Home Blog Page 545

കേരളത്തിലേക്ക് വിഷമീന്‍ ഒഴുക്ക് തുടരുന്നു

0

കേരളത്തിലേക്ക് വിഷമീന്‍ ഒഴുക്ക് വീണ്ടും തുടരുന്നു. കൊല്ലം ആര്യങ്കാവില്‍നിന്ന് 9500 കിലോ മീനിലാണ് ഫോര്‍മാലിന്റെ സാന്നിധ്യം കണ്ടെത്തിയത്.  രാമേശ്വരം,തൂത്തുക്കുടി എന്നിവിടങ്ങളില്‍ നിന്നെത്തിയ മീനിൽ 7000 കിലോ ചെമ്മീനും 2500കിലോ മറ്റ് മല്‍സ്യങ്ങളുമാണ് ഉണ്ടായിരുന്നത്. കൂടുതല്‍ പരിശോധനയ്ക്ക് ഇവ  അയച്ചിരിക്കുകയാണ്. വിഷമീനിനെതിരെ ശക്തമായ നടപടിക്കുശേഷമാണ് വീണ്ടും ഇത്തരത്തിൽ വിഷം കലർന്ന മീൻ കണ്ടെത്തിയിരിക്കുന്നത്.

പാലക്കാട്ട് നിന്നും കഴിഞ്ഞ ദിവസം പിടികൂടിയ മീനില്‍ ഫോര്‍മാലിന്‍ സ്ഥിരീകരിച്ചു. ഒരു കിലോമീനില്‍ 4.1 മില്ലിഗ്രാം ഫോര്‍മാലിന്റെ സാന്നിത്യം കണ്ടെത്തി.

അമ്മയുടെ ജനറൽ ബോഡി യോഗം 2018 – വീഡിയോ കാണാം

0

കൊച്ചി: താരസംഘടനയായ അമ്മയുടെ വാര്‍ഷിക പൊതുയോഗം ഇന്ന് കൊച്ചിയില്‍ നടന്നു.പൊതുയോഗത്തിലേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനം ഇല്ലായിരുന്നു .ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കാൻ അമ്മയുടെ ജനറൽബോഡി തീരുമാനിച്ചു .ഇതിനെതിരെ വനിതാകൂട്ടായ്മയായ വിമൻ ഇൻ സിനിമ കളക്ടീവ് രംഗത്തെത്തിയിട്ടുണ്ട് .അമ്മയുടെ ജനറൽ ബോഡി യോഗത്തിന്റെ വീഡിയോ കാണാം .കൂടുതൽ ചിത്രങ്ങൾക്കും വിഡിയോയ്ക്കും കേരളം.Kerala9.com ഹോം പേജ് കാണുക .

 

“ജോസഫ്” ന് ആശംസകളുമായി മമ്മൂട്ടി

0

എൻ പദ്മകുമാർ സംവിധാനം ചെയ്ത പുതിയ ചിത്രം ജോസഫ് നു ആശംസകളുമായി മമ്മൂട്ടി. ജോജു ജോർജ് ആണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രമായി എത്തുന്നത്. ജോജുവിന്റെ വത്യസ്തമായ ലൂക്കിലുള്ള ചിത്രത്തിന്റെ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. അതിനു പിന്നാലെയാണ് ജോജുവിനും ടീം അംഗങ്ങൾക്കും സോഷ്യൽ മീഡിയയിലൂടെ ആശംസകൾ അറിയിച്ചുകൊണ്ട് മമ്മൂട്ടി പോസ്റ്റ് ചെയ്തത്.

മമ്മൂട്ടിയുടെ വരവ് ആഘോഷമാക്കി തെലുങ്ക് സെറ്റ്

0

തെലുങ്ക് പ്രേക്ഷകരും ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ എസ്സ് രാജശേഖരറെഡ്‌ഡിയുടെ കഥപറയുന്ന ചിത്രത്തിന്റെ സെറ്റിലേക്ക് മമ്മൂട്ടി എത്തിയത് ആഘോഷമാക്കി ഹൈദരാബാദ്. ചിത്രത്തിൽ വൈ എസ്സ് രാജശേഖരറെഡ്‌ഡി ആയാണ് മമ്മൂട്ടി വേഷമിടുന്നത്.

തനി മലയാളി ലുക്കിൽ സെറ്റിലെത്തിയ മമ്മൂട്ടിയെ അദ്ദേഹം അഭിനയിച്ച ചിത്രത്തിലെ ഗാനങ്ങൾ കോർത്തിണക്കിയ ഡാൻസും പാട്ടുമൊക്കെയായാണ് സെറ്റ് വരവേറ്റത്.

