Home Blog Page 558

ശിവകാര്‍ത്തികേയന്റെ നായികയായി വീണ്ടും നയന്‍താര എത്തുന്നു

0

ശിവകാര്‍ത്തികേയനെ നായകനാക്കി എം.രാജേഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായികയായി നയന്‍താര എത്തുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രാജേഷ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തിന് പേരിട്ടിട്ടില്ല. മോഹന്‍ രാജിന്റെ വേലൈക്കാരനില്‍ ശിവകാര്‍ത്തികേയനും നയന്‍താരയും നേരത്തെ ഒരുമിച്ച് അഭിനയിച്ചിരുന്നു .

മികച്ച പെര്‍ഫോമറും ആത്മാര്‍ഥതയുമുള്ള അഭിനേത്രിയാണ് നയൻ‌താര.  നയന്‍താര നായികയായാല്‍ തന്നെ സമ്മര്‍ദ്ദം കുറയും. തിരക്കഥ വായിച്ചു കേള്‍പ്പിച്ചപ്പോള്‍ തന്നെ തന്റെ നായികാ കഥാപാത്രത്തിന്റെ പ്രാധാന്യത്തെ കുറിച്ച് മനസ്സിലാക്കിയ താരം സിനിമയിൽ തന്റെ വസ്ത്രം,മേക് അപ് തുടങ്ങിയ കാര്യങ്ങള്‍ സ്വന്തം ഉത്തരവാദിത്തമായി ഏറ്റെടുത്തു എന്നും രാജേഷ് പറഞ്ഞു.

5999 രൂപക്ക് സെൽഫി ഫ്ലാഷുമായി ഇൻറ്റെക്സ് സ്റ്റാറി 10

0

ഇൻറ്റെക്സ് തങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ആയ ഇൻറ്റെക്സ് സ്റ്റാറി 10 സ്‌നാപ്‌ഡീൽവഴി പുറത്തിറക്കി .16:9 ഡിസ്പ്ലേ റെഷിയോ ,720×1280 പിക്സൽ റിസൊല്യൂഷനുള്ള 5.2 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .ക്വാഡ് കോർ മീഡിയടെക്ക് MT6737 SoC, 3 ജിബി റാംമിലാണ്   ഇതിന്റെ പ്രവർത്തനം .ആന്‍ഡ്രോയ്ഡ് നൗഗട്ട് 7 ആണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം.32 ജിബി ഇൻബിൽറ്റ് സ്റ്റോറേജാണ് ഇതിൽ നൽകിയിരിക്കുന്നത് .ഇത് മൈക്രോഎസ്ഡി കാർഡ് വഴി 128GB വരെ കൂട്ടാവുന്നതുമാണ് .A 2800എം.എ.എച്ച്. ബാറ്ററിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത് .

കണക്ടിവിറ്റിക്കായി 4 ജി VoLTE, വൈ-ഫൈ, ബ്ലൂടൂത്ത് v4.0,3.5 എംഎം ഹെഡ്ഫോൺ ജാക്ക്, എഫ്എം റേഡിയോ, മൈക്രോ യു.എസ്.ബി, ജിപിഎസ് / എ-ജിപിഎസ് തുടങ്ങിയ സംവിധാനങ്ങൾ ഇതിൽ ഉണ്ട് .കൂടാതെ ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഫിംഗർപ്രിന്റ് സെൻസർ, പ്രോക്സിമിറ്റി സെൻസർ എന്നിവ ഇതിൽ ഉൾപെടുത്തിയിരിക്കുന്നു .

ഇൻറ്റെക്സ് സ്റ്റാറി 10ഇന്റെ  പ്രധാന പ്രതേകത എന്നുപറയുന്നത് ഇതിന്റെ സെൽഫി ക്യാമറയാണ് .എൽഇഡി ഫ്ലാഷോടു കൂടിയ 5 മെഗാപിക്സൽ സെൽഫി ക്യാമറയാണ് ഇതിൽ ഉള്ളത് .കൂടാതെ എൽഇഡി ഫ്ളാഷുള്ള 13 മെഗാപിക്സൽ റിയർ സെൻസർ ക്യാമറയും ഇൻറ്റെക്സ് ഇതിൽ നൽകിയിട്ടുണ്ട് .കൂടാതെ  ഫേസ് ബ്യൂട്ടി, ജിയോ ടാഗിംഗ്, ഫെയ്സ് ഡിറ്റക്ഷൻ എന്നിവ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .

