Home Blog Page 546

വറുത്ത അരിപ്പത്തിരി തയ്യാറാക്കാം

0

ചേരുവകൾ 

1 . മൈദാ                       – ഒരു കപ്പ്

വറുത്ത അരിപ്പൊടി – ഒരു കപ്പ്

2 . വെള്ളം                    – ഒന്നേകാൽ കപ്പ്

ഉപ്പ്                          – പാകത്തിന്

3 . പെരുംജീരകം          – അര ചെറിയ സ്പൂൺ

കറുത്ത എള്ള്          – അര ചെറിയ സ്പൂൺ

തേങ്ങ ചുരണ്ടിയത്   – ഒരു കപ്പ്

4 . എണ്ണ                      – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം 

  • മൈദയും അരിപ്പൊടിയും ചേർത്ത് യോജിപ്പിക്കുക.
  • വെള്ളം ഉപ്പു ചേർത്ത് അടുപ്പത്തുവച്ചു തിളപ്പിക്കുക. നന്നായി വെട്ടിത്തിളയ്ക്കുമ്പോൾ യോജിപ്പിച്ചു വച്ചിരിക്കുന്ന പൊടികളും മൂന്നാമത്തെ ചേരുവയും ചേർത്തിളക്കി നന്നായി കുഴച്ച് ഒരു വലിയ ഉരുളയാക്കി വയ്ക്കണം.
  • ഇതിൽ നിന്ന് അല്‌പാല്‌പം എടുത്ത് ചെറിയ ഉരുളകളാക്കി കാൽ ഇഞ്ച് കനത്തിൽ ഇഷ്ടമുള്ള ആകൃതിയിൽ പരത്തുക.
  • തിളയ്ക്കുന്ന എണ്ണയിലിട്ട് പൂരി പോലെ വറുത്തുകോരുക.

 

പ്രദക്ഷിണം എങ്ങനെ ആകണം

0

നാമെല്ലാം ക്ഷേത്ര ദർശനം നടത്താറുള്ളവരാണ്. എന്നാൽ ഓരോ ദേവ പ്രതിഷ്ഠയ്ക്കും നാം ചെയ്യേണ്ടുന്ന പ്രദക്ഷിണത്തിന്റെ എണ്ണത്തിൽ വത്യാസം ഉണ്ട്. അത് എങ്ങനെ എന്ന് നോക്കാം.

“ഏകം വിനായകേ കുര്യാൽദ്വേസൂര്യേ, ത്രീണി ശങ്കരേ ചത്വാരിദേവ്യാ വിഷ്ണൌച, സപ്താശ്വേത്ഥേ പ്രദക്ഷിണം ” –  എന്നാണ് ആഗമ ശാസ്ത്ര വിധി.

പ്രദക്ഷിണ എണ്ണം

ഗണപതിക്ക്    –  1

സൂര്യന്          –  2

ശിവന്            – 3

എല്ലാ ദേവീദേവന്മാർക്കും വിഷ്ണുവിനും – 4

അരയാലിന്‌    – 7

ഇത്രയും പ്രദക്ഷിണം നിർബന്ധമാണ്. അരയാലിന്‌ ഉച്ചകഴിഞ്ഞാൽ പ്രദക്ഷിണം പാടില്ല. പ്രദക്ഷിണത്തിന് നാലംഗങ്ങൾ ഉണ്ട്. അടിവച്ചടിവച്ചു പതുക്കെ നടക്കുകയെ ചെയ്യാവു. അതിവേഗത്തിൽ കൈവീശി നടന്നുകൊണ്ട് പ്രദക്ഷിണം വെയ്ക്കരുത്. കൈ വീശരുത്, തൊഴുത് പിടിക്കുന്നതാണ് ഉത്തമം. ചുണ്ടുകളിൽ ഈശ്വര സ്തുതിയും, മനസ്സിൽ ഈശ്വര ധ്യാനവും ഉണ്ടായിരിക്കണം.

