കുന്ന നല്ലൊരു മരുന്നു കൂടിയാണ് ബ്രഹ്മി.. ഈ ഇലയുടെ നീരം ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിയ്ക്കുന്നതും നല്ലതാണ്.

ക്യാരറ്റ്, ലെറ്റൂസ്, ചീര ജ്യൂസുകള്‍ കുടിയ്ക്കുന്നത് മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കുമെന്ന് ആയുര്‍വേദം പറയുന്നു. ഇത് അടുപ്പിച്ച് അല്‍പനാള്‍ പരീക്ഷിയ്ക്കാം. എല്ലാ ദിവസവും രാവിലെ ഒരു സ്പൂണ്‍ വെളുത്ത എള്ളു കഴിയ്ക്കുന്നത് മുടി കൊഴിച്ചില്‍ തടയാന്‍ നല്ലതാണ്.

നട്‌സ് വൈറ്റമിന്‍ സി, വൈറ്റമിന്‍ ബി കോംപ്ലക്‌സ്, സിങ്ക്, സള്‍ഫര്‍ തുടങ്ങിയയെല്ലാം മുടി വളര്‍ച്ചയ്ക്കു വേണ്ട പോഷകങ്ങളാണ്. ഇതുകൊണ്ടുതന്നെ മുളപ്പിച്ച ധാന്യങ്ങള്‍, യീസ്റ്റ്, നട്‌സ്, പാല്‍, സംഭാരം, സോയാബീന്‍സ് തുടങ്ങിയവയെല്ലാം കഴിക്കുന്നത് മുടി കൊഴിച്ചില്‍ തടയാന്‍ ഏറെ നല്ലതാണ്.

 

 

 

 

നായക നടന്മാരോടൊപ്പം അഭിനയിക്കില്ല : സോനാക്ഷി

0

പഴയകാല ബോളിവുഡ് താരം ശത്രുഘ്‌നന്‍ സിന്‍ഹയുടെ മകളായ സോനാക്ഷി ബോളിവുഡിലെത്തിയിട്ട് അധികം കാലമായില്ല. തനിക്കു ലഭിച്ച കഥാപാത്രങ്ങളെല്ലാം മികച്ചതാക്കാൻ സൊനാക്ഷിക്ക് സാധിച്ചിട്ടുണ്ട്.

താൻ ഇനിം നായക നടന്മാരോടൊപ്പം അഭിനയിക്കില്ല എന്നാണ് സോനാക്ഷി സിൻഹ പറയുന്നത്. എന്താകാം കാരണമെന്ന് ബോളിവുഡ് ആലോചിക്കുമ്പോഴാണ് സോനാക്ഷി കാരണം പറയുന്നത്.

നായക നടന്മാരൊന്നും സമയത്ത് ലൊക്കേഷനിൽ എത്തില്ലെന്നും, താനൊക്കെ കുളിച്ച്‌ വൃത്തിയായി ലൊക്കേഷനിൽ എത്തുമ്പോൾ തലേന്ന് കഴിച്ച മദ്യത്തിന്റെ മണവുമായി യാതൊരു വൃത്തിയുമില്ലാതെയാണ് നടന്മാർ ലൊക്കേഷനിൽ എത്തുകയെന്നും, അവരോടൊപ്പം അഭിനയിക്കുന്നത് അസഹനീയമാണെന്നും നടി പറയുന്നു. മാത്രമല്ല ചില സീനുകളൊക്കെ ഷൂട്ട് ചെയ്യുമ്പോൾ നായകന്മാർ വല്ലാതെ ഇഴുകിച്ചേർന്നു അഭിനയിക്കുന്നു.

ആരുടേയും പേരെടുത്ത് പറയാത്ത സോനാക്ഷി തനിക്ക് അത്തരത്തിലുള്ള നടന്മാരോടൊപ്പം അഭിനയിക്കാൻ സാധിക്കില്ല എന്ന് പറയുന്നു. നടിയുടെ ഈ തുറന്നു പറച്ചിലിലൂടെ സോനാക്ഷിയുടെ കൂടെ അഭിനയിച്ച നായകന്മാരെല്ലാം സംശയത്തിന്റെ നിഴലിലായി.