മാഹി രാഘവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

വീഡിയോ കാണാം

പ്രാണയിൽ ദുൽഖറും !

0

വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രാണയിൽ ദുൽഖർ സൽമാനും. നിത്യാ മേനോനിനെ കേന്ദ്ര കഥാപാത്രമാക്കി വി കെ പി ഒരുക്കുന്ന ചിത്രമാണ് പ്രാണ. ചിത്രത്തിന് ആശംസകൾ പറഞ്ഞ ദുൽഖർ ചിത്രത്തിൽ താനും ഒരു ഭാഗമാണെന്ന് തന്റെ സോഷ്യൽ മീഡിയ പേജിൽ കൂടി പങ്കുവച്ചു.

താൻ ചിത്രത്തിന്റെ ഭാഗമാകുന്നു എന്നല്ലാതെ കൂടുതൽ വിവരങ്ങൾ ദുൽഖർ പറഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയത്. നാല് ഭാഷകളില്‍ പുറത്തിറങ്ങുന്ന പ്രാണയുടെ ഹിന്ദി, മലയാളം ട്രെയിലറുകള്‍ ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ്  റിലീസ് ചെയ്തത്. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി ആദ്യമായി സിങ്ക് സറൌണ്ട് സൌണ്ട് ഫോര്‍മാറ്റിലൂടെ ശബ്ദ ലേഖനം നടത്തിയ ചിത്രം കൂടിയാണ് ഇത്.

കെ.എസ്.ആര്‍.ടി.സിയുടെ ഇലക്ട്രിക് ബസ് ലാഭകരം

0

തിരുവനന്തപുരം: പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് ആരംഭിച്ച കെ.എസ്.ആര്‍.ടി.സിയുടെ ഇലക്ട്രിക് ബസ് ലാഭകരം .രണ്ട് ദിവസം ഇലക്ട്രിക് ബസ് ഓടിച്ചതിലൂടെ കെ.എസ്.ആര്‍.ടി.സി നേടിയ ലാഭം 14,115 രൂപയാണ്.

തിരുവനന്തപുരം നഗരത്തില്‍ 611 കിലോമീറ്റര്‍ ഓടിയ കെ.എസ്.ആര്‍.ടി.സിയുടെ ഇലക്ട്രിക് ബസ് രണ്ട് ദിവസം കൊണ്ട് നേടിയത് ചെയ്തത് 38,406 രൂപയാണ് . യൂണിറ്റൊന്നിന് ആറു രൂപ വെച്ച് കണക്ക് കൂട്ടിയാല്‍ ഇതില്‍ 3810 രൂപ വൈദ്യുതിചാര്‍ജിനത്തില്‍ ചെലവായി. പെര്‍മിറ്റ്, നികുതി ഇനത്തില്‍ 2841 രൂപയും ചെലവിട്ടു. ബസ് ജീവനക്കാരുടെ ശമ്പളയിനത്തില്‍ 17,640 രൂപയായി. മറ്റു ബസുകളെല്ലാം നഷ്ടത്തിലോടികൊണ്ടിരിക്കുമ്പോൾ  ഇലക്ട്രിക് ബസുകള്‍ കെ.എസ്.ആര്‍.ടി.സിക്ക് പുത്തന്‍ പ്രതീക്ഷകള്‍ നൽകുന്നു .

‘ഒരു പഴയ ബോംബു കഥ’ എന്ന ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങി

0


ഷാഫി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു പഴയ ബോംബ് കഥ. തിരക്കഥാകൃത്ത് ബിബിൻ ജോർജ്ജ് ആണ് ചിത്രത്തിൽ നായകനായി എത്തുന്നത് .പ്രയാഗ മാരട്ടിനാണ് നായിക.കൂടാതെ ഹരീഷ് കണാരൻ, വിഷ്ണു ഉണ്ണിക്കൃഷ്ണൻ , വിജയരാഘവൻ, കലാഭവൻ ഷാജോൺ, അലൻസിയർ ലേ ലോപ്പസ്, കലാഭവൻ ഹനീഫ് എന്നിവർ ചിത്രത്തിൽ അഭിനയിക്കൂ .തന്റെ ഫേസ്ബുക്ക് പേജിലൂടെ നടൻ ദിലീപ് ആണ് ചിത്രത്തിന്റെ ട്രൈലെർ പുറത്തിറക്കിയത് .

