Home Blog Page 556

കർണാടക ആര് ഭരിക്കും

0

ബംഗളൂരു: കേവല ഭൂരിപക്ഷം ബിജെപിക്ക് ലഭിക്കാതെ വന്നതോടെ കർണാടകത്തിൽ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് സാധ്യത. ഏത് വിധേനയും ബിജെപിയെ അധികാരത്തിൽ നിന്നകറ്റാൻ ജെഡിഎസിന് നിരുപാധിക പിന്തുണയാണ് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരിക്കുന്നത്. എച്ച്.ഡി.കുമാരസ്വാമിക്ക് മുഖ്യമന്ത്രിപദം വാഗ്ദാനം ചെയ്യുകയും കോണ്‍ഗ്രസ് മന്ത്രിമാരെ തീരുമാനിക്കാനുള്ള അനുവാദംനൽകുകയും ചെയ്തു.

കോണ്‍ഗ്രസ് നിരുപാധിക പിന്തുണ അറിയിച്ചതോടെ ജെഡിഎസും വഴങ്ങി. സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കൾ ഉടൻ തന്നെ ഗവർണറെ കാണും.

ഇടയ്ക്കു 122 സീറ്റുകളിൽ മുന്നേറിയ ബിജെപി ആരുടെയും സഖ്യമില്ലാതെ സർക്കാർ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് മുന്നോട്ടു നീങ്ങുകയായിരുന്നു. അതിനിടെയാണ് അപ്രതീക്ഷിതമായി കോണ്‍ഗ്രസ് തിരിച്ചുവരവ് നടത്തിയത്. ഇതോടെ ബിജെപിയുടെ സീറ്റ് നില 105 ആയി കുറഞ്ഞു.

കർണാടകയിൽ താമര വിരിഞ്ഞു

0

കർണാടക : കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം നേടി ബിജെപി. കൈവിട്ടു പോയ സംസ്ഥാനം അഞ്ചു വർഷത്തിനുശേഷം തിരിച്ചുപിടിച്ച സന്തോഷത്തിൽ ബിജെപി. വോ​ട്ടെ​ടു​പ്പ് ന​ട​ന്ന 222 മ​ണ്ഡ​ല​ങ്ങ​ളി​ൽ 106 സീ​റ്റു​ക​ളി​ലാ​ണ് ബി​ജെ​പി ലീ​ഡ് ചെ​യ്യു​ന്ന​ത്.

കർണാടകയിൽ കോൺഗ്രസിനെ മു​ന്നി​ൽ​നി​ന്നു ന​യി​ച്ച മുഖ്യമന്ത്രി സി​ദ്ധ​രാ​മ​യ്യ​ മ​ത്സ​രി​ച്ച ചാ​മു​ണ്ഡേ​ശ്വ​രി​യി​ൽ പരാജയപ്പെട്ടു. ജെ​ഡി​എ​സ് സ്ഥാ​നാ​ർ​ഥി ജി.​ടി. ദേ​വ​ഗൗ​ഡ​യാ​ണ് അ​ദ്ദേ​ഹ​ത്തെ പരാജയപ്പെടുത്തിയത്. അതേസമയം, ബ​ദാ​മി​യി​ൽ സി​ദ്ധ​രാ​മ​യ്യ ലീ​ഡ് ചെയ്തു.

കർണാടകയിലെ വിജയത്തോടെ രാജ്യത്ത് ബിജെപി ഭരണമുള്ള സംസ്ഥാനങ്ങളുടെ എണ്ണം 21 ആയി. കോൺഗ്രസ് ഭരണം മൂന്നു സംസ്ഥാനങ്ങളിലേക്ക് ചുരുങ്ങി.

കർണാടക ആർക്കൊപ്പം : വോട്ടെണ്ണൽ തുടങ്ങി

0

ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ തുടങ്ങി.  ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്നു. 222 മണ്ഡലങ്ങളിലാണു വോട്ടെടുപ്പ് നടന്നത്.