 

ഇനി ഗൂഗിൾ അസിസ്റ്റന്റ് നിങ്ങൾക്കുവേണ്ടി ഫോൺ കാളുകൾ ചെയ്യും

0

I / O കോണ്‍ഫറന്‍സിൽ  ഗൂഗിൾ സിഇഒ സുന്ദർ പിച്ചയ് ഗൂഗിൾ അസ്സിസ്റ്റന്റിന്റെ ഉപയോക്താക്കള്‍ക്ക് സഹായകമായ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചു .ഏവരുടെയും ശ്രദ്ധ ആകർഷിച്ചത് ഗൂഗിൾ അസ്സിസ്റ്റന്റിന്റെ ഫോൺ കാളിങ് ഫീച്ചർ ആയിരുന്നു . ഈ ഫീച്ചർ ഉപയോഗിച്ച് ഒരു റസ്‌റ്റോറന്റിലേക്ക് വിളിച്ച് ഭക്ഷണം ഓർഡർ ചെയ്യാനും  സലോണിലേക്കും മറ്റ് സ്ഥാപനങ്ങളിലേക്കും വിളിച്ച് അപ്പോയിന്‍മെന്റ് ബുക്ക് ചെയ്യാനുമെല്ലാം സാധിക്കും .ഇതിന്റെ ഡെമോ I / O കോണ്‍ഫറന്‍സിൽ സിഇഒ സുന്ദർ പിച്ചയ് പ്രദർശിപ്പിച്ചു .ഡെമോയിൽ ഒരു സലോണിലേക്ക് വിളിച്ച് സമയം ബുക്ക് ചെയ്യാന്‍ ഗൂഗിള്‍ അസിസ്റ്റന്റിനോട് ആവശ്യപ്പെടുന്നു.ഗൂഗിൾ അസിസ്റ്റന്റ് സലോണിലേക്ക് വിളിച്ച് ജീവനക്കാരുമായി സംസാരിച്ച് സമയം ബുക്കുചെയ്തു .ഗൂഗിള്‍ ഡ്യൂപ്ലെക്‌സ് എന്ന സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത് .ഗൂഗിള്‍ ഈ സാങ്കേതികവിദ്യ കൂടുതൽ വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് .ആറ് പുതിയ ശബ്ദങ്ങളും ഗൂഗിള്‍ അസിസ്റ്റന്റിന് ഗൂഗിൾ ഇപ്പോൾ നല്‍കിയിട്ടുണ്ട് .

ഗൂഗിൾ അസിസ്റ്റന്റ് സലോണിലേക്ക് വിളിച്ച് സമയം ബുക്ക് ചെയ്യുന്നതിന്റെ  ഡെമോ വീഡിയോ കാണാം

‘ദളപതി 62’ ടൈറ്റിലും ഫസ്റ്റ് ലുക്കും വിജയ്‌യുടെ പിറന്നാൾ ദിനത്തിൽ എത്തും

0

എ. ആര്‍. മുരുകദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ദളപതി 62’ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇളയദളപതി വിജയ് നായകനാകുന്ന ചിത്രമാണ്. തുടക്കം മുതൽ വാർത്തയിൽ ഇടംപിടിച്ച ചിത്രം വിജയ്‌യുടെ 62-മാത്തെ  ചിത്രമാണ്.

ദളപതി 62 ൽ കീര്‍ത്തി സുരേഷാണ് വിജയ് യുടെ നായിക. ചിത്രത്തിന്റെ ഗാനരംഗങ്ങള്‍ അമേരിക്കയിലാണ് ചിത്രീകരിച്ചത്. സിനിമയുടെ ചിത്രീകരണ സെറ്റില്‍ ആരും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് വിജയ് പറഞ്ഞത് വാർത്തയാവുകയും ചെയ്തിരുന്നു.