ഇൻറ്റെക്സ് സ്റ്റാറി 10 വില 3 ജിബി റാം / 32 ജിബി ഇൻബിൽട് സ്റ്റോറേജ് വേരിയന്റിന്  5,999 രൂപയാണ് .ജിയോ ഉപയോക്താക്കൾക്ക് 2,200 രൂപ  കാഷ്ബാക്ക് ലഭിക്കുന്നതാണ് .ഇപ്പോൾ ഇത് സ്നാപ്പ്ഡീലിൽ മാത്രമെ ലഭിക്കുകയുള്ളു .

സാവത്രിയായി തിളങ്ങി കീർത്തി : അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി മഹാനടി

0

ദുൽക്കർസൽമാൻ നായകനാകുന്ന ആദ്യ തെലുങ്ക് ചിത്രം മഹാനടി പുറത്തിറങ്ങി. കീർത്തി സുരേഷ് നായികയാകുന്ന ചിത്രത്തിൽ  താര റാണിയായിരുന്ന നടി സാവിത്രിയുടെ കഥയാണ് പറയുന്നത്. ജെമിനി ഗണേശന്റെ വേഷത്തിലാണ് ദുൽഖർ സൽമാൻ എത്തിയിരിക്കുന്നത്.

സാവിത്രിയുടെ കഥപറയുന്ന ചരിത്ര സിനിമ റിലീസ് ചെയ്തു നിമിഷങ്ങൾ കഴിഞ്ഞപ്പോൾ മുതൽ മികച്ച അഭിപ്രായമാണ് കേൾക്കുന്നത്. അൻപത് അറുപത് കാലഘട്ടത്തെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ സംവിധായകൻ നാഗ് അശ്വിന് സാധിച്ചു. ആദ്യ പകുതി വളരെ മികച്ചതാണ്. ഒരു പ്രണയകഥ യുടെ അനുഭവമാണ് ചിത്രം സമ്മാനിക്കുന്നത്.

കീർത്തി സുരേഷും ദുൽക്കറും മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ഇരുവരുടെയും കരിയറിലെ മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിലേതെന്നു പറയാം. ദുൽഖർ തന്നെയാണ് ജെമിനി ഗണേശനായി ശബ്ദവും നൽകിയത്.  സാമന്ത, വിജയ് ദേവരക്കൊണ്ട തുടങ്ങി തെലുങ്കിലെ പ്രമുഖ താരങ്ങൾ എല്ലാം തന്നെ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നു .

ചിത്രം കണ്ടിറങ്ങിയ പ്രമുഖരെല്ലാം നല്ല അഭിപ്രായമാണ് പറയുന്നത്. താൻ ദുൽക്കറിന്റെ ആരാധകനായി മാറി എന്നാണ് മഹാനടി കണ്ട രാജമൗലി പറഞ്ഞത്. ഈ ചിത്രം തീർച്ചയായും കണ്ടിരിക്കേണ്ടതാണ് ഒരിക്കലും സാവിത്രിയെ അനുകരിക്കാൻ കീർത്തി ശ്രമിച്ചില്ല തനിക്ക് കിട്ടിയ വേഷം മികച്ചതാക്കാൻ കീർത്തിക്ക് സാധിച്ചു. ചിത്രം വളരെയധികം ഇഷ്ടമായി എന്നും തന്റെ ട്വിറ്റർ പേജിൽ രാജമൗലി കുറിച്ചു.