അഞ്ച് വർഷമായി കോൺഗ്രസ് ഭരിച്ചുകൊണ്ടിരുന്ന കർണാടകയിൽ ബിജെപി ശക്തമായ മുന്നേറ്റമാണ് നടത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. 11 മണിയോടെ കർണാടക ഇത്തവണ ആരുടൊപ്പം നിക്കുന്നു എന്ന വ്യക്തമായ വിവരം ലഭ്യമാകും. ഇപ്പോഴത്തെ റിപ്പോർട്ടുകൾ പ്രകാരം ബിജെപി ലീഡ് ചെയ്യുന്നു.

ദുല്‍ഖറിന്റെ ആദ്യ ഹിന്ദി ചിത്രo “കർവാൻ” ആഗസ്റ്റിന് എത്തും

0

ദുല്‍ഖർ നായകനാകുന്ന ആദ്യ ഹിന്ദി ചിത്രം കർവാൻ ആഗസ്ററ് 10 ന് തീയേറ്ററിൽ എത്തും. ദുൽഖറിന്റെ മഹാനടി നല്ല അഭിപ്രായങ്ങൾ നേടി മുന്നേറുമ്പോഴാണ്‌ ആരാധകർക്കായി താരം തന്നെ ഈ വാർത്ത തന്റെ സോഷ്യൽ മീഡിയ പേജിൽകൂടി പുറത്തുവിട്ടത്.

ആകാഷ്​ ഖുറാനയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബോളിവുഡിലെ മുൻ നിര നായകനായ ഇർഫാൻ ഖാനും മിഥില പാൽകറും ചിത്രത്തിൽ മറ്റ്​ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. കൊച്ചിയും ചിത്രത്തിന്റെ ഒരു പ്രധാന ലൊക്കേഷനായിരുന്നു.

ബോളിവുഡിൽ ദുൽഖറിന്റെ അടുത്ത സിനിമ അഭിഷേക്​ ശർമയ്‌ക്കൊപ്പമാണ് സോനം കപൂർ  നായികയാകുന്ന ചിത്രം ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ മലയാളത്തിനൊപ്പം മറ്റു ഭാഷകളിലും ചുവടുറപ്പിക്കുകയാണ് ദുൽഖർ.

സുനന്ദ പുഷ്കർ കേസിൽ ശശി തരൂരിനെതിരേ കുറ്റപത്രം

0

ന്യൂഡൽഹി: സുനന്ദ പുഷ്കറുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവും എംപി യുമായ ശശി തരൂറിനെ പ്രതിയാക്കി ഡൽഹി പോലീസ് കുറ്റപത്രം സമർപ്പിച്ചു. ആത്മഹത്യാപ്രേരണ, ഗാർഹികപീഢനം എന്നിവ ചുമത്തി ഡൽഹി പട്യാല ഹൗസ് കോടതിയിലാണ് അന്തിമ കുറ്റപത്രം സമർപ്പിച്ചത്. പത്ത് വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ശശി തരൂരിനെതിരേ ചുമത്തിയിരിക്കുന്നത്.

2014 ജ​നു​വ​രി 17നാ​ണ് സു​ന​ന്ദ പു​ഷ്ക​റെ ഡ​ൽ​ഹി​യി​ലെ ചാ​ണ​ക്യ​പു​രി​യി​ലു​ള്ള ന​ക്ഷ​ത്ര ഹോ​ട്ട​ൽ മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെത്തി​യ​ത്. വിഷം ഉള്ളിൽ ചെന്ന്​ മരിച്ചതെന്നാണ് ഡൽഹി പോലീസിന്‍റെ നിഗമനം. സുനന്ദയുടെ മുറിയിൽ നിന്നും ഉറക്കഗുളികകളും കണ്ടെത്തിയിരുന്നു.

