വ​രാ​പ്പു​ഴ ക​സ്റ്റ​ഡി മ​ര​ണം : പോ​ലീ​സി​നെതിരെ ഹൈ​ക്കോ​ട​തി ര​ജി​സ്ട്രാ​റു​ടെ റി​പ്പോ​ർ​ട്ട്

കൊ​ച്ചി: വ​രാ​പ്പു​ഴ​യി​ൽ ശ്രീ​ജി​ത്ത് മ​ര​ണ​പ്പെടാൻ ഇടയായ സം​ഭ​വ​ത്തി​ൽ പോ​ലീ​സി​നെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കി ഹൈ​ക്കോ​ട​തി ര​ജി​സ്ട്രാ​റു​ടെ റി​പ്പോ​ർ​ട്ട്. ശ്രീ​ജി​ത്തി​നെ ഹാ​ജ​രാ​ക്കി​യ​പ്പോ​ൾ മ​ജി​സ്ട്രേ​റ്റ് കാ​ണാ​ൻ വി​സ​മ്മ​തി​ച്ചു​വെ​ന്ന പോ​ലീ​സി​ന്‍റെ പ​രാ​തി​യി​ലാ​ണ് ഹൈ​ക്കോ​ട​തി അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്.

ശ്രീ​ജി​ത്തി​നെ കാ​ണാ​ൻ മ​ജി​സ്ട്രേ​റ്റ് വി​സ​മ്മ​തി​ച്ചു എ​ന്ന​ത് തെ​റ്റാ​ണെ​ന്നും മ​ജി​സ്ട്രേ​റ്റി​നെ ഫോ​ണി​ൽ വി​ളി​ക്കു​ക മാ​ത്ര​മാ​ണ് പോ​ലീ​സ് ചെ​യ്ത​തെ​ന്നും സം​ഭ​വ​ത്തി​ൽ പ​റ​വൂ​ർ മ​ജി​സ്ട്രേ​റ്റി​നു വീ​ഴ്ച പ​റ്റി​യി​ട്ടില്ല എന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. പോ​ലീ​സി​ന്‍റെ​ ഭാഗത്തതാണ് വീ​ഴ്ചയെന്ന് ഹൈ​ക്കോ​ട​തി ര​ജി​സ്ട്രാ​റു​ടെ റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാക്കി.

കേ​സി​ൽ ആ​ലു​വ റൂ​റ​ൽ എ​സ്പി​യാ​യി​രു​ന്ന എ.​വി.​ജോ​ർ​ജി​നെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് കൊ​ല്ല​പ്പെ​ട്ട ശ്രീ​ജി​ത്തി​ന്‍റെ കു​ടും​ബം ആ​രോ​പി​ച്ചു. കൊ​ന്ന​വ​രെ​യും കൊ​ല്ലി​ച്ച​വ​രെ​യും പി​ടി​കൂ​ട​ണ​മെ​ന്നും സം​ഭ​വ​ത്തി​ന്‍റെ സ​ത്യാ​വ​സ്ഥ പു​റ​ത്ത് വ​രാ​ൻ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും കു​ടും​ബം ആ​വ​ശ്യ​പ്പെ​ട്ടു.

admin:
Related Post