ഹാർലി-ഡേവിഡ്സൺ ഇപ്പോൾ 0% പലിശയിൽ ഇഎംഐ ആയി സ്വന്തമാക്കാം

0

ഒരു ഹാര്‍ലി ഡേവിഡ്‌സണ്‍ സ്വന്തമാക്കാൻ ആഗ്രഹിക്കാത്ത ബൈക്ക് പ്രേമികള്‍ വിരളമാണ്.എന്നാൽ ഇനി  മാസം 24,000 മുടക്കാൻ കഴിയുന്ന ആർക്കും ഹാർലി-ഡേവിഡ്സൺ സ്വന്തമാക്കാം . ഹാർലി ഡേവിഡ്സൺ സ്ട്രീറ്റ് 750 ഉം സ്ട്രീറ്റ് റോഡും പലിശരഹിത ഇഎംഐയിൽ ഇപ്പോൾ ഇന്ത്യയിൽ ലഭ്യമാണ് .25 മാസതവണകളായാണ്  ഇഎംഐ തിരിച്ചടക്കേണ്ടത് .

ഹാർലി ഡേവിഡ്സൺ സ്ട്രീറ്റ് 750യുടെ വിപണി വില 6.57 ലക്ഷം രൂപയാണ് (ഓൺറോഡ് പൂനെ ).63,023 രൂപ ഡൗൺപേയ്‌മെന്റ് ആയും 24,000 രൂപ വീതം 25  മാസ ഗഡുക്കളായും അടയ്ക്കുന്ന പ്ലാനിൽ ഹാർലി ഡേവിഡ്സൺ സ്ട്രീറ്റ് 750 സ്വന്തമാക്കാം .749 സിസി ഇരട്ട സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് സ്ട്രീറ്റ് 750 -യില്‍. എഞ്ചിന്‍ 59 Nm torque പരമാവധി സൃഷ്ടിക്കും.

ഹാർലി ഡേവിഡ്സൺ സ്ട്രീറ്റ് റോഡിന്റെ വിപണിവില 7.95 ലക്ഷം രൂപയാണ് (ഓൺറോഡ് പൂനെ ).2.01 ലക്ഷം രൂപ ഡൗൺപേയ്‌മെന്റ് ആയും 24,000 രൂപ വീതം 25  മാസ ഗഡുക്കളായും അടയ്ക്കുന്ന പ്ലാനിൽ ഹാർലി ഡേവിഡ്സൺ സ്ട്രീറ്റ് റോഡ് സ്വന്തമാക്കാം .ബൈക്കിനു കരുത്തേകുന്നത് ലിക്വിഡ് കൂൾഡ്, എസ് ഒ എച്ച് സി, എക്സ് 750 എൻജിനാണ്. ‘സ്ട്രീറ്റ് 750’ ബൈക്കിലും ഇതേ എൻജിനാണെങ്കിലും 11% അധിക കരുത്തും അഞ്ചു ശതമാനം അധിക ടോർക്കും സൃഷ്ടിക്കാൻ ‘സ്ട്രീറ്റ് റോഡി’ലെ എൻജിനു കഴിയും .

 

 

കുതിരയെ ഓടി തോൽപിച്ച് സൽമാൻ ഖാൻ – വീഡിയോ കാണാം

0

ബോളിവുഡ് തരം സൽമാൻ ഖാൻന്റെ ഒരു വിഡിയോയായാണ് ഇപ്പോൾ ഇൻറർനെറ്റിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് .സൽമാൻ ഖാൻ ഫാൻസ്‌ ആണ് ഈ വീഡിയോ ഷെയർ ചെയ്തത് .വിഡിയോയിൽ സൽമാൻ ഖാൻ ഒരുകുതിരയെ ഓടി തോല്പിക്കുന്ന ദൃശ്യങ്ങളാണ് ഉള്ളത് .വീഡിയോ കാണാം

A post shared by Salman Khan (@salmankhanplanet) on

സായ് കുമാറിന്റെ മകള്‍ വിവാഹിതയായി – ചിത്രങ്ങൾ കാണാം

0

മലയാള ചലച്ചിത്ര നടന്‍ സായ് കുമാറിന്റെയും പ്രസന്ന കുമാരിയുടെയും മകള്‍ വൈഷ്ണവി വിവാഹിതയായി .സജിത് കുമാറാണ് വരന്‍.കൊല്ലം ആശ്രാമം യൂനൂസ് കണ്‍വെന്‍ഷന്‍ സെന്ററിൽ വച്ചായിരുന്നു കല്യാണം നടന്നത് .ചടങ്ങില്‍  വിജയരാഘവന്‍, ഇന്ദ്രന്‍സ്,മേനക സുരേഷ്, സുരേഷ്‌കുമാര്‍,  മഹേഷ്, സീമ ജി. നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു .കൂടുതൽ ചിത്രങ്ങൾക്ക് kerala9.com ഹോം പേജ് കാണുക .