മേരിക്കുട്ടിക്ക് അഭിനന്ദനവുമായി അനൂപ് മേനോൻ

0

സിനിമയിൽ നിന്നും പ്രേക്ഷകരിൽനിന്നും നല്ല അഭിപ്രായങ്ങൾ കിട്ടിയ ജയസൂര്യ പ്രധാന കഥാപാത്രമായ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമാണ് ഞാൻ മേരിക്കുട്ടി. ചിത്രത്തിൽ ജയസൂര്യയുടെ അഭിനയത്തെ എല്ലാവരും പ്രശംസിക്കുന്നുണ്ട്.

ജയസൂര്യയുടെ അഭിനയത്തെ പ്രശംസിച്ച് അനൂപ് മേനോൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ –

രഞ്ജിത്തിന്റെയും ജയസൂര്യയുടെയും സിനിമ കാണാനാണ് പോയത്. രഞ്ജിത്തിനെ കണ്ടു. ജയസൂര്യയെ കണ്ടില്ല. ഒരു ഭൂത കണ്ണാടിയിലും ആ സിനിമയിൽ ജയസൂര്യ എന്ന വ്യക്തി, നടൻ തെളിയില്ല. മുന്നിൽ ഇതൾ വിരിയുന്ന കഥയിൽ ‘മേരിക്കുട്ടി” മാത്രം. ജയസൂര്യ ഇല്ലേയില്ല.

ട്രാൻസ്ജന്റേഴ്സിന്റെ കഥപറയുന്ന ഞാൻ മേരിക്കുട്ടി എന്ന ചിത്രം  പ്രതികരണം നേടി മുന്നേറുകയാണ് .

ദാസ്യപ്പണി ഗൗരവമുള്ള വിഷയം : മുഖ്യമന്ത്രി

0

തി​രു​വ​ന​ന്ത​പു​രം: പ്രതിപക്ഷത്തുനിന്നും കെ.​മു​ര​ളീ​ധ​രൻ നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തിന് മറുപടിയായി പ​ട്ടി​യെ കു​ളി​പ്പി​ക്ക​ല​ല്ല പോ​ലീ​സി​ന്‍റെ പ​ണി​യെന്നും ഈ വിഷയത്തിൽ ശക്തമായ നടപടി എടുക്കുമെന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

പോ​ലീ​സു​കാ​രുടെ ജോലി പ​ട്ടി​യെ കു​ളി​പ്പി​ക്കലല്ല. വീ​ട്ടു​ജോ​ലി​യും പ​ട്ടി​യെ കു​ളി​പ്പി​ക്ക​ലും പോ​ലീ​സു​കാ​രു​ടെ പ​ണി​യ​ല്ല. അ​ച്ച​ട​ക്ക​ത്തി​ന്‍റെ പേ​രി​ൽ തെ​റ്റാ​യ കാ​ര്യ​ങ്ങ​ൾ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ചെ​യ്താ​ൽ അവർക്കെതിരെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

199 പേ​ർ​ക്കാ​ണ് സു​ര​ക്ഷ ഒ​രു​ക്കു​ന്ന​ത്, സു​ര​ക്ഷാ ചു​മ​ത​ല​ക​ൾ​ക്കാ​യി 335 പേ​രെ നി​യ​മി​ച്ചി​ട്ടു​ണ്ട്. 23 പേ​ർ​ക്ക് സു​ര​ക്ഷ ആ​വ​ശ്യ​മി​ല്ലെ​ന്ന് സു​ര​ക്ഷ അ​വ​ലോ​ക​ന സ​മി​തി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

പോലീസുകാരുടെ ദാസ്യപ്പണി തടയുന്നതിൽ ഭരണപക്ഷം പരാജയപ്പെട്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ക്യാംമ്പ് ഫോ​ളോ​വ​ർ​മാ​രെ വ​യ​റ്റാ​ട്ടി​പ്പ​ണി വ​രെ പോ​ലീ​സ് ചെയ്യിപ്പിക്കുന്നു​ണ്ടെ​ന്ന് കെ.​മു​ര​ളീ​ധ​ര​ൻ ആ​രോ​പി​ച്ചു.

അനുഷ്കയ്ക്കായി വരനെ തേടി വീട്ടുകാർ

0

ബാഹുബലി എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ തെന്നിന്ത്യൻ താര സുന്ദരി അനുഷ്കയ്ക്കായി വീട്ടുകാർ വരനെ തേടുന്നതായി റിപ്പോർട്ട്. ഈ വർഷം അവസാനത്തോടെ അനുഷ്കയുടെ വിവാഹം നടത്തനാണ് വീട്ടുകാരുടെ തീരുമാനം.