ധാരാളം പ്രമുഖർ മഹാനടിക്കു അഭിനന്ദനമറിയിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നുണ്ട്. മലയാളത്തിലേക്ക് മൊഴി മാറ്റി ചിത്രം മെയ് 11 ന് കേരളത്തിൽ റിലീസിന് എത്തും.

 

പിറന്നാൾ ആഘോഷിച്ചു സായി പല്ലവി

0

പ്രേമം എന്ന മലയാള ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച നടിയാണ് സായി പല്ലവി. നായിക എന്നതിലുപരി നല്ലൊരു നർത്തകി കൂടിയാണ് സായി. തമിഴിലും തെലിങ്കിലും ധാരാളം സിനിമയിൽ അഭിനയിച്ച സായി ഇത്തവണ തന്റെ പിറന്നാൾ ആഘോഷിച്ചത് സായിയുടെ മേക്കപ്പ് ആർട്ടിസ്റ്റിനും ടീമിനും ഒപ്പമാണ്.

കേക്ക് മുറിച്ചു വളരെ ലളിതമായ ആഘോഷമാണ് നടന്നത്.  അടുത്തിടയായി ധാരാളം വിവാദങ്ങളിൽ സായി പല്ലവി പെട്ടിരുന്നു. എന്നാൽ സായിയുടെ പിറന്നാൾ ആഘോഷ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

 

ചാരക്കേസ് അന്വേഷണം വേണമെന്ന് സിബിഐ സുപ്രീംകോടതിയിൽ

0

ന്യൂഡൽഹി: ഐഎസ്ആർഒ ചാരക്കേസിൽ നമ്പിനാരായണനെ കുടുക്കിയവരെ കണ്ടെത്താൻ വിശദമായ അന്വേഷണം വേണമെന്ന് സിബിഐ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. കേസിൽ കുടുക്കി നമ്പി നാരായണനെ പീഡിപ്പിച്ചുവെന്നും കസ്റ്റഡി പീഡനം നടന്നുവെന്നും കോടതിയിൽ വ്യക്തമാക്കിയ സിബിഐ ചാരക്കേസിൽ തുടർ  അന്വേഷണം നടത്താൻ തയാറാണെന്ന് സുപ്രീം കോടതിയെ അറിയിക്കുകയും ചെയ്തു.

കേസ് അന്വേഷിച്ച സിബി മാത്യൂസിനുൾപ്പടെ നടപടി ആവശ്യപ്പെട്ട് നമ്പിനാരായണൻ സമർപിച്ച ഹർജിയിൽ വാദം തുടരവേയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.

അന്വേഷണത്തിന് ഉത്തരവിടുന്ന കാര്യവും നമ്പിനാരായണന് നഷ്ടപരിഹാരം നൽകുന്ന കാര്യവും പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. നേരത്തെ കേസ് അന്വേഷിച്ചവരിൽ നിന്നുതന്നെ നഷ്ടപരിഹാരം ഈടാക്കാമെന്നും കോടതി വ്യക്തമാക്കി.

ഒടിയന്റെ ടീസർ എത്തി

0

മലയാള സിനിമയും പ്രേക്ഷകരും ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം ഒടിയന്റെ ടീസർ പുറത്തിറങ്ങി. വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ ആണ് ഒടിയൻ മാണിക്യം എന്ന പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഒരു കറുത്ത കമ്പളം പുതച്ചു തെരുവിലൂടെ നടന്നു പോകുന്ന ഒടിയൻ മാണിക്യൻ ആയുള്ള മോഹൻലാലിന്റെ ഒരു ഷോട്ട് മാത്രമാണ് ടീസറിൽ ഉള്ളത്. എന്നാൽ ടീസറിലെ ഗംഭീര പശ്ചാത്തല സംഗീതം ആരാധകരെ ആവേശത്തിലാക്കുന്നതാണ്. സാം സി എസ് ആണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.