ഇപ്പോൾ പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ പ്രകാരം ‘ദളപതി 62’ ന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും വിജയ്‌യുടെ പിറന്നാൾ ദിനമായ ജൂൺ 22 ന് റിലീസ് ആകുമെന്നാണ്. ചിത്രത്തിൽ വിജയ് യുടെ പുതിയ ഗെറ്റപ്പിലുള്ള ചിത്രം ഇടയ്ക്കു ലീക്ക് ആയിരുന്നു. അതിനാൽ ദളപതി 62ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും ടീസറിനുമായി ഇളയ ദളപതി വിജയ് യുടെ ആരാധകർ വളരെ ആകാംഷയോടെ കാത്തിരിക്കുകയാണ്.

 

ഹയർസെക്കൻഡറി ഫലം പ്രഖ്യാപിച്ചു

0

തി​രു​വ​ന​ന്ത​പു​രം: ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി, വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പൊ​തു​പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​ഖ്യാ​പി​ച്ചു. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യി​ൽ 83.75 ശ​ത​മാ​നം വി​ജ​യം. വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി​യി​ൽ 90.24 ശ​ത​മാ​നം പേ​ർ വി​ജ​യി​ച്ചു. വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി സി.​ര​വീ​ന്ദ്ര​നാ​ഥാ​ണ് ഫ​ലം പ്ര​ഖ്യാ​പി​ച്ച​ത്.

ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​യി​ൽ 3,09,065 വി​ദ്യാ​ർ​ഥി​ക​ൾ വി​ജ​യി​ച്ചു. 14,735 പേ​ര്‍ എ​ല്ലാ വി​ഷ​യ​ത്തി​നു എ ​പ്ല​സ് നേ​ടി. ഏ​റ്റ​വും കൂ​ടു​ത​ൽ എ ​പ്ല​സു​ക​ൾ മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണ്. ജില്ലയിൽ 1935 വി​ദ്യാ​ർ​ഥികൾ എ ​പ്ല​സ് നേടി.

ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റിയിൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ജ​യ​ശ​ത​മാ​നം ക​ണ്ണൂ​ർ ജി​ല്ല​യി​ലാ​ണ് 86.75 ശ​ത​മാ​നം. എ​റ്റ​വും കു​റ​വ് വി​ജ​യ​ശ​ത​മാ​നം പ​ത്ത​നം​തി​ട്ട​യി​ല്‍ 77.16 ശ​ത​മാ​നം. 79 സ്‌​കൂ​ളു​ക​ള്‍ നൂ​റ് ശ​ത​മാ​നം വി​ജ​യം നേ​ടി​യ​പ്പോ​ൾ 180 വി​ദ്യാ​ർ​ഥി​ക​ൾ മു​ഴു​വ​ൻ മാ​ർ​ക്കും നേ​ടി.

വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ജ​യ ശ​ത​മാ​നം തൃ​ശൂ​ർ ജി​ല്ല​യി​ലാ​ണ്. പ​ത്ത​നം​തി​ട്ട​യി​ലാ​ണ് ഏ​റ്റ​വും കു​റ​വ് വി​ജ​യ​ശ​ത​മാ​നം. 69 പേ​ർ​ എല്ലാവിഷയത്തിനും എ​പ്ല​സ് നേ​ടി.

പു​ന​ർ​മൂ​ല്യ നി​ർ​ണ​യ​ത്തി​ന് മേ​യ് 15 വ​രെ അ​പേ​ക്ഷി​ക്കാം. സേ, ​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ​ക്ക് മേ​യ് 16 വ​രെ അ​പേ​ക്ഷി​ക്കാം. ജൂ​ൺ അഞ്ച് മു​ത​ൽ 12 വ​രെയാണ് പ​രീ​ക്ഷ​ക​ൾ നടക്കുക. പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ മേ​യ് 28,29 തീ​യ​തി​ക​ളി​ലാ​ണ് ന​ട​ക്കു​ക.