ബാഹുബലി ഇറങ്ങിയതോടെ ഗോസ്സിപ്പിൽ ഇടംപിടിച്ച താരങ്ങളാണ് അനുഷ്‌കയും പ്രഭാസും. ഇരുവരും പ്രണയത്തിലാണെന്നും ഉടൻ വിവാഹിതരാകുമെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. ബാ​ഹു​ബ​ലി ആ​യും ദേ​വ​സേ​ന ആ​യും സി​നി​മ​യി​ൽ ഞ​ങ്ങ​ൾ ന​ന്നാ​യി അ​ഭി​ന​യി​ച്ചി​ട്ടു​ണ്ടാ​വാം. അ​തു സി​നി​മ​യി​ൽ മാ​ത്ര​മാ​ണ്. ഞങ്ങൾ നല്ല സുഹൃത്തുക്കളാണെന്നാണ് ഇരുവരും ഇത്തരം വാർത്തകൾക്ക് മറുപടിയായി പറഞ്ഞത്.

 

കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിച്ചിട്ടില്ലെന്ന് റയില്‍വെ മന്ത്രി

0

ന്യൂഡല്‍ഹി: കഞ്ചിക്കോട് റെയില്‍വേ കോച്ച്‌ ഫാക്‌ടറി എന്ന കേരളത്തിന്റെ സ്വപ്ന പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. ഫാക്ടറിയുടെ പ്രവര്‍ത്തനത്തിനാവശ്യമായ എല്ലാവശങ്ങളും പരിശോധിച്ച് അന്തിമ തീരുമാനമെടുക്കുമെന്നു പറഞ്ഞ മന്ത്രി റെയില്‍വേ വികസനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്നും ഭൂമി ഏറ്റെടുക്കുന്നതില്‍ മെല്ലെപ്പോക്കാണെന്നും വിമര്‍ശിച്ചു.

കോച്ച് ഫാക്ടറി പാലക്കാട്‌, കഞ്ചിക്കോട്‌ തന്നെ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി ഗോയലിന് കത്തയച്ചിരുന്നു. ഫാക്‌ടറി സ്ഥാപിക്കാനുള്ള തീരുമാനം 2008-09 ലെ റെയില്‍ ബജറ്റില്‍ പ്രഖ്യാപിച്ചതാണ്‌.

കഞ്ചിക്കോട് ഫാക്ടറിക്കു തറക്കല്ലിട്ടിട്ട് ആറു വർഷമായി. തറക്കല്ലിട്ട യുപിഎ സർക്കാരിൽ, കേരളത്തിൽ നിന്ന് ആറു മന്ത്രിമാരുണ്ടായിട്ടും ഇതുവരെ കഞ്ചിക്കേ‍ാട് ഫാക്ടറി യാഥാർഥ്യമായില്ല.

ഫാദേഴ്‌സ് ഡേ യിൽ മകന്റെ ഷോർട്ട് ഫിലിം പ്രകാശനം ചെയ്ത് ജയസൂര്യ

0

ജയസൂര്യയുടെ മകൻ അദ്വൈത് ജയസൂര്യ സംവിധാനം ചെയ്ത ഷോർട്ട് ഫിലിം പ്രകാശനം ചെയ്ത് ജയസൂര്യ. “കളർഫുൾ ഹാൻഡ്‌സ്” എന്ന് പേരിട്ടിരിക്കുന്ന ഹ്രസ്വചിത്രത്തിന്റെ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത് അദ്വൈത് തന്നെയാണ്.

മാലിന്യ സംസ്കരണത്തിലുള്ള പോരായ്മാ മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ ചൂണ്ടികാട്ടുകയാണ് ഈ  ഹ്രസ്വചിത്രത്തിലൂടെ അദ്വൈത്. ഇതിനുമുൻപ് ഗുഡ് ഡേ എന്ന ഹ്രസ്വചിത്രവും അദ്വൈത് തയ്യാറാക്കിയിട്ടുണ്ട്. സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളാണ് അദ്വൈത് ഹ്രസ്വചിത്രങ്ങളായി അവതരിപ്പിക്കുന്നത്.