ആശീർവാദ് സിനിമാസിനു വേണ്ടി ആന്റണി പെരുമ്പാവൂർ ആണ് ഒടിയൻ നിർമ്മിച്ചിരിക്കുന്നത്. ഏപ്രിൽ അവസാനത്തോടെ ചിത്രീകരണം പൂർത്തിയായ ഒടിയൻ ഏറെ താമസിക്കാതെ തീയറ്ററുകളിൽ എത്തും.

മോഹൻലാൽ തന്റെ പേജിൽ പങ്കുവച്ച ഓടിയന്റെ ടീസർ ഇതിനോടകം 5 ലക്ഷത്തോളം ആളുകളാണ് കണ്ടത്.

കാണാതായ ജസ്ന ബെംഗളൂരുവിലെത്തിയതായി സൂചനകൾ

0

]കാഞ്ഞിരപ്പള്ളിയില്‍ നിന്ന് കാണാതായ ജസ്നയെ ബെംഗളൂരുവില്‍വെച്ച് കണ്ടതായി വിവരം .വാഹന അപകടത്തിൽ പരിക്കേറ്റ ജസ്‌നയും സുഹൃത്തും ബെംഗളൂരുവിലെ മടിവാളയിലുള്ള ആശ്രയഭവനിൽ  എത്തിയതായും അവിടെയുള്ള നിംഹാന്‍സില്‍ ചികില്‍സ തേടിയിരുന്നതായും സൂചനകൾ .ആശ്രയഭവനിലെ സെക്യൂരിറ്റിയും ജീവനക്കാരും ഇവരെ കണ്ടതായി തിരിച്ചറിഞ്ഞിട്ടുണ്ട്  .ഇവർ അവിടെനിന്നു മൈസൂരുവിലേക്ക് പോയതായാണ് വിവരം .ഇതേസമയം ജെസ്നയുടെ കുടുംബവും വനിതാ കമ്മീഷനും പോലീസ് കാട്ടുന്ന അനാസ്ഥക്കെതിരെ  രംഗത്തെത്തിയിരുന്നു 

ലൂസിഫറിന്റെ ടൈ​റ്റി​ൽ പു​റ​ത്തു​വി​ട്ടു

0

ന​ട​ൻ പൃ​ഥ്വി​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന മോഹൻലാൽ നായകനാകുന്ന ലൂസിഫറിന്റെ ടൈ​റ്റി​ൽ പുറത്തുവിട്ടു. ആ​ന​ന്ദ് രാ​ജേ​ന്ദ്ര​ൻ ആണ് ടൈ​റ്റി​ൽ ഡിസൈൻ ചെയ്തത്. സം​ഗീ​തം ന​ൽ​കി​യി​രി​ക്കു​ന്ന​ത് ദീ​പ​ക് ദേവ്.

തുടക്കം മുതൽ വാർത്തകളിൽ ഇടംപിടിച്ച സിനിമയാണ് ലൂസിഫർ. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്  മു​ര​ളി ഗോ​പി ആണ്. ചിത്രത്തിന്റെ ചർച്ചകൾ പുരോഗമിക്കുമ്പോൾ കഥ കേട്ട മോഹൻലാൽ ലൂസിഫർ എല്ലവർക്കും ഇഷ്ടമാകുന്ന ഒരു ന​ല്ല​ ചി​ത്ര​മാ​യി​രി​ക്കുo എന്ന് പറഞ്ഞിരുന്നു.

സോനം കപൂർ വിവാഹിതയായി

0

ബോളിവുഡ് സുന്ദരി സോനം കപൂറും ആനന്ദ് അഹൂജയും വിവാഹിതരായി. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. ഹിന്ദു മതാചാരപ്രകാരമാണ് വിവാഹ ചടങ്ങുകൾ നടന്നത്. ബോളിവുഡ് താരം അനിൽ കപൂറിന്‍റെയും സുനിതയുടെയും മകളാണ് സോനം.

