HomeEntertainmentവിജയ്‌ക്കും തൃഷയ്‌ക്കും ഒരു നീതി, കെനിഷയ്ക്ക് മറ്റൊന്ന്? ഖുശ്ബുവിന്റെ നിലപാടിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം!

വിജയ്‌ക്കും തൃഷയ്‌ക്കും ഒരു നീതി, കെനിഷയ്ക്ക് മറ്റൊന്ന്? ഖുശ്ബുവിന്റെ നിലപാടിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം!

തെന്നിന്ത്യൻ സിനിമാ ലോകത്തെ ഗോസിപ്പുകളും താരങ്ങളുടെ വ്യക്തിജീവിതവും എപ്പോഴും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്. ഇപ്പോൾ നടി ഖുശ്ബു സുന്ദറിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു വിഭാഗം സോഷ്യൽ മീഡിയ ഉപയോക്താക്കൾ. ജയം രവിയുടെയും വിജയ്‌യുടെയും ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഖുശ്ബു സ്വീകരിച്ച വ്യത്യസ്ത നിലപാടുകളാണ് ഈ വിമർശനങ്ങൾക്ക് കാരണം.

നടൻ ജയം രവിയും ഭാര്യ ആരതിയും വേർപിരിഞ്ഞ സമയത്ത് ആരതിക്ക് പൂർണ്ണ പിന്തുണയുമായി ഖുശ്ബു രംഗത്തെത്തിയിരുന്നു. ആരതിയുമായി അടുത്ത സൗഹൃദം പുലർത്തുന്ന ഖുശ്ബു, ഗായിക കെനിഷ ഫ്രാൻസിസിനെതിരെ കടുത്ത ഭാഷയിലാണ് അന്ന് സംസാരിച്ചത്. കെനിഷ കാരണമാണ് ഒരു കുടുംബബന്ധം തകർന്നതെന്നും, മക്കളുടെ സന്തോഷം നഷ്ടപ്പെട്ടതെന്നുമൊക്കെയായിരുന്നു ഖുശ്ബുവിന്റെ വാദം.

എന്നാൽ, നടൻ വിജയ്‌യും തൃഷയും തമ്മിലുള്ള സൗഹൃദവും ഗോസിപ്പുകളും സിനിമാ ലോകത്ത് സജീവമായി ചർച്ച ചെയ്യപ്പെടുമ്പോൾ ഖുശ്ബുവിന്റെ നിലപാട് മറ്റൊന്നാണെന്ന് ആരാധകർ ചൂണ്ടിക്കാണിക്കുന്നു. തൃഷയെ കെട്ടിപ്പിടിച്ചും ചുംബിച്ചും പിന്തുണ നൽകുന്ന ഖുശ്ബു, വിജയ്-തൃഷ ബന്ധത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നതെന്നാണ് വിമർശകരുടെ പക്ഷം.

ഒരു വശത്ത് കുടുംബബന്ധം തകർത്തു എന്ന് ആരോപിച്ച് കെനിഷ ഫ്രാൻസിസിനെ വിമർശിക്കുന്ന ഖുശ്ബുവിന്, വിജയ്-തൃഷ വിഷയത്തിലേക്ക് വരുമ്പോൾ എന്താണ് യോഗ്യതയെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം. തൃഷയുടെ കാര്യത്തിൽ എന്തുകൊണ്ട് ഈ ‘കുടുംബ മഹിമ’ വാദങ്ങൾ ബാധകമാകുന്നില്ലെന്നും, താരങ്ങളുടെ ഇത്തരം ഇരട്ടത്താപ്പുകൾ അംഗീകരിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്.

Khushbu Faces Backlash for Supporting Vijay-Trisha While Slamming Kenishaa Francis

RELATED ARTICLES
- Advertisment -
Google search engine

Most Popular