പോലീസ് ഒരു അലങ്കാരമോ ?

0

ക്യാംപ് ഫോളോവേഴ്സിന്റെ  കണക്കെടുപ്പിൽ മുൻകേന്ദ്ര മന്ത്രിമാർക്ക് ഇപ്പോഴും സെക്യൂരിറ്റി ഉള്ളതായി കണ്ടെത്തി. കെ വി തോമസ്, കൊടിക്കുന്നിൽ സുരേഷ്, കെ സി വേണുഗോപാൽ എന്നിവർക്ക് ഇപ്പോഴും പോലീസി സെക്യൂരിറ്റി ഉണ്ട്.

കൂടാതെ വിരമിച്ച ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പം 18 ക്യാംപ് ഫോളോവേഴ്സ് ഉണ്ടെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. മുൻ ഐജി ലക്ഷ്മണയ്ക്കൊപ്പം മാത്രം ഉള്ളത് നാല് പേരാണ്.

സംഭവം വിവാദമായതോടെ ഉന്നത ഉദ്യോഗസ്ഥർ വീട്ടിൽ ജോലി ചെയ്യിച്ചിരുന്ന കീഴുദ്യോഗസ്ഥരെ മടക്കി അയക്കാൻ തുടങ്ങി.

എഡിജിപിയുടെ വീട്ടിൽ പട്ടിയെ പോലീസുകാർ കുളിപ്പിക്കുന്ന വീഡിയോ പുറത്ത്

0

തി​രു​വ​ന​ന്ത​പു​രം: ബ​റ്റാ​ലി​യ​ൻ എ​ഡി​ജി​പി​യാ​യി​രി​ക്കെ നി​തി​ൻ അ​ഗ​ർ​വാ​​ൾ ഡോ​ഗ് സ്ക്വാ​ഡ് അം​ഗ​ങ്ങ​ളെ വീ​ട്ടി​ൽ വി​ളി​ച്ചു​വ​രു​ത്തി പ​ട്ടി​യെ കുളിപ്പിപ്പിക്കുന്ന വീഡിയോ പുറത്ത്. 

പോ​ലീ​സ് ഡ്രൈ​വ​റാ​യ ഗ​വാ​സ്ക​ർ ത​ന്നെ മർദിച്ചതിനു എ​ഡി​ജി​പി സു​ധേ​ഷ് കു​മാ​റി​ന്‍റെ മ​ക​ൾ സ്നി​ഗ്ധയ്ക്കെതിരെ പ​രാ​തി​പ്പെ​ട്ട​തോ​ടെ​യാ​ണ് ഇത്തരം വിഷയങ്ങൾ ചർച്ചയാകുന്നത്. എ​ഡി​ജി​പി​ക്കെ​തി​രെ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി കൂ​ടു​ത​ൽ ക്യാമ്പ് ഫോ​ളോ​വേ​ഴ്സ് രം​ഗ​ത്തെ​ത്തിയിട്ടുണ്ട്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ എ​ഡി​ജി​പി സു​ധേ​ഷ് കു​മാ​റി​നെ ആം​ഡ് പോ​ലീ​സ് ബ​റ്റാ​ലി​യ​ൻ മേ​ധാ​വി സ്ഥാ​ന​ത്തു​നി​ന്നു മാ​റ്റി.

പല ഉന്നത പോലീസ് ഉദ്യോഗസ്ഥരും തന്റെ വീട്ടിലെ പണികൾക്കായി ദിവസ വേതനക്കാരായ പോലീസുകാരെയും താഴ്ന്ന റാങ്കിലുള്ളവരേം ഉപയോഗിക്കാറുണ്ടെന്ന വാർത്ത  വി​വാ​ദ​മാ​യ​തോ​ടെ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട മു​ഖ്യ​മ​ന്ത്രി, ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വീ​ട്ടി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രു​ടെ പ​ട്ടി​ക ന​ൽ​ക​ണ​മെ​ന്ന് ഡി​ജി​പി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇതിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും എല്ലാ ജില്ലയിലും വിവിധ ക്യാംപുകളിലും സ്റ്റാഫ് കൗണ്‍സില്‍ യോഗം വിളിച്ച് ജീവനക്കാരുടെ പരാതികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘എന്റെ മെഴുതിരി അത്താഴങ്ങള്‍’ ട്രെയിലര്‍ പങ്കുവെച്ച് മോഹൻലാൽ