അതീവ സുന്ദരിയായ വധുവായാണ്  സോനം ചടങ്ങിൽ അണിഞ്ഞൊരുങ്ങിയത്. സ്വര്‍ണ നിറത്തിലുള്ള താമരപ്പൂക്കള്‍ എംബ്രോയിഡറി ചെയ്ത ചുവന്ന ലഹംഗയാണ് സോനം കപൂര്‍ ധരിച്ചത്. വിവാഹവേദിയിലേക്ക് അര്‍ജുന്‍ കപൂറിന് ഒപ്പമാണ് സോനം എത്തിയത്. ഇരു കുടുംബങ്ങളുമായി ബന്ധപ്പെട്ട അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങിൽ പങ്കെടുത്തു.

സോനം കപൂറും ആനന്ദ് അഹൂജ വിവാഹത്തിന്റെ കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

യുവാക്കൾക്കു ഹരം പകരാൻ ‘ഇരുട്ട് അറയിൽ മുരട്ടു കുത്ത്’ മെയ്18 മുതൽ കേരളത്തിലും

0
മിഴകത്ത്  ഇപ്പോഴത്തെ  ചർച്ചാ വിഷയം  ‘ഇരുട്ട് അറയിൽ മുരട്ടു കുത്ത്’ എന്ന സിനിമയാണ്. ‘സെക്സ്  – ഹൊറർ  സിനിമ’ എന്ന പരസ്യത്തോടെ പുറത്തിറക്കിയ ഈ സിനിമ  കാണാൻ  കുടുംബ സമേതം ആരും വരേണ്ട എന്നും പ്രായ പൂർത്തിയായ യുവതീ  യുവാക്കൾക്കുള്ള സിനിമയാണിതെന്നും നിർമാതാവ് മുന്നറിയിപ്പും നൽകിയിരുന്നു .
ഏറെ വിവാദമായ ഒരു സിനിമയായിരുന്നു സന്തോഷ് .പി .ജയകുമാർ സംവിധാനം   ചെയ്ത ‘ഹര ഹര മഹാദേവകി’. ഗൗതം കാർത്തിക് ,നിക്കി ഗൽറാണി എന്നിവരായിരുന്നു  അതിൽ അഭിനയിച്ചത് . അശ്ലീല -ദ്വയാർത്ഥ സംഭാഷണങ്ങളും , രംഗങ്ങളും നിറഞ്ഞ’ഹര ഹര മഹാദേവകി’ കച്ചവടപരമായി വിജയവും ആയിരുന്നു . ചെറുപ്പക്കാരെ രസിപ്പിക്കാൻ നിശ്ചയിച്ചു കൊണ്ടായിരുന്നു സംവിധായകൻ  ആ സിനിമ പടച്ചത്. അതേ ചുവടു പിടിച്ചു കൊണ്ട്  സന്തോഷ് .പി ജയകുമാർ സംവിധാനം ചെയ്തിരിക്കുന്ന രണ്ടാമത്തെ സിനിമയാണ് ‘ഇരുട്ട് അറയിൽ മുരട്ടു കുത്ത് ‘.ഇക്കുറിയും  നായകസ്ഥാനത്ത് ഗൗതം കാർത്തിക്ക് തന്നെ .