അതേ സമയം യുക്തിക്കു നിരക്കാത്ത കുറ്റപത്രമാണു പൊലീസ് പുറത്തിറക്കിയിരിക്കുന്നതെന്നും ഇതിനെ ശക്തമായിത്തന്നെ നേരിടുമെന്നും ശശി തരൂർ പ്രതികരിച്ചു. കേസിൽ ഈമാസം 24ന് വീണ്ടും വാദം കേൾക്കും.

തിയറ്റര്‍ പീഡനം : മൊയ്തീന്‍കുട്ടി രക്ഷപെടാൻ സാധ്യത

0

മലപ്പുറം : എടപ്പാളില്‍ തിയേറ്ററില്‍ വച്ച്‌ പത്തുവയസുകാരിയെ പീഡനത്തിനിരയാക്കിയ കേസിലെ പ്രതി മൊയ്തീന്‍കുട്ടിക്കെതിരെ പ്രധാന വകുപ്പ് ചേര്‍ത്തിട്ടില്ലെന്ന് ആക്ഷേപം. ശിശുക്ഷേമസമിതി നിര്‍ദേശിച്ച പോക്സോ 5 (എം) വകുപ്പ്  ഒഴിവാക്കി 9,10,16 വകുപ്പുകൾ മാത്രമാണ് ചേർത്തിരിക്കുന്നത് എന്നാണ് ആക്ഷേപം.ഇത് കേസിനെ ദുര്‍ബലമാക്കുമെന്നാണ്  ശിശുക്ഷേമസമിതി പറയുന്നത് .പോക്സോ 5 (എം) വകുപ്പ് ചേർക്കണം എന്ന് ആവശ്യപ്പെട്ട് ശിശുക്ഷേമ സമിതി വീണ്ടും പൊലീസിനെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.ഈ കേസിന്റെ തുടക്കം മുതൽ പൊലീസിന്‍റെ മെല്ലെപ്പോക്ക് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു .

 

 

 

ശബരിമല മുതിർന്ന തന്ത്രി ബ്രഹ്മശ്രീ കണ്ഠരര് മഹേശ്വരര് അന്തരിച്ചു

0


ചെങ്ങന്നൂര്‍: ശബരിമല മുതിർന്ന തന്ത്രി കണ്ഠരര് മഹേശ്വരര് (91) അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ചെങ്ങന്നൂരിലുള്ള വസതിയിലായിൽ വെച്ചായിരുന്നു അന്ത്യം.കുറച്ചു കാലം ആയി പ്രായാധിക്യം കാരണം അവശതയിൽ ആയിരുന്നു. ശബരിമല ക്ഷേത്രത്തിന്റെ അടക്കം 700-ല്‍ അധികം ക്ഷേത്രങ്ങളുടെ തന്ത്രിയായിരന്നു അദ്ദേഹം .

ഞാൻ ട്രാൻസ്ജെൻറർ അല്ല ട്രാൻസ് സെക്ഷ്വൽ : ശ്രദ്ധേയമായി “ഞാൻ മേരിക്കുട്ടി”യുടെ ട്രൈലർ

0

സംവിധായകൻ രഞ്ജിത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന ചിത്രം ഞാൻ മേരിക്കുട്ടിയുടെ ട്രൈലർ പുറത്തിറങ്ങി. സിനിമയുടെ ട്രെയിലർ പുറത്തിറക്കിയത് ഇന്ത്യയിൽ പല തലങ്ങളിലൂടെ പ്രശസ്തരായ അഞ്ച് ട്രാൻസ്‌വുമൻസ് ചേർന്നാണ്.

വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടുന്ന താരമാണ് ജയസൂര്യ. ഞാൻ മേരിക്കുട്ടിയിലും വ്യത്യസ്തമാർന്നൊരു വേഷവുമായാണ് ജയസൂര്യ എത്തിയിരിക്കുന്നത്. ആണിന്റെ ശരീരവും പെണ്ണിന്റെ മനസ്സുമായി ജീവിക്കുന്ന ഒരു വ്യക്തിയുടെ സ്ത്രീയിലേക്കുള്ള മാറ്റമാണ് ചിത്രത്തിന്റെ കഥ . ട്രാൻസ് ജെൻഡേഴ്സിനെതിരായി നടക്കുന്ന ആക്രമണങ്ങളും, അവർ നേരിടുന്ന പ്രശ്നങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. മേരിക്കുട്ടി എന്ന കേന്ദ്ര കഥാപാത്രത്തെ ജയസൂര്യ ആണ് അവതരിപ്പിക്കുന്നത്. കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്കായി വളരെയധികം പരിശ്രമം താരം നടത്തിയിട്ടുണ്ട്.