0

നവാഗതനായ സൂരജ് തോമസ് ഒരുക്കുന്ന അനൂപ് മേനോനും മിയയും കേന്ദ്രകഥാപാത്രങ്ങളായിയെത്തുന്ന ചിത്രം എന്റെ മെഴിതിരി അത്താഴങ്ങളുടെ ഒഫിഷ്യൽ ട്രെയിലര്‍ മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. അനൂപ് മേനോന്‍ തിരക്കഥയെഴുതിയ ചിത്രം കൂടിയാണിത്.

ചിത്രത്തിലെ ജയചന്ദ്രന്‍ ഈണമിട്ട് വിജയ് യേശുദാസ് ആലപിച്ച ഗാനo ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ജൂണ്‍ 27ന് ചിത്രം തീയറ്ററുകളിൽ എത്തും.

ജനകോടികളുടെ വിശ്വസ്ത സ്ഥാപനവുമായി യു. എ .ഇ യിൽ ഞാൻ തിരിച്ചെത്തും : അറ്റ്‌ലസ് രാമചന്ദ്രന്‍

0

ദുബായ്: യുഎഇയില്‍ തനിക്കെതിരെ കേസുകൊടുത്ത ബാങ്കുകളുടെ സഹായത്തോടെ തന്നെ ഉടന്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് സാമ്പത്തികകേസില്‍ ജയില്‍ ശിക്ഷക്ക് ശേഷം പുറത്തിറങ്ങിയ ജൂവലറി ശൃംഖലകളുടെ ഉടമയും വ്യവസായിയുമായ അറ്റ്‌ലസ് രാമചന്ദ്രന്‍ പറഞ്ഞു.സഹായിച്ചവർ പോലും ആപത്കാലത്ത് തന്നെ തിരിഞ്ഞു നോക്കിയില്ലെന്ന്‌ അദ്ദേഹം പറഞ്ഞു .24 മണിക്കൂറും ഓടിനടന്ന് തന്റെ മോചനത്തിന് വഴിയൊരുക്കിയത് തന്റെ ഭാര്യയാണെന്നും അദ്ദേഹം പറഞ്ഞു .അടിസ്ഥാനമില്ലാത്ത വാർത്തകളാണ് തന്റെ പതനത്തിന് വഴിവച്ചതെന്നും അറ്റ്‌ലസ് രാമചന്ദ്രന്‍ വെളുപ്പെടുത്തി.നിലവില്‍ കേസുകളൊന്നും ഇല്ലെങ്കിലും യുഎഇ വിട്ടുപോകുന്നതിന്ചില  നിയന്ത്രണങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു .

“ഇ​ബ്‌ലീ​സ്” ഫ​സ്റ്റ്ലു​ക്ക് എത്തി

0

ഇച്ചായീസ്‌ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആ​സി​ഫ് അ​ലിയെ നായകനാക്കി  വി.​എ​സ്. രോ​ഹി​ത് സം​വി​ധാ​നം ചെ​യ്യു​ന്ന “ഇ​ബ്‌ലീ​സ്” ന്റെ ഫ​സ്റ്റ്ലു​ക്ക് എത്തി. ആസിഫ് അലിയാണ് തന്റെ ഫേസ്ബുക് പേജിലൂടെയാണ് ഫ​സ്റ്റ്ലു​ക്ക് പോസ്റ്റർ പുറത്തുവിട്ടത്. ​മ​ഡോ​ണ സെ​ബാ​സ്റ്റ്യ​നാണ് നായിക.

കോ​മ​ഡി​ക്കു പ്രാ​ധാ​ന്യം ന​ൽ​കു​ന്ന ചി​ത്ര​ത്തി​നാ​യി തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത് അ​മീ​ർ അ​ബ്ദു​ൾ ആ​ണ്. ലാ​ൽ, സി​ദ്ധി​ഖ് എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.