ദ്വയാർത്ഥ പ്രയോഗങ്ങൾ നിറഞ്ഞ അശ്ലീല ചിത്രമെന്ന് വ്യാഖ്യാനിക്കപ്പെട്ട ഈ സിനിമ പക്ഷെ  ബോക്സ് ഓഫീസിൽ  വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ആദ്യം ചെറുപ്പക്കാർ മടിച്ചു മടിച്ചാണ് തിയറ്ററിൽ എത്തിയിരുന്നത് . പിന്നീട് ലിംഗ ഭേദമന്യേ ചെറുപ്പക്കാരും അവർക്കു പിന്നാലെ മുതിർന്നവരും തിയറ്ററിലേക്ക് ഇരച്ചു കയറുന്ന കാഴ്ചയാണിപ്പോൾ . തമിഴ് സിനിമയുടെ സംസ്കാരത്തെ തന്നെ  ഇരുട്ട് അറയിൽ മുരട്ടു കുത്ത് ‘മാറ്റി മറിച്ചിരിക്കുന്നു . ചിത്രത്തെക്കുറിച്ചു  നിശിതമായ വിമർശനങ്ങളാണ് വന്നിരിക്കുന്നത് എങ്കിലും, സിനിമയ്ക്ക് യുവാക്കളിൽ നിന്നും  വൻ വരവേൽപാണ്‌ ലഭിച്ചു കൊണ്ടിരിക്കുന്നത്.
യുവ നായക നിരയിൽ  ശ്രേദ്ധേയനായിക്കൊണ്ടിരിക്കുന്ന  ഗൗതം കാർത്തിക്കിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായി ഭവിച്ചിരിക്കയാണ് ‘ഇരുട്ട് അറയിൽ മുരട്ടു കുത്ത് ‘. യൗവ്വന കാലത്തു സുഖ ഭോഗങ്ങൾ അനുഭവിക്കാൻ കഴിയാതെ പോയ ഒരു പെണ്ണിന്റെ ആത്മാവ്  നിഷ്കളങ്കരായ രണ്ട് ചെറുപ്പക്കാരുടെ കാമുകിമാർക്കൊപ്പം പ്രേതമായി  വന്ന് , ചെറുപ്പക്കാരെ പ്രാപിക്കാൻ ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം .
ഒരു പ്ലേബോയ് നായക കഥാപാത്രമാണ് ഗൗതം കർത്തിക്കിന്റേത് .വൈഭവി ഷണ്ഡീല്യയാണ് നായിക.യാഷികാ ആനന്ദ് ,ചന്ദ്രികാ രവി  എന്നിവർ ഉപനായികമാരായി എത്തുന്നു . മധുമിതാ ,ജോൺ വിജയ് ,മൊട്ട രാജേന്ദ്രൻ ,സതീഷ് ,കരുണാകരൻ ,ബാല ശരവണൻ   എന്നിവരും പ്രധാന അഭിനേതാക്കളാണ്.
ഹൊററും നർമ്മവും ഗ്ലാമറും ചേരും പടി ചേർത്ത സെൻസേഷണൽ  സിനിമയായ  ‘ഇരുട്ട് അറയിൽ മുരട്ടു കുത്ത് ‘ ശിവഗിരി ഫിലിംസ്   മെയ് 18 ന്  കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നു .പരുത്തി വീരൻ, സിംങ്കം ,സിരുത്തൈ , മാസ്സ് ,താനാ സേർന്താ കൂട്ടം, ഹര ഹര മഹാദേവകി മുതലായ  ഒട്ടനവധി സിനിമകൾ എടുത്തിട്ടുള്ള     ‘സ്‌റ്റുഡിയോ  ഗ്രീൻ’  കെ.ഈ .ജ്ഞാനവേൽ രാജയാണ് ട്രെൻഡ് സെറ്ററായിരിക്കുന്ന ഇരുട്ട് അറയിൽ മുരട്ടുകുത്തിന്റെ  നിർമ്മാതാവ് .