എയർ ഏഷ്യ യാത്രക്കാരെ പുകച്ചു പുറത്തുചാടിച്ചതായി പരാതി – വീഡിയോ കാണാം

0

കൊൽക്കത്തയിൽ നിന്ന് ബാഗ്ഡോഗ്രയിലേക്കുള്ള  എയർ ഏഷ്യ വിമാനത്തിലെ ജോലിക്കാർ യാത്രക്കാരോട് അപമര്യാദയായി പെരുമാറിയതായി പരാതി .ഇന്ത്യൻ ഓയിൽ കോർപറേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ (പശ്ചിമബംഗാൾ) ദീപങ്കാർ റായിയാണ് ഈ വീഡിയോ തന്റെ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത് .സംഭവത്തെ കുറിച്ച് അദ്ദേഹം പറഞ്ഞിരിക്കുന്നത് രാവിലെ ഒമ്പത് മണിക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം 30 മിനിറ്റ് വൈകിയിരുന്നു .പിന്നീട് ഭക്ഷണമോ വെള്ളമോ ഒന്നും ഇല്ലാതെ ഒന്നര മണിക്കൂറോളം വിമാനത്തിനുള്ളിൽ ഇരുന്നു . പിന്നീട് യാതൊരു വിശദീകരണമില്ലാതെ ഫ്ലൈറ്റ് ക്യാപ്റ്റൻ യാത്രക്കാർ വിമാനത്തിൽ നിന്ന് ഇറങ്ങാൻ പറയുകയായിരുന്നു .പുറത്തു വലിയ മഴ പെയ്യുന്നതിനാൽ യാത്രക്കാർ ഇതിനെതിരെ സംസാരിച്ചപ്പോൾ വിമാനത്തിന്റെ എയർ കണ്ടീഷനർ മുഴുവൻ പ്രവർത്തിപ്പിച്ച് യാത്രക്കാരെ പുറത്തിറക്കാൻ ശ്രമിച്ചു എന്നും അദ്ദേഹം പറഞ്ഞു .എയർ കണ്ടീഷനർ മുഴുവൻ പ്രവർത്തിപച്ചപ്പോൾ ഉണ്ടായ പുക കാരണം പലർക്കും ശ്വസിക്കുന്നതിന് പ്രശ്നം ഉണ്ടാവുകയും ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു .എന്നാൽ വിമാനം വൈകിയതിനെ തുടർന്ന് എയർറേഷ്യ ഇന്ത്യ ഇറക്കിയ പ്രസ്താവനയിൽ സാങ്കേതിക പ്രശ്ങ്ങൾ കൊണ്ടാണ് വിമാനം വൈകിയതെന്നാണ് പറയുന്നത് .  വിമാനത്തിന്റെ എയർ കണ്ടീഷനർ പ്രവർത്തിച്ചപ്പോൾ ഉണ്ടായ പുക സാദാരണയായി ഉണ്ടാകുന്നതാണെന്നും പ്രസ്താവനയിൽ പറഞ്ഞു .

വീടിനുള്ളിൽ വായുസഞ്ചാരം ഉണ്ടാകാൻ

0

വീടിന്റെ ഏത് ഭാഗത്താണോ ദർശനം അതിനു കുറുകെ മധ്യഭാഗം തുറന്നിരിക്കണം. ഉദാഹരണത്തിന് കിഴക്കോട്ട് ദർശനമുള്ള വീടാണെങ്കിൽ തെക്കു വടക്കു ദീർക്കത്തിന്റെ മധ്യമായി വരുന്ന സ്ഥാനത്ത് കിഴക്കുമുതൽ പടിഞ്ഞാറുവരെ ഒഴിവുണ്ടാകണം. ഇവിടെ ഭിത്തി പാടില്ല. അഥവാ ഭിത്തി വന്നാൽ വാതിലോ ജനലോ നൽകി ഓപ്പണിങ് കൊടുക്കണം. ഇത് കൃത്യമായി വായുസഞ്ചാരം സാധ്യമാക്കും.