ജുവൽ മേരി, സുരാജ് വെഞ്ഞാറമൂട്, അജുവർഗീസ്, ഇന്നസെന്റ്, ജോജു ജോർജ് തുടങ്ങിയവാരാണ് മറ്റു താരങ്ങൾ. വിഷ്ണു നാരായണനാണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾക്ക് സന്തോഷ് വർമ്മയാണ് വരികളെഴുതിയിരിക്കുന്നത് ആനന്ദ് മധുസൂദനൻ ഈണം നൽകിയിരിക്കുന്നു.

ചിത്രത്തിന്റെ ട്രൈലർ പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുകയാണ്. ജൂൺ 15 ന് ആണ് ഞാൻ മേരിക്കുട്ടി തീയറ്ററിൽ എത്തുന്നത്.

കുമ്പളങ്ങി നൈറ്റ്‌സിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

0

ദിലീഷ് പോത്തന്റെ സംവിധാന സഹായിയായി പ്രവർത്തിച്ച മധു സി. നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കുമ്പളങ്ങി നൈറ്റ്‌സിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നസ്രിയ നാസിം, ദിലീഷ് പോത്തൻ ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശ്യാം പുഷ്ക്കരൻ തന്നെയാണ് ഈ ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കുന്നത്.

ഷെയിന്‍ നിഗം , സൗബിന്‍ ഷാഹിര്‍ , ശ്രീനാഥ് ഭാസി , മാത്യു തോമസ് എന്നിവരാണ് പ്രധാന താരങ്ങൾ. ഫഹദ് ഫാസിൽ ചിത്രത്തിലൊരു സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഷൈജു ഖാലിദ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കും. സൈജു ശ്രീധരനാണ് എഡിറ്റിംഗ്.

 

 

ശ്രീജിത് വിജയ് വിവാഹിതനായി

0

നടന്‍ ശ്രീജിത്ത് വിജയ് വിവാഹിതനായി. കണ്ണൂര്‍ സ്വദേശിനി അര്‍ച്ചന ഗോപിനാഥാണ് വധു.കൊച്ചി പനമ്പള്ളിനഗറിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. വെഡിങ് ഡിസൈന്‍ പ്ലാനര്‍ ആണ് അര്‍ച്ചന.

ഫാസില്‍ ചിത്രം ലിവിങ് ടുഗെദറിലൂടെയാണ് ശ്രീജിത്ത് സിനിമയിലെത്തുന്നത്. ടി.കെ രാജീവ്കുമാര്‍ സംവിധനം ചെയ്ത രതിനിര്‍വേദത്തിലെ പപ്പു എന്ന കഥാപാത്രത്തിലൂടെയാണ് ശ്രീജിത്ത് ശ്രദ്ധേയനാകുന്നത്.

സിനിമ മേഖലയിൽനിന്ന് നിരവധിപേർ ചടങ്ങിൽ പങ്കെടുത്തു.

കൂടുതൽ ചിത്രങ്ങൾ കാണാൻ ഞങ്ങളുടെ പ്രധാന ഹോം പേജ് സന്ദർശിക്കുക 

രാധികയുടെ പുതിയ മേക്കോവർ വൈറല്‍ ആകുന്നു

0

ഒരു പാവം നാടൻ കുട്ടിയുടെ ഇമേജായിരുന്നു രാധിക എന്ന അഞ്ജു രാജയുടെത്. ബാലതാരമായി സിനിമയിലെത്തിയതാണെങ്കിലും ആൽബത്തിലൂടെയാണ് രാധിക ശ്രദ്ധേയയായത്. ക്ലാസ്സ്മേറ്റ്സ്,ചങ്ങാതിപ്പൂച്ച , നസ്രാണി തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ട രാധിക വിവാഹ ശേഷം സിനിമയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു.

