തമിഴിൽ മോഹൻലാലും സൂര്യയും ഒന്നിക്കുന്നു

നടന വിസ്മയം മോഹൻലാലും തമിഴകരുടെയും മലയാളികളുടെയും ഇഷ്ട താരം സൂര്യയും ഒന്നിക്കുന്ന തമിഴ് ചിത്രം വരുന്നു.  പ്രശസ്ത ക്യാമറാമാനും സംവിധായകനുമായ കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ചെത്തുന്നത്. ഈ ബിഗ് ബജറ്റ് തമിഴ് ചിത്രം നിർമ്മിക്കുന്നത് ലൈക്ക പ്രൊഡക്ഷൻസ് ആണ്.

മോഹൻലാൽ സൂര്യ ടീം ഒന്നിക്കുന്ന ചിത്രത്തെ പറ്റി സംവിധായകൻ കെ വി ആനന്ദും ലൈക്ക പ്രൊഡക്ഷന്സും തങ്ങളുടെ ട്വിറ്റെർ അക്കൗണ്ടിലൂടെയാണ് അറിയിച്ചത്. സൂര്യ ഈ വാർത്ത റീട്വീറ്റ് ചെയ്തതോടെ മോഹൻലാൽ ആരാധകരും സൂര്യ ആരാധകരും ആഘോഷം തുടങ്ങി കഴിഞ്ഞു.

മോഹൻലാലിൻറെ ആറാമത്തെ തമിഴ് ചിത്രമായിരിക്കും ഇത് . ഇതിനുമുൻപ് വിജയ് യോടൊപ്പം അഭിനയിച്ച “ജില്ല” ഏറെ വിജയം നേടിയ ചിത്രമാണ്. ഇരു നടന്മാരും അവരേറ്റെടുത്ത പ്രോജക്ടിന്റെ തിരക്കിലായതിനാൽ അടുത്ത വർഷം ആദ്യം ആയിരിക്കും മോഹൻലാൽ- സൂര്യ ചിത്രം തുടങ്ങുക എന്നാണ് സൂചന.

admin:
Related Post