                                                                                                                                                                                                                                                                        പി ആർ ഓ – സി.കെ.അജയ് കുമാർ 

റൊമാന്റിക് ആക്ഷൻ ത്രില്ലറായി രസിപ്പിക്കാൻ മിസ്റ്റർ .ചന്ദ്രമൗലി വരുന്നു

0

രു വിനോദ സിനിമയ്ക്ക്  വേണ്ട റൊമാൻസ് ,ഗ്ളാമർ,ആക്ഷൻ, സെന്റിമെന്റ് എന്നിങ്ങനെ എല്ലാ  ചേരുവകളും ചേരുംപടി ചേർത്ത വിനോദ ചിത്രമാണ് ‘മിസ്റ്റർ.ചന്ദ്രമൗലി. തീരാത വിളയാട്ട് പിള്ളെ,നാൻ ശികപ്പു മനിതൻ എന്നീ സിനിമകളിലുടെ ശ്രദ്ധേയനായ തിരു രചനയും സംവിധാനവും നിർവഹിച്ചിരിയ്ക്കുന്നു.

എൺപതുകളിലേയും തൊണ്ണൂറുകളിലേയും റൊമാന്റിക്ക്  ഹീറോ ആയിരുന്ന ‘നവരസ നായകൻ’ കാർത്തിക്കും അദ്ദേഹത്തിന്റെ പുത്രൻ, തമിഴ് സിനിമാ പ്രേമികളായ യുവതി യുവാക്കളുടെ ഹരമായി മാറിയ ഗൗതം കാർത്തിക്കും ആദ്യമായി ഒന്നിച്ച് അഭിനയിച്ച ചിത്രമെന്ന സവിശേഷതയും ‘മിസ്റ്റർ.ചന്ദ്രമൗലിയ്ക്കുണ്ട്. റെജീനാ കസാൻട്രയും വരലക്ഷ്മി ശരത്കുമാറുമാണ്  നായികമാർ.നടൻ സൂര്യയുടെ സഹോദരി ബ്രിന്ദ ഒരു പാട്ട് ചന്ദ്രമൗലിയിൽ ആലപിച്ചിട്ടുണ്ടെന്നതും ഹൈലൈറ്റാണ്.

 കാർത്തിക്ക്  മിഡിൽ ക്ലാസ് സർക്കാർ ഓഫീസറായും ഗൗതം കാർത്തിക്ക്    പ്രൊഫഷണൽ ബോക്സറായും  അഭിനയിക്കുന്ന റൊമാന്റിക്  ആക്ഷൻ ത്രില്ലറാണ് മിസ്റ്റർ.ചന്ദ്രമൗലി.  വര്ഷം 16 ,ഗോകുലത്തിൽ സീതൈ ,കിഴക്കു വാസൽ , ഉള്ളത്തെ അള്ളിതാ  പോലുള്ള തന്റെ  പൂർവകാല സിനിമകളെ ഹൃദയത്തിലേറ്റിയ  ആരാധകർ  താനും മകനും ഒന്നിച്ചു അഭിനയിച്ച മിസ്റ്റർ .ചന്ദ്രമൗലിയേയും ഹാർദ്ദവമായി സ്വീകരിക്കും.അത്രത്തോളം മികച്ചൊരു സിനിമയായിരിക്കും ഇത്  എന്ന് നവരസ നായകൻ  കാർത്തിക് വിശ്വാസം പ്രകടിപ്പിച്ചു .
കുടുംബ സദസ്സുകൾക്കും ഇഷ്ടപെടുന്ന രീതിയിലുള്ള അവതരണ  ശൈലിയാണ്  താൻ സ്വീകരിച്ചിട്ടുള്ളത്  . ഇതിലെ പ്രണയവും പുതുമയാർന്നതാണ് മിസ്റ്റർ .ചന്ദ്രമൗലി ഏവർക്കും ഇഷ്ടപെടും. വിദേശത്തു വെച്ച് ചിത്രീകരിച്ച വർണ്ണശബളമായ   ഗാന രംഗങ്ങൾ , ആക്ഷൻ രംഗങ്ങൾ എന്നിവ  ചിത്രത്തിലെ ആകർഷക ഘടകങ്ങളാണ്  സംവിധായകൻ തിരു പറഞ്ഞു.
ഏറെ  ഗ്ലാമറസ്സായിട്ടാണ് റെജീന  കസാൻട്ര  ഇതിൽ  അഭിനയിച്ചിട്ടുള്ളത് . മിസ്റ്റർ .ചന്ദ്രമൗലിയിലെ കഥാപാത്രം തനിക്കു വളരെ ഇഷ്ടപെട്ടതുകൊണ്ടും ,ഈ കഥാപാത്രത്തിലൂടെ  തനിക്കു തമിഴ്  സിനിമയിൽ നല്ല സ്ഥാനം നേടാനാവുമെന്ന ആത്മവിശ്വാസവുമാണ്  ഏറെ ഇൻവോൾവ്മെന്റോടെ  അഭിനയിക്കാൻ പ്രചോദനമായതെന്ന്  റെജീന  കസാൻട്ര  പറയുന്നു.
സന്തോഷ് പ്രതാപ് ,സതീഷ്  എന്നിവരാണ് മറ്റു പ്രാധാന  അഭിനേതാക്കൾ . വിക്രം വേദയിലൂടെ  ശ്രദ്ധേയനായ സി .എസ് .സാം സംഗീത സംവിധാനവും റിച്ചാർഡ് .എം.നാഥൻ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു . ബോഫ്റ്റാ മീഡിയ വർക്ക്  ഇന്ത്യാ പ്രൈവറ്റ്  ലിമിറ്റഡിന്റെയ് ബാനറിൽ ജി.ധനഞ്ജയൻ  നിർമ്മിച്ച മിസ്റ്റർ.ചന്ദ്രമൗലി ഉടൻ പ്രദര്ശനത്തിനെത്തും .
പി.ആർ.ഓ  സി.കെ.അജയ് കുമാർ 