ഇപ്പോൾ സിനിമയിലേക്ക് തിരിച്ചുവരാനൊരുങ്ങുന്ന താരത്തിന്റെ മേക്കോവർ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ആ പാവം നാടൻ പെൺകുട്ടി തന്നെയാണോ ഇതെന്ന് ആരും അതിശയിച്ചുപോകും.

മുടിമുറിച്ച് സ്റ്റൈലിഷ് ആയി എത്തിയിരിക്കുന്ന രാധികയുടെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ്. രാധികയുടെ ഫാഷൻ സെൻസസ് എടുത്തുപറയേണ്ടത് തന്നെയാണ്. തനിക്ക് ഇണങ്ങുന്ന വേഷത്തിലും ആഭരണത്തിലും മേക്കപ്പിലുമാണ് രാധിക പരീക്ഷണങ്ങൾ നടത്തിയിരിക്കുന്നത്.

ഷാജി എൻ. കരുൺ സംവിധാനം ചെയ്യുന്ന ഓൾ ആണ് രാധികയുടെ പുതിയ ചിത്രം.

കാളിദാസിന്റെ അടുത്ത സിനിമ ജീ​ത്തു ജോ​സ​ഫിനോടൊപ്പം

0

ബാലതാരമായി വന്ന് മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച താരമാണ് ജയറാമിന്റെ മകൻ കാളിദാസ് ജയറാം. ഏറെ കാലം സിനിമയിൽനിന്ന് മാറി നിന്ന കാളിദാസ് പ്രേക്ഷകർക്ക് ഏറെപ്രതീക്ഷ നൽകിയാണ് തിരിച്ചെത്തിയത്.   മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് സ്വന്തമാക്കിയിട്ടുള്ള താരത്തിന്റെ രണ്ടാം വരവ് പ്രഭുവിനോടൊപ്പം നായകനായി മീൻ കുഴമ്പും മണ് പാനയും എന്ന തമിഴ് ചിത്രത്തിലൂടെയാണ്.

പിന്നീട് എബ്രിഡ് ഷൈൻ ചിത്രം പൂമരത്തിലൂടെയായിരുന്നു കാളിദാസ് മലയാളത്തിൽ ആദ്യമായി നായകനായി എത്തിയത്. ചിത്രത്തിലെ കാളിദാസിന്റെ പ്രകടനo വളരെയധികം ശ്രദ്ധനേടി.  പൂമരത്തിന് ശേഷം കാളിദാസിന്റെ മലയാള ചിത്രം ഏതെന്ന കാത്തിരിപ്പിന് വിരാമമിട്ട് തന്റെ പുതിയ ചിത്രത്തെ പറ്റി സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ചിരിക്കുകയാണ് താരം.

അ​ൽ​ഫോ​ണ്‍​സ് പു​ത്ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ത​മി​ഴ് ചി​ത്ര​ത്തി​നു ശേ​ഷം കാ​ളി​ദാ​സ് ജ​യ​റാം ജീ​ത്തു ജോ​സ​ഫ് ചി​ത്ര​ത്തി​ൽ നാ​യ​ക​നാ​യി എ​ത്തും. ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്ന ചി​ത്ര​ത്തെ പ​റ്റി മ​റ്റ് വി​വ​ര​ങ്ങ​ളൊ​ന്നും പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

പ്ര​ണ​വ് മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യി എ​ത്തി​യ ആ​ദി​യാ​ണ് ജീ​ത്തു ജോ​സ​ഫ് അ​വ​സാ​നം സം​വി​ധാ​നം ചെ​യ്ത ചി​ത്രം.