ബിഗ് ബോസ്സിൽ അവതാരകനാകാൻ മോഹൻലാൽ ?

0

ഹിന്ദിയിൽ സൽമാൻഖാൻ അവതാരകനായി എത്തിയ ഷോ “ബിഗ് ബോസിന്” നല്ല   പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. തുടർന്നാണ് ത​മി​ഴി​ലും തെ​ലു​ങ്കി​ലും ഈ ​ഷോ ആ​രം​ഭി​ച്ച​ത്. തമിഴിൽ കമലഹാസനും തെലുങ്കിൽ ജൂനിയർ എൻ ടി ആർ ഉം അവതാരകരായി.

ഇപ്പോൾ ബിഗ്‌ബോസ് മലയാളത്തിലും എത്തുന്നു. ഏ​ഷ്യാ​നെ​റ്റാ​ണ് ബി​ഗ് ബോ​സി​ന്‍റെ മ​ല​യാ​ള പ​തി​പ്പ് ത​യാ​റാ​ക്കു​ന്ന​ത്. ബിഗ്‌ബോസിന്റെ അവതാരകനായി എത്തുമെന്ന് ആദ്യം പറഞ്ഞിരുന്നത് മെഗാസ്റ്റാർ മമ്മൂട്ടി ആണ് എന്നാൽ അദ്ദേഹത്തിന് അവതാരകനാകാൻ താല്പര്യമില്ല എന്നാണ് അറിവ്. തുടർന്ന് സുരേഷ്‌ഗോപി അവതാരകനാകും എന്ന് വാർത്തകൾ വന്നു. പക്ഷെ തിരക്കുകൾ കാരണം അദ്ദേഹവും പിന്മാറി.

ഇപ്പോൾ കേൾക്കുന്നത് മോഹൻലാൽ അവതാരകനായി എത്തുന്നു എന്നാണ്. ന​ട​ൻ മാ​ത്ര​മ​ല്ല ന​ല്ലൊ​രു അ​വ​താ​ര​ക​ൻ കൂ​ടി​യാ​ണ് താ​നെ​ന്ന് തെളിയിച്ച ആളാണ് മോഹൻലാൽ. ബിഗ്‌ബോസിന്റെ അവതാരകനാകാൻ താരം സമ്മതിച്ചു എന്നാണ് അറിവ്. എന്നാൽ വ്യക്തമായ സ്ഥിതീകരണം ഉണ്ടായിട്ടില്ല.

ജൂ​ണ്‍ അ​വ​സാ​ന വാ​രം മു​ത​ൽ ബിഗ്‌ബോസ് സംപ്രേക്ഷ​ണം ചെ​യ്ത് തു​ട​ങ്ങാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ. ബി​ഗ് സ്ക്രീ​നി​ലെ​യും മി​നി സ്ക്രീ​നി​ലെ​യും താ​ര​ങ്ങ​ളുൾപ്പടെ 15 മ​ത്സ​രാ​ർ​ത്ഥി​കളെ ഉൾപ്പെടുത്തി ഷോ തുടങ്ങാനാണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.